ഇന്ന് മറ്റൊരു ദു:ഖവെള്ളി ! ഈ പുലരിയില്‍ ഒളിവിതറുന്ന ചിന്തകള്‍ മനസ്സില്‍ തെളിയുന്നില്ല.കാരണംഇരട്ട ദുരന്തത്തിന്റെ കറുത്തപുലരിയിലേക്കാണ് കണ്‍തുറന്നിരിക്കുന്നത്. ഒരാകാശദുരന്തത്തിലും അതിന്റെ ബാക്കിപത്രമായി സംഭവിച്ച ഭൂമിയിലെ ദുരന്തത്തിലുമായി ഇപ്പോഴും എണ്ണിത്തിട്ടപ്പെടുത്താനാവാതെ 246 മനുഷ്യ ജീവനുകള്‍ വെന്തുരുകിയമര്‍ന്നിരിക്കയാണ്.സേഫ്റ്റിയും സെക്യൂരിറ്റിയും ആംഗലേയത്തില്‍ ഒന്നു തന്നെയെന്നു കരുതാമെങ്കിലും സെക്യൂരിറ്റി ഓഫീസര്‍ ക്കും സേഫ്റ്റി ഓഫീസര്‍ക്കും ഇത് രണ്ടാണര്‍ഥം.
പരുക്കേല്പിക്കാന്‍ , അപകടപ്പെടുത്താന്‍ ആര്‍ക്കും ഉദ്ദേശ്യമില്ലാതിരിക്കേ സംഭവിക്കുന്ന വീഴ്ചയും അപകടവും ഒരു സേഫ്റ്റിവീഴ്ചയാണ്. മന:പൂര്‍വം വീഴിക്കാനും അപകടപ്പെടുത്താനും മറ്റാരെങ്കിലും ശ്രമിക്കുമ്പോള്‍ അതൊരു സെക്യൂരിറ്റി വീഴ്ചയാണ്.എന്നാല്‍ ഒരു ഡോക്ടറുടെ ദൃഷ്ടിയില്‍ ഇതു രണ്ടു വീഴ്ചകളും അപകടങ്ങളും ഒന്നാണ്. സെക്യൂരിറ്റി വീഴ്ചയാണോ സേഫ്റ്റി വീഴ്ചയാണോ എന്ന് തിരിച്ചറിയാനാവാത്ത ഒരു വലിയ ദുരന്തമുഖത്ത് മൗനികളായി നാം നില്ക്കുമ്പോള്‍ നമുക്കിന്ന് ഒരു ദുഃഖവെള്ളി തന്നെ. ദുരന്ത കാരണം എന്തു തന്നെയായാലും ഈ ആകാശ – ഭൂമി ദുരന്തങ്ങളില്‍ മനം നൊന്ത് ദു:ഖിക്കുന്നു. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ നേരുന്നു!
About The Author
No related posts.