ദു:ഖവെള്ളിയുടെ ഈ രാവില്‍ നിലാവിന്റെ നീല വെളിച്ചത്തില്‍ മകനെ കുറിച്ച് അമ്മ ധ്യാനിച്ചത് ആണികള്‍ നല്കുന്ന ക്രിസ്തു സാന്നിധ്യത്തെക്കുറിച്ചായിരുന്നു. അതുകൊണ്ടു തന്നെ അമ്മ മകന്റെ കല്ലറയ്ക്കരികിലേക്കു പോയില്ല. ഹൃദയത്തെ കുത്തി പിളര്‍ത്തിയ വാളായി മാറിയ ക്രൂശിതന്റെ 3ആണികള്‍ അമ്മയ്ക്ക് മകന്റെ സാന്നിധ്യം നല്കുന്ന തിരുശേഷിപ്പായി മാറി.
നമ്മുടെ ഹൃദയത്തെ മുറിപ്പെടുത്തുന്ന ആണികള്‍ തറയ്ക്കപ്പെടുമ്പോള്‍ പിന്നീടത് തിരുശേഷിപ്പായി മാറുമെന്ന് മറക്കാതിരിക്കുക. ആണികള്‍ നമുക്ക് ആശ്വാസകരമാകണം. ഈ വലിയ വെള്ളി നമ്മോട് സംവദിക്കുന്ന ആണി സന്ദേശമിതാണ്. നിശ്ശബ്ദമായ ഈ രാവിലെ ഒളിവിതറുന്ന മൊഴിയും ഈ തിരുശേഷിപ്പാകുന്ന ആണി തന്നെയാകട്ടെ.
About The Author
No related posts.