സംശയഗ്രസ്തൻ – കാവ്യം – രചന: അഡ്വ: അനൂപ് കുറ്റൂർ

സാധനപാഠംകൊണ്ടുപുരുഷോത്തമൻ സർവ്വജ്ഞപീഠം കേറീടുമ്പോളോ സർവ്വം ജയിച്ചവൻ; സകലകലാവല്ലഭൻ സംശയമേറുന്നശീലത്തിനടിമയായി. സംശയിച്ചിതാ പരപ്രേരണയാലവൻ സ്വാർത്ഥതയോടൊരു വേളി കഴിക്കാൻ സുന്ദരനവനനവധി പെണ്ണു കണ്ടന്ത്യം സത്വരമർത്ഥമഭിമതം പരിണയിക്കാൻ . സൗമ്യശീലയാമവളെന്നും പതിവ്രത സൗമ്യ വാചകത്തോടിടപഴകുന്നു സുധീരക്കനവധി കെങ്കേന്മാരുണ്ട് സ്ഥിരമായുള്ളതാംകൂട്ടുകാർ. സുകൃതമാണവളെങ്കിലുമെന്നും സമമായയവളുടെ പ്രകൃതമെല്ലാം സമരസപ്പെട്ടു പോകാനാവാതവൻ സൂക്ഷ്മതയോടെ നിരീക്ഷണമായി. സംശയമേറിയയോരോ നാളേയും സംഭവിക്കുന്നതൊട്ടുമേ ശുഭമല്ല സ്നേഹോയുറവയും വറ്റീട്ടന്ത്യത്തിൽ സംസാരത്തിലൊക്കെനിഷേധമായി. സമർത്ഥയാമവളങ്ങൊതുങ്ങി സന്താനങ്ങൾക്കു നല്ലമ്മയായി സതതമെല്ലാം സഹിച്ചീടിലോ സേവനമെന്നു തന്നേ നിനപ്പതു . സംശയമേറിയവനെന്നുമവളോട് സ്വരചേർച്ചയില്ലാതടി വസ്ത്രവും സൂത്രമോടെല്ലാമേ പരിശോധിച്ച് സംസാരമൊക്കെ വികടമാകുന്നു. […]
പൗലോയുടെ പെണ്ണുകെട്ട് – കഥ – ശ്രീകുമാരി സന്തോഷ്

സംഗതി ഫ്ലാഷ്ബാക്കാണ് ഒരു പത്തിരുപതു കൊല്ലം പുറകോട്ട്. പൗലോ അപ്പന്റെ കൂടെ മരംവെട്ടു പഠിക്കാൻ കൂടിയിട്ട് എട്ടോമ്പത് വർഷായി. നന്നായിട്ട് മരം വെട്ടാൻ പഠിച്ചെന്നു നാട്ടുകാർ പറയുന്നുണ്ട്, മാത്രവുമല്ല അപ്പൻ കുടിക്കുന്നതിനേക്കാൾ ഒരു കുപ്പിയെങ്കിലും കള്ള് കൂടുതൽ കുടിക്കാനും തുടങ്ങി. കള്ളു കുടിയുടെ കാര്യത്തിൽ അപ്പനിൽ പെരുന്തച്ചൻ കോംപ്ലക്സ് വർക്ക് ഔട്ട് ചെയ്യുന്നുണ്ടോ എന്നു പൗലോയ്ക്കൊരു സംശയം തോന്നിത്തുടങ്ങിയ കാലം. ഒരു ദിവസം രാവിലെ എഴുന്നേറ്റ പൗലോയ്ക്ക് വെളിപാടുണ്ടായി. ഒരു പെണ്ണ് കെട്ടണം. നേരെ അപ്പൻ കിടക്കുന്നിടത്തേക്ക് […]
വർക്കിച്ചായൻ മിനിക്കഥ സാക്കിർ – സാക്കി നിലമ്പൂർ

ബസ്സിൽ നല്ല തിരക്കാണ്. പരമാവധി ആളുകളെയും കുത്തി നിറച്ച് ആടിയാടിയാണ് ബസ്സ് വരുന്നത്. പെരുംതിരക്ക് തന്നെ. അതിനിടയിലൂടെ കുത്തിത്തിരക്കി കഷ്ടപ്പെട്ടാണ് കണ്ടക്ടർ പണം വാങ്ങുന്നത്. കമ്പിയിൽ ചാരി ശ്രമപ്പെട്ട് ബാലൻസ് ചെയ്ത് നിൽക്കുകയാണ് വർക്കിച്ചായൻ. ടൗണിൽ നിന്നുള്ള വരവാണ്. ആള് ഇച്ചിരി മിനുങ്ങിയിട്ടുണ്ട്. പൊതുവേ സൗമ്യഭാവമാണ് അച്ചായന് . മുഖത്ത് എപ്പോഴും പുഞ്ചിരി കാണും. “ടിക്കറ്റ് …? ” കണ്ടക്ടർ വർക്കിച്ചായന് നേരെ കൈ നീട്ടി. വർക്കിച്ചായൻ പെടക്ക്ണ ഒരഞ്ഞൂറ് കണ്ടക്ടർക്ക് നേരെ തിരിച്ച് നീട്ടി. ”അഞ്ഞൂറോ…?” […]
കൊതിക്കാറുണ്ടെൻ മനം – പുഷ്പ ബേബി തോമസ്

നീ പറന്നകലുമ്പോൾ നിനക്കൊപ്പം പറക്കാൻ കൊതിക്കാറുണ്ടെൻ മനം. കദനങ്ങൾ അടിഞ്ഞുകൂടിയ കടലിന് മീതെ മോഹങ്ങളാം മേഘങ്ങൾക്കിടയിലൂടെ നിനക്കൊപ്പം പറക്കാൻ കൊതിക്കാറുണ്ടെൻ മനം. ചിറകുകൾ തളരുമ്പോൾ നിൻ ചിറകിലെൻ ചിറക് ചേർത്ത് ഒറ്റച്ചിറകായി പറക്കാൻ കൊതിക്കാറുണ്ടെൻ മനം പുഷ്പ ബേബി തോമസ് 🥀🥀🥀🥀🥀🥀🥀 ഫോട്ടോ ലേഖ സൂസ്സൻ ജേക്കബ്
ഇപ്പോൾ ചാണകത്തല ആരുടെ? – എം രാജീവ് കുമാർ
കലണ്ടർ | എം രാജീവ് കുമാർ ഇപ്പോൾ ചാണകത്തല ആരുടെ? കേന്ദ്രം തീവ്രവാദികളെ ഒതുക്കുന്ന കൂട്ടത്തിൽ കടുപ്പിച്ചെഴുതുന്ന എഴുത്തുകാരന്റെ വിരൽ തല്ലിയൊടിക്കാനുള്ള നിയമവും പാസ്സാക്കിയിട്ട് ഇവിടെ ഒരു എഴുത്തുകാരന്റെയും വിരലനങ്ങിയിട്ടില്ല. സംഘി ചാണകസംഘി എന്നു എന്നുരുവിടാനല്ലാതെ നമ്മുടെ കുഴലൂത്തുകാരെക്കൊണ്ട്. എന്തിന് കൊള്ളാം! ഓർക്കുമ്പോൾ സഹതാപം തോന്നുന്നു സ്വേഛാധിപത്യത്തിലേക്കു നാടുനീങ്ങുമ്പോൾ ജനനന്മയ്ക്കായി പത്രസ്വാതന്ത്ര്യം ഹനിക്കുന്ന കലാപരിപാടി എതു കാലത്തും ഏതു രാജ്യത്തും നടപ്പിലാക്കിയിരുന്നു. എന്തിന് സ്വതന്ത്ര തിരുവിതാംകൂർ രാജ്യം കെട്ടിപ്പടുക്കാനിറങ്ങിയ കാലത്ത് സി.പി. രാമസ്വാമി അയ്യരെക്കൊണ്ട് കവടിയാർ […]
നമുക്ക് കാണാൻ കഴിയുന്നതിനേക്കാൾ അനേകമടങ്ങ് പ്രസക്തമാണ് നാം കണ്ടെത്താൻ ശ്രമിക്കുന്നത്. ജവഹർലാൽ നെഹൃ ജയിലിലായിരുന്നു കൊണ്ട് ഇന്ത്യയെ അപഗ്രഥിച്ചു പഠിച്ചതുകൊണ്ടല്ലേ Discovery of India പിറന്നത്.

നമുക്ക് കാണാൻ കഴിയുന്നതിനേക്കാൾ അനേകമടങ്ങ് പ്രസക്തമാണ് നാം കണ്ടെത്താൻ ശ്രമിക്കുന്നത്. ജവഹർലാൽ നെഹൃ ജയിലിലായിരുന്നു കൊണ്ട് ഇന്ത്യയെ അപഗ്രഥിച്ചു പഠിച്ചതുകൊണ്ടല്ലേ Discovery of India പിറന്നത്. ഒരു മനുഷ്യാത്മാവിന്റെ ഏറ്റവും വലിയ നേട്ടം ചിലതെല്ലാം കണ്ടെത്താനും അതെന്താണെന്നു ലളിതമായി അവതരിപ്പിക്കാനും കഴിയുന്നിടത്താണ്. അങ്ങനെ കഴിഞ്ഞതിന്റെ പരിണത ഫലമാണ് ജോൺ റസ്കിന്റെ Modern Painters ഉദയം ചെയ്തത്. അതാണ് റസ്കിൻ പറയുന്നത് : To see clearly is poetry, prophesy and religion all in one. […]
ഫിംഗർ ആർട്ടിന്റെ രാജാവ് .. (ലീലമ്മ തോമസ്)

എന്റെ തൂലിക എവിടെ? ടാബിൽ ആയിരം ശബ്ദങ്ങൾ വന്നു അലോസരപ്പെടുത്തുന്നു എന്റെ വിരലുകൾ വീർക്കുന്നു; അത്ര ഭംഗിയില്ലാത്തതും സ്ഥിരതയില്ലാത്ത കാലിഗ്രാഫിയിൽ വാക്കുകളാൽ അവ പൂത്തുതളിർക്കുന്നു. എന്റെ ടാബ്‌ലെറ്റിന്റെ അവസാനം ചുവടെയുള്ള ക്യാൻവാസ് ഹൈമെൻ ഹ്യൂയിൽ അടങ്ങിയിരിക്കുന്നു; പേനയില്ലാതെ എന്റെ പേപ്പർ അരികിൽ വിശ്രമിക്കുന്നു. എനിക്കു പേപ്പറിൽ എഴുതണം, അനുഭവത്തിന്റെ തീച്ചൂളയാഞാൻ. വാക്കുകൾ കൊണ്ടു പൊള്ളിക്കാൻ എനിക്കു പേനവേണം. നീതിബോധത്താൽ അവന്റെ അന്ധത മാറ്റാൻ എനിക്കു പേന വേണം.. ചുവന്ന മഷിയൊഴിച്ച പേന.വേണം. അവന്റെ ഹൃദയമുടച്ചു അവനെ അവനാക്കാൻ […]
ഉള്ളൂർ (പ്രേമസംഗീതം)

“ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാർവ്വണശശിബിംബം! വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം പദാർത്ഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം പ്രാണികുലത്തിൻ പ്രഥമാത്മഗുണം പരസ്പരപ്രേമം നമിക്കിലുയരാം നടുകിൽതിന്നാം നൽകുകിൽ നേടീടാം. നമുക്കുനാമേ പണിവതുനാകം നരകവുമതുപോലെ! അടുത്തു നില്പോരനുജനെ നോക്കാനക്ഷികളില്ലാത്തോ- ർക്കരൂപനീശ്വരനദൃശ്യനായാ, ലതിലെന്താശ്ചര്യം?”
ജീവിതം പഠിപ്പിച്ചത് ജീവിക്കുക – എന്ന പ്രതിഭാസം സംഭവിക്കുന്നത് വർത്തമാന കാലത്തിൽ മാത്രമാണ്. ഭാവി – എന്നത് അനുമാനമോ സങ്കല്പമോ മാത്രമാണ്.

ജനിച്ചതിനു ശേഷമുള്ള ഓരോ നിമിഷവും മരണ ത്തോടടുത്തു കൊണ്ടിരിക്കുകയാണെന്ന സത്യം ഓർമിക്കാൻ മനുഷ്യൻ ഇഷ്ടപ്പെടുന്നില്ല. മരണം വിദൂരങ്ങളിലെവിടെയോ ഉള്ള ഒരു യാഥാർത്ഥ്യമാണെന്ന് കരുതാനാണ് അവനിഷ്ടപ്പെടുന്നത്. അതു പോലെ ഇന്നലെകളിലെ പലതും മറക്കാൻ കഴിയുന്നതു കൊണ്ടാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. അല്ലെങ്കിൽ സ്നേഹവും സന്തോഷവും എന്തെന്നറിയാതെ അശാന്തവും ഭയാനകവുമായിത്തീരും ജീവിതം . ഇരുണ്ട ഇന്നലെകളെ മറന്ന് ഇന്നിനെ ആഹ്ലാദഭരിതമാക്കാൻ പഠിക്കുക.
പമ്പയിൽ മുങ്ങിക്കുളിച്ചിടു മ്പോൾ പാപങ്ങളെല്ലാമകറ്റീടുന്നൂ പമ്പാഗണപതി നിൻ തിരു മുമ്പിലായ് നാളീകേരമൊന്നുടച്ചീടുന്നു നല്ല കാര്യങ്ങൾ ഭവിച്ചീടണേ

പമ്പയിൽ മുങ്ങിക്കുളിച്ചിടു മ്പോൾ പാപങ്ങളെല്ലാമകറ്റീടുന്നൂ പമ്പാഗണപതി നിൻ തിരു മുമ്പിലായ് നാളീകേരമൊന്നുടച്ചീടുന്നു നല്ല കാര്യങ്ങൾ ഭവിച്ചീടണേ പമ്പയിൽ …….. അഴുതയിൽ നിന്നും കല്ലെടു ത്ത് കല്ലിടാം കുന്നിൽ വണങ്ങീ ഞ്ഞങ്ങൾ നീലിമലയും താണ്ടി വന്നേ ഞങ്ങൾ അയ്യനെ കാണാൻ വന്നീടു ന്നേ….. പൊന്നമ്പലമേട്ടിൽ വന്നിടു മ്പോൾ മാമലമേട്ടിൽ തെളിഞ്ഞീടുന്ന പൊൻപ്രഭയാൽ തെളിയുന്ന ജ്യോതിയും ദർശനപുണ്യമതകീടണേ…. സ്വാമിയേ ശരണമയ്യപ്പാ…. രചന. ബിജു
ആന്തരിക മൗനം: നമ്മുടെ അസ്തിത്വ സാരാംശം (9)

ആന്തരിക മൗനം യഥാർത്ഥത്തിൽ നമ്മുടെ സത്തയുടെ അന്തർഭാഗം തേടിയുള്ള ഒരു മടക്കയാത്രയാണ്. നമ്മുടെ ആന്തരിക ഉറവിടം സ്വയം കണ്ടെത്തുന്നതിനും സ്വന്തം പ്രത്യേകതകൾ പര്യവേക്ഷണം ചെയ്യുന്നതിനും നമ്മെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്ന മാനങ്ങൾ മനസ്സിലാക്കുന്നതിനും ആന്തരിക മൗനം അത്യന്താപേക്ഷിതമാണ്. മനുഷ്യരെന്ന നിലയിൽ ഓരോ വ്യക്തിയും ബോധപൂർവ്വം പരിശ്രമിച്ചെങ്കിൽ മാത്രമേ, പരമവും പരിധികളില്ലാത്തതുമായ സന്തോഷത്തിന്റെ ആന്തരിക ഉറവിടം തിരിച്ചറിയാനും കണ്ടെത്താനും നമുക്ക് കഴിയൂ. ആന്തരിക സംഘർഷങ്ങളും വ്യാപകമായ നിഷേധാത്മകതയും ഭയവും നിറഞ്ഞതാണ് നമ്മുടെ ഇന്നത്തെ ജീവിതം. നമ്മുടെ സന്തോഷത്തിന്റെ ആത്യന്തികമായ […]
കൂട്ടപ്പിരിച്ചുവിടലിന് ഗൂഗിളും

ന്യൂയോർക്ക് ∙ ട്വിറ്റർ, മെറ്റ, ആമസോൺ എന്നിവയ്ക്കു പിന്നാലെ ഗൂഗിളും ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബെറ്റ് പ്രകടനം വിലയിരുത്തി 6% ജീവനക്കാരെ കുറയ്ക്കുമെന്നാണു റിപ്പോർട്ട്. ഇത് പതിനായിരത്തോളം പേരെ ബാധിക്കും. നിലവിൽ 1.87 ലക്ഷം ജീവനക്കാരാണ് ആൽഫബെറ്റിനുള്ളത്. English Summary: Google may lay off ten thousand low performing employees TAGS:
ട്വിറ്റർ: 8 ഡോളറിന് നീല ടിക് തൽക്കാലമില്ല

ന്യൂയോർക്ക് ∙ പാടേ പാളിയ നീല വെരിഫിക്കേഷൻ ‘വിൽപന’ തൽക്കാലം പുനഃസ്ഥാപിക്കുന്നില്ലെന്നു ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്ക്. പ്രമുഖർക്കും ഔദ്യോഗിക ഹാൻഡിലുകൾക്കും ട്വിറ്റർ നീല ടിക് സൗജന്യമായി നൽകിയിരുന്നു. മാസം 8 ഡോളർ നൽകി ആർക്കും ഇത് സ്വന്തമാക്കാമെന്നതായിരുന്നു കമ്പനി ഏറ്റെടുത്തയുടൻ മസ്ക് കൊണ്ടുവന്ന പരിഷ്കാരങ്ങളിലൊന്ന്. പരിപാടി തുടങ്ങിയതും നൂറു കണക്കിനു പേർ കാശുകൊടുത്ത് വ്യാജ ട്വിറ്റർ പ്രൊഫൈലുകൾക്ക് നീല ടിക് വാങ്ങി. ഇതോടെ, ഒറിജിനലേത് വ്യാജനേത് എന്നു തിരിച്ചറിയാൻ കഴിയാതെയായി. മസ്കിന്റെ പേരിൽ തന്നെ […]
അത് കിമ്മിന്റെ രണ്ടാമത്തെ കുട്ടി; പേര് ജു എ, വയസ്സ് 12

സോൾ ∙ വെളുത്ത ജാക്കറ്റും ചുവന്ന ഷൂസും ധരിച്ച്, അച്ഛന്റെ കൈപിടിച്ചു നടന്ന ആ പെൺകുട്ടി കിമ്മിന്റെ 3 മക്കളിൽ രണ്ടാമത്തെയാൾ; പേര് ജു എ, വയസ്സ് പന്ത്രണ്ടിനടുത്ത്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ആദ്യമായി മകളുമൊത്ത് പൊതുവേദിയിൽ എത്തിയതിന്റെ ചിത്രം ചർച്ചയായതിനു പിന്നാലെ ദക്ഷിണ കൊറിയയുടെ ഇന്റലിജൻസ് വിഭാഗമാണ് ഇക്കാര്യങ്ങൾ ചികഞ്ഞെടുത്ത് പാർലമെന്റ് കമ്മിറ്റിയെ അറിയിച്ചത്. ഭാര്യ റി സോൾ ജൂവിനും മകൾക്കുമൊപ്പം കിം മിസൈൽ വിക്ഷേപണത്തിനു സാക്ഷ്യം വഹിച്ചതായി ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ […]
ചൈനയിൽ ഫാക്ടറിയിൽ തീപിടിത്തം: 38 മരണം

ബെയ്ജിങ് ∙ ചൈനയിലെ ഹെനൻ പ്രവിശ്യയിലെ തുണി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 38 പേർ കൊല്ലപ്പെട്ടു. 2 പേർക്ക് പരുക്കേൽക്കുകയും 2 പേരെ കാണാതാകുകയും ചെയ്തു. 4 മണിക്കൂറെടുത്താണ് തീയണച്ചത്. വെൽഡിങ് ജോലികൾക്കിടെയുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, നിയമങ്ങൾ പാലിക്കാതെയാണ് ഫാക്ടറി നടത്തിയതെന്ന് അധികൃതർ പറഞ്ഞു. കുറ്റവാളികളെ വിടില്ലെന്ന് പ്രസിഡന്റ് ഷി ജിൻപിങ് വ്യക്തമാക്കി. English Summary: Fire in China factory TAGS:



