അന്തരിച്ച ശ്രീ. കെ ഭാസ്കരൻ മാഷിന്റെ അനുസ്മരണ യോഗവും പ്രകൃതി ദിനാചാരണവും

Facebook
Twitter
WhatsApp
Email

വേൾഡ് മലയാളി ഫെഡറഷൻ ബാംഗ്ലൂർ കൗൺസിലിന്റെ Environment and Agricultural forum co ordinator & മാതൃഭൂമി seed എന്ന പദ്ധതിയുടെ കോർഡിനേറ്ററും ആയിരുന്ന അന്തരിച്ച ശ്രീ. കെ ഭാസ്കരൻ മാഷിന്റെ അനുസ്മരണ യോഗവും പ്രകൃതി ദിനാചാരണവും ജൂൺ 23ന് ഇന്ദിരാനഗർ റോട്ടറി ഹോളിൽ നടന്നു

സാഹിത്യ അക്കാദമി അവാർഡ് നേതാവ് ശ്രീ. സുധാകരൻ രാമന്തളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ മാഷേ പോലെയുള്ളവരുടെ നിസ് സ്വാർത്ഥരായ ആളുകളുടെ പ്രയത്നത്തിലാണ് ഭാവിയുടെ പ്രകൃതി പരിപാലനത്തിന്റെ പ്രതീക്ഷ എന്ന് അദ്ദേഹം അഭിപ്രായപെട്ടു.

Environment Activist Sri. Seetharaman, Nruthyangana സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടർ നർത്തകി ശ്രീമതി സ്വപ്ന രാജേന്ദ്ര കുമാർ, പാർവതാരോഹകയും നർത്തകിയുമായ ശ്രീമതി മീര മോഹൻ, എന്നിവർ മുഖ്യാതിഥികളായിരുന്നു.

WMF ഗ്ലോബൽ ക്യാബിനറ്റ് അംഗം ശ്രീ റെജിൻ ചാലപ്പുറം, WMF ബാംഗ്ലൂർ ഘടകം പ്രസിഡന്റ്‌ ശ്രീ. ജ്യോതിസ് മാത്യു, എന്നിവർ ശ്രീ. ഭാസ്കരൻ മാഷിന്റെ പൊതു ജീവിതത്തെ അനുസ്മരിച്ചു പ്രസംഗിച്ചു. WMF Literature ഫോറം നാഷണൽ കോർഡിനേറ്റർ Smt. രമ പ്രസന്ന പിഷാരടി, WMF നാഷണൽ സെക്രട്ടറി റോയ്ജോയ് എന്നിവർ നേതൃത്വം നൽകി .

ശ്രീ നന്ദൻ ഒരു തൈ നടാം എന്ന സുഗതകുമാരി ടീച്ചറുടെ കവിത ചൊല്ലി.

Dr പ്രേംരാജ് കിളികൾ നടുന്ന മരങ്ങളുടെ പ്രസക്തി എന്തെന്ന് പറഞ്ഞു

ശ്രീ ഭാസ്കരൻ മാഷിന്റെ ഓർമ്മക്കായി ഇന്ദിരനഗർ പാർക്കിൽ മരങ്ങൾ നട്ടു പിടിപ്പിച്ചു. ചടങ്ങിൽ ശ്രീ. ഭാസ്കരൻ മാഷിന്റെ മകൾ നിമിഷ, മകളുടെ ഭർത്താവ് നിധിൻ എന്നിവർ പങ്കെടുത്തു.

രവികുമാർ തിരുമല, പ്രിയ എന്നിവർ സന്നിഹിതരായിരുന്നു

സെക്രട്ടറി റോയ് നന്ദി പ്രകാശനം നിർവഹിച്ചു

About The Author

Leave a Reply

Your email address will not be published. Required fields are marked *