വായന നല്ലൊരു ശീലമായ് മാറ്റുവാൻ
വായിച്ചിടേണമിപുസ്തകങ്ങൾ
ഉറ്റവരാരുംതുണയില്ലാതാവുമ്പോൾ
ഉത്തരമെന്റെഈഅക്ഷരങ്ങൾ
ജീവിതമിന്നൊരു മിഥ്യയായ് മാറുന്നു
ജീവിച്ചുതീരാത്തസ്വപ്നലോകം
അമ്മതൻ മാറിൽ കിടന്നു മയങ്ങിയും
അമ്മിഞ്ഞപ്പാല് കുടിച്ച കാലം
മുട്ടിലിരുന്നങ്ങിഴഞ്ഞു നടന്നതും
മുറ്റത്തങ്ങോടി കളിച്ച കാലം
അച്ഛന്റെ കയ്യിൽ പിടിച്ചു നടന്നതും
അത്തപ്പൂ ഓണത്തിനിട്ട കാലം
മാവിന്റെകൊമ്പിലങ്ങൂഞ്ഞാല് കെട്ടിയും
മാങ്ങാ എറിഞ്ഞു പറിച്ച കാലം
കൂട്ടിൻസഖികളായ് ചേർന്നു നടന്നതും
കൂട്ടുകാർകൂടികളിച്ച കാലം
കോരിച്ചൊരിയും മഴ നനഞ്ഞോടിയും
സ്കൂളിൽ പഠിക്കുവാൻ പോയകാലം
സാറിന്റെ കയ്യിലെ ചൂരൽ വടിയുടെ
ചൂടറിഞ്ഞോടിനടന്ന കാലം
നന്മതൻപാഠങ്ങളൊക്കെ പഠിച്ചതും
നന്മതൻ വാക്കുകൾ കേട്ട കാലം
തേനൂറും ഓർമ്മകൾ മോഹങ്ങളായങ്ങു
തേൻമലരായി ചൊരിഞ്ഞി ടുമ്പോൾ
ആർക്കുംഅവകാശമില്ലാത്ത ലോകത്ത്
ആരോവിളിക്കുന്നു യാത്ര പോകാൻ
About The Author
No related posts.