Category: കവിത

സുഗന്ധം – (ബാബു താമരക്കുളം)

വെറുപ്പിനന്ധത പടർന്ന ഹൃത്തിന്മേൽ, നിറഞ്ഞ സ്നേഹപൂ, നിറയെ പൂക്കട്ടെ….. അരുതനീതിയെന്നരുളു മുന്മതൻ അരുമകൈ – യേതെന്നറിഞ്ഞു ചുംബിപ്പിൻ….. നിറഞ്ഞ സ്നേഹത്താൽ പുണർന്ന ഹൃത്തുടി ഇനിയും കൂരമ്പാൽ പിടഞ്ഞു…

കള്ളിമുൾ പെണ്ണാൾ – (ജേ സി ജെ)

ഇലയും ശരീരവും ഒന്നായിട്ടുയിർക്കൊണ്ട കള്ളിമുൾപെണ്ണാൾ മുള്ളാൽ ചിരിപ്പോൾ നിസ്സംഗയായ്. മരുഭൂമിയിൽ പൊട്ടി- ച്ചിരിക്കുന്നത് സൂര്യൻ. പുച്ഛിച്ചു മേഘങ്ങൾ വന്നു- ച്ചത്തിൽ ഗർജ്ജിച്ചപ്പോൾ; കൊയ്ത്തുപാട്ടുകൾ കേട്ടു രോമാഞ്ചമണിയേണ്ട കാര്യമില്ലെന്നേ…

ഇണയും തുണയും – (Mary Alex ( മണിയ ))

രണ്ടിമ്പമുള്ള പദങ്ങൾ , ഒരക്ഷരത്തിൻ വ്യതിയാനം ബാക്കിയെല്ലാമൊന്നു പോൽ എങ്കിലുമർത്ഥവ്യാപ്തിയിൽ അന്തരം രാ പകലെന്നപോൽ. ഇണയെ തേടുന്നത് മൃഗമത്രെ തുണയെ മനുഷ്യനും.എന്നാലോ മനുഷ്യനിലെ മൃഗത്തിൻ കാഴ്ച ഇണയായ്,അവിടല്ലോ…

ദുഃഖം – (സിസ്റ്റർ ഉഷാ ജോർജ്)

എൻ മാനസവീണയിൽ അമൃതേത്ത് ഭുജിച്ചുറങ്ങും സ്വപ്നങ്ങളേ നിൻ നിനവിനാൽ നീലമേലാപ്പിൽ നിൻ താരഗണത്തെ സ്നേഹിച്ചിടാതെ എൻ മനമിപ്പോഴും ശോക- സാന്ദ്രമായിതീർന്നിരിപ്പൂ സുരവാഹിനിയുടെ നിലാവത്ത് നിശയുടെ പൂന്തോപ്പിൽ എനിയ്ക്കൊരു…

മഴക്കിലുക്കം – (സന്ധ്യ)

മഴമേഘച്ചില്ലുപാത്രമുടഞ്ഞു മഴമുത്തുകൾ ചിതറുമ്പോൾ മിഴിച്ചെപ്പിലൊളിപ്പിക്കാനിഷ്ടം. മഴച്ചാറ്റൽ കുറുമ്പുമായി മഴക്കുട്ടി പിണങ്ങുമ്പോൾ മടിത്തട്ടിലോമനിക്കാനിഷ്ടം. മഴത്തുള്ളികൾ ചിരിക്കും, കളിക്കൂട്ടുകാരിപ്പെണ്ണിൻ കൈവളക്കിലുക്കം പോലെ. കാലൊച്ചയില്ലാതെ മെല്ലെ കളി പറഞ്ഞെത്തുമ്പോഴെന്തേ കള്ളക്കണ്ണൻ്റെ കാമുക…

തടവറയ്ക്കുള്ളിലെ ഗുണ്ടാ വിലാസങ്ങൾ – (അഡ്വ: അനൂപ് കുറ്റൂർ)

തണ്ടുംതടിയുമധികമുണ്ടെങ്കിലും തനുവൊന്നുമനങ്ങാനിഷ്ടമില്ലാതെ തഞ്ചത്തിലൊന്നുവിരട്ടിയിട്ടങ്ങിതാ – തരംപോലുദരത്തിനുള്ളതുണ്ടാക്കാൻ. തീവെട്ടികൊള്ളപതിവായന്ത്യത്തിൽ തൂങ്ങാനായുള്ളപോക്കിലായിട്ടിതാ- തടവറയ്ക്കുള്ളിലകപ്പെട്ടീടിലും തോലുരിയാത്തൊരാതൊലിക്കട്ടി. ത്രിശങ്കുവിലാകില്ലെന്നാലവിടെയും തടിക്കാനുള്ളവകകൾകുശാലായി തക്കംനോക്കിനിന്നാൽനിസ്സംശയം തോളിൽകേറ്റാനായിതാമേധാവിയും. തരംപോൽതലകുനിച്ചങ്ങുനിന്നിട്ടു തറുതലപറയാത്തൊരുപാവമായി തലേലോട്ടുകേറീടിലുമനങ്ങാപ്പാറ താളത്തിനൊപ്പിച്ചുതുള്ളുന്നവനായി. തടവറയ്ക്കുള്ളിലേനല്ലവനായങ്ങു തടവറയവനായിസ്വർഗ്ഗമൊരുക്കുന്നു തലയ്ക്കുപിടിക്കാനുള്ളലഹരിയും…

അമ്മേ അങ്ങെന്നുണ്മയല്ലേ? – (സൂസൻ പാലാത്ര)

മാറത്തുണ്മയോടു ചേർത്തെന്നെ ഗാഢം പുണരുവാൻ എന്നമ്മ വേണം ഉച്ചൈസ്തരം വിളിച്ചോതുന്നു ഞാൻ അമ്മയാംവാക്കിന്നർത്ഥ – മുണ്മമാത്രം അമ്മതന്നുച്ഛ്വാസത്തിൽ- പ്പോലുമൊളിഞ്ഞിരിപ്പൂ പുത്രസ്നേഹം! കരുണയാണവൾ! സ്നേഹമാണവൾ!! അറിവുള്ളോർ പറയുവതിങ്ങനെ: “അമ്മകാണപ്പെട്ട…

മാപ്പു പൂക്കൾ – (ലീലാമ്മ തോമസ്)

എന്റെ ഉദ്യാനത്തിൽ അചുംമ്പിതങ്ങളായ ഒരുപാടുപൂക്കൾ ഉണ്ട്. അതിൽ “അരളിപ്പൂക്കളാണ് കൂടുതൽ.എന്നിലെ അപൂർവ്വാഭിരുചികൾ വിചിത്രമായതിനാൽ, ജന്മനാഉള്ളശബ്ദവൈകല്യമകറ്റാൻ വായനിറയെ അരളിപ്പൂവിട്ടു കാടിനെ അതിസംബോധന ചെയ്തിട്ടുണ്ട്. ഒരു ചെടിയും പൂർണ്ണയല്ല. മുള്ളിൻ…

എന്നാലുമെന്റെയരളീ – (ആർവിപുരം സെബാസ്റ്റ്യൻ)

വർണ്ണമോലുംചിരിതൂകിനില്പതുണ്ടല്ലോ- യെന്നങ്കണത്തിലേറെയായരളികളിന്നും! ഹാരമാക്കിക്കൊണ്ടേയെൻ ദേവപൂജയ്ക്കായി ഞാൻ കൊണ്ടുപോകാറുള്ളതാണേയമ്പലത്തിങ്കൽ! ധന്യതയാലെത്രകാലം, അർച്ചനയ്ക്കും മറ്റുമായ് നീ പൂത്തുനിന്നു പൊന്നരളീ ഋതുകൾനോക്കാതെ! നിന്നെയല്ലോ, ചൂണ്ടി ഞങ്ങൾ കുറ്റമോതുന്നു; നീ ഗരളമാകെ ചൂടിയല്ലോ…

അമ്മതന്ന ബാല്യം – (ഗോപൻ അമ്പാട്ട്)

അമ്മതന്നയുമ്മവാങ്ങിയും തുമ്പിതുള്ളിയിമ്പമേറിയും കുഞ്ഞുനാളിനാരവങ്ങളിൽ കൂട്ടുകൂടിയാടിയാർക്കുവാൻ ബാല്യകാലമെത്രമോഹനം പിച്ചവെച്ചകൊച്ചുനാൾമുതൽ പൂമുഖങ്ങൾ പൂക്കളങ്ങളായ് മാരിവില്ലിനേഴുവർണ്ണമായി മാനസങ്ങളൊത്തുചേർന്നിടും ബാല്യകാലമെത്രമോഹനം അംബരത്തിലമ്പിളിക്കുട അമ്മചൊല്ലി മാമനെത്തിയ അന്തിനേരമെന്തുസുന്ദരം ചിന്തകൾക്ക് ചന്തമായിടും ബാല്യകാലമെത്രമോഹനം അന്നുനാളിലൻപു തന്നൊരാ…