ബന്ധുവും ശത്രുവും – സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

Facebook
Twitter
WhatsApp
Email

ഈ ജീവിതത്തിൻ
വഴികളിലെത്രയൊ
സ്വന്തബന്ധങ്ങൾ
സ്നേഹബന്ധങ്ങൾ…
ഇന്നു നാം ബന്ധുവായ്
ചേർത്തുവയ്ക്കുന്നവർ
നാളയോ ശത്രുവായ്
മാറിമറിഞ്ഞിടാം…
ഉറ്റവരായി
കാണുന്നനേരം
സ്നേഹവർഷങ്ങൾ പങ്കുവയ്ക്കുമ്പോൾ,
എല്ലാം മറക്കുന്നു
അരികെയണയ്ക്കുന്നു.
നാളുകൾ അനുദിനം
മുന്നോട്ടു പോകുവേ-
മിത്രവും ശത്രുവായ്
മാറിവന്നീടാം…
സ്വന്തബന്ധങ്ങൾക്കുമപ്പുറം
ജീവിതസത്യം പുലർത്തുന്ന
ആത്മബന്ധങ്ങൾ…
ആപത്തുകാലത്ത്
രക്ഷകരായിടും
അവരാണ് ബന്ധു
അവരാണു മിത്രം…
പുറമേ ചിരിയും
അകമേ പകയും
തക്കത്തിലൊത്താൽ
ഒറ്റുകൊടുക്കും
“ബന്ധു”ക്കളത്രേ
നിത്യശത്രൂ…
വാക്കുകൾകൊണ്ട്
ഏറെ പുകഴ്ത്തി
തഞ്ചത്തിൽ
വഞ്ചനകാട്ടും
“പ്രമുഖ”രും
ഒട്ടും കുറവല്ല
ഓർത്തിടേണം…
ബന്ധുവും ശത്രുവും
ആരെന്നറിയാത്ത
കാലത്തിൽ
കോലാഹലങ്ങളും
ഏറെയല്ലോ…
നിഴൽപോലും
ശത്രുവായ്
മാറുന്ന കാലത്ത്
വിധിവൈപര്യത്തെ
ചേർത്തുവയ്ക്കാം…

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

***********

About The Author

Leave a Reply

Your email address will not be published. Required fields are marked *