കേരളത്തെ വേദനിപ്പിച്ച് ഇവിടെ അരങ്ങേറി യത് പേപ്പട്ടികൾ. ഇവിടെ മരിച്ചത് ഒന്നല്ല രണ്ടുപേരാണ്. ഒന്ന് അയൽവീട്ടിലെ നായയുടെ കടിയേറ്റ വിദ്യാർത്ഥിനിയും, മറ്റേത് വീട്ടിൽ വളർത്തിയ നായുടെ കടിയേറ്റ ഗൃഹനാഥനും.
ആന്റി. റാബിസ് സിറവും, മുഴുവൻ ഡോസ് പ്രതിരോധ വാക്‌സിനും എടുത്താൽ പേവിഷബാധ ഉണ്ടാകില്ല എന്ന് 100% ഉറപ്പായിരിക്കെ ഇതെല്ലാം സ്വീകരിച്ച വിദ്യാർത്ഥിനി എങ്ങനെ മരിച്ചു. വാക്‌സിൻ നിലവാരത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പേവിഷ ബാധയേറ്റ് മരിക്കുന്നത് ഒരത്ഭുത മാണ്. സമഗ്രമായ പേവിഷ പ്രതിരോധ നിയന്ത്രണ പരിപാടിക്ക് കേരളം രൂപം നൽകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.
പേ വിഷബാധ മൃഗങ്ങളിലും ഉണ്ടാകാറുണ്ട്. തെരുവു നായ്ക്കളുടെ നിയന്ത്രണവും പേ വിഷബാധ നിയന്ത്രണവും സർക്കാരിന്റെ ഉത്തരവാദിത്തങ്ങളിൽ പ്പെടുന്നു.
പേ വിഷബാധക്കെതിരെ നൽകിയ വാക്‌സിൻ നിലവാരമുള്ള തായിരുന്നോ, ശെരിയായ രീതിയിൽ ആയിരുന്നോ വാക്‌സിൻ കുത്തിവെയ്പ്പ് നടന്നത് ഒട്ടേറെ ചോദ്യങ്ങൾക്കു ഉത്തരം കിട്ടേണ്ടതുണ്ട്. തെറ്റായ രീതിയിൽ ആണ് കുത്തിവെയ്പ്പ് നടന്നിട്ടുള്ളതെങ്കിൽ ഫലത്തിൽ വ്യത്യാസമുണ്ടാകും. ഇത്രയധികം സാങ്കേതിക വിദ്യകൾ ഉള്ള ഈ കാലത്തു ഇങ്ങനെയുള്ള ദുരന്തങ്ങൾ ഒരു ചോദ്യചിഹ്നമായി മുൻപോട്ടു വരികയാണ്. ആരോഗ്യ ജാഗ്രത യുള്ള ജനങ്ങളും സർക്കാരും ഉള്ള നാടാണ് കേരളം. അവിടെയെന്തുകൊണ്ട് ഇങ്ങനെയൊക്കെ?
നായുടെ കടിയേൽക്കുന്നത് മുഖത്തോ മറ്റോ ആണെങ്കിൽ തല ചോറിനെ ബാധിക്കാൻ കുറച്ചു സമയം മതി. എന്നാൽ കാലിലാണെങ്കിൽ വൈറസ് തല ചോറിനെ ബാധിക്കാൻ ഒരു മാസം മുതൽ ആറു മാസം വരെ സമയമെടുക്കും. ഭൂമിശാസ്ത്രപരമായി റാബീസ് വൈറസിന്റെ വ്യാപനം തടയാൻ അതിന്റെ ഉറവിടം കണ്ടെത്താൻ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഒരു പദ്ധതി ആലോചിച്ചിരുന്നു. എങ്കിലും നടന്നില്ല. കഷ്ട്ട മാണ് കാൽ നടക്കാരുടെ കാര്യം. പേ പട്ടികളെ പേടിച്ചു ഓടേണ്ട ഒരു കാലഘട്ടത്തിലാണോ നമ്മൾ?












