തുരുമ്പിച്ചവയും ജീര്‍ണിച്ചവയും തൂക്കി വില്‍ക്കുകയോ ഉപേക്ഷിക്കുകയോ വേണം. അതുപോലെ അഴുക്കുപുരണ്ട ശീലങ്ങളോടും അപമാനം ഉണ്ടാക്കുന്ന ചെയ്തികളോടും നാം വിട പറയണം. മാടി വിളിക്കുന്ന എല്ലാ മാളങ്ങള്‍ക്കും രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉണ്ടായെന്നു വരില്ല. കെണിയില്‍ പെടുത്താന്‍ ആള്‍ക്കൂട്ടം തന്നെയുണ്ടാകും… രക്ഷപ്പെടേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ് എന്നറിയുക…
പിടിവാശികള്‍ വേണ്ട, അവ ചിലപ്പോള്‍ ജീവിതത്തിനും ജീവനും വില നിശ്ചയിക്കും അഹംഭാവത്തിന്റെ മുഷ്ടി ചുരുട്ടിലിനല്ല, സൗഹൃദത്തിന്റെ തുറന്ന കൈകള്‍ക്കാണ് സ്വീകാര്യത കൂടുതല്‍…
നേട്ടങ്ങളെ മാത്രമല്ല, നഷ്ടങ്ങളെയും കണക്കിലെടുത്ത് വേണം ജീവിതം അളക്കാന്‍. വാരിക്കൂട്ടുന്നതും വിട്ടുകളയുന്നതും ചേര്‍ത്താണ് ജീവിതത്തിന്റെ സമവാക്യങ്ങള്‍ രൂപപ്പെടുത്തേണ്ടത്…
ഒത്തിരി ഇഷ്ടത്തോടെ എല്ലാവര്‍ക്കും നല്ലൊരു ശുഭദിനം നേരുന്നു…