ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന ബന്ധം ഏതൊന്നു ചോദിച്ചാൽ എന്റെ ആദ്യ ഉത്തരം സൗഹൃദം എന്നായിരിക്കും. ഒരിക്കൽ ഒരു സുഹൃത്തു പറഞ്ഞു: Friendship is a weakness for you. ഞാൻ അതിനോട് കൂട്ടി ചേർത്തതിങ്ങനെയാണ് : Friends are also my strength. സൗഹൃദം ഒരുപാട് നിറവും നിറഭേദങ്ങളുമുള്ള ബന്ധമല്ലേ ? സുഹൃത്തിനോടുള്ള ബന്ധത്തിന് അതിരുകളില്ല. അവനോട് / അവളോട് നമുക്കെന്തും പറയാം. പലയിടത്തും പറയാൻ മടിക്കുന്ന കാര്യങ്ങൾ പോലും. ലോകത്തിന്റെ മുഖം പോലും മാറുന്ന ഇക്കാലത്ത് സൗഹൃദങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കാം. അത് സ്വാഭാവികമാണ്. അത്തരം മാറ്റങ്ങളാണ് അരുതായ്മകളായി വർത്താ മാധ്യമങ്ങൾ നമുക്ക് മുന്നിൽ അനുദിനം നിരത്തുന്നത്. സ്നേഹവും സൗഹൃദവുമൊക്കെ ചിന്താവിഷയങ്ങളായി മാത്രം അവശേഷിക്കാതിരിക്കട്ടെ. അതിന്റെ മുഖവും മൂല്യവും മങ്ങാതിരിക്കട്ടെ.












