ഉദ്ഘാടനം നടത്തി

കോട്ടയം, വടവാതൂർ : വടവാതൂർ കവലയിൽ അക്ഷയ ജന സേവന കേന്ദ്രത്തോടു ചേർന്ന് സോംസിൻ പ്ലസ്സ് അനു ആർക്കിടെക്ച്റൽ ഡിസൈൻ കൺസൾട്ടൻസിയുടെ ഉദ്ഘാടനം നിലവിളക്കു തെളിയിച്ചുകൊണ്ട് റവ. ഫാ. ജോർജ്ജ് എം. കുരുവിള, വടവാതൂർ പഞ്ചായത്തു പ്രസിഡണ്ട് ശ്രീ സോമൻകുട്ടി വി.റ്റി, വാർഡു മെമ്പർ ശ്രീമതി ഷീലു, ശ്രീ എബി പാലാത്ര & മിസസ്സ് & മിസ്റ്റർ അനു & സോംസിൻ എന്നിവർ ചേർന്ന് സംയുക്തമായി നടത്തി. ചടങ്ങിൽ മികച്ച കോൺടാക്റ്ററും ബിൽഡറുമായ വായിത്ര കൺസ്ട്രക്ഷൻസ് ശ്രീ […]
ശ്രീകുമാരി സന്തോഷ് – കഥ – തിരിച്ചു വരവ്

ഓർമ്മകളുടെ വസന്ത കാലം കൈമോശം വന്ന ഒരു പാവം മനുഷ്യന്റെ നെടുവീർപ്പോടെ അയാൾ കഷണ്ടി കയറി തുടങ്ങിയ തലയിൽ സ്വയം വിരലുകൾ ഓടിച്ചു ഓർക്കുമ്പോൾ ഇടനെഞ്ചു പൊട്ടുന്നു. ഓർമകളുടെ സേതുബന്ധനം ചിലപ്പോൾ ആനന്ദമാണ് പലപ്പോഴും ദുഖകരവും. ഒരു ഞെട്ടിൽ വിരിഞ്ഞ നാലു പൂക്കളായിരുന്നു ഞങ്ങൾ. അധ്യാപക ദമ്പതിമാരുടെ ഓമന മക്കൾ, സ്കൂളിനടുത്തുള്ള ഭംഗിയുള്ള ചെറിയ വീട്ടിൽ ഞങ്ങൾ ആറു പേർ സ്വർഗം തീർത്തു. കുട്ടികളായ ഞങ്ങളെ നോക്കാൻ വെളുത്ത ചേച്ചി എന്ന് ഞങ്ങൾ വിളിച്ചിരുന്ന സുനന്ദ ചേച്ചി […]
പ്രവാസിയുടെ പൂട്ടിയ വീടും പൂട്ടാത്ത പെട്ടിയും – കാരൂർ സോമൻ

കേരള സർക്കാരിന്റെ 2023-2024 സാമ്പത്തിക ബജറ്റിൽ ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങ ളുണ്ടായെങ്കിലും പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രഖ്യാപന മാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്. ‘ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേകം നികുതി ഏർപ്പെടുത്തും. ആ നികുതി പരിഷ്‌കാരത്തിലൂടെ 1,000 കോടിയുടെ അധിക വരുമാനമുണ്ടാക്കും’. കേന്ദ്ര കേരള സർക്കാരുക ളിൽ നിന്ന് ഇന്നുവരെ അർഹമായ യാതൊരു പരിഗണനയും സാഹിത്യ സാംസ്‌കാരിക രംഗമ ടക്കം പ്രവാസികൾക്ക് ലഭിക്കാതിരിക്കുമ്പോഴാണ് തല്ലുകൊള്ളുന്ന ചെണ്ടകളായി പ്രവാസികൾ മാറുന്നത്. കേരളത്തെ പട്ടിണിയിൽ നിന്ന് മോചിപ്പിച്ച പ്രവാസികളുടെ വീടുകൾ […]
നമ്മുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ അവസരങ്ങളിൽ നമ്മുടെ ഉണർവു നഷ്ടപ്പെട്ടപ്പോൾ കൊട്ടിയടക്കപ്പെട്ട വാതിലുകൾക്കു മുന്നിൽ നാം നിസ്സഹായരായി നിന്നു പോയിട്ടില്ലേ?

നമ്മുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ അവസരങ്ങളിൽ നമ്മുടെ ഉണർവു നഷ്ടപ്പെട്ടപ്പോൾ കൊട്ടിയടക്കപ്പെട്ട വാതിലുകൾക്കു മുന്നിൽ നാം നിസ്സഹായരായി നിന്നു പോയിട്ടില്ലേ? അവിടെയൊക്കെ നമുക്ക് ഉണരാൻ കഴിയാതെ പോയപ്പോൾ നാം ജീവിച്ചത് മരിച്ചതിനു സമമായിട്ടായിരുന്നില്ലേ ? അതേ, നമ്മുടെ ഉണർവു നഷ്ടപ്പെട്ടാൽ ജീവിതം ഉറുമ്പരിച്ചു തുടങ്ങും. ഉണർവുള്ളവനേ ഉയിരുണ്ടാകൂ. ഉയിരുള്ളവനേ ഉയരങ്ങളുമുണ്ടാകൂ. അതിനാൽ നമുക്ക് ജീവിക്കണമോ മരിക്കണമോയെന്നതിന്റെ തീരുമാനം നമ്മുടെ മാത്രമാണ്. ജീവിക്കണമെങ്കിൽ നാം ജാഗ്രതയോടെ ഉണർവുള്ളവരായിരിക്കുക. അപ്പോൾ നമുക്ക് ഉയിരും ഉയർച്ചയും ഉണ്ടാകും എന്ന തിൽ സംശയം വേണ്ട. […]
Sushma Swaraj: One of the most distinguished woman leaders of our nation – Sreenivas R Chirayath

FOREVER NEWS WEEKLY Mumbai 9 – 15, August “19 Sushma Swaraj: one of the most distinguished woman leaders of our nation. -Sreenivas R Chirayath The sudden demise of Sushma Swarajji has saddened one and all! She handled every issue with great humanness, humility and devotion. Such a pleasing character and personality endeared people to have […]
കഥ – ശ്രീ ഒരു നാളിലോ

മ്മുടെ പ്രണയം ഒരു ദിവസത്തിൽ ഒതുങ്ങുന്നില്ല. അത് ജീവിതത്തിന് മുൻപും പിൻപുമായി അനന്തതയിലേക്ക് പടർന്നു കിടക്കുന്നു. നിനക്കായ് എനിക്കെന്നും പ്രണയ ദിനങ്ങളാണ് കണ്ണുകളിൽ നിറദീപവുമായി അവന്തി തന്റെ കാമുകനെ നോക്കി. പ്രണയ ദിനത്തിൽ നിന്റെ മെസ്സേജുകൾക്കായി ഞാൻ കാത്തിരുന്നു. ഒന്നും കാണാതെ ഞാൻ നിരാശയിലായി. സുശാന്തിന്റെ മുഖത്ത് തെല്ലു പരിഭവം ജന്മാന്തരങ്ങളായി അലിഞ്ഞു ചേർന്ന നമ്മളിൽ ഒരു നാളിൽ ഒതുക്കുന്ന പ്രണയത്തിന്റെ ആവശ്യമുണ്ടോ. പ്രണയത്തിനോടുള്ള അവളുടകാഴ്ചപ്പാടുകൾ അതീവ തീവ്രമായിരുന്നു. മുൻപിൽ നടന്നു പോയ പ്രണയിതാക്കളെ ഒളി കണ്ണാൽ […]
ചക്കയും പ്രമേഹവും – ഡോ.വേണുതോന്നയ്ക്കൽ

ചക്ക ഒരേസമയം പച്ചക്കറിയും പഴവും ആണ് . ഇത് പ്രധാന ഭക്ഷണം ആയി കഴിക്കുന്നവർ ഇന്നും ധാരാളമുണ്ട്. ചക്കമുള്ള് ഒഴികെ ചക്കച്ചുള, ചക്കക്കുരു, ചക്കപ്പൂഞ്ഞ്, ചക്കമടൽ അങ്ങനെ ചക്കയുടെ മുഴുവൻ ഭാഗവും ഭക്ഷ്യയോഗ്യമാണ്. ദരിദ്രരുടെ ഭക്ഷണം ആയിരുന്ന ചക്ക ഇന്ന് സമ്പന്നരുടെ ഡൈനിംഗ് ടേബിളിലെ ഒരു പ്രധാന വിഭവമായി മാറിയിരിക്കുന്നു. വരിക്കച്ചക്കപ്പഴത്തിന്റെ മധുരം ഒരു മലയാ ളിക്കും മറക്കാനാവില്ല. ആ ശബ്ദം പോലും മധുരിക്കും. പച്ചച്ചക്കയിൽ നിന്നും ഉപ്പേരി, അവിയ ൽ , ചക്ക പുഴുങ്ങ്, ചക്കക്കറി […]
“കൃഷിമന്ത്രി” പ്രകാശനം ചെയ്തു.

മാവേലിക്കര/ ചാരുംമൂട് : ശ്രീ.പി.സി.സി. ക്സ്റ്റസിന്റെ അധ്യക്ഷതയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ പ്രശസ്ത പ്രവാസി സാഹിത്യകാരനും യൂ.ആർ.എഫ് വേൾഡ് റെക്കോർഡ് ജേതാവുമായ കാരൂർ സോമന്റെ ബാലനോവൽ “കൃഷിമന്ത്രി” ഇരിഞ്ഞാലക്കുട വിദ്യാധി രാജ ആദ്ധ്യാത്‌മിക പഠന പരിശീലന കേന്ദ്രത്തിൽ വെച്ച് ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ചെയർപേഴ്‌സനും നടിയുമായ സോണിയ ഗിരിയിൽ നിന്ന് സിനിമ നടി അജിത കല്യാണി സ്വീകരിച്ചു. കുട്ടികളുടെ ഏകാന്തനിമിഷങ്ങളെ സജീവമാക്കുന്ന, പഠിക്കുന്ന കാലത്തു് കുട്ടികൾ എങ്ങനെ കൃഷിക്കാരാകുന്നു, സംസ്ഥാനത്തിന്റ കൃഷിമന്ത്രിയാകുന്നു, സ്കൂൾ പഠന കാലത്തെ പ്രണയം, […]
പ്രണയദിനവും വേദനിക്കുന്ന ഒരോർമ്മയും… – ഉല്ലാസ് ശ്രീധർ

പത്താം ക്ലാസിൽ പഠിക്കുന്ന കാലം… ആൺകുട്ടികൾ മാത്രം പഠിക്കുന്ന മുസ്ലിം ഹൈസ്കൂളിൽ പഠിച്ചിരുന്നതു കൊണ്ട് രാവിലേയും വൈകുന്നേരവും എക്സലൻ്റ് ട്യൂട്ടോറിയലിൽ ചെല്ലുമ്പോൾ മാത്രമാണ് പെൺകുട്ടികളെ കാണാൻ കഴിഞ്ഞിരുന്നത്… ട്യൂട്ടോറിയലിൽ പഠിക്കാൻ വന്നിരുന്ന ചെമ്പകപ്പൂ പോലൊരു പെൺകുട്ടിയെ എനിക്ക് ഇഷ്ടമായിരുന്നു… വെളുത്ത നിറം, ചുരുണ്ട തലമുടി, മുടിയിൽ മുല്ലപ്പൂവ്, നെറ്റിയിൽ ചന്ദനക്കുറി, മിതമായ പൊക്കം, പൊക്കത്തിനൊത്ത വണ്ണം, വണ്ണത്തിനൊത്ത മാറിടം, സദാ ചുണ്ടിലൊരു പുഞ്ചിരി… അവൾ പുഞ്ചിരിക്കുമ്പോൾ ലോകം മുഴുവനുമുള്ള മുല്ലപ്പൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്നതായി തോന്നും… അധികം ആരോടും […]
രാഷ്ട്രീയക്കാർ ഉണ്ടാക്കിയതല്ല ഇന്നത്തെ കേരളം.

1940 -55 വരെ കേരളത്തിൽ നല്ല പട്ടിണിയായിരുന്നു… കേരളത്തിലെ 50% ജനങ്ങൾക്കും മൂന്ന് നേരം പോയിട്ട് ഒരു നേരം പോലും വയറ് നിറച്ച് ഭക്ഷണം കഴിക്കാൻ ഉള്ള സ്ഥിതി അന്ന് ഉണ്ടായിരുന്നില്ല… കഞ്ഞി ചമ്മന്തി ഉണക്കമീൻ ചുട്ടത് ചക്കക്കുരുവും മുരിങ്ങക്കയും കപ്ലങ്ങ കപ്പ കാച്ചില് ചേന ചക്കപ്പുഴുക്ക് കപ്പ പുഴുക്ക്.. മധുരക്കിഴങ്ങ് ഉണക്ക കപ്പ ഇതൊക്കെയായിരുന്നു അന്നത്തെ മെയിൻ ഭക്ഷണങ്ങൾ… കഞ്ഞി പോലും വയറ് നിറച്ച് കിട്ടില്ല… കല്യാണ വീടുകളിൽ വിശക്കുന്നവരുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ വളരെ പാടുപെടുമായിരുന്നു. […]
നാം നല്‍കുന്ന ശമ്പളം വാങ്ങി; നമുക്കു പാരയോ ? : (കെ.എ ഫ്രാന്‍സിസ്)

സ്വകാര്യബാങ്കുകള്‍ മുതല്‍ കോര്‍പ്പറേറ്റ് ഓഫീസ് വരെയുള്ള ജീവനക്കാര്‍ കിട്ടുന്ന ശമ്പളത്തിനനുസരിച്ച് ആ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം അത് വേണ്ടെന്നോ? നമ്മള്‍ ശമ്പളം കൊടുത്ത് പോറ്റുന്ന ജോലിക്കാര്‍ ആത്മാര്‍ത്ഥമായി നികുതി കുടിശ്ശിക കാലാകാലം പിരിച്ചു എടുക്കാത്തത് കൊണ്ടല്ലേ ബാലന്‍ മന്ത്രിക്ക് നമ്മുടെ കഞ്ഞിയില്‍ പാറ്റ ഇടേണ്ടി വന്നത് ! അതു കൊണ്ടു തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തരുന്ന ശമ്പളത്തിന് അവര്‍ പണിയെടുക്കണം എന്ന് നമുക്ക് ധൈര്യമായി പറയാമല്ലോ. കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരെ പോലെ […]
കോതമംഗലം KL -44 സർഗ്ഗവേദി നടത്തിയ “ലഹരി പതയും യവ്വനം” എന്ന കഥാമത്സരത്തിൽ ജോൺസൻ ഇരിങ്ങോൾ സമ്മാനർഹനായി.

കോതമംഗലം KL-44 സർഗ്ഗ വേദി നടത്തിയ ലഹരി പതയും യൗവ്വനം എന്ന കഥാമത്സരത്തിന് എനിക്ക് ലഭിച്ച അവാർഡ്.
ഭാരതീയ സിനിമയിൽ സത്യകലയുടെ സമാരംഭകൻ – സാബു ശങ്കർ

സത്യത്തിൻറെ കലയെയും കലയിലെ സത്യത്തെയും അന്വേഷിക്കുന്നവർക്ക് കണ്ടെത്താനാവുന്ന കാവ്യരഹസ്യങ്ങളുടെ ഉത്തമ പ്രചോദകനാണ് സത്യജിത് റായി . വിഷമസന്ധികളിലൂടെ കടന്നുപോകുന്ന മനുഷ്യ ജീവിതത്തിന്റെ ഊടും പാവും നെയ്‌തെടുക്കുന്ന ചലച്ചിത്ര സൃഷ്ടികളിൽ അടക്കം ചെയ്തിരിക്കുന്ന നൈർമല്യവും നൊമ്പരങ്ങളും ദൃശ്യഭംഗിയും എക്കാലവും കൂടുതൽ പ്രേക്ഷകരെ കൂടുതൽ ചിന്തിപ്പിക്കുന്നു . ഓരോ സിനിമയും ഒന്നിൽ കൂടുതൽ തവണ കാണുമ്പോഴും പുതിയ അർഥങ്ങൾ കാണിയുടെ ഹൃദയത്തിൽ ഉണർത്തുന്നു . സിനിമ എന്ന കലാസൃഷ്ടിയോട് അടുക്കുന്തോറും മനുഷ്യാവസ്ഥയുടെ ആഴങ്ങൾ തെളിഞ്ഞുവരുന്നു . വിശ്വസിനിമയിൽ ഭാരതത്തിന് ആദ്യമായി […]
ഭക്ഷണം നമ്മുടെ ശരീരത്തിന് എത്രമാത്രം അത്യാവശ്യമാണോ അതേപോലെ നമ്മുടെ സ്വഭാവത്തിൽ അത്യന്താപേക്ഷിതമായ ഒരു അനിവാര്യഘടകമാണ് ഉത്തരവാദിത്വം.

ഭക്ഷണം നമ്മുടെ ശരീരത്തിന് എത്രമാത്രം അത്യാവശ്യമാണോ അതേപോലെ നമ്മുടെ സ്വഭാവത്തിൽ അത്യന്താപേക്ഷിതമായ ഒരു അനിവാര്യഘടകമാണ് ഉത്തരവാദിത്വം. അതിനാൽ ഉത്തരവാദിത്വവും ഭക്ഷണവും തൃപ്തി എന്ന വാക്കുമായി ചേർത്തു വായിക്കണം. നമ്മെ ഏല്പിച്ച ജോലി ഉത്തരവാദിത്വത്തോടെയും കൃത്യതയോടെയും ചെയ്തു തീർക്കുന്നതും നാം ഭക്ഷണം കഴിച്ച് വിശപ്പടക്കുന്നതും തൃപ്തിയുടെ ഉത്തുംഗത്തിലാണ്. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ വാക്യം ചേർന്നു പോകുന്നതാണ്. നിരുത്തരവാദപരമായ ജീവിത രീതിയും അത്യാർത്തിയും നമ്മിൽ എന്തു പ്രതിഫലിപ്പിക്കുമെന്ന് അനുഭവങ്ങളിലൂടെ നാം വിലയിരുത്തിക്കഴിഞ്ഞാൽ നമ്മുടെ അജീർണാവസ്ഥയും അവിശ്വസ്ഥതയും നമുക്ക് […]
കളിപ്പാട്ടം – സെബാസ്റ്റ്യൻ ആർവിപുരം

വിവാഹത്തോടെ തനിക്കൊരു ജീവനുള്ള കളിപ്പാട്ടം കിട്ടിയെന്ന് ആരായിരിക്കും കരുതുക? ഭാര്യയോ ഭർത്താവോ? ഭാര്യയ്ക്കുമാകാം; ഭർത്താവിന്നുമാകാം, സാദ്ധ്യത…? അതു മുടിത്തുമ്പിൽ കെട്ടിത്തൂക്കിയ വാളുപോലെയാടിക്കളിക്കുന്നുവോ? നമ്മളെല്ലാം തമ്മിൽത്തമ്മിൽ കളിപ്പാട്ടങ്ങളായ ഇക്കാലത്ത്, ഇത്തരമൊരു ചിന്തയ്ക്ക് ആരായിരിക്കും അടിമയാവുക? തങ്ങൾ, ദൈവത്തിന്റെ കളിപ്പാട്ടങ്ങളാണെന്ന വ്യാജേന സ്വയംതീർത്ത മൂഢവിശ്വാസത്തിൽ വേഷങ്ങളാടുന്നവർ മനുഷ്യർ! കാലമിത്രയായിട്ടും ദൈവത്തെയന്വേഷിച്ചു കണ്ടെത്താനാവാത്ത ചിലരൊക്കെ അസ്വസ്ഥരാകുന്നുണ്ട്. പുകയുന്ന നെരിപ്പോടുകളിലെ കനൽ അവരൂതിത്തെളിയിക്കുന്നു. ആളിക്കത്തലല്ലാ എരിഞ്ഞുതീരലാണ് എവിടെയും ലക്ഷ്യം. സ്ഥലകാലബോധത്തിന്റെ അതിരുകൾ ലംഘിച്ച്, മനസ്സ് അഴിഞ്ഞാട്ടം നടത്തുന്നു. വിശ്വാസങ്ങളുടെ ഉച്ഛ്വാസങ്ങൾ അതിനു ബലം […]



