ഇംഗ്ലണ്ട്. ആകാശ നിലാവിൽ നിന്ന മണ്ണിന്റെ മനസ്സിലേക്ക് ഒരു തീർത്ഥയാത്രപോലെ മഞ്ഞുപൂക്കൾ വിടരുന്നു. അത് വിടർന്ന് വിടർന്ന് പ്രപഞ്ചമാകെ വെള്ളപ്പുടവ വിരിച്ചു. ആകാശത്ത് നിന്ന് വാർന്നുവീഴുന്ന പൂക്കളെ പ്രപഞ്ചം പ്രണയിച്ചു. മണ്ണിൽ പുടവയൊരുക്കി അവർ ഒന്നായി. ചന്ദ്രൻ തന്റെ മട്ടുപ്പാവിലിരുന്ന് വികാരം തുളുമ്പുന്ന കണ്ണുകളോടെ ആ കാഴ്ചകണ്ടു. ഉള്ളിൽ നൊമ്പരങ്ങൾ. മഞ്ഞുപൂക്കൾ മണ്ണിലിറങ്ങി കുടിലുകൾ തീർക്കയാണ്. ഭൂമിയുടെ എല്ലാ കോണുകളിലും മരങ്ങളിലും താഴ്വാരങ്ങളിലും കൊട്ടാരങ്ങളിലും മഞ്ഞ് പൂക്കൾ മണിമാളികകൾ തീർക്കുന്നു. കുളിരും കുളിർമയുള്ള കാറ്റ് പ്രപഞ്ചത്തെ തഴുകിക്കൊണ്ടിരുന്നു. മണ്ണിലെ ജീവജാലങ്ങളെല്ലാം ഏകാന്തമായ തടവറയിൽ ഉറങ്ങിക്കിടന്നു. മഞ്ഞുപൂക്കൾ പ്രപഞ്ചമാകെ നർത്തനമാടി. എരിയുന്ന വൈദ്യുതി വിളക്കുകൾക്ക് മുന്നിൽ മഞ്ഞിൻകണങ്ങൾ ബൾബുകൾ പോലെ വെട്ടിത്തിളങ്ങി. മഞ്ഞും മണ്ണും പ്രണയിച്ചതും അവരിൽ നിന്ന് തെളിനീർ ഒഴുക്കിയതും എങ്ങോ പ്രാവുകൾ കുറുകിയതും പൗർണമി രാവിന്റെ പ്രണയങ്ങളും കാപട്യത്തിന്റെ മുഖംമൂടികളണിഞ്ഞുറങ്ങിയ മനുഷ്യർ അറിഞ്ഞില്ല.
രാവിലെ രണ്ട് മണി. ഉറക്കത്തിൽ ഒരു വെള്ളിടി പോലെ അടുത്തുള്ള മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ ശബ്ദിച്ചു. അതിന്റെ അട്ടഹാസം ഉറങ്ങിക്കിടന്ന മാണിയുടെ കാതുകളിൽ തുളച്ചുകയറി. കമ്പിളിപ്പുതപ്പ് ഒന്നുകൂടി വലിച്ച് തലയ്ക്ക് മുകളിലിട്ടു. അടുക്കളയിൽ ആഹാരം ഉണ്ടാക്കിക്കൊണ്ടിരുന്ന മിനി മൊബൈൽ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. കതക് തുറന്ന് ലൈറ്റിട്ട് മൊബൈൽ നമ്പർ നോക്കി. മാണിയുടെ അമ്മയാണ്. ഫോൺ എടുത്തില്ല. അവൾ ഗൗരവത്തോടെ മാണിയെ നോക്കി. പെറ്റമ്മയെ മറക്കുന്ന മക്കളുണ്ടോ?
അവൾ വിക്കി വിക്കി വിളിച്ചു, “എടോ, അമ്മയുടെ ഫോൺ.’
അത് കേട്ടയുടനെ അവൻ പുതപ്പ് ഒന്നുകൂടി തലയ്ക്ക് മുകളിലേക്ക് ചേർത്ത് തിരിഞ്ഞുകിടന്നു. എന്തിനാണ് വെറുതെ നിർബന്ധിക്കുന്നത്? അവനുമായൊരങ്കത്തിന് അപ്പോഴവൾക്കു നേരമില്ലായിരുന്നു. മൊബൈൽ ശബ്ദം നിലച്ചു. വിഷാദം തുളുമ്പുന്ന കണ്ണുകളുമായി അവൾ കതകടച്ച് ലൈറ്റ് ഒാഫ് ചെയ്തു. അകത്തേക്ക് പോയി.
മിനിയും മാണിയും ആത്മസുഹൃത്തുക്കളാണ്. ഒരേ വീട്ടിൽ രണ്ട് മുറികളിൽ തമാസം. നിശബ്ദരാവിൽ വിരിഞ്ഞുവരുന്ന മഞ്ഞുപൂക്കളെ പോലെ സുന്ദരിയും ശാലീനയുമാണവൾ. പ്രായം ഇരുപത്തിയൊന്ന്. കേരളത്തിൽ നിന്ന് ബി.എസ്.സി ബിരുദമെടുത്ത് തുടർപഠനത്തിനായി അവൾ കണ്ടെത്തിയത് രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും നാടായ ലണ്ടനായിരുന്നു. ഇടനെഞ്ചിൽ ഇത്തിരി സ്വപ്നങ്ങളുമായി എം.ബി.എ പഠിക്കാനാണ് ലണ്ടനിൽ എത്തിയത്. ലണ്ടൻ നഗരം അവളുടെ മുന്നിൽ പൊട്ടിവിടരുന്ന പൂവായി. മഞ്ഞിൽ വിരിയുന്ന നിലാവിന്റെ പുഞ്ചിരിയും, പ്രാവുകളുടെ കലപിലയും, സിന്ദൂരം തൂകുന്ന സന്ധ്യയും,അവൾ വിക്കി വിക്കി വിളിച്ചു, “എടോ, അമ്മയുടെ ഫോൺ.’
അത് കേട്ടയുടനെ അവൻ പുതപ്പ് ഒന്നുകൂടി തലയ്ക്ക് മുകളിലേക്ക് ചേർത്ത് തിരിഞ്ഞുകിടന്നു. എന്തിനാണ് വെറുതെ നിർബന്ധിക്കുന്നത്? അവനുമായൊരങ്കത്തിന് അപ്പോഴവൾക്കു നേരമില്ലായിരുന്നു. മൊബൈൽ ശബ്ദം നിലച്ചു. വിഷാദം തുളുമ്പുന്ന കണ്ണുകളുമായി അവൾ കതകടച്ച് ലൈറ്റ് ഒാഫ് ചെയ്തു. അകത്തേക്ക് പോയി.
മിനിയും മാണിയും ആത്മസുഹൃത്തുക്കളാണ്. ഒരേ വീട്ടിൽ രണ്ട് മുറികളിൽ തമാസം. നിശബ്ദരാവിൽ വിരിഞ്ഞുവരുന്ന മഞ്ഞുപൂക്കളെ പോലെ സുന്ദരിയും ശാലീനയുമാണവൾ. പ്രായം ഇരുപത്തിയൊന്ന്. കേരളത്തിൽ നിന്ന് ബി.എസ്.സി ബിരുദമെടുത്ത് തുടർപഠനത്തിനായി അവൾ കണ്ടെത്തിയത് രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും നാടായ ലണ്ടനായിരുന്നു. ഇടനെഞ്ചിൽ ഇത്തിരി സ്വപ്നങ്ങളുമായി എം.ബി.എ പഠിക്കാനാണ് ലണ്ടനിൽ എത്തിയത്. ലണ്ടൻ നഗരം അവളുടെ മുന്നിൽ പൊട്ടിവിടരുന്ന പൂവായി. മഞ്ഞിൽ വിരിയുന്ന നിലാവിന്റെ പുഞ്ചിരിയും, പ്രാവുകളുടെ കലപിലയും, സിന്ദൂരം തൂകുന്ന സന്ധ്യയും,ചോദിച്ചു.
“ദിവസവും പത്തരക്ക് വരുന്ന ആൾ ഇന്നെന്താ താമസ്സിച്ചേ?’
“പുതിയൊരു ജോലി റയിൽവേസ്റ്റേഷനിൽ കിട്ടുന്ന കാര്യമായി ഒരാളെ കാണാൻ പോയിരുന്നു.’
അവൾ തെല്ലു പരിഭവത്തോടെ ചോദിച്ചു.
“ഞാനും പറഞ്ഞതല്ലെ എനിക്കൊരു ജോലിയുടെ കാര്യം, അതെന്തായി?’
“എന്താ ഈ സപ്ലയർ പണി മടുത്തോ?’
“പിന്നെ മടുക്കാതിരിക്കുമോ?’
മാണി കുറ്റിത്താടി തടവി, “അവർ നല്ല ശമ്പളം തരില്ലേ?’
അവൾ ചുറ്റുപാടും നോക്കിയിട്ട് ശബ്ദമടക്കി പറഞ്ഞു, “പന്ത്രണ്ട് മണിക്കൂർ പണിചെയ്താൽ തരുന്നത് 3 പൗണ്ടാണ്.’
“അത് ഇവിടുത്തെ നിയമത്തിന് എതിരല്ലേ. നാഷണൽ റേറ്റ് അഞ്ച്പൗണ്ടെങ്കിലും തരേണ്ടതല്ലേ?’
“അതിന് ഞാനിവിടുത്തെ സ്ഥിരം തൊഴിലാളിയല്ലല്ലോ. എന്തായാലും ഒരു ഗുണമുണ്ട്. ആഹാരം ഫ്രീയായി കിട്ടും.’
മാണിയുടെ മനസ്സ് ആഴങ്ങളിലേക്കിറങ്ങി. ജീവിതം ഒരു വഞ്ചിപോലെ ഇങ്ങനെ ഒഴുകിക്കൊണ്ടിരിക്കും. എന്നാൽ ആ വഞ്ചിക്കും ഒരു നിയന്ത്രണം വേണ്ടതല്ലേ. അവളുടെ മനസ്സും ഈ പുഴയിൽ നീന്തിത്തുടിക്കാനാണ് ആഗ്രഹിക്കുന്നത്. ഹോട്ടലിൽ ആഹാരം കഴിക്കാൻ വരുന്ന പലരോടും അവൾ പറയാറുണ്ട് എന്തെങ്കിലും നല്ല ജോലിയുണ്ടെങ്കിൽ ഒന്ന് സഹായിക്കണം. ചിലർ ചോദിക്കും ജോലി വാങ്ങിത്തന്നാൽ എന്ത് തരും. അവൾ പുഞ്ചിരിയോടെ പറയും, “പാവങ്ങളെ സഹായിച്ചാൽ പുണ്യം കിട്ടും ട്ടോ. എനിക്ക് എന്നും നന്ദി കാണും.’
അവളുടെ സമൃദ്ധമായ മുടിയിലും പുഞ്ചിരിയിലും നോക്കി മാണി ഇരിക്കും. ഒരു ദിവസം ഹോട്ടലിൽ നിന്ന് രാത്രി പതിനൊന്ന് മണിക്ക് പുറത്തേക്ക് വന്ന മിനിയെ സ്വീകരിച്ചത് മാണിയായിരുന്നു. ഈസ്റ്റ്ഹോം ടൗണിൽ ബസ്സുകൾക്കൊപ്പം ജനങ്ങളും സഞ്ചരിച്ചു. അവൾ ചോദിച്ചു.
“എന്താ മാണി ഈ സമയത്ത്?’
“ഞാൻ മിനിയെ കാത്ത് നിൽക്കുകയായിരുന്നു.’അവൾ കണ്ണുമിഴിച്ച് നോക്കി, “എന്താ, എനിക്ക് എന്തെങ്കിലും ജോലി ശരിയായോ?’
“ങാ…പറയാം ഇപ്പോൾ വന്നത് മിനിക്കൊപ്പം കുറെ നടക്കാനാണ്?’
അവൾ നിമിഷങ്ങൾ ധ്യാനനിരതയായി. ഏതോ അപകടം തന്നെ പിൻതുടരുകയാണോ? മാണിയുടെ നോട്ടം മുഖത്ത് നിന്നും താഴേക്ക് നീളുന്നത് അവൾ സംശയത്തോടെ നോക്കി. ഹോട്ടലിൽവെച്ച് കണ്ടപ്പോൾ വളരെ മാന്യനായിട്ടാണ് തോന്നിയത്. ഇപ്പോൾ ഇങ്ങനെ എന്താണ്?
അവൾ വിസ്മയത്തോടെ നോക്കിയിട്ട് ചോദിച്ചു. “മാണി കുടിച്ചിട്ടുണ്ടോ?’
മാണി സങ്കോചത്തോടെ നോക്കി. “മിനിക്ക് അങ്ങനെ തോന്നുന്നുണ്ടോ? ഞാൻ മദ്യം കഴിക്കാറില്ല.’
ചോദിക്കേണ്ടതില്ലായിരുന്നുവെന്ന് അവൾക്കും തോന്നി. തലയ്ക്ക് വെളിവില്ലാത്തവർ പറയുന്നതുപോലെ മാണി ഒന്നും പറഞ്ഞില്ല. പെട്ടെന്നവൾ ഒരു ക്ഷമാപണം നടത്തി. വെള്ളിവെളിച്ചം പോലെ തിളങ്ങുന്ന വൈദ്യുതി പ്രകാശത്തിലൂടെ അവർ മുന്നോട്ട് മൗനമായി നടന്നു. എങ്കിലും അവളുടെ മനസ്സ് നിറയെ ചോദ്യങ്ങളുയർന്നു. എനിക്കൊപ്പം ഇയാൾ എന്തിനാണ് ഇങ്ങനെ നടക്കുന്നത്? ഞാൻ തമാസ്സിക്കുന്ന വീടിനടുത്താണോ വീട്? ആകെ അയാളെപ്പറ്റി അറിയാവുന്നത് പേര് മാത്രം. അതിനപ്പുറം ഒന്നും ചോദിച്ചിട്ടില്ല. അല്ലെങ്കിലും ഹോട്ടലിൽ വന്നുപോകുന്നവരോട് എന്ത് ചോദിക്കാനും പറയാനുമാണ്. അവർ ആഹാരം കഴിക്കാൻ വരുന്നു ഞാനത് കിച്ചനിൽ നിന്ന് എടുത്തുകൊടുക്കുന്നു. ബിൽ കൊടുക്കുമ്പോൾ അവർ പണമടച്ച് മടങ്ങിപോകുന്നു. മാണിയെപോലെ ചുരുക്കും പേരാണ് അത്താഴമുണ്ണാൻ ഹോട്ടലിൽ നിത്യവും വന്നുപോകുന്നത്.
അവർ ഇളം കുളിരുള്ള കാറ്റേറ്റു നടക്കുമ്പോൾ ചോദിച്ചു, “മാണി എവിടെയാണ് താമസം?'”മിനിയുടെ വീടിനടത്തുതന്നെയാണ്? എനിക്ക് മിനിയെപ്പറ്റി കൂടുതൽ അറിയണമെന്നുണ്ട്. പറയുന്നതിൽ ബുദ്ധിമുട്ടുണ്ടോ?’
അവളുടെ കണ്ണുകളുടെ തിളക്കം കുറഞ്ഞുവന്നു. എന്തിനാണ് ഇയാൾ എന്റെ കാര്യങ്ങൾ തിരക്കുന്നത്? മനസ്സ് ആശയക്കുഴപ്പത്തിലായി. നാല് മാസമായി മിക്കവാറും ഹോട്ടലിൽ കാണാറുണ്ട്, അതിനപ്പുറം പരിചയമില്ല. പുറത്തുവച്ച് ഒരിക്കലും കണ്ടിട്ടുമില്ല. എന്തിനാണ് ഈ ചോദ്യം? എന്റെ ജാതിയും കുലവുമറിഞ്ഞിട്ട് എന്ത് നേടാനാണ്. ഇതത്ര ഗൗരവമായി കാണേണ്ട യാതൊരു കാര്യവുമില്ല.
ആത്മവിശ്വാസത്തോടെ മാണി വീണ്ടും പറഞ്ഞു, “ഞാൻ ചോദിച്ചത് തെറ്റെങ്കിൽ ക്ഷമിക്കണം കേട്ടോ?’
അവൾ ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. കാണാൻ സുമുഖനും മാന്യനുമായ ഒരു യുവാവിന് മുന്നിൽ ഞാനെന്ത് മറയ്ക്കാനാണ്. തന്നെക്കുറിച്ച് കൂടുതൽ പറയുന്നതിൽ എന്ത് തെറ്റാണുള്ളത്. അവൾ മന്ദസ്മിതം തൂകി.
“എന്റെ വീട് കോട്ടയമാണ്. ഒരു നമ്പൂതിരി തറവാട്ടിൽ പിറന്നു. അച്ഛനും അമ്മയും ഒരു മൂത്ത സഹോദരനുമുണ്ട്. ലണ്ടനിൽ പഠിക്കാൻ ആഗ്രഹമുള്ളതുകൊണ്ട് ഇങ്ങോട്ട് പോരുന്നു. കോവിലകത്ത് പഴയ അറപ്പുരയൊക്കെയുണ്ടെങ്കിലും റേഷനരി കിട്ടയില്ലെങ്കിൽ പട്ടിണിയാകും. വലിയ സമ്പത്തൊന്നുമില്ല. പട്ടിണിയില്ലാതെ കഴിയുന്നു. ഒരു സാധാരണ കുടുംബം. പിന്നെ ഇങ്ങോട്ട് വരാൻ ചിലർ സഹായിച്ചു. ലോണെടുത്തു. ഇവിടെ തുടർന്ന് പോകണമെങ്കിൽ ഒരു ജോലി വേണം. അതാ ജോലിക്കായി വരുന്നോരോടെല്ലാം കെഞ്ചുന്നത്. വിദ്യാർത്ഥിയായി വന്നുപോയില്ലേ?’
“ജോലിയുടെ കാര്യത്തിൽ വിഷമിക്കേണ്ട. ഉടനടിയൊന്ന് ശരിയാകും.’
“വളരെ സന്തോഷം. ഈ ഹോട്ടൽ ജോലി ശരിക്കും മടുത്തു. ഇത്രയും സംസാരിച്ച സ്ഥിതിക്ക് മാണിയെപ്പറ്റി കൂടി പറഞ്ഞൂടെ?’
എന്നെപ്പറ്റി പറഞ്ഞാൽ, ഞാനൊരു അനാഥൻ. അച്ഛനില്ല. അമ്മയുണ്ടെന്നു മാത്രം. ബോർഡിംഗിൽ പഠിച്ചു. ബാങ്കുകാർ സഹായിച്ചതിനാൽ പഠിക്കാനുള്ള മോഹം കൊണ്ട് ഇവിടെയത്തി. ഒരു കടയിൽ ജോലിയുണ്ട്. ഒപ്പം എംബിയെ പഠിക്കുന്നു. ഒരു കുറ്റബോധത്തോടെ മാണി വാക്കുകൾക്ക് വിരാമമിട്ടു. അവളും അത് ഒട്ടും പ്രതീക്ഷിച്ചതല്ല. അതിനൊട്ടു മറുപടി പറയാൻ അവൾക്ക് വാക്കുകൾ ഇല്ലായിരുന്നു. ഇന്ത്യയിൽ നിന്ന് വന്നിട്ടുള്ള എത്രയോ വിദ്യാർത്ഥികളാണ് കഷ്ടപ്പാടുകളിലൂടെ നീങ്ങുന്നത്. നാട്ടിൽ വെച്ച് വിവേകമായി തോന്നിയത് ഇവിടെ വരുമ്പോൾ അവിവേകമായി തോന്നിപ്പോകും. എല്ലാവരും ദുഃഖം ഉള്ളിലൊതുക്കി കഴിയുന്നു. മുൻകാലത്ത് വന്നിരുന്ന വിദ്യാർത്ഥികൾക്ക് നല്ല നല്ല ജോലി ലഭിക്കുമായിരുന്നു. ഇന്നാകട്ടെ ഇവിടത്തെ നാട്ടുകാർ തന്നെ നല്ലൊരു ജോലിക്കായി നെട്ടോട്ടമോടുകയാണ്. സാമ്പത്തിക മാന്ദ്യം വിദേശ വിദ്യാർത്ഥികളെ വല്ലാതെ വലയ്ക്കുന്നു. പഠിക്കാൻ ആഗ്രഹമുള്ള സാമ്പത്തിക ഭദ്രതയില്ലാത്ത വിദ്യാർത്ഥികൾ അറിയാതെ ആഗ്രഹിക്കാൻ പാടില്ല. നെടുവീർപ്പുകളോടെ അവൾ നോക്കി. രണ്ട് പേരും മാനസികഭാരവുമായി ഒരേ തോണിയിൽ യാത്രചെയ്യുന്നവരാണ്. അവരുടെ ഉള്ളിലെ ഭാരങ്ങൾ ഇറക്കിവെച്ചതുപോലെ തോന്നി. മാണിയുടെ ഉള്ളിലും ഒരു വെളിച്ചം പരന്നു. മനസ്സ് കലങ്ങിമറിയുമ്പോൾ സുഹൃത്തുക്കളുമായിവിഷമം പങ്കുവെച്ചാൽ വല്ലാത്തൊരാശ്വാസം തന്നെയാണ്. അങ്ങനെ അടുത്ത സുഹൃത്തുക്കൾ അധികമൊന്നും ഉണ്ടായിട്ടില്ല.
മാണി വീണ്ടും ആലോചനയിലാണ്ടു നടന്നു. മിനിയെ മനസ്സിൽ നിന്നകറ്റാൻ ശ്രമിക്കുന്തോറും അവൾ അടുത്തടുത്ത് വരികയാണ്. അവളുടെ പ്രസന്ന മുഖവും കണ്ണുകളുടെ ഭംഗിയും ഹോട്ടലിൽ ഇരിക്കുമ്പോൾ തന്നെ പ്രതേ്യകം ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അവളെപ്പറ്റിയറിയാൻ മനഃപൂർവ്വം വന്നതാണ്. ആ ചിരി മനസ്സിൽ പൂവണിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. പഠിക്കുന്ന കാലത്ത് സൗന്ദര്യത്തുടിപ്പുള്ള പല പെൺകുട്ടികളെയും കണ്ടിട്ടുണ്ട്. സ്വന്തം അമ്മയെ വെറുക്കുന്നതുപോലെ തന്നെ മറ്റ് സ്ത്രീകളെയും വെറുക്കുകയായിരുന്നു അന്നൊക്കെ. എല്ലാവരിൽ നിന്നും പരമാവധി അകന്നു കഴിഞ്ഞു. ഇവിടെ വന്നപ്പോൾ അതിനൊക്കെയും മാറ്റം വരുന്നു. ഹോട്ടലിനുള്ളിൽ ആഹാരവുമായി നടക്കുമ്പോഴൊക്കെ അവളെ ഒളിഞ്ഞു നോക്കാൻ കണ്ണുകൾ തിടുക്കം കാട്ടി.
അവൾ പതിവിലേറെ സന്തോഷവതിയായി കാണപ്പെട്ടു. അതവളെ കൂടുതൽ സുന്ദരിയാക്കി. സ്വർണ്ണനിറം പൂശിനിൽക്കുന്ന കടകൾക്ക് മുന്നിലൂടെ അവർ നടന്നു. ഇടയ്ക്കിടെ അവരിൽ ഏകാന്ത മൂകത വന്നു നിറഞ്ഞു. വെൺമയാർന്ന ആകാശത്ത് വർണ്ണോജ്ജ്വലമായ നക്ഷത്രങ്ങൾ തെളിഞ്ഞുനിന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ്, അതും അർദ്ധരാത്രിയിൽ, സർവ്വ സ്വാതന്ത്ര്യത്തോടെ ഇങ്ങനെ ഇറങ്ങി നടക്കുന്നത്. ഭയമോ ഭീതിയോ അവളുടെ മനസ്സിനെ അലട്ടിയില്ല.
“”ഞാൻ വന്നത് ജോലിക്കാര്യം പറയാൻ കൂടിയാണ്. ഒരു മണിക്കൂറിന് 9 പൗണ്ട് കിട്ടും. അടുത്ത ശനിയാഴ്ചമുതൽ റയിൽവേ സ്റ്റേഷനിൽ. എന്നുപറഞ്ഞാൽ ശനിയും ഞായറും മാത്രമായിരിക്കും സ്ഥിരം. അല്ലാത്ത ദിവസം ആവശ്യമെങ്കിൽ അവർ ഫോണിൽ വിളിക്കും. എനിക്ക് വന്ന ജോലിയാണ്. പക്ഷേ, കടയിൽ നിന്ന് പോകാൻ ഇഷ്ടമില്ല.’
ഏതോ സൗഭാഗ്യത്തിന്റെ പുഞ്ചിരി അവളുടെ മുഖത്ത് തെളിഞ്ഞു. മനസ്സിന്റെ ഭാരങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞതിൽ ആശ്വാസം തോന്നി. മാണിക്ക് അതിരറ്റ നന്ദി അവൾ പറഞ്ഞു.
ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി മാണി ചോദിച്ചു. “മിനിയുടെ പ്രശ്നത്തിന് പഹിരാഹമാകുമ്പോൾ എന്റെ പ്രശ്നം തുടരുകയാണ്.’
അവൾ ആകാംഷയോടെ ചോദിച്ചു, “അതെന്താണ്?’
“മിനി ഹോട്ടലിൽ നിന്ന് പോയാൽ ഞാനെങ്ങനെ കാണും?’
അവൾ നിർനിമേഷം ആ കണ്ണുകളിലേക്ക് നോക്കി നിന്നു. സ്വന്തം ജോലി എനിക്കായി മാറ്റിവെച്ചയാളാണ്. അവളുടെ മുഖം അൽപമൊന്ന് മങ്ങിയെങ്കിലും മറുത്തൊന്നും പറഞ്ഞില്ല. എന്തിനാ കാണുന്നതെന്നു ചോദിച്ചില്ല. വെരുതേ ഒരു ദുഷ്ടവിചാരം എന്തിനാണ്? അല്ലെങ്കിൽ മാണിയെ കുറിച്ച് ഞാനെന്തിനാണ് ഒരനേ്വഷണം നടത്തുന്നത്? അയാളുടെ കുടുംബമഹിമയും അസ്ഥിത്വവുമൊക്കെ ഞാനെന്തിന് തിരക്കണം. എല്ലാ മനുഷ്യരും ഒാരോരോ ലക്ഷ്യത്തിലേക്ക് ഒാടുന്നവരാണ്. ആ ഒാട്ടത്തിൽ ചിലർ ജയിക്കുന്നു. ചിലർ തോൽക്കുന്നു. മാണിയുടെ സമീപനവും സാമീപ്യവും ആശങ്കൾക്ക് വഴിയുണ്ടാക്കുന്നില്ല.
അവരുടെ സംഭാഷണം നീണ്ടുപോയി. അവനൊരു പ്രശ്നം കൂടിയുണ്ട്. ഇപ്പോൾ താമസിക്കുന്ന സ്ഥലം ശരിയല്ല. അവിടെ തീരെ സ്വസ്ഥതയില്ല. അടുത്ത മുറികളിലെ ഹിന്ദിക്കാരുടെ ബഹളം കാരണം ഉറക്കം പോലും നടക്കുന്നില്ല.
അവൾ പറഞ്ഞു, “മാണി, ഞാൻ തമാസ്സിക്കുന്ന രമയാന്റിയുടെ വീട്ടിൽ ഒരു മുറി കഴിഞ്ഞയാഴ്ച ഒരു ഹിന്ദിക്കാരൻ ഒഴിഞ്ഞു. അത് വേണമെങ്കിൽ ഞാൻ ചോദിക്കാം….’
മാണിയുടെ കണ്ണുകളിൽ പ്രതീക്ഷ പൊട്ടിമുളച്ചു. പൂനിലാവുപോലെ ആ മുഖവും പ്രകാശമാനമായി.
“താങ്ക്സ് മിനി. ആ മുറി എനിക്ക് വേണം. വാടക എത്രയാണ്?’
“250 പൗണ്ട് കൊടുക്കണം. നമ്മുക്ക് രണ്ടിനും ഒരു കിച്ചനേ കാണൂ.’
അവനതിൽ പരാതിയില്ല, പാചകം ചെയ്യുന്നവർക്കല്ലേ കിച്ചന്റെ ആവശ്യം!
അവർ കൈകൊടുത്ത് പിരിഞ്ഞു. മാണി മിനിയുടെ വീട്ടിൽ താമസ്സമാക്കാൻ ഏറെ വൈകിയില്ല. അവൻ ഉറക്കത്തിൽ സ്വപ്നം കണ്ടുറങ്ങിത്തുടങ്ങി. ശല്യപ്പെടുത്താൻ ആരുമില്ല.
മിനി വാതിൽ പൂട്ടി പുറത്തേക്കിറങ്ങി. മുറ്റത്തും റോഡുകളിലും വീടിന് പുറത്തും മഞ്ഞുമലകൾ കാണപ്പെട്ടു. രാവിലെ രണ്ടരക്ക് മുട്ടറ്റം കിടക്കുന്ന മഞ്ഞിൽ തെന്നി വീഴാതിരിക്കാൻ പതുക്കെ ചവുട്ടിചവുട്ടി ബസ്സ് കിട്ടുന്ന സ്റ്റോപ്പിലേക്ക് നടന്നു. എങ്ങും നിശബ്ദദത. മഞ്ഞ് പൂക്കൾ പെയ്തിറങ്ങിക്കൊണ്ടിരുന്നു. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഉള്ളിലൊരു ഭയം. എങ്ങും ഒരു കുഞ്ഞിനെപ്പോലും കാണാനില്ല. തലയിൽ കമ്പിളിത്തൊപ്പിയും ശരീരവുമാകെ മൂടുന്ന കമ്പിളിയുടുപ്പുമുണ്ടെങ്കിലും കൊടും മഞ്ഞിൽ ചുണ്ടുകൾ വിറച്ചു. രാത്രി ബസ്സ് വരുന്നുണ്ടോ എന്നവൾ തലയുർത്തി നോക്കി. സ്വന്തം നാട്ടിൽ ഒരു പെണ്ണിന് ഇങ്ങനെ ഒറ്റയ്ക്ക് രാത്രി ബസ് സ്റ്റോപ്പിൽ നിൽക്കാനാകുമോ എന്നവൾ ചിന്തിച്ചു. ഒരാൾ അവളുടെ അടുത്തേക്ക് മഞ്ഞിലൂടെ നടന്നുവരുന്നത് അവൾ കണ്ടു.
(തുടരും ……………)







