മിനി സുരേഷ്
സുന്ദരനും,സുന്ദരിയുമായിരിക്കുകയെന്നത് എല്ലാ
വ്യക്തികളും ഇഷ്ടപ്പെടുന്ന കാര്യമാണ്.ഓരോ
വ്യക്തിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണ്.
സൗന്ദര്യമെന്നത് ഒരു വ്യക്തിയുടെ വീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു.
എല്ലാ മനുഷ്യർക്കും ശാരീരികമായപ്രത്യേകതകളുണ്ട് .
.അതിലൂടെ മറ്റുള്ളവർ ഇടപെടുന്ന രീതികളാണ് ആ വ്യക്‌തി അനുഭവിക്കുന്ന മാനസിക വ്യഥകൾ.അതാണ് ബോഡി ഷേമിംഗിലെ യഥാർത്ഥവില്ലൻ.
ഒരു വ്യക്തിയുടെ ശരീരാകാരത്തെക്കുറിച്ചോ,
നിറത്തെക്കുറിച്ചോ ,കണ്ണിനെക്കുറിച്ചോ ,സംസാരശൈലിയെക്കുറിച്ചോ.നിഷ്കളങ്കമായോ,അല്ലാതെയോപറയുന്നപരിഹാസങ്ങൾഅവരെഅപകർഷതാബോധത്തിലേക്കും,ആത്മഹത്യയിലേക്കും വരെ നയിക്കുവാൻ കാരണമാകുന്നു.അത് മനുഷ്യരിലെ അജ്ഞതയാണ്. അറിവും , വിവേകവുമുള്ളവർ നിറത്തിലോ ,ശാരീരികമായ
പ്രത്യേകതകളിലോ മറ്റൊരാളെ വിലയിരുത്താറില്ല.
സൗത്ത് ആഫ്രിക്ക, അമേരിക്ക പോലെയുള്ള ചില
പാശ്ചാത്യ രാജ്യങ്ങളിൽ നിറത്തിൻറെ പേരിലുള്ള
വംശീയ ആക്രമണങ്ങൾ നടക്കാറുണ്ട്.അമേരിക്കയിൽ വംശീയ ആക്രമണത്തിനിരയായ ഫ്ലോയിഡ്
ഇന്നും ഒരു നൊമ്പരമായി നമ്മുടെ മനസ്സിനെ അലട്ടുന്നു.
ബോഡി ഷേമിംഗ് തുടങ്ങുന്നത് ഒരു കുഞ്ഞ് ജനിച്ചു വളരുന്ന സാഹചര്യങ്ങളിലാണ്.
“നീയൊരു കറുത്തവനാണ്..പല്ല് ഉന്തിയതാണ് തുടങ്ങിയ ആക്ഷേപങ്ങൾ കേട്ടു വളരുന്ന ചില കുഞ്ഞുങ്ങൾ അത് തൻറെ ഒരു പോരായ്മയാണെന്ന്കരുതുന്നു.
മറ്റുള്ളവർക്ക് ചിരിക്കുവാൻ തക്ക ഒരു കഥാപാത്രമാണ് താനെന്ന് വിശ്വസിച്ച് ആത്മവിശ്വാസമില്ലാത്ത ഒരു ലോകത്തായിരിക്കും പിന്നീട് സൗഹൃദങ്ങളൊന്നുമില്ലാതെ ഒതുങ്ങിക്കൂടുന്നത്.
വിദ്യാലയങ്ങൾ,തൊഴിലിടങ്ങൾ,വിവാഹക്കമ്പോളങ്ങൾ ഇവയിലെല്ലാം ഒരു പറ്റം മനുഷ്യർ ചില സൗന്ദര്യബോധങ്ങൾ കല്പിച്ചു കൊടുത്തിട്ടുണ്ട്.സാമൂഹ്യസൗന്ദര്യബോധത്തിന്നുള്ളിൽ നിൽക്കണമെന്നാഗ്രഹിക്കുന്നവർ പലപ്പോഴുംമറ്റുള്ളവരിൽ നിന്ന് അകന്നു മാറി നിൽക്കേണ്ട പോരായ്മ തനിക്ക് ഉണ്ടെന്നു ധരിച്ച് ആൾക്കൂട്ടങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി വിഷാദത്തിൻറെ കൊക്കൂണുകളിലേക്ക് ഒളിക്കുവാൻശ്രമിക്കുന്നു.ജഡിക ചിന്തകൾഉള്ള മനുഷ്യരിലാണ് ഈ പ്രവണതകൾ അധികവും കണ്ടു വരുന്നത്.
പുരുഷന്മാരും,സ്ത്രീകളും
ഒരേ പോലെ നേരിടുന്ന ഒരു സാമൂഹിക പ്രശ്നമാണിത്.ഇത്തരത്തിൽ ആത്മ
വിശ്വാസം തകർന്നു പോകുന്നതിൽ സ്ത്രീ.പുരുഷ
ഭേദമൊന്നുമില്ലല്ലോ.
മാധ്യമങ്ങളിലും,സോഷ്യൽ മീഡിയകളിലും ബോഡി ഷേമിംഗിന് എതിരായി ധാരാളം വാർത്തകൾ അണിനിരക്കുമ്പോഴുംസിനിമയിലും ,ടെലിവിഷൻ ചാനലുകളിലുമൊക്കെ ഒരാളുകളുടെ കുറവുകൾ തമാശയോടെ ചിത്രീകരിക്കുന്നു.
സിനിമാ അഭിനേതാക്കളും,മോഡലുകളും കച്ചവടതന്ത്രത്തോടെ മറ്റൊരു മാസ്മരികലോകത്തേക്ക് ചെറുപ്പക്കാരെ കൊണ്ടെത്തിക്കുന്നു.സെലിബ്രിറ്റികളാണ് ഇപ്പോൾ അധികവുംബോഡി ഷേമിംഗിന് ഇരയാകുന്നത്.
വിവാഹത്തിന് മുൻപ് മെലിഞ്ഞു സുന്ദരികളായ
നടിമാർ വിവാഹശേഷം ‘തടിച്ചുരുണ്ടു പോയി’
എന്നൊക്കെയുള്ള വിമർശനങ്ങൾ കേൾക്കേണ്ടി
വരുന്നത് സർവ്വ സാധാരണമാണ്.
മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യത്തിൻറെ അളവുകോൽ എന്ന വിശ്വാസത്തിൽ പട്ടിണി കിടന്ന് ശരീരം മെലിയിക്കുന്ന കൗമാരക്കാരികളുണ്ട്.അശാസ്ത്രീയവും,അനാരോഗ്യകരവുമായ ഈ പ്രവണത മനസ്സിനെ മാത്രമല്ല അവരുടെ ആരോഗ്യത്തെ തളർത്തുവാനും
ഇടവരുന്നു.
മുൻകാലങ്ങളിൽചെവികേൾക്കാത്തവരെയും,കാലിനു സ്വാധീനമില്ലാത്തവരെയും എല്ലാം ഇരട്ടപ്പേരുകൾ
വിളിച്ച് പരിഹസിക്കാറുണ്ടായിരുന്നു.ഇന്ന് അങ്ങനെയുള്ള പദപ്രയോഗങ്ങൾ ഏറെ നിന്ദ്യമായി
കരുതുന്നു.ഇന്ന് പരിഹസിക്കുന്ന ആളാണ്പരിഹാസ്യനായി മാറുന്നത്.
സമൂഹമനസ്സാക്ഷിക്കു വന്ന നല്ല ഒരു മാറ്റത്തിൻറെ സൂചനയാണിത്.
മറ്റുള്ളവരെ പരിഹസിക്കുന്നതിൽ ഹരം കൊള്ളുന്നവരുണ്ട്. അവർ മനസ്സിലാക്കേണ്ടത് കേരളത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും ദ്രാവിഡഗോത്രത്തിൽപ്പെട്ടവരാണ്.അവരുടെനിറം കറുപ്പാണ്.പിന്നീടുണ്ടായിട്ടുള്ള നിറംമാറ്റം പുറം നാടുകളിൽനിന്നും വന്ന ആര്യന്മാരും,ദ്രാവിഡന്മാരുമായിട്ടുള്ള വിവാഹത്തിലൂടെയാണ്.അങ്ങനെ നമ്മുടെ നാട്ടിലും
നിറത്തെച്ചൊല്ലിയുള്ള വേർതിരിവുകളും,പരിഹാസങ്ങളും വന്നു.
പല അവസരങ്ങളിലും എന്നോട് “ഇത്രയും വെളുപ്പ് എന്തിനുകൊള്ളാം,..വെളുത്തതാണേലും മുടിയില്ലഎന്നൊക്കെപറഞ്ഞ് പരിഹസിച്ചിട്ടുള്ളവരുണ്ട്.
കറുപ്പിന് ഏഴഴകാണ്.കലാജീവിതത്തിൽ മാത്രമല്ല അനുദിന ജീവിതത്തിലും ഉദാഹരണങ്ങൾ ധാരാളമുണ്ട്.
രാഷ്ട്രപിതാവായിരുന്ന മഹാത്മാ ഗാന്ധിക്ക് കറുത്ത നിറമായിരുന്നു.സൗത്ത് ആഫ്രിക്കയിൽ വച്ച്
അദ്ദേഹത്തിന് നിറത്തിൻറെ പേരിലാണ്
അപമാനം നേരിടേണ്ടി വന്നത്.
ശ്രീകൃഷ്ണനും കാർവർണ്ണനായിരുന്നല്ലോ.
കറുത്ത നിറമുള്ള പുരുഷന്മാരെ ഇഷ്ടപ്പെടുന്ന
എത്രയോ സ്ത്രീകളുണ്ട്. വില്യം ഷേക്സ്പിയറുടെ ‘ഒഥല്ലോ ‘എന്ന നാടകത്തിലെ
സർവ്വ സൈന്യാധിപൻ ഒഥല്ലോയെയാണല്ലോ അതി
സുന്ദരിയായ ഡെസ്റ്റമോണ പ്രണയിച്ചത്.ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങളാണ് നമ്മുടെ മുന്നിലുള്ളത്.
നമ്മുടെ ഉള്ളിലെ അപകർഷതാ ബോധവും ഒപ്പം അറിവില്ലായ്മയുമാണ് ബോഡി ഷേമിംഗിൻറെ പിന്നിലുള്ളത്.താൻ മറ്റുള്ളവരേക്കാൾ കേമനാണ്,തനിക്ക് യാതൊരു കുറവുമില്ല എന്നൊക്കെ അഹംഭാവമുള്ളവർ
വികലമായ മനസ്സിൻറെ ഉടമകളാണ്.
സാമൂഹ്യ വിരുദ്ധരായ ഇത്തരം മനോരോഗികളുടെ
പരിഹാസങ്ങൾക്കു മുന്നിൽ തളർന്നു പോകാതെ
‘അതിനെന്താണുഭായി..ഞാനിങ്ങനാണ് ഭായി’എന്ന് ആത്മവിശ്വാസത്തോടെ പ്രതികരിക്കുന്നവരാണ്
ജീവിതത്തിൽ വിജയങ്ങൾ കണ്ടെത്തി മുന്നേറുന്നത്.












