വണ്ടി കേരളത്തിന്റെ പച്ചപ്പ് നുകര്ന്ന് കൂകി പായുകയാണ്. ദിനകൃത്യങ്ങള് കഴിച്ചു പെട്ടിയും ബാഗുമൊക്കെ ശരിയാക്കി, വര്ഷങ്ങളായി വിട്ടു നിന്ന കണ്ണികള് കൂട്ടി യോജിപ്പിക്കാന് ഉത്സുകരായി അനേകം കേരള മക്കള് ആകാംക്ഷ മുറ്റിയ നോട്ടം അയച്ചു സ്വന്തം നാടിന്റെ ഉര്ജ്ജം വാരി പുണരാന് കൊതിക്കുന്നു. ജന്മ നാടിന്റെ മണം! അവിചാരിതമായി പറിച്ചെറിയപ്പെട്ടവന്റെ ആത്മവേദന അത് അനുഭവിച്ചവര്‌ക്കേ അറിയൂ .. ഓരോ നിമിഷവും പുറത്തേക്ക് നോക്കി, വാച്ചിലെ സൂചിയെ ശപിച്ചു, വണ്ടിയുടെ വേഗത കുറയുമ്പോള് ‘ശേ’ എന്ന് സ്വയം പറഞ്ഞു പരിസരം മറന്നിരിക്കുന്നവരുടെ ഉത്ക്കണ്ഠയുടെ ഏറ്റക്കുറച്ചിലുകള് ചേതനയിലേക്ക് അമര്ത്തി ജോണ്‌സണ് പുഞ്ചിരിച്ചുകൊണ്ടിരുന്നു. യാത്രകള് നല്കുന്ന അപൂര്വ്വ കാഴ്ചകളാണി തൊക്കെ. കടലാസ്സില് പേന ചലിക്കുമ്പോള് ഉണര്‌ന്നെഴുന്നേറ്റു വരുന്ന കഥാപാത്രങ്ങളുടെ ചേഷ്ടകള്.
വണ്ടി ഒരു വലിയ കുലുക്കത്തോടെ സ്റ്റേഷനില് നിന്നു. ഒരുപാടു പേര് വഴിയിലൊക്കെ ഇറങ്ങി പോയിരുന്നതിനാല് മുറികളിലൊന്നും അധികം ആരും ഇല്ലായിരുന്നു. കിളി ഒഴിഞ്ഞ കൂട് പോലെയാണ് മിക്ക മുറികളും. ഇറങ്ങാന് ഉള്ള സ്റ്റേഷന് അടുത്തു കൊണ്ടിരിക്കുന്നു. ജോണ്‌സണും ദിനേശനും സാധനങ്ങള് ചേര്ത്തു വച്ചു. വെളിയിലേക്ക് നോക്കിയിട്ട് ഒരൊറ്റ കൂലിയേയും കാണുന്നില്ല.
‘ അടുത്ത സ്റ്റോപ്പില് ഇറങ്ങണം.’ ജോണ്‌സണ് പെണ്കുട്ടികളെ ഓര്മ്മപ്പെടുത്തി. വണ്ടി വേഗം കുറച്ചതും ഒരു കൂലി ഓടിക്കയറി വന്നു. സാധനങ്ങള് കുറെ അയാളുടെ തലയില് എടുത്തു വച്ച് ബാക്കി ജോണ്‌സണും ദിനേശനും കയ്യില് എടുത്തു. എല്ലാവരും വേഗം ഇറങ്ങി ഒന്ന് മാറി നിന്നു. വണ്ടി വീണ്ടും കൂകി വിളിച്ചു ഒരു മടിയന് കാളയെപ്പോലെ മുടന്തി നീങ്ങി. ടാക്‌സി സ്റ്റാന്റില് നിന്നും ഓടി അടുത്തു വന്ന ഡ്രൈവറുടെ കൂടെ എല്ലാം കാറിലാക്കി ജോണ്‌സണ്. ദിനേശന് പെണ്കുട്ടികളെ ശ്രദ്ധയോടെ ടാക്‌സിയില് കയറ്റി. പിന്നെ ജോണ്‌സണും വന്നു കയറി. ആദ്യം ടാക്‌സി ചെന്ന് നിന്നത് ദിനേശന്റെ വീട്ടു മുറ്റത്താണ്. ജോണ്‌സണ് ഇറങ്ങി ദിനേശനെ സഹായിച്ചു. വീട്ടുകാരോടൊപ്പം അവര് അകത്തു കയറിയപ്പോള് , ജോണ്‌സണ് വീണ്ടും കാറില് വന്നു കയറി. ദിനേശന്റെ ആതിഥ്യം സ്‌നേഹത്തോടെ നിരസിച്ചു കാര് വൈദൃഗൃഹത്തിലേക്ക് പോയി. അവിടെ നന്ദിനിയും നാരായണിയും ഇറങ്ങിയപ്പോള് തിരിച്ച് ഉടനെ തന്നെ പോകാന് വൈദ്യര് ജോണ്‌സണെ സമ്മതിച്ചില്ല. കുളിച്ചു ഭക്ഷണ കഴിച്ചു കുറച്ചു വര്ത്തമാനമൊക്കെ പങ്കിട്ടിട്ടേ വിടൂ .. എന്ന അച്ഛന്റെയും അമ്മയുടെയും നിര്ബന്ധം അയാള് സ്വീകരിച്ചു. ടാക്‌സി പറഞ്ഞു വിട്ടിട്ടു ബാഗുമെടുത്ത് അയാള് അകത്തു കയറി. നന്ദിനിയുടെ മുഖം താമരപ്പൂ പോലെ വിടര്ന്നിരുന്നു.
ജോൺസണെ കുളിമുറി കാട്ടിക്കൊടുത്ത് തിരിഞ്ഞ നന്ദിനിയെ അയാൾ കുളിമുറിക്കകത്തേക്ക് വലിച്ചിട്ടു.
‘വിടു… ആരെങ്കിലും കാണും’ നന്ദിനി കുതറി. പക്ഷെ ആ കരങ്ങള്ക്കുള്ളില് അവള് എപ്പോഴും ബലഹീനയായിരുന്നു. ജോണ്‌സണ് അവളെ തഴുകി ഉണര്ത്തി. പരിസരബോധം തിരിച്ചറിഞ്ഞ് അവള് വേഗം പുറത്തിറങ്ങി. നന്ദിനിയും നാരായണിയുമൊക്കെ വേഗം കുളിച്ചു വസ്ത്രം മാറി ഭക്ഷണ മേശയില് എത്തി. ജോണ്‌സണും വൈദ്യരും നന്ദഗോപനുമൊക്കെ അവരെ കാത്തിരുന്നു. എല്ലാവരും കൂടെ പ്രാതല് കഴിച്ചു.
‘വിശേഷങ്ങള് പറയെടോ…’വൈദ്യര് ജോണ്‌സണോട് ആവശ്യപ്പെട്ടു.
‘പോയ കാര്യമൊക്കെ നടന്നു. അഞ്ചു പാട്ടാണ് നന്ദിനി എഴുതി ഈണം ഇട്ടത്’ ജോണ്‌സണ് പറഞ്ഞു.
‘ഞാനോ! ജോണ്‌സാറിന്റെയും ബുദ്ധി ഉണര്ന്നു പ്രവര്ത്തിച്ചു. അതാ എളുപ്പം ആയത്.’നന്ദിനി പറഞ്ഞു.
‘അച്ഛാ! നന്ദിനിയേച്ചിയെക്കാള് മിടുക്കനാ ജോണ്‌സണേട്ടന്!’ നാരായണി പറഞ്ഞപ്പോള് വൈദ്യര് അവളെ നോക്കി. ഇത്ര വലിയൊരു ആളെ അവള് എന്താ വിളിച്ചേ, ഏട്ടനെന്നോ! ആ നോട്ടത്തിന്റെ അര്ത്ഥം എല്ലാവര്ക്കും മനസ്സിലായി.
‘ഞാന് പറഞ്ഞിട്ടാ.. ഈ സാറ് വിളി വേണ്ടെന്ന്’ ജോണ്‌സണ് പറഞ്ഞു.
‘ഒന്ന് വിശ്രമിച്ചിട്ട് വൈകിട്ട് പോകാം. അമ്മയെ വിളിച്ചു പറഞ്ഞേക്ക് ഇവിടെ എത്തിയെന്ന്. നമുക്ക് എല്ലാ വിവരവും പിന്നെ സംസാരിക്കാം ‘ വൈദ്യര് പറഞ്ഞു.
പിതൃസമാനമായ ആ നിര്‌ദ്ദേശം ജോണ്‌സണ് ഏറ്റെടുത്തു.
വീടിന്റെ മൂന്നാമത്തെ നിലയിലെ ഗസ്റ്റ് റൂമിലാണ് നന്ദിനി ജോണ്‌സണെ കൂട്ടി കൊണ്ട് പോയത്. അവിടെ ഹാര്‌മോണിയവും വീണയുമൊക്കെ ഭംഗിയായി മൂടി പുതച്ച് ഇരിക്കുന്നു. ജോണ്‌സണ് നന്ദിനിയെ കട്ടിലില് ചേര്ത്തു കിടത്തി. അവള് കുതറി. ‘എന്താ ഇത്? ഇത് നമ്മുടെ മണിയറയല്ല…’ നന്ദിനി പറഞ്ഞു.
‘ആണ്…ഇന്നല്ല…ഒരിക്കല്…എനിക്കത് ഉറപ്പാണ് ‘ ജോണ്‌സണ് പറഞ്ഞു.
‘ഉം…എന്നാണാവോ?’ നന്ദിനി നെടുവീര്പ്പിട്ടു.
‘അതൊക്കെ പോട്ടെ….. ഇയാള് ആ വീണയൊന്നു വായിക്കു. അത് കേട്ടു വേണം എനിക്കിന്ന് ഉറങ്ങാന്’
‘അയ്യടാ! ഒരു പൂതി! ‘ നന്ദിനി തിരിഞ്ഞു നടക്കാന് തുടങ്ങി.ജോണ്‌സണ് അവളെ ചാടി പിടിച്ചു ചുംബിച്ചു വിവശയാക്കി. വീണയെടുത്തു കയ്യില് കൊടുത്തു. നന്ദിനി കമ്പളം എടുത്തു വിരിച്ചു, താഴെ ഇരുന്നു. വിരലുകള് വീണക്കമ്പികള് മീട്ടി. പുതിയതായി ഈണം ഇട്ട ഗാനങ്ങള് പെയ്തിറങ്ങി. കട്ടിലില് ഒരു മഹാരാജാവിന്റെ ഗമയില് കിടന്നു ജോണ്‌സണ് തുടയില് താളം അടിച്ചു.
‘ ഇതാണ് നമ്മുടെ ആദ്യ രാത്രിയുടെ അരങ്ങേറ്റം ‘നന്ദിനിക്ക് അതിന് ഉത്തരം ഉണ്ടായില്ല. എന്നോ നടക്കാൻ ആഗ്രഹിക്കുന്ന ദിവസം,അവള് മനസ്സില് ഓര്ത്തു.
‘ എന്താ ഒന്നും പറഞ്ഞില്ല! ‘ജോണ്‌സണ് ചോദിച്ചു.
‘ ഉം…ഉം..’ നന്ദിനി വെറുതെ മൂളി. ജോണ്‌സന്റെയും തന്റെയും മാനസിക അവസ്ഥ നല്ല പോലെ അവളെ മഥിച്ചിരുന്നു. എന്നാലും ഇവിടെ തളരരുത്. പഠിച്ച് ഒരു നിലയില് എത്തണം. ജോണ്‌സേട്ടനെ പോലൊരാള് തനിക്കെന്നും തുണതന്നെയായിരിക്കും. ഇതു പോലെ ചെറിയ ചെറിയ പ്രണയ ചേഷ്ടകളൊക്കെയായങ്ങനെ പോകാം. ഇത്ര
പക്വതയാര്‌ന്നൊരു കൂട്ടുകാരനെ എന്തിനു ഭയപ്പെടണം? നന്ദിനി മനസ്സില് ഓര്ത്തു.നന്ദിനിയെ ഒന്നു കൂടെ നെഞ്ചില് ചേര്ത്തമര്ത്തി ചുംബിച്ചിട്ട് അയാള് അവളെ വിട്ടു. ‘പൊയ്‌ക്കോ..ഞാന് അല്പ്പമൊന്നുറങ്ങട്ടെ’
നന്ദിനി താഴേക്ക് ഇറങ്ങി പോന്നു. തിരിഞ്ഞു തിരിഞ്ഞു നോക്കി, ജോണ്‌സൺ മുകളില് നിന്നും അവളെ നോക്കുന്നുണ്ടായിരുന്നു.
എത്ര നേരമാണ് ഉറങ്ങിയത്! ഈയിടെയായി പകല് ഉറക്കം കൂടിയിരിക്കുന്നു.ജോണ്‌സണ് എഴുന്നേറ്റപ്പോള് നേരം ഇരുട്ടിയിരുന്നു. അയാള് കുളിമുറിയില് കയറി മുഖം കഴുകി താഴെ ഇറങ്ങി വന്നു. നാരായണി ഇനിയും വിശേഷങ്ങള് പറഞ്ഞു തീര്ന്നിരുന്നില്ല. ‘എണീറ്റോ……വാ……. ഉച്ചഭക്ഷണം പോലും കഴിച്ചില്ല ‘ അമ്മുക്കുട്ടിയമ്മ വാത്സല്യത്തോടെ പറഞ്ഞു. മേശപ്പുറത്ത് ഒരുക്കി വച്ചിരുന്ന ഭക്ഷണം രുചിയോ കഴിക്കുമ്പോള് ജോണ്‌സണ് ചുറ്റും നോക്കി. നന്ദിനിയെ കണ്ടില്ല.
‘നന്ദിനിയേച്ചി ഊണ് കഴിഞ്ഞതും ഉറങ്ങാന് തുടങ്ങിയിരിക്കുകയാ ‘നാരായണി പറഞ്ഞു.
‘ഈ കലാകാരന്മാരൊക്കെ രാത്രീഞ്ചരന്മാരാ..അവര് രാത്രി ഉണര്ന്നിരിക്കും, പകള ഉറങ്ങും!’ആ കണ്ടുപിടുത്തത്തില് ജോണ്‌സണ് വിളറി ചിരിച്ചു.
‘ജോണ്‌സേട്ടന് ഉണരുമ്പോള് വിളിക്കണമെന്ന് പറഞ്ഞിട്ടുണ്ട് ചേച്ചി. ഞാന് വിളിച്ചോണ്ട് വരാം.’ നാരായണി ഉത്സാഹത്തോടെ അകത്തേക്ക് പോയി. നന്ദിനി നല്ല ഉറക്കത്തില് ആയിരുന്നു. നാരായണി വിളിച്ചുണര്ത്തി. മുഖം കഴുകി നന്ദിനി ഒടി വന്നു. ജോണ്‌സണ് ഊണ് മേശയില് നിന്നും എഴുന്നേറ്റിട്ടില്ലായിരുന്നു. മേശയില് ഇരുന്ന മൊന്തയില് നിന്നും ഒരു കപ്പ് ചായ ഒഴിച്ചെടുത്തു നന്ദിനി ചുണ്ടോടു ചേര്ത്തു. ജോണ്‌സണ് അവളെ ഒന്ന് നോക്കി.
‘ ഇനിയും പണി തീര്ന്നിട്ടില്ല, നന്ദിനി… എഴുതി ഈണം ഇട്ടതൊക്കെ ഡേവിഡിനെ കാണിക്കണം. ബാക്കി കാശും വാങ്ങിക്കണം. പിന്നെ വേറെ സിനിമകളിലേക്കും വിളിച്ചിട്ടുണ്ട്. എന്തായാലും ഈ അവധിക്കാലത്ത് ചെയ്യാവുന്ന അത്ര ചെയ്യണം. എന്റെ അവധിയും ഉടനെ തീരും.’ നന്ദിനി തലയാട്ടി.
‘ഇനി എന്നാ? ‘അവള് ചോദിച്ചു.
‘പോരുന്നോ എന്റെ കുടെ? നാളെ തന്നെ ഡേവിഡിനെ വീട്ടില് വരുത്താം ‘
‘അച്ഛനോട് പറയൂ..ഞാന് വരാം’
വിവരം അറിഞ്ഞപ്പോള് വൈദ്യരും സമ്മതിച്ചു. നാരായണിക്ക് കുറെ കാര്യങ്ങള് ചെയ്യാന് ഉണ്ടായിരുന്നു. അവളും ഇപ്രാവശ്യം ഹോസ്റ്റല് അന്തേവാസി ആവുകയല്ലേ .
‘പോകുന്നെങ്കില് നേരത്തെ പോ..കുട്ടികളെ, അധികം വൈകിക്കേണ്ട’ വൈദ്യര് പറഞ്ഞു.
നന്ദിനി സാധനങ്ങള് പെറുക്കി അടുക്കിയ ബാഗുമായി വന്നു. ടാക്‌സി വിളിച്ച് ഇരുവരും ഇറങ്ങി. കാര് ഓടി കൊണ്ടിരുന്നു. കുറെ ദൂരം എത്തിയപ്പോള്, ഇവിടെ നമുക്ക് ഒരാളെ കാണണം, ടാക്‌സി പറഞ്ഞു വിടാമെന്ന് പറഞ്ഞു ജോണ്‌സണ് ഇറങ്ങി, നന്ദിനിയും. ടാക്‌സി പറഞ്ഞു വിട്ടു.
‘എന്തിനാ ഇവിടെ ഇറങ്ങിയത്?’ നന്ദിനി ചോദിച്ചു.
‘അതോ..പറയാം…അയാള് നന്ദുവിന്റെ നാട്ടുകാരനല്ലേ? അയാള്ക്ക് ഒരു കഥ കൊടുക്കേണ്ടല്ലോ എന്ന് കരുതി ‘
‘ എന്ത് കഥ? നമ്മള് ജോണ്‌സേട്ടന്റെ വീട്ടിലേയ്ക്കല്ലെ?’
‘ ആര് പറഞ്ഞു? ഈ രാത്രിയില് അവിടെ എന്ത് ചെയ്യാന് ? ‘
‘പിന്നെ..എന്താ ഒരു ഒളിച്ചുകളി?’ ‘ഹൈ..ഒന്നുമില്ല..വാ ‘.
വഴിയേ പോയ ഒരു ടാക്‌സി കൈ കാണിച്ചു നിര്ത്തി . കാറിന്റെ പിന് സീറ്റില് നന്ദിനിയോട് ചേര്ന്നിരുന്നു അവളുടെ കൈ എടുത്തു മടിയില് വച്ച് മറുകൈ കൊണ്ടു നന്ദിനിയെ തോളത്തു ചായ്ച്ചു കിടത്തി. വീടിന്റെ മുറ്റത്തിറങ്ങി കാറില് കയറുന്നതിനു മുമ്പ് ഒരു കുല നന്ത്യാര്വട്ട പൂക്കള് ഇറുത്തു നന്ദിനി മുടിയില് ചൂടിയിരുന്നു. അത് ജോണ്‌സന്റെ തോളിലൂടെ പൊഴിഞ്ഞു താഴെ വീണു.
‘ ഇതെന്താ ഇന്ന് പൂ ചൂടിയത്? ‘ പൂക്കള് കയ്യില് എടുത്തു ഞെരടി ജോണ്‌സണ് ചോദിച്ചു.
‘ പൂ ചുടുന്നത് എന്റെ പുരുഷന് ദീര്ഘായുസ്സിനാ എന്നല്ലേ പൂക്കാരിയമ്മ പറഞ്ഞത്? ഇനി എന്നും ഞാന് പൂ ചൂടും ‘
ജോണ്‌സണ് അവളുടെ മൃദുല കരങ്ങളില് ഉമ്മ വച്ചു. നന്ദിനി ഉടുത്തിരുന്നത് വെള്ളയില് വെള്ളനിറത്തില് തന്നെ പൂക്കള് ഉള്ള സാരിയായിരുന്നു.
‘എന്നിട്ടെന്തേ ഈ വിധവാ വേഷത്തില് ? ‘
‘ ഓ….അത് ഞാന് ഓര്ത്തില്ല. വെള്ളനിറം എനിക്ക് ഇഷ്ടമാണ്. ഈ പറഞ്ഞത് ഞാന് ചിന്തിച്ചു കൂടി ഇല്ല ‘
‘ എന്റെ ഓമന ഇന്ന് വെള്ളരിപ്രാവ് പോലുണ്ട്. എനിക്കിഷ്ടമായി.’
‘ ഇഷ്ടമായോ? ഞാന് വിചാരിച്ചു ഞാന് വെള്ള ഉടുത്തത് ഇഷ്ടപ്പെട്ടിരിക്കില്ലെന്ന്.’
‘വസ്ത്രത്തില് എന്തിരിക്കുന്നു? നന്ദുവിന്റെ മനസ്സും ശരീരവും പവിത്രമാണ്. അതാണെന്റെ ബലഹീനതയും! ‘
നന്ദിനിയെ ചായ്ച്ചു മടിയില് കിടത്തി. കാര് ഓടി കൊണ്ടിരുന്നു. പരിചയമില്ലാത്ത ഡ്രൈവര് ഭാര്യാഭര്ത്താക്കന്മാരായേ അവരെ കരുതുകയുള്ളൂ. നെറ്റിയില് ഊര്ന്നു കിടന്ന അളകങ്ങള് ഒതുക്കി ജോണ്‌സണ് അവളുടെ ചുണ്ടുകളില് ദീര്ഘ ചുംബനങ്ങള് നല്കി. ഏതോ ദൂര സ്ഥലത്തേക്കാണ് കാര് ഓടുന്നത് എന്ന് മനസ്സിലായി. കണ്ണുകള് അടഞ്ഞടഞ്ഞു പോയി. നന്ദിനി ഉറങ്ങി കിടന്നു. കാര് ഒന്ന് കുലുങ്ങിയപ്പോള് അവള് കണ്ണ് മിഴിച്ചു. നന്ദിനിയെ മടിയില് കിടത്തി അവളുടെ മാറില് മുഖം അമര്ത്തി വച്ച് ജോണ്‌സണും ഉറങ്ങുന്നു. അവള് ജോണ്‌സണെ കുലുക്കി വിളിച്ചു.
‘ക്ഷമിക്കണം നന്ദു ‘അയാള് തട്ടിപ്പിടഞ്ഞെഴുന്നേറ്റു. മുഖം തോര്ത്തു കൊണ്ട് തുടച്ചു പുറത്തേക്ക് നോക്കി.
‘നമ്മള് എത്താറായി. എണീക്ക് ‘
നന്ദിനി ജോണ്‌സന്റെ മടിയില് നിന്നും എണീറ്റു. മുടിയൊക്കെ മാടി ഒതുക്കി
സാരി തലപ്പ് കൊണ്ട് മുഖം തുടച്ചു. പുറത്തു സൂര്യ കിരണങ്ങള് ചിതറി വീഴാന് സമ്മതിക്കാതെ, മഞ്ഞു മറ സൃഷ്ടിച്ചു നില്ക്കുന്നു. കാര് നിര്ത്തിച്ചു, വഴി വക്കിലെ ചെറിയ ചായക്കടയില് നിന്നും ചായ വാങ്ങിച്ചു ഡ്രൈവര്ക്കും നന്ദിനിക്കും കൊടുത്തു. ഒരു ഗ്ലാസ് ചുണ്ടോടു ചേര്ത്തു നന്ദിനിയെ നോക്കി കണ്ണടിച്ചു. അതിന്റെ അര്ത്ഥം ‘പേടിക്കാതെടീ പെണ്ണെ’ എന്നാണെന്ന് അവള്ക്ക് അറിയാം. ഈയിടെയായി നന്ദിനിക്ക്
ഒരു പേടിയുമില്ല. മാറില് ഒതുക്കി കുഞ്ഞിനെ കാക്കുന്ന ഗരുഡനെ പോലെ തന്റെ
പ്രിയന് തന്നെ കാക്കുമെന്ന് അവള്ക്കുറപ്പുണ്ട്. ചായക്കടയില് നിന്നും വെള്ള കുപ്പികളും ബ്രെഡും പഴവും വാങ്ങി കാറിനകത്ത് വച്ചു.
‘ പോകുന്ന സ്ഥലത്ത് കുടിവെള്ളം പോലും കിട്ടില്ല. ‘
‘അതേതാ..അങ്ങനെ ഒരു സ്ഥലം? ‘
‘ചിതറാല്‌ജൈനസന്യാസിമാരുടെ സ്ഥലമാണ്.’കാര് വീണ്ടും ഓടി കൊണ്ടി രുന്നു. മഞ്ഞു മാറാത്തതിനാല് കഷ്ടപ്പെട്ടാണ് കാര് ഓടിക്കൊണ്ടിരുന്നത്. ഡ്രൈവർ വളരെ നല്ല ആളായിരുന്നു. അയാള് ഇടക്കിടയ്ക്ക് ജോണ്‌സണെ ശ്രദ്ധിക്കുന്നുണ്ടു യിരുന്നു.. എന്തോ സംശയം വച്ച്.
‘നമുക്ക് ഇനി അധിക കാലം നാട്ടില് ചുറ്റാന് പറ്റില്ല. നമ്മള് രണ്ടാളും പ്രശസ്തയില് എത്തിയിരിക്കയാണ്. ഇപ്പോള് തന്നെ ഈ ഡ്രൈവര്ക്ക് എന്നെ ഒരു സംശയം ഉള്ളതു പോലെ. അയാളുടെ നോട്ടം കണ്ടില്ലേ? ‘ ജോണ്‌സണ് പറഞ്ഞു
‘വേറെ വല്ല അര്ത്ഥത്തിലും ആണോ ജോണ്‌നസേട്ടാ?’
‘ഏയ്, അങ്ങനെയല്ല…ഒരു സൗമ്യമായ നോട്ടമാണ്.’
‘ ഇനി കാര് പോവില്ല സാറേ..’ ഡ്രൈവര് പുറകിലേക്ക് നോക്കി പറഞ്ഞു. ‘ഇനിയൊക്കെ നടന്നു കാണണം.’
‘അറിയാം…ഇയാള് വരുന്നോ? അതോ കാറില് ഉരിക്കുന്നോ? ‘ജോണ്‌സണ് ചോദിച്ചു.
‘ഞാന് ഇവിടെ ഇരിക്കാം. ഒന്ന് ഉറങ്ങണം.’ അയാള് പറഞ്ഞു.
‘ശരി, അതാണ് നല്ലത്…ഞങ്ങള് പോയി വരാം..വെള്ളവും റൊട്ടിയും പഴവും പുറകിലുണ്ട്. എടുത്തു കഴിച്ചോളണം. ‘
കുറച്ചു റൊട്ടിയും പഴവും വെള്ളക്കുപ്പിയുമായി അവര് ഇറങ്ങി. ജോണ്‌സന്റെ കയ്യില് തുങ്ങി ഒരു സ്വപ്നത്തില് എന്ന പോലെ നന്ദു നടന്നു. സാരി ഒക്കെ ഉലഞ്ഞിരുന്നു. മുടി പാറി പറന്നിരുന്നു. പല്ലു തേക്കാതെ, കുളിക്കാതെ, ഒരു യാത്ര! ചായക്കടയിലെ ചായയും, ബണ്ണും, പഴവും കഴിച്ചിരുന്നതിനാല് വിശപ്പില്ല. അര മണിക്കൂര് നേരത്തോളം നടന്നു. വന് മരങ്ങള്, അവയ്ക്കിടയില് കൊത്തി വച്ച ശില്പ ഭംഗിയോടെ മലകള് ! കളകളം പാടി ഒഴുകുന്ന നദിയെ തഴുകി ഒഴുകി എത്തുന്ന കാറ്റ് ക്ഷീണം അകറ്റി.
‘താമ്രപര്ണ്ണി നദിയാണ് ഇത് ‘ ജോണ്‌സണ് പറഞ്ഞു.
‘അപ്പോള്..നമ്മള് തമിഴ് നാട്ടിലാണല്ലോ..’
‘ അതേ..ഇതാണ് മലൈകോവില് ‘
വേളിമലയുടെ ഉച്ചിയില് തണല് വിരിച്ചു നില്ക്കുന്ന പേരാലിന് ഒരപൂര്വ ഛായയാണ്. കല്ലു കൊണ്ട് പണിത കമാനത്തിനടിയില് ചെറിയ ഗുഹയിലൂടെ നൂണിറങ്ങി പടികള് കടന്നു ക്ഷേത്രത്തില് എത്തി.
‘എന്റെ എല്ലാ കുസൃതിക്കും, വട്ടിനും കൂട്ടാണല്ലോ നന്ദു.’ജോണ്‌സണ് പറഞ്ഞു: ഗുഹയിലൂടെ നൂണിറങ്ങുമ്പോള് അയാള് അവളെ താങ്ങി പിടിച്ചു.
ഈ കൈകളില് ഞാന് സുരക്ഷിതയാണെന്നെനിക്കറിയാം. ജോണ്‌സേട്ടന്റെ അതേ വട്ടു തന്നെയാണ് എനിക്കും. പക്ഷെ, എനിക്ക് ഒരു പെണ്ണായതിനാല് ഈ വട്ട് ഒതുക്കി ജീവിക്കേണ്ടി വന്നു. നന്ദു പറഞ്ഞു.
‘പരസ്പര പൂരകങ്ങള്..അല്ലെ?’ ജോണ്‌സണ് അവളെ ചേര്ത്തണച്ചുമ്മ വച്ചു. കല്ലില് കൊത്തിയെടുത്ത വിസ്മയങ്ങള് ആണ് എവിടെയും. ഒരു പാറയ്ക്ക് മുകളില് അമര്ന്നിരിക്കുന്ന മറ്റൊരു പാറയിലാണ് ഗുഹാക്ഷേത്രം. മഹാവീര തീര്ത്ഥങ്കരന്റെ പ്രതിഷ്ഠയും പത്മാവതി പ്രതിഷ്ഠയും കണ്ട് അത്ഭുതം കൂറി നിന്നു നന്ദിനി. വലതു കയ്യില് താമര, മകുടം, കുണ്ഡലങ്ങള് എന്നിവയോട് കൂടിയ പത്മാവതി ദേവിയുടെ അരക്കെട്ടില് അമര്ന്ന് ഇടതുകൈത്താഴെ നിര്ത്തി ജോണ്‌സണ് നന്ദിനിയുടെ ചിത്രമെടുത്തു.
സമുദ്ര നിരപ്പില് നിന്നും ഉയരെ ആണെങ്കിലും ഒരിക്കലും വറ്റാത്ത ജലാശയമാണ് മല മുകളില്. വെയില് ശക്തി പ്രാപിച്ചു. ജോണ്‌സണ് നന്ദിനിയെ കൈ പിടിച്ചു വേഗം നടത്തി. കുറ്റാലം പോലെ മനോഹരമായ തൃപ്പരപ്പ് വെള്ളച്ചാട്ടത്തില് നിന്നും വസ്ത്രം ഊരാതെ ഒരു കുളി നടത്തി രണ്ടു പേരും. കൊടും വെയിലില് നിന്നിറങ്ങി വന്നു ഈ വെള്ളച്ചാട്ടത്തിലെ കുളി ഒരു അപൂര്വ്വ രസം തന്നെയാണ്. കൈകള് വെറുതെ ഇരിക്കാത്ത ജോണ്‌സന്റെ കുസൃതികള് തടുക്കാന് കഴിയാതെ, ആ കുളിര്ജല പ്രവാഹത്തില് നന്ദിനി പുളഞ്ഞു.
‘ആകെ നനഞ്ഞു. വീടെത്തുമ്പോള് മമ്മി കാണില്ലേ? ‘ നന്ദിനി ചോദിച്ചു.
‘വീടെത്തുമ്പോഴല്ലെ..അതിനു മുന്‌പേ ഇതൊക്കെ ഊരി കളയില്ലേ ഞാന്’
‘അയ്യോ! എന്നിട്ട്? ‘
‘എന്നിട്ട്…എന്നിട്ട് ‘ ആ പിടുത്തത്തില് അവള് അമര്ന്നു പോയി.
‘ആകാശത്തിലൂടെ ഒരു പുഴ ഒഴുകുന്നത് കാണണ്ടേ? ‘ ജോണ്‌സണ് ചോദിച്ചു.
‘തൊട്ടിപ്പാലമല്ലെ? ഞാന് വായിച്ചിട്ടുണ്ട്. ‘ നന്ദിനി പറഞ്ഞു.
തൊട്ടിപ്പാലത്തിനു മുകളില് നിന്നും നോക്കുമ്പോള് താഴെ മനുഷ്യരൊക്കെ വളരെ ചെറിയ രൂപത്തില് കാണുന്നു. ഒരു വശത്ത് നിന്നും കയറി മറു വശത്ത് കൂടെ ഇറങ്ങി. നല്ല മധുരമുള്ള കൈതച്ചക്ക, വളരെ ചെറിയ കഷണങ്ങളാക്കി ഒരു കച്ചവടക്കാരന് അവര്ക്ക് നീട്ടി.
‘ഇവിടെ ഇരിക്ക് നന്ദു…കുറച്ചു വിശ്രമിച്ചിട്ട് പോകാം ‘
കച്ചവടക്കാരന് കഷണം ആക്കി തന്ന മധുരമുള്ള കൈതച്ചക്ക പരസ്പരം തീറ്റി രസിച്ച് അവര് ഇരുന്നു.
‘ഔ ആ ഉണക്ക റൊട്ടി തിന്നു വാ മരവിച്ചിരുന്നു.’ നന്ദിനി പറഞ്ഞു.
‘ അത് അവിടെ നിന്നും വാങ്ങിയില്ലെങ്കിലോ? ഞാന് ആദ്യം വന്നപ്പോള് ഇതൊന്നും അറിയാതെ കുടിവെള്ളം പോലും ഇല്ലാതെ വലഞ്ഞു ‘ ജോണ്‌സണ് പറഞ്ഞു.
‘ ഇനി തിരിക്കാം.ആ ഡ്രൈവര് ഉറങ്ങി എഴുന്നേറ്റു കാണും,’ ജോണ്‌സണ് എഴുന്നേറ്റു.
ഇപ്പോള് വെയില് ആറിയിരിക്കുന്നു. ചിതറാലിലെ അസ്തമയവും കണ്ടു കാറില് വന്നു കയറുമ്പോള് ഡ്രൈവര് ഉറക്കം ഉണര്ന്നു ഭക്ഷണം കഴിച്ചുഷാറായി നില്ക്കുന്നു.
‘ഇതാ..കൈതച്ചക്ക കഴിക്കൂ..’ ജോണ്‌സണ് അയാള്ക്ക് കുമ്പിള് നീട്ടി,
‘സാറും മാഡവും കഴിച്ചോ? ‘ അയാള് ചോദിച്ചു.
‘ഉം…വേണ്ടുവോളം ‘
ചിതറാലിലെ തണുത്ത കാറ്റ് ഒരപൂര്വ്വ സുഖം നല്കി. ആകാശം ഇരുണ്ടു. നക്ഷത്രങ്ങള് തെളിഞ്ഞു.
‘നമുക്ക് പോകാം.’ ജോണ്‌സണ് ഡ്രൈവറോടു പറഞ്ഞു.
‘ശരി…ഒരു സംശയം ചോദിച്ചോട്ടെ? ‘ അയാള് മെല്ലെ ചോദിച്ചു.
‘എന്താ? ചോദിച്ചോളു..’ ജോണ്‌സണ് സമ്മതിച്ചു.
‘സാറല്ലേ..യുവസാഹിതൃകാരന് ജോണി പാറക്കുന്നേല്? ‘
‘ ആരാ അത്? ആ…എനിക്കറിയില്ല.’ജോണ്‌സണ് കൈ മലര്ത്തി.
‘ഓ..ക്ഷമിക്കണം…അതേ പോലിരിക്കുന്നു’ ജോണ്‌സണ് നിര്വ്വികാരനായി നിന്നു. നന്ദിനിയും.
കാര് പിന്നെയും ഓടാന് തുടങ്ങി. ജോണ്‌സണ് പിന് സീറ്റില് നന്ദിനിയെ മടിയില് ചായ്ച്ചു കിടത്തി. കാലില് മെല്ലെ തടവി കൊടുത്തു.
‘കാലൊക്കെ വേദനിക്കുന്നോ? ‘ അയാള് ചോദിച്ചു
‘ഏയ്..ഒട്ടുമില്ല..’നന്ദിനി പറഞ്ഞു. ‘ജോണ്‌സേട്ടനൊ? ‘
‘ഏയ്..എനിക്കങ്ങനെ ക്ഷീണം വരില്ല. ഈ പ്രകൃതി ഭംഗിയും നന്ദുവുമാണ് എന്റെ ഊര്ജ്ജം. എന്റെ എഴുത്തിന്റെ വരികള് ഉയിര്‌ത്തെഴുന്നേല്ക്കുന്നത് ഇവിടെ നിന്നൊക്കെയാണ്. ‘
‘ഇപ്പോള് എനിക്കും.’ നന്ദിനി പറഞ്ഞു.
‘എന്റെ അടുത്ത നോവലിലെ നായകനെ ഞാന് അവിടെ കണ്ടു ‘
‘ആരാ അത്? ‘ നന്ദിനി അത്ഭുതപ്പെട്ടു.
‘നമ്മള് അവിടെ കണ്ട മൈക്കിള് നോര്മയന്. ഓക്‌സ് ഫോര്ഡ് യൂണിവേഴ്‌സിറ്റിയില് നിന്നും വന്ന നരവംശ ശാസ്ത്രജ്ഞന് !’
‘ ഓ..അയാളോ? ഒരു വട്ടന്റെ രൂപഭാവങ്ങളല്ലേ അയാള്ക്ക്? ‘
‘ ആ…എന്റെ നോവലില് അയാള് നമ്മുടെ നാട്ടിലെ ഒരു ബുദ്ധിജീവിയായിരിക്കും. പേരും നാടും രൂപവും മാറും. ‘
‘ആ നോവലില് നമ്മള് ഉണ്ടാവുമോ? ‘
‘ പിന്നില്ലേ? എന്റെ നന്ദു ഇല്ലാതെ ഇനി എനിക്കെവിടെ ജീവിതം? ഇടതു കൈ അരക്കെട്ടില് അമര്ത്തി നില്ക്കുന്ന പത്മാവതി ദേവിയല്ലെ ഇപ്പോള് എന്റെ മടിയില് ശയിക്കുന്നത്. മഹാവീരതീര്ത്ഥങ്കരനായി ഞാനില്ലേ എന്റെ പത്മാവതിക്ക് ‘
നന്ദിനി അവന്റെ തുടയില് ഒരു കടി വച്ചു കൊടുത്തു.
‘ ഹോ ഈ പല്ലൊക്കെ ഞാന് അടിച്ചു പൊഴിക്കും കേട്ടൊ? ‘ ജോണ്‌സണ് പറഞ്ഞു.
‘ അപ്പോള് നന്നായിരിക്കും കാണാന്! ‘ നന്ദിനി പറഞ്ഞു.
‘ ആ…അധികപ്രസംഗം പറയാതെ…നല്ല കുട്ടിയായി ഇരുന്നോ..പക്ഷിപാതാളത്തില് തൂങ്ങി കിടക്കുമ്പോള് കൊക്ക് വേണ്ടേ?’
‘ഓ…അന്നും ഇന്നും എനിക്കിനി കൊക്ക് വേണ്ട..ഒക്കെ എന്റെ ജോണ്‌സ്സേട്ടന് മതി.’
‘ അയാള് കുനിഞ്ഞ് ആ ചുണ്ടുകള് വായിലാക്കി.
About The Author
No related posts.