പുതിയ.❤ ബാല്യകാല ഓർമകളുടെ താളുകൾ വീണ്ടും ഞാൻ പുതുക്കട്ടെ –
തിരിച്ചു കിട്ടാത്ത പഴയ കുട്ടിക്കാലം.. ഞാൻ ഓർമ്മകൾ അയവിറക്കി നടക്കുമ്പോൾ ഞാൻ വളരെ ഉത്സാഹവതിയാകുകയാണ്.
എന്റെ ചെറുപ്പത്തിൽ ഞാൻ പൊങ്ങച്ചക്കാരിയായിരുന്നു.
പൌഡർചെടിയിൽ നിന്നും പൌഡർ പിച്ചിമുഖത്തു തേക്കുമെന്നു ക്ലാസ്സിൽ പറഞ്ഞു.. പിള്ളേർ പൌഡർചെടി കാണാൻ വീട്ടിൽ വന്നു.അന്ന്
അമ്മയെന്നെ ഒരുപാടു വഴക്കുപറഞ്ഞു
വീട്ടിൽ ആരെങ്കിലും വിരുന്നുവന്നാൽ ഉണ്ടാക്കിവെച്ച കുഴലപ്പം, അലമാരിയിൽ
ഇരിക്കുന്ന ഉടുപ്പുകൾ എല്ലാം വിരുന്നുകാരെ കാണിക്കും. എനിക്കു വിരുന്നുകാർ വരുന്നതിലെ സന്തോഷം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്..
ഇതൊക്കെ കാണിച്ചാൽ അവർ പോകില്ലയെന്നു ഞാൻ കരുതിയിരുന്നു..
എന്റെ ചേച്ചിയും ഞാനും ഒളിച്ചു
കളിക്കുമ്പോൾ ഞാന്‍ അറിഞ്ഞു കൊണ്ട് ചേച്ചിക്കു വേണ്ടി തോറ്റു കൊടുക്കാറുണ്ട്….
ഇതിനു കാരണം എന്റെഅമ്മ ഹോസ്പിറ്റലിൽ ജോലിയായിരുന്നു.അവുധി ദിവസങ്ങളിൽഎന്നേ
ചേച്ചിയെ ഏല്പിച്ചിട്ടു അമ്മജോലിക്കു പോകും.അമ്മ കൊടുത്തിട്ടു പോയ കുപ്പിയിലെ പാലുഞാൻ കുടിക്കില്ല കിടന്നു കാറിക്കരയുമ്പോൾ നിവർത്തികെട്ടു ചേച്ചിയുടെ മൂക്കു എന്റെ വായിൽ വെച്ചുതരും.
അങ്ങനെഞാൻകരച്ചിൽ
അടക്കിഉറങ്ങും.
എന്റെചേച്ചിയുടെ പേരു
മോളിക്കുട്ടിയെന്നാണ്.
ഒരുപാടു നീളമുണ്ട്.
അതിനാൽ ഞാൻ “ഗോലിയാത്തെന്നു വിളിക്കും.അപ്പോൾ ചേച്ചി ദേഷ്യപ്പെടും.
എന്റെ ചേച്ചിയും ഞാനുംകൂടി വെള്ളത്തിലെ കളിയുംകഴിഞ്ഞു
ചെളി പുരട്ടികുഴച്ച ഒരുപരുവത്തിൽ വരുമ്പോൾ തല്ലുകൊള്ളുന്നതെല്ലാം എനിക്കു..
കാരണo ചേച്ചി നല്ലകുട്ടിയാണന്നു അമ്മകരുതുന്നു.
മാങ്ങാവീഴുമ്പോൾ ചേച്ചി അടിപിടി കൂട്ടില്ല.ഞാൻ സ്കൂളിലേക്ക് പോകുമ്പോൾ
തുരുത്തിയിൽ അമ്പലക്കുളവും നെൽചെടികൾ വളർന്നുനിൽക്കുന്ന പാടവും ഉണ്ട്.കുറെ കൂട്ടുകാര്‍ ഉണ്ടായിരുന്നെങ്കിലും എനിക്ക് ചില പരിഭവങ്ങളൊക്കെ ഉണ്ടായിരുന്നു….
ചേച്ചി അടുക്കളയിൽ പാചകം ചെയ്യാൻ കയറിയാൽ എനിക്കു അരിശം വരും.
കാരണം എല്ലാം പാചകം ചെയ്തു അടച്ചു വെക്കും, ഉപ്പു നോക്കാൻ പാത്രത്തിൽ കോരി ഇട്ടു തരില്ല.
ചേച്ചിക്കു ഭയങ്കരചിട്ടയാണ്.
ഒരുദിവസം മീൻകറി വെച്ചു..
ഉറിയിൽ വെച്ചു. ചേച്ചി കുളിക്കാൻ പോയി ആ തക്കം നോക്കി ഞാൻ ചിരവ യുടെ മുകളിൽ കയറി ഉറിയിൽ ഇരുന്ന മീൻകറി ചട്ടിയോട് താഴെ വെച്ചു കൈകൊണ്ടു വാരി തിന്നു.
എരിയെടുത്തു ഞാൻ കരയാതെപുറത്തിറങ്ങി.
മൂന്നാറ്റിൽ ആയിരുന്നു അമ്മക്കു
ജോലി ചെയ്യുന്ന ആശുപത്രി
അടുത്താണ് ഞാൻ നടന്നു പോയി.
ഒരു ട്രെയിൻ വരുന്ന പാളത്തിൽ
ക്കൂടി വേണം പോകാൻ.
എന്റെ ചുണ്ടു എരിവ് കൊണ്ടു ചുവന്നു കണ്ണിൽ കൂടി വെള്ളം വന്നു.
എന്നിട്ടും ഞാൻ നടന്നു അമ്മ ജോലിചെയ്യുന്ന ആശുപത്രിയിൽ ചെന്നു.
അവിടെനിന്നു കരഞ്ഞു.
അപ്പോൾ മാർഗരറ്റ് എന്ന ഒരു ഡോക്ടർ വന്നു എന്നേ കോരിയെടുത്തു
മുഖം കഴുകി.
ഒരുഗ്ലാസ് പാലുതന്നു.. അന്നത്തെ കാര്യം ഓർക്കുമ്പോൾ അമ്മ പറയും
ഞാൻ ഭയങ്കരി യാണന്നു.
വയലിൽകൂടി ഞാനും കൂട്ടുകാരൻ മോഹനും സ്ലേറ്റും പുസ്തകവും നെഞ്ചോടടുക്കി പിടിച്ചു
MSCLP സ്കൂളിൽ പോകും..
ഇടയ്ക്കിടയ്ക്ക് കാറ്റില്‍ ഒഴുകി വരുന്ന നെല്‍ച്ചെടിയുടെ മണം എന്നെ തഴുകിയപ്പോൾ എനിക്ക് മണം ആസ്വദിക്കാൻ അറിയില്ലായിരുന്നു
പച്ചപ്പാടത്തു കൂടി പറന്നു പോകുന്ന വെളുത്ത കൊക്കുകള്‍എത്ര രസം.
രാത്രിയിലെ ഗ്രാമ സൌന്ദര്യം കാണാൻ ഞങ്ങൾ അയൽക്കൂട്ടം കൂടിയിരിക്കുന്ന തുരുത്തി അമ്പലത്തിന്റെ ഗ്രൗണ്ടിൽ ഇരിക്കും
അവരെല്ലാം കൂടി കൂടിയാൽ നമ്മൾ മറ്റേതോ ലോകത്തില്‍ ചെന്ന പോലെ ആകെ അന്തം വിട്ടു നിന്നുപോകും.
ഇപ്പോൾ ഓർമ്മക്ക് വേണ്ടി എഴുതിയപ്പോൾ ഒന്നുകൂടി രുചിയായിരുന്നു ഓർമ്മകൾക്കു.
അയല്‍വാസിക്കൂട്ടങ്ങളും, അവരുടെ കുറ്റം പറച്ചിലും, ഇടയ്ക്കു ചില കള്ളുകുടിയന്മാരുടെ നാടന്‍ പാട്ടും അങ്ങനെ ഗ്രാമീണ കലകള്‍ പലതുംകാണാം, കേള്‍ക്കാം. അതാണാ ഗ്രാമം. !!
ലീലാമ്മ തോമസ്, ബോട്സ്വാന












