A S INDIRA
കവിത കൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ച ,മലയാളിയുടെ മനസ്സിൽ മായാത്ത മാരിവില്ലായി ഏഴു നിറങ്ങൾ ചൊരിയുന്ന കവി .അതുല്യനായ ഗാനരചയിതാവ് .
വയലാർ രാമവർമ്മ ഇന്ദ്രധനുസ്സിൽ തൂവൽ കൊഴിയുന്ന ഈ മനോഹര തീരത്തു തന്നെ ഇന്നുമുണ്ട് .വയലാറിന്റെ വരികൾ കേൾക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല .വയലാർ വിട പറഞ്ഞിട്ട് 46വർഷം .
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ തൂലിക ചലിപ്പിച്ച വയലാർ തന്റെ ആത്മാവിന്റെ കൈയൊപ്പ് ചാർത്തിയ കവിതകളിലും ഗാനങ്ങളിലും ബിംബ കൽപ്പനകൾ നിറച്ചു .
അദൃശ്യമായതിനെ ദൃശ്യമാക്കി തീർക്കാനുള്ള കഴിവ് ചില ബിംബങ്ങൾക്കുണ്ട് .
” ഏഴു ചിറകുള്ള തേര്
ഏഴു നിറമുള്ള തേര്
മാനത്തുണ്ടൊരു തേര്
തേരിന് മഴവില്ലെന്നാണ് പേര് –”
ഈ ഗാനം പാടി നോക്കിയാൽ മാരിവില്ലിന്റെ ബിംബകൽപ്പനയാണ് ഓർത്തു പോകുക .
പ്രകൃതി ബിംബങ്ങൾ
——————————–
* പെറിയാറെ …..
* പുഴകൾ ,മലകൾ ,പൂ വനങ്ങൾ ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ …..
* ആയിരം പാദസരങ്ങൾ കിലുങ്ങി …
ആലുവാപ്പുഴ പിന്നെയുമൊഴുകി .
ആർഷ സംസ്കാരവുമായി ബന്ധപ്പെട്ട ബിംബങ്ങൾ
——————-
അദ്വൈതം ജനിച്ച നാട്ടിൽ
ആദിശങ്കരൻ ജനിച്ച നാട്ടിൽ
പ്രണയഭാവങ്ങൾ
————————–
* ” സന്ധ്യ മയങ്ങും നേരം –
ഗ്രാമ ചന്ത പിരിയും നേരം
ബന്ധുരേ രാഗ ബന്ധൂരേ നീ
ഏന്തിനീ വഴി വന്നൂ …
* “സന്ന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ
സന്ധ്യാ പുഷ്പവുമായ് വന്നൂ
ആരും തുറക്കാത്ത പൂമുഖ വാതിലിൽ
അന്യനെപ്പോലെ ഞാൻ നിന്നു …
” നിന്റെ മനസ്സിന്റെ തീക്കനൽ കണ്ണിൽ വീ
ണെന്റെയീ പൂക്കൾ കരിഞ്ഞു ”
അനുവാചക മനസ്സിനെ പൊള്ളിക്കുന്ന സ്പർശ ബിംബമാണ് .
രാത്രി പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാൻ ”
” കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു
കായലിലെ വിളക്കുമരം കണ്ണടച്ചു
സ്വർഗ്ഗവും നരകവും കാലമാം കടലി
നക്കരയോ ഇക്കരയോ ?”
* ചക്രവർത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വച്ചു നീ
നഗ്നപാദയായ് അകത്തു വരൂ ”
വയലാർ ഗാനങ്ങളിലെ സ്ത്രീ സൗന്ദര്യ വർണ്ണന ..
” വെണ്ണതോൽക്കു മുടലോടെ
ഇളം വെണ്ണിലാവിൻ തളിർ പോലെ
രാഗിണി മനോഹാരിണി ….
* തങ്കഭസ്മ ക്കുറിയിട്ട തമ്പുരാട്ടി നിന്റെ ..
മൃത്യു ബിംബങ്ങൾ
———————–
അഗ്നി പർവ്വതം പുകഞ്ഞു
ഭൂചക്രവാളങ്ങൾ ചുവന്നു
മൃത്യുവിന്റെ ഗുഹയിൽ
പുതിയൊരു രക്ത പുഷ്പം വിടർന്നു ….
” നാളത്തെ പ്രഭാതത്തിൽ ഈ കനലൂതിയൂതി കാലമൊരു കത്തുന്ന പന്തമാക്കും തീപ്പന്തമാക്കും .”
തീപോലെ കത്തിപ്പടരുകയും തുഷാരബിന്ദുക്കളെപ്പോലെ തുളുമ്പുന്ന ,നിലാവ് പോലെ കുളിരുന്ന ,തേൻ കിനിയും പോലെ മധുരിക്കുകയും ,സാഗരം പോലെ ഇരമ്പുകയും ഒക്കെ ചെയ്യുന്ന ഗാനങ്ങളാണ് വയലാർ മലയാളിക്ക് തന്നേച്ചു പോയത് .
” മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവെച്ചു മനസു പങ്കുവെച്ചു .
ഈ ഗാനം 1974 ൽ വയലാറിന് രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടി കൊടുത്തു .
കവിതയുടെയും ഗാനത്തിന്റെയും തലങ്ങൾക്കപ്പുറം മാനവികമായ ഒരു തത്വശാസ്ത്രത്തിന്റെ അർത്ഥാന്വേഷണം കൂടിയാണ് ഈ വരികൾ .
” ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി —-എനി
ക്കിനിയൊരു ജന്മം കൂടി —
—ജീവിച്ചു മതി വരാതെ —വയലാർ .
പ്രണാമം .
🙏🙏🙏🙏🙏
About The Author
No related posts.