ഡോ. സിന്ധു ഹരികുമാർ കവിത
പകലിൻ വാതിൽ ചാരി മിഹിരൻ പടിയിറങ്ങി… പടിഞ്ഞാറു ചെമ്പട്ടുടുത്തു ചേതോഹരിയായി… മൂകാനുരാഗം മൂളിയൊരിളം തെന്നൽ വീശി… മൗനാനുവാദം നൽകി സന്ധ്യയാം ശ്രീലക്ഷ്മിയും… നെന്മണി കതിരുകൾ നമ്രശിരസ്കരായ്…. നിശ്ചലമാകുന്നു…
പകലിൻ വാതിൽ ചാരി മിഹിരൻ പടിയിറങ്ങി… പടിഞ്ഞാറു ചെമ്പട്ടുടുത്തു ചേതോഹരിയായി… മൂകാനുരാഗം മൂളിയൊരിളം തെന്നൽ വീശി… മൗനാനുവാദം നൽകി സന്ധ്യയാം ശ്രീലക്ഷ്മിയും… നെന്മണി കതിരുകൾ നമ്രശിരസ്കരായ്…. നിശ്ചലമാകുന്നു…
ജനലഴികൾ കടന്നു വിശാല വീഥിയിൽ.. നരച്ച നയനങ്ങൾ പ്രദക്ഷിണം ചെയ്യവേ.. ഞെട്ടറ്റടർന്നു വീണൊരാ വാകപൂക്കളും.. പേറിയതാരുടെ തപ്തനിശ്വാസങ്ങൾ.. നിഴലനക്കങ്ങൾ നിലച്ച സായന്തന… വേള മുഷിപ്പിൻ കനച്ച ഗന്ധം…
ഇഷ്ടമോടെന്നും മന്നിൽ വെട്ടമിത്തിരി നല്കാൻ നിഷ്ഠയോടാകാശത്തു വന്നുദിച്ചീടും നേരം, വിഷ്ടഭം തെല്ലില്ലാതെ സൂര്യാംശു വന്നിട്ടെല്ലാ- കഷ്ടതകളും നീക്കും കൂരിരുട്ടിനെ മാറ്റീ.. അഷ്ടിക്കുള്ളതൊക്കെയും വിളയാനൂർജ്ജം തന്നീ- ശിഷ്ടകാലത്തും മണ്ണിൽ…
അങ്ങേലെ വീടിന്നിറമ്പത്തായ് നിൽപ്പുണ്ട് അപ്രശസ്തനാം ആർദ്ര- മാനസനവൻ .. കല്യാണഘോഷമോ, ചാക്കാലക്കൂട്ടമോ, ചേലിനു കൂടാമൊരു ചെലവ് കൂട്ടീടാം, അതും കിട്ടാക്കടമെന്ന കണ്ണുമായ്, കാർന്നോന്മാരവരുടെ പുച്ഛസ്വരങ്ങളിൽ, ചൂളുമോരപ്രശസ്തനവൻ ….!…
ഇരുളടുക്കുമ്പോൾ ഉള്ളിൽ വിങ്ങുന്ന മഴവില്ലായി നീ.. ഹൃത്തിലെ സൂര്യൻ ഒരുനാൾ പോയ് മറഞ്ഞാൽ ഇമ്മണ്ണേകാകിയായി കൊടുംകാടായി, സാഗരത്തിന്നലർച്ചയായ് ചിന്തിയലഞ്ഞീ ഭൂവിൽ പടരും. അഗ്നിയും, തേനും തേടി നീ…
എനിക്കിന്ന് കളഞ്ഞു കിട്ടിയ കണ്ണീർത്തുള്ളിയെ ചില്ലു പ്രതലത്തിൽ വച്ച് ഉണക്കി എടുത്തു… മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചു. ചുവന്ന റോസാപ്പൂക്കൾ കരിഞ്ഞവ… വെളുത്ത പറവകൾ ചിറകറ്റവ.. ലെൻസിലൂടെ എൻറെ കണ്ണിലേക്ക്…
വിടരുന്ന ഓരോ ഇതളിലും പൂർണസ്മിതം. ചുറ്റും ചിതറിക്കൊണ്ടിരിക്കുന്ന ഗന്ധമുകുളങ്ങൾ. ആ ധാരയിലേക്ക് എന്നെ വലിച്ചെടുക്കുന്ന മാസാഹു*. ആ മാത്രയിൽ ഒഴുകിയകലുന്ന എന്റെ ബാഹ്യസ്ഥലികൾ. ചോരതുള്ളുന്ന ഹൃദയം. ആരാണ്…
ഈർക്കിൽക്കൊളളി കൊണ്ട് ഒരു വര. അപ്പുറം ഒരു പാവ. ഇപ്പുറം പാവകൾ. കുരയ്ക്കുന്ന പാവകൾ. കൺകെട്ടിയ പാവകൾ. ചതുര വട്ടങ്ങളിൽ, തലച്ചോറ് മറന്നു വെക്കുന്ന പാവകൾ, മുള്ളുള്ള…
കൊത്തിയരിഞ്ഞ തലയുമായി ഒറ്റപ്പിലാവിന്നെന്‍റെ മടിയിൽ പിടഞ്ഞിടുന്നു.. രക്തമിറ്റുന്ന മൌനവുമായി ഉമ്മറപ്പടിയിലേക്കു ഞാനതൊഴിച്ചീടുന്നു. ത്രിശ്ശങ്കുവിലേറിയ ബോധവുമായി അകത്തളത്തിലേക്കൊതുങ്ങിടുന്നു. ഉടലിൽ ഈർച്ചവാൾ കേറീടുമ്പോൾ എന്റെ ഒറ്റപ്പിലാവ് വേദനയാൽ നുറുങ്ങിടുന്നു… കൈയ്യടർന്ന്,…
മുറിയിലൊറ്റയ്ക്ക് പടുമേകാന്തത, ചുരമിറങ്ങുന്നു കാറ്റിന്റെ സിംഫണി. ചകിതമൂകത തിന്നുമടുത്തു ഞാൻ മൃതിഭയത്താൽ കുഴങ്ങിയിരിക്കയായ്. അകമനസ്സിൽ നിന്നാരോ പുറത്തെത്തി പഴയ കുപ്പായമൊന്നെടുത്തണിയുന്നു വിരൽ പതിഞ്ഞ ചെരുപ്പിലേക്കറിയാതെ ചുവടുവെയ്ക്കുന്നു, സ്വാതന്ത്ര്യമാകുന്നു.…