ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 5 ശീവേലിപ്പൂക്കൾ | കാരൂർ സോമൻ

നീണ്ടു കിടക്കുന്ന പുഞ്ചപ്പാടത്ത് തെളിഞ്ഞ പ്രകാശത്തിൽ ഏതാനും സ്ത്രീജനങ്ങളും പുരുഷന്മാരും കണ്ടത്തിൽ വളർന്നു നിൽക്കുന്ന നെൽക്കതിരുകൾക്കിടയിൽ നിന്ന് കളകൾ പറിച്ചെടുക്കുകയും പുരുഷന്മാർ നെൽക്കതിരുകൾക്കിടയിലേക്ക് രാസവളം വീശിയെറിയുകയും ചെയ്തുകൊണ്ടിരുന്നു. കണ്ടത്തിന്റെ ഒരു ഭാഗത്തായി ഏഴുവയസ് പ്രായം വരുന്ന ഒരു ആൺകുട്ടി നെല്ലുകൾക്കിടയിൽനിന്ന് കള പറിച്ച് മാറ്റി വയ്ക്കുന്നത് ആരും ശ്രദ്ധിച്ചില്ല. ഒരു കണ്ടത്തിൽനിന്ന് മറ്റൊരു കണ്ടത്തിലേക്ക് കുഞ്ഞരുവികൾ നിശബ്ദമായി ഒഴുകിക്കൊണ്ടിരുന്നു. പുഞ്ചപ്പാടം സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങി പാടങ്ങൾക്ക് മുകളിലൂടെ വയൽക്കിളികൾ കൂട്ടമായി പറന്നു. പാടത്തിന്റെ പലഭാഗത്തും ആളുകൾ ജോലി ചെയ്യുന്നുണ്ട്. […]
യുദ്ധഭീതി: യുക്രെയ്നിലെ ഇന്ത്യക്കാരോട് ഉടൻ മടങ്ങാൻ ആവർത്തിച്ച് എംബസി

യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയ്നിൽ നിന്ന് വിദ്യാർഥികളോടും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോടും അടിയന്തരമായി തുടരേണ്ടതില്ലാത്ത എല്ലാ പൗരൻമാരോടും ഉടൻ മടങ്ങാൻ ആവർത്തിച്ച് ഇന്ത്യൻ സ്ഥാനപതികാര്യാലയം. 22, 24,26 തിയതികളിൽ ഇന്ത്യയിലേക്ക് വിമാന സർവീസ് സജ്ജമാക്കിയ സാഹചര്യത്തിലാണ് നിർദേശം ആവർത്തിച്ചത്. കൂടുതൽ വിമാന സർവീസുകൾ ഒരുക്കുന്നതിനായി കോവിഡ് നിയന്ത്രണങ്ങൾ നീക്കിയിരുന്നു.
യുക്രെയ്ന്‍ അധിനിവേശ ഭീഷണി ശക്തമാക്കി റഷ്യ: മുന്നറിയിപ്പുമായി അമേരിക്ക

ഷ്യ ഏത് നിമിഷവും യുക്രെയ്ന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ആവര്‍ത്തിച്ച് അമേരിക്ക. ബെലാറൂസില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച റഷ്യന്‍ നടപടി ചൂണ്ടിക്കാണിച്ചായിരുന്നു യു.എസ് സ്്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവന. ഞായറാഴ്ച അവസാനിപ്പിക്കാനിരുന്ന ബെലാറൂസിലെ സൈനിക വിന്യാസം തുടരാനാണ് റഷ്യയുടെ തീരുമാനം. മുപ്പതിനായിരം സൈനികരെ ബെലാറൂസിനടുത്ത് വിന്യസിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ആക്രമിക്കാന്‍ സൈനികര്‍ക്ക് മോസ്കോയില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി യു.എസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമില്‍ പുട്ടിന്‍ ഫ്രഞ്ച് പ്രസിഡന്റ് […]
ദുബായിലേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറഞ്ഞു; കാരണം ?…

ദുബായ്: വാടക നിരക്ക് ദുബായിൽ കൂടിത്തുടങ്ങിയതോടെ ഷാർജയിൽ നിന്നും മറ്റ് വടക്കൻ എമിറേറ്റുകളിൽ നിന്നും ഇവിടേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറയുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷം ദുബായിൽ പല മേഖലകളിലും വാടക കുറഞ്ഞിരുന്നു. കരാമയിൽപോലും 80,000 ദിർഹം വാർഷിക വാടക നിരക്കായിരുന്നത് 70,000ത്തിലേക്കു കുറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ ഷാർജയിൽ നിന്നും മറ്റും കൂടുതൽ കുടുംബങ്ങൾ ദുബായിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം അവസാനം മുതൽ വിപണി കൂടുതൽ സജീവമായതോടെ ദുബായിൽ പലയിടത്തും വാടക […]
യൂനിസ് കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് വിമാനം; കണ്ടത് ലക്ഷങ്ങൾ;

കഴിഞ്ഞ ദിവസം വീശിയ കൊടുങ്കാറ്റിൽ ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ മിക്ക വിമാനങ്ങളും ആടിയുലഞ്ഞാണ് ലാൻഡ് ചെയ്തത്. യൂനിസ് കൊടുങ്കാറ്റിൽപെട്ട് വിമാനങ്ങൾ ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ടുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ തല്‍സമയം സ്ട്രീം ചെയ്തിരുന്നു. ഈ വിഡിയോ ഒരേസമയം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. എട്ട് മണിക്കൂർ നീണ്ടുനിന്ന യൂട്യൂബ് ലൈവ് സ്‌ട്രീമിങ്ങിനൊപ്പം ബിഗ് ജെറ്റ് ടിവി അവതാരകൻ ജെറി ഡയറിന്റെ വിശദമായ കമന്ററിയും ഉണ്ടായിരുന്നു. 33 ലക്ഷത്തിലധികം കാഴ്ചക്കാർ വരെ ഒരേസമയം വിഡിയോ കാണുന്നുണ്ടായിരുന്നു. ഓരോ വിമാനവും ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ […]
മകൻ വരുന്നു… കോവിഡിന്റെ പുതിയ വകഭേദം ‘ഒമിക്രോണിന്റെ മകൻ’ ഗുരുതര രോഗത്തിന് കാരണമായേക്കും

അബുദാബി • കോവിഡിന്റെ പുതിയ വകഭേദം (ഒമിക്രോണിന്റെ മകൻ) ഗുരുതര രോഗത്തിന് കാരണമായേക്കുമെന്ന് പഠനം. ജാപ്പനീസ് ഗവേഷകരാണ് ‘മകൻ’ (ബിഎ.2) ‘അച്ഛ’നെക്കാൾ (ഒമിക്രോൺ –ബിഎ.1) പ്രശ്നക്കാരനാണെന്ന് കണ്ടെത്തിയത്. ഗവേഷണ പഠനം ശാസ്ത്രലോകം അവലോകനം ചെയ്തിട്ടില്ലെങ്കിലും പഠനഫലത്തിന്റെ വെളിച്ചത്തിലാണ് തീവ്രത കൂടിയ വകഭേദമാണ് ഒമിക്രോണിന്റെ മകനെന്ന് ഗവേഷകർ സൂചിപ്പിച്ചത്. ബിഎ.2 വൈറസുകൾ മൂക്കിലെ കോശങ്ങൾക്കുള്ളിൽ കടന്ന് ശക്തമായി പെരുകുമെന്ന് ഗവേഷകർ പറയുന്നു. ബൂസ്റ്റർ ഉൾപ്പെടെ മൂന്നു ഡോസ് വാക്സീൻ എടുത്തവർക്കും മുൻപ് കോവിഡ് വന്നവർക്കും ഗുരുതരമാകാനുള്ള സാധ്യതക കുറവാണ്. […]
വിൻഡീസിനെ തകർത്ത് ഇന്ത്യ പരമ്പര തൂത്തുവാരി; ട്വന്റി 20യിൽ ഒന്നാം റാങ്ക്

വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂര്‍ണജയം. 3–ാം ട്വന്റി20യിൽ വിൻഡീസിനെ 17 റൺസിനു കീഴടക്കി. പരമ്പയിലെ മൂന്ന് മൽസരങ്ങളും ജയിച്ച ഇന്ത്യ ട്വന്റി 20 ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. സ്കോർ– ഇന്ത്യ 20 ഓവറിൽ 184–5; വിൻഡീസ് 20 ഓവറിൽ 167–9. ടോസ്– വിൻഡീസ്. . പരമ്പരയിലെ തുടർച്ചയായ 3–ാം അർധ സെഞ്ചുറിയോടെ പൊരുതിയ നിക്കോളാസ് പുരാൻ (47 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 61), റൊമാരിയോ ഷെപ്പേഡ് (21 പന്തില്‍ […]
കലയും സാമൂഹ്യ ജീവിതവും – A.S.Indira

ഒരു കൂട്ടർ — സമൂഹം കലാകാരനു വേണ്ടിയല്ല , കലാകാരൻ സമൂഹത്തിന് വേണ്ടിയാണ് . മനുഷ്യന്റെ ബോധം വളർത്താനും സാമൂഹ്യ വ്യവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുകയെന്നതാണ് കലയുടെ കർത്തവ്യം . മറ്റേ കൂട്ടർ — കല സ്വയമേ തന്നെ ഒരു ലക്ഷ്യമാണെന്നാണ് അവരുടെ പക്ഷം . ഒരു അന്യ ലക്ഷ്യം നേടാനുള്ള —– ആ ലക്ഷ്യം എത്ര തന്നെ ഉൽകൃഷ്ടമായിക്കൊ ള്ളട്ടെ —- ഒരു മാർഗ്ഗമായി അതിനെ മാറ്റുകയെന്നത് ഒരു കലാശില്പത്തിന്റെ അന്തസ്സു കെടുത്തലാണ് . ഇതിൽ ആദ്യത്തെ […]
സന്യാസി ചീങ്കണ്ണി – മിനി സുരേഷ്

ഒരു ക്ഷേത്രക്കുളത്തിലാണ് ചിങ്കു ചീങ്കണ്ണിയുടെ താമസം. വെള്ളപ്പൊക്കക്കാലത്ത് മലവെള്ളത്തോടൊപ്പം ഒഴുകിയാണ് അവൻ അവിടെ എത്തിയത്.ക്ഷേത്രത്തിലെ മണിനാദവും ,പ്രാർത്ഥനാഗീതങ്ങളുമൊക്കെ കേട്ടപ്പോൾ അറിയാതെ അവനിൽ നല്ല ഗുണങ്ങൾ വന്നു. ആരെയും ഉപദ്രവിക്കാതെ ശാന്തനായി കുളത്തിന്റെ കരയിൽ കിടക്കുന്നചിങ്കുവിനെ കാണുവാൻ നാട്ടുകാരെല്ലാവരും ഓടിക്കൂടി.ക്ഷേത്രത്തിലെ പൂജാരി അവിടെയെത്തി അവന് കുറച്ച് നിവേദ്യച്ചോറും ,പായസവും നൽകി.അവൻ അത് സന്തോഷത്തോടെ ഭക്ഷിച്ചു. ജനങ്ങൾ അത്ഭുതത്തോടെ ആ കാഴ്ച നോക്കി നിന്നു. പത്രങ്ങളിലും,ടി.വിയിലുമെല്ലാം നിവേദ്യച്ചോറ് മാത്രം കഴിക്കുന്ന ചീങ്കണ്ണിയെക്കുറിച്ചുള്ള വാർത്തകൾ വരുവാൻ തുടങ്ങി. കുട്ടികൾ അവന് സന്യാസിചീങ്കണ്ണിയെന്ന് […]
സമയം – ശുഭ ബിജുകുമാർ

ഒച്ചിനെപ്പോലിഴഞ്ഞു സമയമൊരുനാൾ ചിന്തകൾക്കന്നു കുതിരയുടെ വേഗമായിരുന്നു ഇന്നിതാ വേഗത കൂടിയോ നാഴികമണിക്ക് കാടായ കാടും മേടായ മേടും മനസ്സു കൊണ്ടലഞ്ഞിരുന്നു നാഴികമണിയോട് ചൊല്ലി നീയിത്ര വേഗം ചലിക്കരുതേ കണ്ണടച്ചു മഞ്ഞു വീഴുന്ന വീഥികൾ കാണണം സങ്കല്പലോകത്തു ചെന്നിടാൻ നീയെനിക്കായ് കാത്തു നിൽക്കുമോ കർമ്മങ്ങൾ ചെയ്തു ഞാൻ വെക്കമെത്തിടാൻ കാത്തു നിന്നിടേണം കടലിന്നാഴങ്ങളിലൊളിക്കുമാ അർക്കനെ കാണണം മൂത്തശ്ശൻ കിടന്നൊരു ചാരു കസേരയ്ക്കരികെ ഇരിക്കുവാനൊരു മോഹം കണ്ണടച്ചിരുന്നു ബാല്യകാലസ്‌മൃതികളിലെത്തിടേണം അവിടെയാ നാട്ടുമാവിൻ ചുനമണം തങ്ങി നിൽപ്പുണ്ടല്ലോ പൊന്തകളിലൊളിക്കും കുളക്കോഴികൾ ശാന്തമായ […]
ചക്കളത്തിൽ പോരാട്ടം – ഉല്ലാസ് ശ്രീധർ

പണ്ട് കാലങ്ങളിൽ ചക്കിലാണ് എണ്ണയാട്ടിയിരുന്നത്… ചക്കിന് മുകളിൽ ഓല കൊണ്ട് കെട്ടിയ ചെറിയൊരു മേൽക്കൂരയുണ്ടാകും… എണ്ണയാട്ടുന്നവന് വെയിലും മഴയും ഏൽക്കാതിരിക്കാനും മഴയത്ത് ചക്കിൽ വെള്ളം വീഴാതിരിക്കാനുമാണ് ഈ മേൽക്കൂര… പാവം ഒന്നോ രണ്ടോ കാളകൾ ചക്കിന് ചുറ്റും വലം വെച്ചു കൊണ്ടേയിരിക്കും… ഉണങ്ങിയ കൊപ്രയുമായി ആളുകൾ ചക്കുള്ളവന്റെ വീട്ടിൽ എണ്ണയാട്ടാൻ എത്തും… കൊപ്ര ആടിയാടി എണ്ണ വരാൻ തുടങ്ങുമ്പോൾ എണ്ണയാട്ടുന്നവന്റെ ഭാര്യയും മക്കളും വീടിനുള്ളിൽ അടി തുടങ്ങും… ദേഷ്യം വരുന്ന എണ്ണയാട്ടുകാരൻ ഉച്ചത്തിൽ താക്കീത് കൊടുക്കും-“മിണ്ടാണ്ടിരുന്നോളണം.ഞാനങ്ങട്ട് വന്നാലുണ്ടല്ലോ…” […]
തൂവൽസ്പർശം – ബിന്ദു. കെ.എം

എൻ മേനി തളരുമ്പോൾ എന്നും കൂട്ടായിരിക്കാൻ എന്നുമെന്നാത്മാവിനാനന്ദ | മാകുവാൻ .. എല്ലാ നാളിലുമെന്നിൽ പ്രകാശം പരത്താൻ .. എല്ലാം സഹിയ്ക്കാൻ ക്ഷമിക്കാൻ പഠിപ്പിച്ചെന്നാത്മ മിത്രമേ നമിക്കുന്നു നിന്നെ . വിണ്ണിൽ ജ്വലിക്കും താരകം പോലെയും .. മണ്ണിൽ വിളയും കതിർ മണി പോലെയും .. അക്ഷര വെളിച്ചമായെന്നുള്ളിൽ തെളിയേണം .. അക്ഷയമക്ഷതമായൊരീ ചേതന അർപ്പിച്ചിടുന്നു ഞാൻ ഭവൽപാദ സൂനത്തിൽ പുഷ്പാഞ്‌ജലിയായ് പവിത്രമാം തീർത്ഥമായ് ..
Dhoore Dhoore ..Musical Shortfilm 2022 Director: SHINOJ SIGN I Dream Projects
ലോകത്ത് കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്ന് കേരളത്തിൽ….

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. കാഴ്ചകളുടെയും മനോഹാരിതയുടെയും പേരിൽ പ്രസിദ്ധം. നമ്മുടെ ഈ കൊച്ചു കേരളത്തിലെ ഒരു ഗ്രാമം ലോകത്ത് കണ്ടിരിക്കേണ്ട മുപ്പത് സ്ഥലങ്ങളിൽ ഒന്നായി തെരെഞ്ഞെടുത്തിരിക്കുകയാണ്. ട്രാവൽ മാഗസിൻ ആയ കോണ്ടേ നാസ്റ്റ ട്രാവലർ പുറത്തുവിട്ട പട്ടികയിലാണ് കോട്ടയം ജില്ലയിലെ അയ്മനം ഇടം നേടിയിരിക്കുന്നത്. കായലിനോട് ചേർന്നുള്ള മനോഹരമായ ഗ്രാമമായ അയ്മനം ലണ്ടൻ, അമേരിക്കയിലെ ഒക്‌ലാഹോമ, സിയോൾ, ഇസ്താംമ്പുൾ, ശ്രീലങ്ക, ഭൂട്ടാൻ, തുടങ്ങി മുപ്പതോളം സ്ഥലങ്ങൾ കോണ്ടേ നാസ്റ്റ ട്രാവലറുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിനോദ സഞ്ചാരത്തിന് […]
Crippled – Sunitha Ganesh

Laugh, laugh aloud Burst out in laugh! Crack yourself into stars. Nothing, Nothing else to do When emotions sprinkle blood. Just cackle, Nothing else, Nothing else to do When whole life fold crippled. All routes end in checks, No knights or pawns, No rooks or bishops, King, ha the kingdom is kingless. The queen checked, […]



