നമുക്ക് ശത്രുക്കള്‍ നിരവധി പേരുണ്ടാകാം. നമ്മള്‍ നിരവധി പേരെ ശത്രുക്കളാക്കാറുമുണ്ട്. എന്നാല്‍, നമ്മിലും മറ്റുള്ളവര്‍ക്കായുള്ള ഒരു ശത്രു ഒളിഞ്ഞിരിപ്പുണ്ടെന്ന യാഥാര്‍ഥ്യം മറക്കരുത്. ശത്രുവിന്റെ ആംഗലേയ പദമായ Enemy എന്ന് വാക്ക് ആത്മാര്‍ഥമായി ശ്രദ്ധിച്ചു ഉച്ചരിച്ചാല്‍ ഇക്കാര്യം നമുക്ക് ബോധ്യമാകും.
ഇതില്‍ ഒരു Me ഒളിഞ്ഞു കിടപ്പില്ലേ? Enemy can be any me! ഈ സത്യം തിരിച്ചറിയാന്‍ നമ്മുടെ ഹൃദയാഴം വികസിതമാകണം. ഹൃദയം അടഞ്ഞ പുസ്തകമാക്കാതിരുന്നാല്‍ ഇത് നമുക്ക് വ്യക്തമാകും. ഇവിടെയാണ് ശത്രുക്കളെപ്പോലും സ്‌നേഹിക്കാന്‍ പറഞ്ഞ ഗുരുമൊഴി പ്രസക്തമാകുന്നത്. സ്‌നേഹിച്ചാല്‍ പിന്നെ ശത്രുവില്ലല്ലോ. ശേഷിക്കുന്നത് മിത്രം മാത്രം.












