നാം ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യാത്ത ഒന്നും നമ്മോട് ചേര്‍ന്നിരിക്കില്ല. നാം നിന്ദിച്ചിട്ടുള്ള ഓരോ ഉരുള ചോറു പോലും നമുക്കെതിരെ നിലവിളിക്കുന്ന ഒരു ദിനം വരും. സത്യത്തില്‍ അതാണ് വറുതി. ധാരാളിത്തം കൊണ്ടും നമ്മുടെ അഹങ്കാരം കൊണ്ടും നാം നിന്ദിച്ചവയേയും തള്ളിപ്പറഞ്ഞവയേയും അന്വേഷിച്ച് മറ്റൊരു നാളില്‍ അനേകം കാതങ്ങള്‍ നാം അലയേണ്ടിവരും.
സ്‌നേഹം, ഇണ, പ്രിയര്‍ , അറിവ്, ഭക്ഷണം, ജലം, പ്രകൃതി എന്തു തന്നെയായാലും ഇത് തികച്ചും സത്യമാണ്. അതിനാല്‍ നമുക്ക് ഇന്ന് ലഭിക്കുന്ന സ്‌നേഹത്തെ നിന്ദിക്കാതിരിക്കുക. ഒരു പക്ഷേ, നാളെ നാം അതിനു വേണ്ടി അലഞ്ഞു നടന്നാലും നമുക്ക് അത് തിരികെ കിട്ടിയെന്നു വരില്ല. നമുക്കുള്ളവരെ മറക്കാതിരിക്കുക.
നമ്മുടെ ജീവിതത്തിന് പുറത്തുള്ള ആരും ഒരു പരിധിയില്‍ കൂടുതല്‍ നമ്മെ വിലമതിച്ചെന്നു വരില്ല. സ്വന്തം നാടിനെയും വീടിനെയും മറക്കാതെയും വെറുക്കാതെയുമിരിക്കുക. അതിനേക്കാള്‍ വലിയ സന്തോഷവും സമാധാനവും സുരക്ഷിതത്വവും മറ്റൊരു ലോകവും നമുക്ക് ഒരു കാലത്തും സമ്മാനിക്കുകയില്ലെന്ന് ഓര്‍ക്കണം.
About The Author
No related posts.