പലപ്പോഴും വളരെ സന്തോഷത്തോടെ മറ്റുള്ളവരോട് നാം പറയുന്ന ഒരു കാര്യമുണ്ട്. ഞാന്‍ ഇതേവരെ എന്റെ ജീവിതത്തില്‍ ആരെയും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് . അതല്ലേ ഏറ്റവും വലിയ നുണയും. സത്യം അറിഞ്ഞിരുന്നിട്ടും അതിനുവേണ്ടി നിലകൊള്ളാതെയും നമ്മള്‍ ശരിയായിരിക്കാന്‍ വേണ്ടി മറ്റുള്ളവരുടെ ശരികളെ എത്ര വട്ടമാണ് ഇല്ലായ്മ ചെയ്യാന്‍ നാം ശ്രമിച്ചിട്ടുള്ളത്.
നമ്മുടെ നീതി ഉറപ്പിക്കാനായി മറ്റുള്ളവരുടെ നീതിക്കെതിരെ കണ്ണടച്ചപ്പോള്‍, നമ്മുടെ സന്തോഷത്തിനും സംതൃപ്തിക്കുമായി അതിലുപരി ലാഭത്തിനുമായി അപരരെ, അവരുടെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ചപ്പോള്‍ എത്ര പേരെയാണ് തള്ളിപ്പറഞ്ഞിരിക്കുന്നത്! ഒന്നു ചേര്‍ത്തു നിര്‍ത്തേണ്ട അവസരങ്ങളില്‍പ്പോലും അവരെ നമുക്കറിയില്ലെന്നു പറഞ്ഞ് തള്ളിപ്പറഞ്ഞ അവസരങ്ങള്‍ എത്ര വട്ടമെന്ന് ഒന്നോര്‍ക്കുന്നത് നല്ലതാണ്.
ആരെയും ഉപേക്ഷിക്കാതെയും തള്ളിപ്പറയാതെയും ചേര്‍ത്തു നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞാല്‍ നമ്മെയും ആരും തള്ളിപ്പറയുകയൊ ഉപേക്ഷിക്കുകയൊ ചെയ്യില്ല. അവര്‍ക്കൊപ്പം ചേര്‍ന്നു നില്ക്കാനാവും.












