നമ്മുടെ ഈ ലോക ജീവിതത്തില്‍ നമുക്ക് നമ്മെത്തന്നെ കൈവിട്ടു പോകുന്ന നിമിഷങ്ങളുണ്ടാകാറുണ്ട്. സ്വന്തമാണെന്നഹങ്കരിച്ച് കൊണ്ടു നടക്കുന്നതെല്ലാം കൈവിട്ടുപോകുന്നവസ്ഥ. നന്മകളും കൃപകളും വരെ കൈ വിട്ടു പോകുന്ന ദിനങ്ങളുണ്ടാകും. നാം കണ്ണു പതിപ്പിക്കേണ്ടിടത്തു നിന്നും അരുതാത്തിടങ്ങളിലേക്ക് നമ്മുടെ ദൃഷ്ടികള്‍ പതിപ്പിക്കുമ്പോള്‍ നമ്മുടെ പതനം ഉറപ്പാകും.
നോക്കേണ്ടിടത്ത് നോക്കേണ്ടവരെ നോക്കി നടന്നാല്‍ വീഴ്ചകളുണ്ടാകില്ല. എപ്പോഴൊക്കെ നമ്മുടെ നയനങ്ങള്‍ മാറി പതിക്കുന്നുവോ, ചുറ്റുപാടുകളില്‍ കാഴ്ച തേടി അലയുന്നോ അപ്പോഴൊക്കെ അപ്രതീക്ഷിത വീഴ്ചകളുണ്ടാകും. കണ്ണുകള്‍ മാത്രമല്ല, നമ്മുടെ പാദങ്ങളുടെ ചലനങ്ങളും വഴി മാറുമ്പോള്‍ വീഴ്ച തന്നെ സംഭവിക്കും. കാഴ്ചയും ചലനവും ദിശയും ദിക്കും തെറ്റാതിരിക്കട്ടെ.












