നമ്മളൊക്കെ എത്ര ധാര്‍ഷ്ട്യമുള്ളവരാണ്. അതറിയണമെങ്കില്‍ നാം പാടെ അവഗണിച്ചവരെക്കുറിച്ചോര്‍ത്താല്‍ മാത്രം മതി. കരുണയില്ലാത്ത വാക്കും പ്രവൃത്തിയും കൊണ്ട് നമ്മള്‍ ഏല്പിച്ച ക്ഷതങ്ങള്‍ എത്രയോ അധികമാണ്. അപരര്‍ക്കെതിരെ നാം ഉയര്‍ത്തി വീശിയിട്ടുള്ള നമ്മുടെ വാള്‍ത്തലകളില്‍ എത്രയോ പേരുടെ കണ്ണീരും കിനാക്കളുമാണ് കുഴഞ്ഞു പുരണ്ടിട്ടുള്ളത്. ഭൂമിയൊട്ടാകെ മഹാ സമുദ്രമായി മാറിയ ദിനരാത്രങ്ങള്‍ക്കൊടുവില്‍ നോഹ പറത്തി വിട്ട മലങ്കാക്കയെപ്പോലെയല്ലേ നമ്മില്‍ പലരും.
ആര്‍ക്കും ഒരു പ്രതീക്ഷയ്ക്കും വക നല്കാതെ, സന്തോഷത്തിന്റെ ഇത്തിരിവെട്ടം പോലും കൊളുത്താതെ എവിടെയൊക്കെയോ അലഞ്ഞ്, ഒടുവില്‍ ചത്തോ ജീവിച്ചോ എന്നറിയാതെയായിപ്പോകുന്നവര്‍. നിര്‍ജീവ വാക്കുകള്‍ കൊണ്ടും അവിശ്വാസം പുരണ്ട കര്‍മങ്ങള്‍ കൊണ്ടും പ്രത്യാശയില്ലാത്ത ഗമനങ്ങള്‍ കൊണ്ടും നാം സ്വയം ഇരുട്ടു പരത്തി ജീവിക്കുന്നു. അല്ലേ ?
ഒരു പുനര്‍വിചിന്തനം നന്ന് !
About The Author
No related posts.