നല്ല സുഹൃത്തുക്കൾ നക്ഷത്രങ്ങളെപ്പോലെയാണ്. നമുക്കവരെ നിരന്തരം കാണാൻ സാധിച്ചെന്നു വരില്ല. എന്നിരുന്നാലും അവരുടെ സാന്നിദ്ധ്യം അവിടെത്തന്നെയുണ്ടാകും.പല സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളെന്ന വർണ്ണക്കുപ്പായ
മണിഞ്ഞവരാവാം. പ്രതിസന്ധി ഘട്ടത്തിലേ ഇത്തരക്കാരെ തിരിച്ചറിയാൻ കഴിയൂ. കുടുംബ മഹിമയോ സമ്പത്തോ , പദവിയോ ഒന്നുമല്ല സൗഹൃദത്തിന് മാനദണ്ഡം. വിജയങ്ങളിൽ സന്തോഷിക്കുവാനും സങ്കടങ്ങളിൽ വിഷമിക്കുവാനും സർവ്വോപരി നല്ലൊരു ശ്രോതാവുമായിരിക്കണം, നല്ലൊരു സുഹൃത്ത്. ബന്ധങ്ങൾ നിലനിർത്താൻ വേണ്ടിയോ
വിശ്വാസ്യത നിലനിർത്താൻ വേണ്ടി അസത്യം പറയുന്ന സുഹൃദ് ബന്ധമോ
ശാശ്വതമല്ല. അത്
വേണ്ടെന്നു വെയ്ക്കുകയാണുത്തമം. ആത്മാർത്ഥത കൊണ്ടുള്ള കുറ്റപ്പെടുത്തലുകളാവാം. യാതൊന്നും പ്രതീക്ഷിക്കാതെയുള്ള സ്നേഹ സൗഹൃദങ്ങൾക്ക് മാത്രമേ അണയാതെ ആത്മാവിനോട് ചേർന്ന് നില്ക്കാനാവൂ.
നിർവ്വചനങ്ങൾ
ക്കതീതമായ
ബാഹ്യജാഡ കൾക്കുള്ളിലെ മിഥ്യയായ ബന്ധങ്ങളല്ലാതെ ജീവനുള്ള സൗഹൃദം മനസ്സിൽ സൂക്ഷിക്കുന്നവരാണ് യഥാർഥ ചങ്ങാതിമാർ. ജീവിതയാത്രയുടെ അവസാനം വരെ നന്മയുള്ള മനസ്സുകളിൽ ഇത്തരം ഹൃദയബന്ധങ്ങൾ നിലനില്ക്കട്ടെ. ബന്ധങ്ങൾ മരിക്കുന്ന ഇക്കാലത്ത് ..
നിസ്വാർത്ഥ സൗഹൃദങ്ങൾ..
…. തുലോം പരിമിതം മാത്രം…
_സൗഹൃദദിനാശംസകൾ_ 🌹🌹












