എന്റെ പൊക്കിൾക്കൊടി
വെട്ടിക്കോടു സെന്റ് തോമസ്,
മേപ്പള്ളിക്കുറ്റി ആശുപത്രിയിൽ ഉണ്ട്..
ഞാൻ നാടുവിട്ടിട്ടു കാലങ്ങളായി..
എന്നാൽ..
ഏതു ധൂസര സങ്കൽപ്പത്തിൽ വളർന്നാലും
ഏത് യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാകും പിറന്നു വീണ മണ്ണിന്റെ മമതയും ഓർമ്മയും.
ഇതു മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻസർ എന്നേ കണ്ടെഴുതിയ വരികളാണോയെന്നു കളിയാക്കി ചോദിക്കുന്ന കൂട്ടുകാർ.
വെട്ടിക്കോടു നാടു മതമൈത്രിക്ക് പേരുകേട്ട നാട്!
“കാതുകളില്‍ മുഴങ്ങുന്ന പുള്ളുവൻപാട്ടിന്റ ഈണവും മഞ്ഞളിന്റ സുഗന്ധവും നിറഞ്ഞു നിൽക്കുന്ന വെട്ടിക്കോട് നാഗരാജ ക്ഷേത്രം.
എശ്യര്യവും സമ്പൽ സമൃദ്ധിയും സർവ്വദോഷനിവാരണത്തിനുമായി ആയിരക്കണക്കിനു ഭക്തജനങ്ങളാണ് നാഗരാജാവിന്റ അനുഗ്രഹം തേടിയെത്തുന്നത്.
ഇതു കാണുമ്പോൾ
വളരെ സന്തോഷം തോന്നും.
ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ പാതയിൽ കറ്റാനത്തിനടുത്താണ് വെട്ടിക്കോട് നാഗരാജക്ഷേത്രം. കേരളത്തിലെ പുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് ഇത്!!
ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം.
പരശുരാമന്‍ മഴുകൊണ്ട് മണ്ണ് വെട്ടിക്കൂട്ടി
അതിനു വെട്ടികൂട്ടൽ =വെട്ടിക്കോട് എന്നു പേരായി.
വെട്ടിക്കൂട്ടിയ മണ്ണിനു മുകളില്‍ നാഗപ്രതിഷ്ഠ നടത്തിയതിനാലാണ് വെട്ടിക്കോട് എന്ന പേര് ലഭിച്ചത്
എന്നാണ് ഐതീഹ്യം.
ആദ്യമായി പ്രതിഷ്ഠ നടന്നത് വെട്ടിക്കോട് ആയതിനാല്‍ ആദിമൂലം വെട്ടിക്കോട് എന്നാണു വിശേഷണം.
ഭക്തജനങ്ങൾ കണ്ണീരൊഴുക്കി സങ്കടങ്ങളെല്ലാം നാഗരാജാവിന്റെ നടയ്ക്കുവച്ച് തൊഴുതു പ്രാര്‍ഥിക്കുമ്പോൾ മഞ്ഞളും ഉപ്പും പുറ്റും മുട്ടയും പ്രാര്‍ഥനയ്ക്കു കൂട്ടായി എത്തുന്നു. ”
കിഴക്കോട്ടു ദർശനമുള്ള അമ്പലം നാഗലിംഗപൂക്കളാണു പൂജയ്ക്ക് എടുക്കുന്നത്.നൂറും പാലും വെച്ചുള്ള ആയല്യ ദിവസം. പഞ്ചവാദ്യത്തിന്റെയും നാഗസ്വരത്തിന്റെയും പുള്ളുവൻ പാട്ടിന്റെയും വായ്ക്കുരവകളുടെയും ഭക്തി നിർഭരമായ അന്തരീക്ഷo,. താലപ്പൊലി അകമ്പടി…
കേരളം സൃക്ഷ്ടിച്ച പരശുരാമൻ.. എന്നാൽ ജലത്തിൽ ഉപ്പിന്റെ അംശം ഭൂമിയിൽഉണ്ടന്നു കണ്ടു.
കൂടാതെ പാമ്പുകളുടെ എണ്ണവും പെരുകി.. വാസയോഗ്യമല്ലയെന്നു മനസ്സിലാക്കി.
അതിനു പ്രതിവിധിയായി തപസ്സു ചെയ്തു. പരിഹാരം കണ്ടെത്തി.
അങ്ങനെ സർപ്പങ്ങൾക്കു വാസസ്ഥലം കണ്ടെത്തി..അവരെ അവിടെ പാർപ്പിച്ചു.
ജലത്തിലെ ലവണം കുറക്കാൻ നാഗങ്ങളെ നിയോഗിച്ചു…..
വെട്ടിക്കോട്ടു സ്ഥലത്തു വീടു വെക്കുമ്പോൾ വാസ്തു ശാസ്ത്രം നോക്കി, വളരെ ശ്രദ്ധയോടു വീടു വെക്കും…
തീണ്ടാരിപെണ്ണുങ്ങൾ വളരെ ശ്രദ്ധിക്കുo.
അശുദ്ധിയുള്ള തുണി പാമ്പു നക്കിയാൽ
കുഞ്ഞുങ്ങൾ ഉണ്ടാകില്ലയെന്നു പുള്ളുവപ്പാട്ടു പാടുന്ന ചിരുതപറഞ്ഞു..
അതിനാൽ ആളുകൾ ഈ തുണി കരിച്ചു കളയും..
ചുറ്റും പാടങ്ങൾ കൊണ്ടു നിറഞ്ഞ പൂവത്തൂർ ചിറ വെട്ടിക്കോട്ടു ചാൽ പാടശേഖരത്ത് നെൽകൃഷിയ്ക്ക് നൂറുമേനി വിളവ്..
മണ്ണിൽ പണിയെടുക്കുന്ന മണ്ണിന്റെ മണമുള്ള
കൃഷിക്കാർ.. കുത്തി മറിയുന്ന
വരാലും തത്തമ്മകിളികളും,
ആലോലം പാടുന്ന
ഗൂസിപെണ്ണും മണ്ണൊരുക്കി വിത്തെറിയുന്ന
കർഷകരും… നല്ല രസം….!!
About The Author
No related posts.