ഒരു വ്യക്തിയെ ശാരീരികമായി ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനേക്കാള്‍ ഏറ്റവും നിന്ദ്യവും ക്രൂരവുമാണ് മാനസിക പീഡനങ്ങളും അധിക്ഷേപങ്ങളും. സൈബറിടങ്ങളില്‍ ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നതിതാണ്. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം , എന്തും പ്രചരിപ്പിക്കാം എന്നവസ്ഥയാണ്. സൈബര്‍ ലോകം നല്ലതാകുമ്പോഴും സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ മാരകമാകും.
നമ്മുടെ ആരോഗ്യവും സമ്പത്തും നഷ്ടമായാലും തിരികെയെടുക്കാം. എന്നാല്‍ നമ്മുടെ സല്‌പേര് നഷ്ടമായാല്‍ അത് തിരിച്ചെടുക്കാന്‍ അസാധ്യമാണ്. സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കപ്പെടുകയാണിവിടെ. നമ്മുടെ സല്‍പ്പേരിനു കളങ്കം വരുമ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം തന്നെയാണ് നാം മൂലം മറ്റൊരാളുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുമ്പോള്‍ അയാളും അനുഭവിക്കുന്നതെന്നോര്‍ക്കണം. നമ്മുടെ സ്വാതന്ത്ര്യം അന്യന്റെ മൂക്കിന്‍ തുമ്പു വരെ നീട്ടുന്ന ചൂണ്ടുവിരലാകാവൂ.












