ഒരു തീവണ്ടി സ്റ്റേഷനിലേക്കു വന്നു കൊണ്ടിരിക്കുന്നു…ആളുകള്‍ കയറാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണു… എല്ലാവരും തന്നെ ആ പ്രദേശത്തെ
സാധാരണക്കാരാണെന്നു അവരുടെ വസ്ത്രധാരണം കണ്ടാല്‍ മനസ്സിലാകും…
ചിലരുടെ തലയില്‍ ചുമടുമുണ്ടു… ഒന്നോ രണ്ടോ സ്റ്റേഷനപ്പുറം ചെറിയ ദൂരത്തേക്കു സഞ്ചരിക്കുന്നവരാകാം.. ആ സ്റ്റേഷനൊന്നു നോക്കൂ… വെറും മണ്ണിട്ടുറപ്പിച്ച പോലെയുണ്ടു.. പക്ഷെ കാണുമ്പോള്‍ ഉള്ളില്‍ ഒരു ഗൃഹാതുര സ്മരണ ഉണരുന്നുണ്ടു.. ഓര്‍മ്മകള്‍ കുട്ടിക്കാലത്തേക്കോടി പ്പോകുന്നു..
അമ്മുമ്മയുടെ കൈ പിടിച്ചു റെയില്‍ പാളം മറി കടന്നു അമ്പലത്തിലേക്കു പോകുന്ന രംഗം അകക്കണ്ണില്‍ തെളിഞ്ഞു വരുന്നു… ചിലപ്പൊഴൊക്കെ സമയം ലാഭിക്കാനും ദൂരം കുറച്ചു നടക്കാനും വേണ്ടി നിര്‍ത്തിയിട്ടേക്കുന്ന ഗുഡ്സ് വണ്ടിക്കടി യിലൂടെ നൂണ്ടു കടക്കാറുമുണ്ടു.. പണ്ടു കല്‍ക്കരിയും വെള്ളവും കൊണ്ടാണു ഈ വണ്ടികള്‍ ഓടിച്ചിരുന്നതു… വെള്ളം ചൂടാക്കി ആവിയാക്കാന്‍ വലിയ ബോയ്ലറില്‍ കല്‍ക്കരിയിട്ടു നേരിട്ടു തീ കത്തിച്ചിരുന്നതു കൊണ്ടാ ണു ഇതിനു തീവണ്ടിയെന്നു പേരു വീണതു..
കച കച കച യെന്നു വലിയ ഉച്ചത്തില്‍ ശബ്ദം മുഴക്കി പേടിപ്പെടുത്തുന്ന തീക്കണ്ണുമായി പാഞ്ഞടുക്കുന്ന ഒരു ഭീകരന്‍ വണ്ടി.. മുകളില്‍ ഘടിപ്പിച്ച പുകക്കുഴലിലൂടെ ഗുമു ഗുമാ എന്നു പുക മേലോട്ടു പൊങ്ങും.. നീണ്ടു കിടക്കുന്ന പാളത്തിലൂടെ കുറേ പെട്ടികള്‍ ഘടിപ്പിച്ചു അതിനെ
വലിച്ചോണ്ടു പോകുവാന്‍ ശക്തിയുള്ള എഞ്ചിനും ചേര്‍ന്ന യാത്രാ സംവിധാനത്തെയാണു തീവണ്ടി യെന്നു പറയുന്നതു..
ഒരുപാടു പേര്‍ക്കൊന്നിച്ചു ദൂരെ ദൂരെ ദിക്കിലേക്കു യാത്ര ചെയ്യാം… ഏതു ജംഗമ സാധനങ്ങളും കൊണ്ടു പോകാം എന്നൊക്കെയുള്ളതാണു ഈ ട്രെയിനി ന്റെ മേന്മ.. കാലം പോകെ ഈ തീവണ്ടിക്കു മാറ്റങ്ങള്‍ പലതും വന്നു ഭവിച്ചു.. കല്‍ക്കരിക്കു പകരമായ് ഡീസലും ഇപ്പോള്‍ വൈദ്യുതിയും ഇന്ധനങ്ങളായ് മാറി ക്കഴിഞ്ഞു.. എന്തൊക്കെ മാറ്റങ്ങള്‍ വന്നു പെട്ടാലും തീവണ്ടിയെന്നാല്‍ പഴയ കൂ കൂ കൂ കൂ തീവണ്ടി കൂകിപ്പായും തീവണ്ടി യാണു
മനസിലേക്കോടി എത്തുന്നതു…
പോരാഞ്ഞു ഈ ചിത്രവും കൂടി കണ്ടു കഴിഞ്ഞപ്പോള്‍ എന്തെന്തോര്‍മ്മകള്‍ ഉള്ളില്‍ ഉണര്‍ന്നീലാ…












