നാല് ദിവസം നടന്നിട്ടാണ് രണ്ട് ഹിന്ദിക്കാരെ വീരാവുണ്ണിക്കാക്ക് കിട്ടിയത്.
മുറ്റത്തുനിന്ന് ഇത്തിരി കല്ലും മണ്ണും പറമ്പിലേക്ക് കൊണ്ടുപോകണം, അത്രയേ ഉള്ളൂ പണി. ഒരാള്‍ക്കുള്ള പണിയെ ഉള്ളൂ. എന്നാലോ വന്നത് വന്നത് രണ്ടാള്.
എന്തെങ്കിലുമാകട്ടെ എന്നു കരുതി അറിയാവുന്ന ക്യാ, നഹി, ജെല്‍ദി, അച്ഛാ, കൈസാഹെ, കോന്‍ഹെ, തു, തും, തുടങ്ങിയ അല്ലറ ചില്ലറ ഹിന്ദി വാക്കുകളും പിന്നെ ആംഗ്യവുമൊക്കെയായി മൂപ്പര് കൂടെ നിന്നു…
ഉച്ചയായപ്പോള്‍ കെട്ടിയോള് വിളിച്ചുപറഞ്ഞു. ‘ അവറ്റക്ക് ചോറായിട്ട്ണ്ട്. ഒരു എല മുറിച്ച് വരാന്‍ പറഞ്ഞോളെ… ‘
അത് നല്ല കാര്യമാണെന്ന് മൂപ്പര്ക്കും തോന്നി. പാത്രം കഴുകേണ്ടല്ലോ?. വര്‍ക്കേരിയയില്‍ നിന്ന് ഒരു കത്തിയുമെടുത്ത് വീരാവുണ്ണിക്ക നേരെ ഹിന്ദിക്കാരുടെ അടുത്തേക്ക് ചെന്ന് കത്തി നീട്ടിപിടിച്ച് കൊണ്ട് ഉറക്കെ പറഞ്ഞു. ‘ രണ്ട് വാഴന്റെല മുറിച്ചൊ…,ചോറായിട്ട്ണ്ട്.’
അതുവരെ നല്ല ലോഹ്യത്തില്‍ കൂടെ നടന്നിരുന്ന സാഹിബ് പെട്ടന്ന് കത്തിചൂണ്ടി ‘ചോര്‍…. ചോര്‍…’ എന്ന് പറയുന്നത് കേട്ടപ്പോള്‍ അവരിരുവരും അപായം മണത്തു.
ഞൊടിയിടയില്‍ ഒഴിഞ്ഞു മാറി ഇരുവരും കൈകള്‍ കൂപ്പി.
‘മാഫ് കീജിയെ സാബ്. ഹം ലോക് ചോര്‍ നഹി ഹെ …’ അവര്‍ പറഞ്ഞു
കൊണ്ടേയിരുന്നു…
(ചോര്‍ = കള്ളന്‍)
About The Author
No related posts.