ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര, നൽകുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാത ചിന്തയും.
അരുളാൽ വരുമിമ്പമൻപക-
ന്നൊരുനെഞ്ചാൽ വരുമല്ലലൊക്കെയും
ഇരുളമ്പിനെ മാറ്റുമല്ലലിൻ
കരുവാകും കരുവാമിതേതിനും..
അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
‘അരുളുള്ളവനാണു ജീവി’യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരി.
അരുളില്ലയതെങ്കിലസ്ഥിതിതോൽ
സിര നാറുന്നൊരുടമ്പുതാനവൻ
മരുവിൽ പ്രവഹിക്കുമംബുവ-
പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം…
അനുകമ്പാദശകം.
അരുൾ അൻപ് അനുകമ്പ…. ഇതു മൂന്നും ഇല്ലാത്തവൻ നാറുന്ന വെറും ശരീരം മാത്രമാണെന്ന്
ഗുരു….
മതത്തിൻെറ പേരിൽ ലോകം മുഴുവൻ നടക്കുന്ന എല്ലാ അതിക്രമങ്ങൾക്കുമെതിരെ പോരാടാൻ ഈ വരികളിലെ ഊർജ്ജം മാത്രം മതി….. ശ്രീനാരായണ ഗുരു ജയന്തി..













