LIMA WORLD LIBRARY

ശ്രീ നാരായണഗുരു ജന്മദിനം ചിങ്ങമാസത്തിലെ ചതയം .(1856—1928)

ശ്രീ നാരായണഗുരു
ജന്മദിനം ചിങ്ങമാസത്തിലെ ചതയം .(1856—1928)
ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും മഹാനായ സന്യാസിവര്യനും അതുല്യനായ സാമൂഹ്യ പരിഷ്കർത്താവും ആണ് ശ്രീനാരായണഗുരു .

“ജാതി ഭേദം മതദ്വെഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത് .”
ജാതി ഭേദങ്ങൾക്ക് അതീതമായി മനുഷ്യത്വത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീ നാരായണഗുരുവിന്റെ നവോത്ഥന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് .

“നമുക്ക് ജാതിയില്ല ”
വിളംബരം 1916മെയ് മാസം 28ന് പ്രബുദ്ധ കേരളം മാസികയിൽ പ്രസിദ്ധീകരിച്ചത് ..

“നാം ജാതി മതഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനം സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു ……………………
ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു .
—ശ്രീ നാരായണഗുരു .

ജാതി വിവേചനത്തിനും ജാതിബോധത്തിനും അതീതമായി മനുഷ്യത്വവും മാനവികതയും ഉയർത്തിപ്പിടിച്ച ഗുരുവിനെ ജാതി സംഘടനയുടെ കണ്ണാടിക്കൂട്ടിൽ നിന്ന് മോചിപ്പിച് മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിഹായസ്സിലേക്ക് പറന്നുയരാൻ ഉതകുന്നതാവട്ടെ അതിന് വേണ്ടിയുള്ള സാംസ്കാരിക നവോത്ഥാനമാകട്ടെ ഈ ചതയദിനചിന്തകൾ

“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് “എന്നതും
“അവനവനാത്മ സുഖത്തിനാചരിക്കുന്നവ
യപരന് സുഖത്തിനായി വരേണം ”
എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും .

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും ,
മതമെന്നാൽ മാനവികതയാണെന്നും
ദൈവമെന്നാൽ ബ്രഹ്മമാണെന്നും പ്രഖ്യാപിക്കുക വഴി ബ്രാഹ്മണ്യം അടിച്ചേൽപ്പിച്ച ജാതി വ്യവസ്ഥയെയും നിഷ്പ്രഭമാക്കാൻ ഗുരുവിന് സാധിച്ചു .

“ആഴ് വാഞ്ചേരി തമ്പ്രാക്കളിലും അയ്യൻപുലയനിലും കുടികൊള്ളുന്ന ആത്മാവ് ബ്രഹ്മാംശം ആണെന്നതിനാൽ അവ തമ്മിൽ വൈജാത്യമെന്തെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത് .
ഒരു മരത്തിൽ വ്യത്യസ്ത വലിപ്പത്തിലുള്ള ഇലകളുണ്ടാകുമെങ്കിലും അവ പിഴിഞ്ഞ് ചാറെടുത്തു രുചിച്ചു നോക്കിയാൽ ഗുണ വ്യത്യാസം ഉണ്ടാകില്ലെന്ന സിദ്ധാന്തവൽക്കരണം മഹാത്മ ഗാന്ധി യെപ്പോലും നമിപ്പിക്കുന്നതായിരുന്നു .
“വിദ്യ കൊണ്ട് പ്രബുദ്ധതയും സംഘടന കൊണ്ട് ശക്തിയും കൈവരിച്ചാൽ മാത്രമേ മാനവികത പുലരുകയുള്ളൂവെന്ന് കേരളീയരെ ഓർമ്മിപ്പിച്ചത് ഗുരുവായിരുന്നു .

ഇന്ന് ചിങ്ങമാസത്തിലെ ചതയം .ശ്രീനാരായണ ഗുരുദേവ ജയന്തി 🙏

CRedits to A.S Indira

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px