ഡോ. ആനിയമ്മ ജോസഫ്, അഭിവന്ദ്യ ഗുരുനാഥയ്ക്ക്‌ വന്ദനം-സന്ധ്യ അരുണ്‍

Facebook
Twitter
WhatsApp
Email

‘As You Like it’

I really liked it-

‘ നൂറു വട്ടം’

ഉൃ. ഡോ.ആനിയമ്മ ജോസഫ്
ലിമയില്‍ എഴുതി തുടങ്ങിയ
ശനിയാഴ്ച നുറുങ്ങുകള്‍
(Saturday Ruminations)
ആദ്യ അധ്യായം തന്നെ മികച്ച വായനാനുഭവം പകര്‍ന്നു.

രണ്ടര ദശകങ്ങള്‍ക്കു മുന്‍പ്
പഠിച്ചിറങ്ങിയ കലാലയത്തിലെ
ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ക്ലാസ്സിലേക്ക്
ഒന്ന് വീണ്ടും ചെന്നിരുന്ന പോലെ
ഒരനുഭൂതി…

‘വില്യം ഷേക്‌സ്പിയറിന്റെ ഗ്ലോബ്
തീയേറ്ററിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശിയ യാത്രാ വിവരണമായ
ശ്രീ കാരൂര്‍ സോമന്‍ സാറിന്റെ
‘കാലം മറക്കാത്ത പൈതൃകക്കാഴ്ചകളും’

സഞ്ചാര സാഹിത്യത്തിലെ
അമൂല്യ രത്‌നമായ
ശ്രീ എസ്. കെ പൊറ്റക്കാടിന്റെ
‘ലണ്ടന്‍ നോട്ട്ബുക്കും’വായിച്ചു
വിസ്മയിച്ച് തെംസ് നദീ തീരത്ത്
സ്വപ്നാടനങ്ങളില്‍ അലഞ്ഞ ഒരു കൊച്ചു കുട്ടിയായിരുന്നു ഞാന്‍.

എന്തിനധികം പറയുന്നു, പ്രിന്‍സി ടീച്ചറിന്റെ കുഞ്ഞുമോള്‍ ‘ഒലിവിയ’
യുടെ പേര് പോലും ‘Twelth night’
എന്ന ഷേക്‌സ്പീരിയന്‍ റൊമാന്റിക് കോമഡിയിലെ കഥാപാത്രത്തിന്റെ ഓര്‍മ്മകള്‍ എന്നിലുണര്‍ത്തും.

നാടകമേയുലകം

വില്യം ഷേക്‌സ്പിയറിന്റെ വിശ്വവിഖ്യാതമായ നാടകങ്ങളെ
കുറിച്ച് പറയാന്‍ മാത്രം
വളര്‍ന്നില്ലയെങ്കിലും
ഡോ. ആനിയമ്മ ടീച്ചറിന്റെ Saturday Ruminations വായിച്ചപ്പോള്‍ ജ്ഞാനകുതുകിയായ ആ പഴയ വിദ്യാര്‍ത്ഥിയിലേക്ക് മനസ്സ്
ഒന്ന് വളര്‍ന്നു.

The forest of Arden

നാടുകടത്തപ്പെട്ട പ്രഭു ഡ്യൂക്ക് സീനിയര്‍.
എത്തിപ്പെട്ട പരിതസ്ഥിതികളിലും നന്മ കണ്ടെത്തുന്ന ഒരു പ്രഭു! വിനീത
വിധേയനായ,ഭൃത്യന്‍ ടച്ച്സ്റ്റോണ്‍
മകള്‍ റോസലിന്‍ഡ്, സഖി സിലിയ.
ഗാനമെഡ് ആയി വേഷപ്രച്ഛന്നയാകുന്ന
റോസലിന്‍ഡില്‍ അനുരക്തനാകുന്ന പ്രണയാതുരനായ യുവാവ് ഒര്‍ലാന്റോ.

കാടകം വീടകമായി കണ്ട്
ദുരിതകാലത്തിലും ആത്മാര്‍ത്ഥ സ്‌നേഹമുള്ളവര്‍ ഒത്തു ചേര്‍ന്ന്
ഏത് നരകവും നാകമാക്കുന്നു.

ഭാരതീയ ഇതിഹാസങ്ങളായ
രാമായണത്തിലും മഹാഭാരതത്തിലും
ഇതേ കാനനത്തിന്റെ ക്യാന്‍വാസ് തന്നെയാണ് നമ്മെ വേദം പഠിപ്പിച്ചത്.

ശുഭ പര്യവസായി ആയ ഒരു
പാസ്റ്റൊരല്‍ കോമഡിയിലൂടെ
പ്രകൃതി സൗന്ദര്യവും മനുഷ്യന് പ്രകൃതി നല്‍കുന്ന പാഠങ്ങളും പകര്‍ന്ന മനോഹരമായ ഒരു
പ്ലോട്ട് ആയിരുന്നു
As you like it.

അതില്‍ നിന്നും
“Sweet are the uses of adversity”
എന്ന ജീവിത പാഠമാണ് ഗുരു
ഇന്ന് പകര്‍ന്നു നല്‍കിയത്.

തലയില്‍ ഒരു അമൂല്യ രത്നവും വഹിച്ചുകൊണ്ടിരിക്കുന്ന വൃത്തികെട്ട ഒരു ചൊറിത്തവളയുടെ ഉപമയിലൂടെ
ദുരിത പൂര്‍ണ്ണമായ കഷ്ടകാലം
നമുക്ക് അനുകൂലങ്ങളായ ഏറെ
പ്രയോജനങ്ങള്‍ നല്‍കുന്നു എന്ന്
വിവരിച്ച ഭാഗമാണ് പ്രമേയം.

And this our life, exempt from public haunt, finds tongues in trees, books in the running brooks, sermons in stones, and good in every thing.”

“Tongues in trees” –

കാട്ടുമരങ്ങള്‍ സത്യം പറയുന്ന
ജിഹ്വകള്‍ ആകുന്നു.

“Books in the running brooks” –
കാട്ടരുവികള്‍ തുറന്ന പുസ്തകങ്ങള്‍

“Sermons in stones” – കല്ലിനുമുണ്ട്
ഗുണപാഠകഥകള്‍ പറയാനേറെ..

“Good in every thing”

കഷ്ടത ഒരേ സമയം വൈഷമ്യം ഉളവാക്കുന്നതും, എന്നാല്‍ മുള്ളുകള്‍ക്കിടയിലെ ഫലം പോലെ പ്രയോജനപ്പെടുന്നതുമാണ് എന്ന് മനസ്സിലാക്കി തരുന്ന നാടോടി
വിജ്ഞാനീയവും മഹത്തരമായ ബൈബിള്‍ വചനങ്ങളും ആനിയമ്മ ടീച്ചര്‍ താരതമ്യപഠനം നടത്തുന്നുണ്ട്.

‘ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ കാലാഹിനാ പരിഗ്രസ്തമാം ലോകവു- മാലോലചേതസാ ഭോഗങ്ങള്‍ തേടുന്നു.”

ശ്രീരാമന്‍ സോദര ലക്ഷ്മണന്
നല്‍കുന്ന ഈ ഉപദേശത്തിലൂടെ
എഴുത്തച്ഛന്‍ നല്‍കിയ അദ്ധ്യാത്മ
പാഠം പോലെ ഉദാത്തം ഈ പാഠവും.

ഈശ്വരവിശ്വാസവും ശുഭാപ്തി വിശ്വാസവും കൈമുതലാക്കി പ്രതിസന്ധികളില്‍ തളരാതെ
നമുക്ക് മുന്നോട്ട് പോകാം.

അറിവിന്റെ നിറവുള്ള ശനിയാഴ്ച
ദിനങ്ങള്‍ക്കായി കാത്തിരിക്കുന്നു!

നന്ദി പ്രിയ ആനി ടീച്ചര്‍
സന്ധ്യ

About The Author

Leave a Reply

Your email address will not be published. Required fields are marked *