2002 ജൂലൈ 1…
എനിക്ക് വ്യക്തിപരമായി
മറക്കാൻ കഴിയാത്ത മറ്റൊരു ദിനം…
ബ്രഹ്മശ്രീ ശാശ്വതീകാനന്ദ സ്വാമിജി
ജലസമാധിയായ ജൂലൈ ഒന്ന്
എന്റെ സ്വപ്നങ്ങൾ തകർന്ന ദിനം കൂടിയായിരുന്നു…
അരുവിപ്പുറം മുതൽ
ഓങ്കാരേശ്വരം വരെ
ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ 79 ക്ഷേത്രങ്ങളെ കുറിച്ച് “പുണ്യയാത്ര” എന്ന പേരിൽ
ഇന്ത്യാ വിഷനു വേണ്ടി ഞാനൊരു ടെലിവിഷൻ പരമ്പര സംവിധാനം ചെയ്യാൻ തീരുമാനിച്ചു…
പരമ്പരയുടെ
ഉപദേശകനും നിർദേശകനും
ശാശ്വതീകാനന്ദ സ്വാമിജിയായിരുന്നു…
ജൂൺ ഇരുപത്തിയെട്ടാം തീയതി ചെമ്പഴന്തി ഗുരുകുലത്തിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങിൽ ശാശ്വതീകാനന്ദ സ്വാമിജി പരമ്പരയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു…
ഒന്നാം തീയതി ആലുവയിലായിരിക്കുമെന്നും അന്ന് രാത്രി തിരിച്ചെത്തുമെന്നും സ്വാമിജി പറഞ്ഞു…
അതുകൊണ്ട്…,
സ്വാമിജിയുടെ അഭിമുഖത്തോടെ ജൂലൈ രണ്ടാം തീയതി ഷൂട്ടിംഗ് ആംഭിക്കാൻ തീരുമാനിച്ചു…
ഒന്നാം തീയതി ഞാനും ക്യാമറമാൻ സ്വയംഭൂ സാറും ആർട്ട് ഡയറക്ടർ രാജേഷ് അമലും കൂടി ഷൂട്ടിംഗിനെ കുറിച്ച് ചർച്ച ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് സ്വാമിജിയുടെ സമാധി വാർത്ത ഞെട്ടലോടെ അറിയുന്നത്…
എന്റെ സുഹൃത്തായ
ആലുവിള അജിത്താണ് ആദ്യമായി എന്നെ ശാശ്വതീകാനന്ദ സ്വാമിജിയുടെ അടുത്ത് കൊണ്ടു പോയത്…
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ ഗാംഭീര്യവും സൗന്ദര്യവുമാണ് സ്വാമിജിക്ക് ഉണ്ടായിരുന്നത്…
കേരളം നിറഞ്ഞു നിന്നിരുന്ന
ആത്മീയ ഗുരുവായിരുന്നു ശാശ്വതീകാനന്ദ സ്വാമിജി…
സ്വാമിജിയുടെ സമാധിക്ക് ശേഷം ആ പദ്ധതി ഞാൻ ഉപേക്ഷിച്ചു…
സ്വാമിജിയുടെ സാന്നിദ്ധ്യത്തിൽ
ആ ഒരു പരമ്പര നടന്നിരുന്നുവെങ്കിൽ എന്റെ ജീവിതത്തിന്റെ ഗതി ശോഭനമായി മാറി മറിയുമായിരുന്നു…
അന്നു മുതൽ ഇന്നു വരെ ജൂലൈ ഒന്നാം തീയതി വേദനയോട് മാത്രമേ എനിക്ക് ഓർക്കാൻ കഴിയൂ…
ഗുരുപാദ സവിധത്തിലെത്തിയ ശാശ്വതീകാനന്ദ സ്വാമിജിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമത്തോടെ…………………………….
____ഉല്ലാസ് ശ്രീധർ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏












