Category: കവിത

പക്ഷി – റോയ് പഞ്ഞിക്കാരൻ (ഇംഗ്ലണ്ട്)

കൊടുകാറ്റിൽ ഇളകിയാടുന്ന ചില്ലയിൽ കൂടു കൂട്ടുന്ന പക്ഷി മധുരമൊരു കൂവലിൽ മോഹപ്പൂക്കൾ കാട്ടുന്ന പക്ഷി കാറ്റിലാടുന്ന കൂട്ടിൽ സ്വപ്നം നെയ്യുന്ന പക്ഷി നെയ്തെടുത്ത സ്വപ്നങ്ങളിൽ ചിറകു വെച്ച്…

ഹരം – പ്രകാശ് മുഹമ്മ

ഹരമാണ് നീയെന്നിൽ അറിയാതെ നിറയുന്ന നറുതേൻ കണത്തിൻ നനുത്ത മുത്തേ…. നിലാവാണ് നിറമാണ് നിഴലാണ് നീയെന്റെ അരികിലായ് അണയുന്ന കവിതയാണ്.. മയക്കത്തിലും മനക്കാമ്പിലായ്‌ കുടിയേറുമരുമയാം കുരുവിയാണോമനേ നീ..…

സ്വപ്നം – ദീപു. R. S ചടയമംഗലം

ചെമ്മരിയാടുകൾ ചെമ്മേയലയുന്ന കുന്നിൻചരുവു ഞാൻ കണ്ടൂ ചെന്തളിർ ചുംബിച്ചോരർക്ക ബിന്ദുക്കളെൻ സുന്ദര സ്വപ്നമുടച്ചൂ . അമ്പിളിപ്പെൺകൊടി അഞ്ചനം ചാലിച്ചൊരമ്പരം താനേ വെളുക്കേ മഞ്ഞിൽ ചിരിക്കുന്ന പൂവിന്റെ തുമ്പത്ത്…

കപ്യാരായേനേ – പ്രഭാവർമ

“അക്ഷരം പഠിച്ചിരു- ന്നാകിലങ്ങാരായേനേ? “; – വിസ്മയം കൂറും കണ്ണാൽ ചോദിച്ചു മഹാകോടീ- ശ്വരനോടൊരു ബാങ്കു മാനേജർ, അയാൾ തൻ്റെ വിരലാലൊരു ഫോമിൽ മുദ്ര ചാർത്തിടുന്നേരം! പുതുതായ്…

മതഭ്രാന്ത് – ഡോ. ചേരാവള്ളി ശശി

പാതയോരത്തായ് കിടന്ന ഭാണ്ഡം തീതുപ്പിയെങ്ങും പറന്നുപോയാലും. നൂറുപേര്‍ കത്തിയെരിഞ്ഞു,പിന്നെ നൂറുപേര്‍ വേകാതെ വെന്തുപോലും! കത്തിയെരിഞ്ഞ ജഡമടക്കാന്‍ പച്ചമണ്‍ നീക്കിത്തെളിച്ചിടുമ്പോള്‍ കത്തി,കഠാര,വാള്‍,തോക്ക്-ഭൂവിന്‍ ഹൃത്തടം കണ്ടവര്‍ ഞെട്ടിപോലും! തൊട്ടിയിട്ടാഴക്കിണറ്റുനീരിന്‍ മുഗ്ദത…

സത്യം – രാജു കാഞ്ഞിരങ്ങാട്

ഞാൻ നിന്നിലേക്കും നീ എന്നിലേക്കും നടക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി ! നടന്ന്, നടന്ന് ഞാൻ എന്നിലും നീ നിന്നിലും തന്നെ എത്തി – ച്ചേരുന്നല്ലോ !!- പ്രണയമേ,…

കുമ്മാട്ടിക്കളി – ബീഹ ഷബീർ

അവളുടെ സ്വപ്നങ്ങൾക്കുമേൽ വളർന്നു നിൽക്കുന്നൊരു പടുമരമെന്ന് ഹൃദയമെപ്പോഴും ശബ്ദിക്കും. അമ്മയെന്നും അച്ഛനെന്നും കൊതിക്കുന്ന ഹൃദയത്തിലൊരു ക്ഷതം കല്ലച്ചിരിക്കും. ചിരിയൊച്ചകളുടെ ഓർമ്മകളിൽ കണ്ണീരിൽ നനഞ്ഞ ചിരിയുടെ പടക്കങ്ങൾ അവളുടെ…

വിയോഗിനി – സന്തോഷ്‌കുമാർ കെ. എം

വിഷമ വൃക്ഷത്തിന്റെ ഫലത്തിനു കയ്പ്പായിരിക്കും എന്നു കരുതി ഇത്ര നാളും കടിക്കാതിരുന്നു ‘ഇതു തോട്ടേക്കരുത്’ എന്ന് ഒരു ദൈവവും വന്നു പറഞ്ഞില്ല. പാതി മെയ്യായിരുന്നവൻ പാതി വഴിയിൽ…

കണികാണാന്‍ – ജോസ് കുമ്പിളുവേലില്‍ (ജർമ്മനി)

മുറ്റത്തെ കണിക്കൊന്ന പൂത്തുലഞ്ഞു മുറ്റുന്ന ഹരിതയിലകള്‍ക്കിടയില്‍ വസന്തത്തിന്‍ പൂക്കാലമായി വിഷുക്കാലവും വരവായി കണ്ണിണചിമ്മാതെ കണ്ണുകളുഴിഞ്ഞ കണിക്കൊന്ന പൂവിന്‍ ലാളനയില്‍ കണിവെള്ളരിപ്പൂവിന്‍ തലോടലില്‍ കാലം കാത്തിരുന്ന വിഷു വരവായി…

വിഷു – സന്തോഷ്‌കുമാർ കെ. എം

മിണ്ടാതെയേതൊരാൾ വന്നെന്റെ കണ്ണിണ പൊത്തിപ്പിടിച്ചുകൊ- ണ്ടാർദ്രമോതി: “കണ്ണു തുറക്കു നീ കാണുക കാലത്തെ¹, സ്വർണ്ണവർണ്ണ- മിയലുമീപ്പൂക്കളെ!” ഒന്നു പകച്ചു ഞാൻ നോക്കവേ മുറ്റത്തു കർണ്ണികാരത്തരു പൂക്കൾ ചൊരിഞ്ഞിതാ,…