സുഖവാസകേന്ദ്രത്തിനായി നമുക്ക് ആദ്യമൊരു
മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം.!
ശരി സര്‍,
പക്ഷേ, അതിനായി നമുക്കാ ഭൂമിയൊന്ന് കാണണം.
ഇതാണ് ഭൂമി ..!
ഇതോ..?
ഇത് ഭൂമിയാണോ സര്‍?
ഇത് ചിന്നിച്ചിതറിയ മഹാപര്‍വ്വതമല്ലേ. ?
ഇതിലെങ്ങനെയൊരു സുഖവാസകേന്ദ്രം..?
എന്നാല്‍ നമുക്കിവിടെ വലിയൊരു ഷോപ്പിംഗ് മാള്‍ പണിതാലോ..?
ഈ മിസൈല്‍പാടം നികത്തണമെങ്കില്‍ തന്നെ കുറെയധികം പണച്ചിലവുണ്ട് സര്‍,
ഇവിടെയെങ്ങനെ ഷോപ്പിംഗ് മാള്‍ ..?
എന്നാലൊരു വലിയ
ഫുട്‌ബോള്‍ ഗ്രൗണ്ടാവാം.
ഷെല്ലുകളുടെ ചീളുകള്‍ ഒഴിവാക്കി നമുക്കത് സാധ്യമല്ല സര്‍.
എന്നാലിവിടെ ചെറിയൊരു നീന്തല്‍ക്കുളമെങ്കിലും..?
പക്ഷേ, സര്‍ അവിടെ കുഴിച്ചപ്പോള്‍ നിരവധി കുരുന്നുകളുടെ അസ്ഥികൂടങ്ങള്‍ കാണുന്നു.
എന്നാല്‍ അപ്പുറത്ത്
ഒരു ഗോള്‍ഫ് കോര്‍ട്ട് നിര്‍മ്മിക്കൂ..!
അവിടെ ചോരയുടെ വല്ലാത്തൊരു ഗന്ധമാണ് സര്‍…!
പിന്നെ…?
പിന്നെയിവിടെ എന്താണ് നിര്‍മ്മിക്കാന്‍ കഴിയുക..?
സര്‍… അത് ..
പറയൂ…?
ഇവിടെ നമുക്കൊന്നും ചെയ്യാനില്ല സര്‍,
നിശ്ചയദാര്‍ഢ്യത്തിന്റെ കരിമ്പാറക്കെട്ടാണ് ഇവിടെ ബാക്കിയുള്ളവരുടെ മനസ്സ് .
അവസാന പ്രാണനും തല്ലിക്കെടുത്താതെ നമുക്കൊന്നിനും സാദ്ധ്യമല്ല ..!
എന്നാല്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ..!
നമുക്ക് അതും കഴിയുമെന്ന് തോന്നുന്നില്ല സര്‍,
കാരണം.?
ആ കൗമാരങ്ങളുടെ കണ്ണിലേക്കൊന്ന്
നോക്കൂ സര്‍..
വല്ലാത്തൊരു തിളക്കമില്ലേ ആ കണ്ണുകള്‍ക്ക്…?
അത് തന്നെ കാരണം.
About The Author
No related posts.