LIMA WORLD LIBRARY

രൂപയ്ക്ക് വന്‍ തകര്‍ച്ച; ചരിത്രത്തിലാദ്യമായി ഡോളര്‍ വിനിമയനിരക്ക് എണ്‍പതില്‍

റെക്കോർഡ് തകർച്ച തുടർന്ന് ഇന്ത്യൻ രൂപ. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 80 പിന്നിട്ടു. 79.98 നിലവാരത്തിൽ വ്യാപാരം തുടങ്ങി നിമിഷങ്ങൾക്കകം ഡോളറിനെതിരെ രൂപയുടെ മൂല്യം 80 രൂപ കടന്നു. ക്രൂഡോയിൽ വില ഉയർന്നുനിൽക്കുന്നതാണ് രൂപയെ ദുർബലമാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. വിലക്കയറ്റവും നാണ്യപ്പെരുപ്പവും ഇറക്കുമതിച്ചെലവ് കൂടുന്നതും വിദേശ വിദ്യാഭ്യാസത്തിന് ചെലവേറുന്നതും ഉൾപ്പെടെ വിവിധ മേഖലകളിൽ രൂപയുടെ തകർച്ച ബാധിക്കും. ഡോളറുമായുള്ള വിനിമയത്തിൽ ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ രൂപ 80 കടക്കുന്നത്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 80 രൂപ മറികടന്നെങ്കിലും […]

ജാഗ്രത ‼️ 🦮 ‼️ – ശ്രീകുമാരി സന്തോഷ്

കേരളത്തെ വേദനിപ്പിച്ച് ഇവിടെ അരങ്ങേറി യത് പേപ്പട്ടികൾ. ഇവിടെ മരിച്ചത് ഒന്നല്ല രണ്ടുപേരാണ്. ഒന്ന് അയൽവീട്ടിലെ നായയുടെ കടിയേറ്റ വിദ്യാർത്ഥിനിയും, മറ്റേത് വീട്ടിൽ വളർത്തിയ നായുടെ കടിയേറ്റ ഗൃഹനാഥനും. ആന്റി. റാബിസ് സിറവും, മുഴുവൻ ഡോസ് പ്രതിരോധ വാക്‌സിനും എടുത്താൽ പേവിഷബാധ ഉണ്ടാകില്ല എന്ന് 100% ഉറപ്പായിരിക്കെ ഇതെല്ലാം സ്വീകരിച്ച വിദ്യാർത്ഥിനി എങ്ങനെ മരിച്ചു. വാക്‌സിൻ നിലവാരത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പേവിഷ ബാധയേറ്റ് മരിക്കുന്നത് ഒരത്ഭുത മാണ്. സമഗ്രമായ പേവിഷ പ്രതിരോധ […]

“ഒണ്ടാക്ക”ലിൽ എത്തി നിൽക്കുന്ന കേരള സംസ്ക്കാരം!

ഇപ്പോൾ രാജാറാം മോഹൻ റോയ് ജീവിക്കുന്നത് ലൈബ്രറി പ്രസ്ഥാനത്തിലൂടെയാണ്. ലൈബ്രറി കൗൺസിലിന് പ്രിയപ്പെട്ട പേരാണ് രാജാറാം മോഹൻ റോയ്. എല്ലാവർഷവും പുസ്തകം വാങ്ങാൻ ഗ്രാന്റ് നൽകുക മാത്രമോ ഗ്രന്ഥശാലകൾക്ക് പണം എണ്ണിക്കൊടുത്ത് പുസ്തകം സൗജന്യമായി ലൈബ്രറികൾക്കു വിതരണം ചെയ്യുന്ന പദ്ധതിയും രാജാറാം മോഹൻ റോയ് നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്നുണ്ട്.  RRLF എന്നാണ് അതിന്റെ ചുരുക്കപ്പേര്. രാജാറാം മോഹൻ റോയ് ലൈബ്രറി ഫണ്ട്! കൽക്കട്ടയിലാണ് ഇതിന്റെ ആസ്ഥാനം. പലവിധ പദ്ധതികൾ അവർക്കുണ്ട്. അതാത് സംസ്ഥാനങ്ങൾക്ക് ഫണ്ട് കൊടുത്ത് സംസ്ഥാനത്തെക്കൊണ്ട് […]

ജീവിതത്തിന്റെ വൈരുധ്യങ്ങളെയും വൈവിധ്യങ്ങ ഒളയും ഏകമായി കാണുകയാണെങ്കിൽ നമുക്ക് മനസ്സിൽ സമാധാനം സൂക്ഷിക്കാനാവും.

ജീവിതത്തിന്റെ വൈരുധ്യങ്ങളെയും വൈവിധ്യങ്ങ ഒളയും ഏകമായി കാണുകയാണെങ്കിൽ നമുക്ക് മനസ്സിൽ സമാധാനം സൂക്ഷിക്കാനാവും. അതാണല്ലോ സദ്വാർത്താരംഭത്തിന്റെ ഗ്ലോറിയാ ഗീതത്തിൽ സൻമനസ്സുള്ളവർക്ക് സമാധാനം എന്നാശംസിക്കുന്നത്. നല്ല മനസ്സുണ്ടെങ്കിലേ സമാധാനം ഘോഷിക്കാനുമാവൂ. പ്രശ്നങ്ങളെ നമ്മുടെ വർത്തമാനകാല ഭൗതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നവർക്ക് സമാധാനം അനുഭവിക്കാൻ സാധിക്കും. അതിനാലാണ് ദൈവശാസ്ത്രഞ്ജനായ അക്വിനാസ് “Peace is the tranquility of mind ” എന്നു പറയുന്നത്. നമ്മുടെ മനസ്സിന്റെ സന്തുലിതാവസ്ഥയിലെ പ്രശാന്തിയിൽ നിന്ന് സമാധാനം പിറക്കട്ടെ. ജോസ് ക്ലെമന്റ്

സ്നേഹവർഷം – സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

കാതോരം ചൊല്ലി… കിന്നാരം ചൊല്ലി…. കഥകൾ പറയുന്ന കണ്മണിയേ…. നിന്റെ പാട്ടിന്റെ പാലാഴി കേൾക്കുവാനെന്നും ഉള്ളം തുടിക്കുന്നു പെണ്ണേ… ഉള്ളം തുടിക്കുന്നു പെണ്ണേ… (കാതോരം…..) തൊടിയിലെ ചെമ്പകച്ചോട്ടിൽ നമ്മളൊന്നിച്ചുകൂടിയ കാലം…. ഇന്നലത്തെപ്പോലെ ഓർമ്മയിലെത്തുമ്പോൾ എത്രമധുരമെൻ പെണ്ണേ…? എന്റെ ചിത്തം കുളിർക്കുന്നു പെണ്ണേ…. എന്റെ ചിത്തം കുളിർക്കുന്നു പെണ്ണേ…. (കാതോരം…..) നാട്ടുമാവിൻ ചില്ലയിലന്നൊരു ഊഞ്ഞാലു കെട്ടിയില്ലേ…? കൂട്ടുകൂടിയൊരുമിച്ച് ആവോളമാടിയില്ലേ..?(2) കൈനിറയെ കുപ്പിവള അണിയിച്ചു തന്നില്ലേ..? മറ്റാരും കാണാത്ത സ്നേഹം ഞാൻ തന്നില്ലേ…? സ്നേഹം ഞാൻ തന്നില്ലേ…? (കാതോരം….)

തലസ്ഥാനത്തെ തലവന്മാർ – കാവ്യം രചന: അഡ്വ: അനൂപ് കുറ്റൂർ

തലസ്ഥാനത്തുള്ള തലവന്മാർ തലയും പൊക്കിയിരിപ്പാണെ തലയെല്ലാമൊന്നിച്ചൊന്നായി തലയുള്ളൊരവരെയുള്ളെന്ന് ! തലകൾ കൂടും വേളയിലെല്ലാം തലസ്ഥാനത്തുള്ളൊരൊന്നായി തലസ്ഥാനത്തെയല്ലാത്തൊരോ തലയില്ലാത്തൊരാണെന്നങ്ങനെ. തിളച്ചു മറിഞ്ഞു കുതിക്കുമഹന്ത തേരു തെളിച്ചവരോയമരത്ത് തിരിയാത്തൊരു തലതിരിവിൽ തുലയുന്നെല്ലാ നന്മകളൊക്കെ . തല ചുറ്റുന്ന ഭാഷകളിലായി തിരിയുന്നെല്ലാ വളവുകളും തല ചുറ്റുന്നൊരു പരിഹാസം തലയിൽ കേറുമഹങ്കാരത്തിൽ . തല പുകയുന്ന കന്നംതിരിവിൽ തണ്ടും കാട്ടി നടക്കുന്നൊരോ തലയിടുന്നവരെല്ലാമങ്ങനെ തലക്കു പിടിക്കുമധികാരത്തിൽ . തന്മയീഭാവമുണ്ടെന്നാലോ തിരുപ്പുറപ്പാടതിലെല്ലാമെ തിരുവുള്ളക്കേടു പൊറുക്കൂല്ല തീക്കളിയാണെന്നോർത്തോളു. തണ്ടന്മാരവരെല്ലാമൊന്നായി തമ്മിൽ തമ്മിൽ വാലേ തൂങ്ങി താങ്ങായിയങ്ങനെ […]

വിലക്കേർപ്പെടുത്തിയ വാക്കുകൾ – സാക്കി നിലമ്പൂർ

മന്ദബുദ്ധിയായ മകളെയും കൊണ്ട് , ഒരു അടിമയെപ്പോലെ തന്നെ ഒറ്റിക്കൊടുത്ത അഹങ്കാരികളും ഗുണ്ടകളും ബധിരസർക്കാരിന് പാദസേവ ചെയ്യുന്നവരുമായ ആ ക്രിമിനലുകൾക്ക് മുന്നിൽ അയാൾ അപമാനഭാരത്തോടെ നിന്നു. തന്നെ അരാജകവാദിയെന്നും നാട്യക്കാരനെന്നും രക്തദാഹിയെന്നും വിനാശകാരിയെന്നുമുള്ള അവാസ്തവമായ കാര്യങ്ങൾ ഏകാധിപതിയെ വാചകക്കസർത്ത് കൊണ്ട് തെറ്റിദ്ധരിപ്പിച്ചവർ. അസത്യം പ്രചരിപ്പിച്ച് സ്വേഛാധിപത്യ തീരുമാനങ്ങൾ മാത്രം എടുക്കുന്ന ഇരട്ടമുഖമുള്ള ഏകാധിപതിക്ക് തന്നെ ഒറ്റിക്കൊടുത്തവർ. കാപട്യമില്ലാത്ത, സാമർത്ഥ്യമില്ലാത്ത നിസ്സഹായനായ താനൊഴുക്കിയത് വെറും മുതലക്കണ്ണീരാണെന്ന് ബാലിശമായ വാചകക്കസർത്ത് കൊണ്ട് നുണ പറഞ്ഞവർ. നാടകം കാണിച്ച് ഒരു കളങ്കവുമേൽക്കാത്ത […]

ബഷീറിന്റെ ഇരുപത്തിയെട്ടാമത് ഓർമ്മദിനത്തിൽ ബഹുമാനപ്പെട്ട എം. പി. ബിനോയ്‌ വിശ്വത്തിൽനിന്നും ബഷീർ സ്മാരകസമിതിയുടെ ആദരവ് ഏറ്റുവാങ്ങുന്നു

വൈക്കം മുഹമ്മദ്‌ ബഷീർ സ്മാരക സമിതി അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽവച്ചു നടത്തിയ ബഷീറിന്റെ ഇരുപത്തിയെട്ടാമത് ഓർമ്മദിനത്തിൽ ബഹുമാനപ്പെട്ട എം. പി. ബിനോയ്‌ വിശ്വത്തിൽനിന്നും ബഷീർ സ്മാരകസമിതിയുടെ ആദരവ് ഏറ്റുവാങ്ങുന്നു. സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ, കവിയും ഗാനരചയിതാവുമായ പി. കെ. ഗോപി, മോഹൻ ഡി ബാബു, ഡോ.പോൾ മണലിൽ, ജനറൽസെക്രട്ടറി. പി.ജി. ഷാജിമോൻ, സെയ്തു മുഹമ്മദ്‌,മനോജ്‌ വൈക്കം, ജോൺ വി ജോസഫ്, എം. ജെ. ജോർജ് എന്നിവർ സമീപം

നാഗൽ സായ്പിൻ്റെ സമയമാംരഥത്തിൽ – സൂസൻ പാലാത്ര

1867 നവംബർ 3-ന് ജർമ്മനിയിലെ ഹാസ്സൻ എന്ന നഗരത്തിൽ തുകൽപ്പണിക്കാരനായ ഹെൻറി പീറ്ററിൻ്റെയും ഏലിസബേത്ത്മേയുടെയും പുത്രനായാണ് വോൾ ബ്രിറ്റ് നാഗൽ എന്ന ജർമ്മൻ വൈദികൻ്റെ ജനനം. 1921 മെയ് 12-ന് അദ്ദേഹത്തിൻ്റെ ആത്മാവ് താൻ പ്രിയംവച്ച അരുമനാഥൻ്റെ സന്നിധിയിലേയ്ക്ക് എടുക്കപ്പെട്ടു. തൻ്റെ 18-ാം വയസ്സിൽ, സുവിശേഷകനായ ഒരു ചെരുപ്പുകുത്തിയുടെ, യേശുവിനെക്കുറിച്ചുള്ള പ്രസംഗംകേട്ട് മാനസാന്തരപ്പെട്ട അദ്ദേഹം വേദപഠനത്തിനായി ലൂഥറൺ സഭയിൽ ചേർന്നു. സഭയിലെ ബാസ്സൽ മിഷൻ പ്രവർത്തനങ്ങളുമായി ചേർന്നുനിന്ന അദ്ദേഹത്തിന് ഇന്ത്യയിലെ സുവിശേഷ വേലയ്ക്കായുള്ള നിയോഗം ലഭിച്ചു. അങ്ങനെ […]

ബഹിരാകാശം, 5ജി, ആരോഗ്യം: യുഎസ്–സൗദി കരാറുകളായി

ജിദ്ദ ∙ ബഹിരാകാശ ദൗത്യം, സൈബർ സുരക്ഷ, 5ജി ഇന്റർനെറ്റ്, പൊതുജനാരോഗ്യം എന്നീ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കാൻ അമേരിക്ക – സൗദി ധാരണ. നാസ നേതൃത്വം നൽകുന്ന ബഹിരാകാശ ഗവേഷണ പദ്ധതിയായ ആർമിസ് അക്കോർഡിൽ പങ്കാളിത്ത കരാർ ഒപ്പുവച്ച സൗദിയുടെ നടപടിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്വാഗതം ചെയ്തു. യെമനിൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിനു മുൻകൈ എടുത്ത സൗദിയുടെ നിലപാടിനെയും അമേരിക്ക സ്വാഗതം ചെയ്തു. ബൈഡന്റെ സംഘത്തിനൊപ്പം ബോയിങ് എയ്റോസ്പേസ്, റേയ്തോൺ […]

ബ്രിട്ടിഷ് പ്രധാനമന്ത്രി: മൂന്നാം റൗണ്ടിലും ഋഷി മുന്നിൽ

ലണ്ടൻ ∙ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കൺസർവേറ്റിവ് പാർട്ടി വോട്ടെടുപ്പിന്റെ മൂന്നാം റൗണ്ടിലും ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് മുന്നിലെത്തി. രണ്ടാം റൗണ്ടിൽ ലഭിച്ചതിനെക്കാൾ 14 വോട്ട് കൂടുതൽ നേടി 115 വോട്ടുകളുമായാണു ഋഷി ഒന്നാം സ്ഥാനം നിലനിർത്തിയത്. കഴിഞ്ഞ റൗണ്ടിലെക്കാൾ ഒരു വോട്ടു കുറഞ്ഞെങ്കിലും വാണിജ്യ സഹമന്ത്രി പെനി മോർഡന്റ് 82 വോട്ടുകളോടെ രണ്ടാം സ്ഥാനം നിലനിർത്തി. 71 വോട്ടുമായി വിദേശകാര്യമന്ത്രി ലിസ് ട്രസ് മൂന്നാമതെത്തി. 58 വോട്ടു നേടിയ മുൻ […]

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ; പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ പാർലമെന്റിൽ

കൊളംബോ ∙ ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ നാളെ പാർലമെന്റിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനമേറ്റുവാങ്ങി ആക്ടിങ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പൊലീസിനു കഴിയില്ലെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിലാണ് സേനയ്ക്കു കൂടുതൽ അധികാരം നൽകുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കി. നാളത്തെ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർലമെന്റിലും പരിസരങ്ങളിലും സുരക്ഷ വർധിപ്പിച്ചു. പാർലമെന്റിലേക്കുള്ള പല റോഡുകളും അടച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക ഇന്നു […]

ആമസോണിലും ഫ്ലിപ്കാർട്ട് ലും വമ്പൻ ഓഫറുകൾ – ഓഫറുകളും തീയതികളും അറിയാം

ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 23 മുതൽ 24 വരെയാണ് നടക്കുന്നത്. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന സെയിലിൽ 30,000ലധികം പുതിയ ഉൽപന്നങ്ങളാണ് ആമസോൺ അവതരിപ്പിക്കുന്നത് Flipkart Big Saving  Days : വമ്പൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട്; ബിഗ് സേവിങ് ഡേയ്‌സ് സെയിൽ 27 വരെ Flipkart Big Saving Days ഉപഭോക്താക്കൾക്കായി വമ്പൻ സെയിൽസ് അവതരിപ്പിച്ചെത്തുകയാണ് ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്‌സ് സെയിൽ ജൂലൈ 23 മുതൽ 27 വരെയാണ് നടക്കുന്നത് ഉപഭോക്താക്കൾക്കായി വമ്പൻ […]