ആത്മരതി സംഗമം – സെബാസ്റ്റ്യൻ തേനാശ്ശേരി

സൗമ്യ ശാന്തമായ് സഖി നീയുറങ്ങൂ ,
ഊഷ്മള കരസ്പർശമരുളുമീ
മധുരാനുഭൂതി തൻ മടിത്തടത്തിൽ ;
ഈ നീല നിശാ മൃദുല ശയ്യയിൽ !

കൽതുറന്നുണരുന്ന വേളയിൽ – നിൻ
മിഴികളിൽ തെളിയട്ടെ, പ്രണയ –
ക്കണിയായെൻ ഹൃദയ മലരുകൾ ;
എന്നകക്കണ്ണാലുഴിയാം നിന്നെയും !

കരപല്ലവങ്ങളാൽ തഴുകിത്തലോടി
സപ്താനു സപ്ത വർണ്ണ കിരണങ്ങൾ
പൊഴിച്ചെത്തി നോക്കുമന്നേരം , നിന്നെ
മാറോടണയ്ക്കുമാത്മ പ്രഭാകരൻ !

വിടരും നിൻ ഹൃദയ നളിനവും ,
നിറയുമാത്മരാഗമധുരസം
പേയം രുചികരം രസമാസ്വാദ്യം
നുകരുമതിന്നെന്നാത്മ കിരണം !

പ്രണയ വർണ്ണമാർന്നെന്നിലുണർന്നു
മരുവുക , ജീവചൈതന്യമായെൻ
പ്രാണനിലുതിർന്നൊഴുകി നിറഞ്ഞു
പടരുകെൻ സിരാപടലങ്ങളിൽ നിമിഷാനു നിമിഷമെന്നാത്മാവിൽ
രതിലഹരി പകർന്നു നുകർന്നു –
ന്മത്തരായ് ഭവിക്ക നാം; സരസം സുധാരസമതാനന്ദ നിർവൃതി
ആസ്വദിക്കാമാത്മരതിസംഗമം !

രണ്ടല്ല, പത്തല്ല, പലതല്ല നാം
ഒന്നായിരുന്നത് പലതായി വന്നു ;
ആണെന്നതും തോന്നൽ നീ പെണ്ണെന്നതും ;
ഉണ്മയെന്നതു നാമൊന്നെന്നതത്രേ !

ഞാനെന്നു നീയും, നീയെന്നെൻ ബുദ്ധിയും
കാണുന്നതജ്ഞാനം , നാമൊന്നു തന്നെ;
ഏകത്വബോധത്തിൽ നാമൊന്നാകുവാൻ
വേണം നമുക്കീ സംഗമ സാധന !

ആത്മാവനശ്വരം, നാശം ജഡത്തിന് ;
ആത്മബോധത്തിലെത്തുവോർക്കെന്നാളും
ദേഹം മനോബുദ്ധി ആനന്ദോപാധികൾ ;
സ്വസ്വരൂപദർശനമാണു ലക്ഷ്യം !

പ്രണയമന്യോന്യമൊഴുകലത്രേ;
ഞാൻ നിന്നിലേയ്ക്കും നീ എന്നിലേയ്ക്കും;
പ്രണയാഭിലാഷത്തിൽ മന മുട –
ലൊന്നായി തേടുന്നതു നാം
നമ്മെത്തന്നെ !

ബ്രഹ്മചൈതന്യം രണ്ടായി പിരിഞ്ഞ –
ന്നുണ്ടായതത്രേ നമ്മളും സർവ്വതും ;
ഞാനെന്നിലും നീ എന്നിലും
തേടിയതെന്നുമൊന്നു തന്നെ ;
അത്തേടലിൽ
തുറക്കും കവാടങ്ങളോരോന്നായി ,
സഹസ്രദളം വിടരും മൂർദ്ധാവിൽ ,
ബ്രഹ്മരന്ധ്രം വഴി വാർന്നൊഴുകിടും
അമൃതധാരയതിലൊന്നായിടാം.

ഞാൻ , നീ , അവനിവനവരെന്നുള്ള
ചിന്ത വെടിഞ്ഞു വ

LEAVE A REPLY

Please enter your comment!
Please enter your name here