നന്മ – ജോസ് ക്ലെമന്റ്

Facebook
Twitter
WhatsApp
Email

നാം നന്മ നിറഞ്ഞവരായിരിക്കാം. എന്നാൽ, നമ്മുടെ നന്മകൾ മറ്റുള്ളവരുടെ നന്മയ്ക്കായി തന്നെയാണോ ഉപയോഗപ്പെടുത്തുന്നത് എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ചില നന്മകൾ അപരർക്ക് മഹാദുരന്തങ്ങളായി മാറാറുണ്ട്. ആൽബർട്ട് ഐൻസ്റ്റിന്റെ കണ്ടുപിടുത്തങ്ങളാെക്കെ നന്മ നിറഞ്ഞതായിരുന്നു. പക്ഷേ ശരിയായി ഉപയോഗിക്കാതെ വന്നപ്പോൾ അതു തിൻമയുമായിട്ടുണ്ട്. അതല്ലേ പാബ്ലോ പിക്കാസോ പറഞ്ഞത് : ” ശരിയായി ഉപയോഗിക്കാത്ത നന്മകൾ മാരകമായ തിന്മയായി മാറുമെന്ന് . ഐൻസ്റ്റിന്റെ പ്രതിഭയാണ് ലോകത്തെ ഹിരോഷിമയിലെത്തിച്ചത് ” ഈ വാക്കുകൾ ഹിരോഷിമയിൽ മാത്രമല്ല, ഇന്ന് ലോകം മുഴുവൻ മുഴങ്ങി കേൾക്കുന്നതാണ്. ഓരോ കണ്ടുപിടുത്തങ്ങളിലൂടെയും സമ്പാദിക്കുന്ന നൂതന ആയുധങ്ങളുടെ ചിലരുടെ നന്മകൾ യുദ്ധത്തിനായി വിനിയോഗിക്കുമ്പോൾ നന്മയുടെ ആ നിക്ഷേപം അവശേഷിപ്പിക്കുന്നത് സമാധാനമല്ല, മറ്റൊരു യുദ്ധത്തിന്റെ വിത്തുകളാണ്. നമ്മുടെ നന്മകൾ നന്മയ്ക്കായി തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക. അപര സമാധാനത്തിന് ഭീഷണിയാകാതിരിക്കട്ടെ.

About The Author

Leave a Reply

Your email address will not be published. Required fields are marked *