മഴ കണ്ടിരിക്കാന്‍ എന്ത് രസമാണ്, ഇത്രനാളും ഭൂമിയെ ചുട്ടുപൊള്ളിച്ചതിന് ‘പ്രായച്ഛിത്തം ചെയ്യുകയാണ് മഴ,
മഴ വയലും പറമ്പും നിറഞ്ഞൊഴുകുകയാണ്. മഴ മരങ്ങളെ പെയ്യിക്കുകയാണ്. ഒരു മഴക്കവിത എഴുതാനുറച്ച് ‘
പ്രണയത്തിന്റെ തീവ്രത മഴത്തുള്ളി കൊണ്ട് വരച്ചെടുക്കണം.
എഴുതാനുറച്ച് അകത്തേയ്ക്ക് നോക്കി വിളിച്ചു… ഡേയ് ഒരു ചായ മൂടിക്കെട്ടിയ മുഖവുമായി അവള്‍ …
ഈ നശിച്ച മഴകാരണം, വിറകെല്ലാം നനഞ്ഞു ഊതിയൂതി മടുത്തു…. എനിക്ക് വയ്യ മുടിയാനക്കൊണ്ട് ”…. പ്രാക് അടുത്തടുത്ത് വന്നു
പത്ത് രൂപ മുന്നിലേയ്ക്ക് നീട്ടി. കടയിലെങ്ങാനം പോയി കുടിക്ക്.
എന്റെ മഴപ്രണയകാവ്യം തണുത്തുറഞ്ഞു. നീ ആ കുടയിങ്ങെടുത്തേ’ ശേഷം തിമിര്‍ത്ത് പെയ്യുന്ന മഴയെ നോക്കി ആത്മഗതം നശിച്ച മഴകാരണം പുറത്തിറങ്ങാന്‍ പറ്റാതായി.













