LIMA WORLD LIBRARY

സ്മാർത്തവിചാരണ – സേബാ ജോയ്കാനം

കുഞ്ഞമ്മിണി കരഞ്ഞു കൊണ്ടേ യിരുന്നു. കവിളിലൂടെഒഴുകിയിറങ്ങിയ കണ്ണുനീർ അവൾ വാരിവാരി പുഴയിലേക്കെറിഞ്ഞു കൊണ്ടേയിരുന്നു. ഇടയ്ക്കിടെ ഏങ്ങലടിച്ചു കൊണ്ടവൾ മന്ത്രിച്ചു എന്നെ ചതിച്ചവനെ ദൈവം ചതിയ്ക്കും. നോക്കിക്കോ ഞാനെത്ര വിശ്വസിച്ച. തണവനെ . എന്നിട്ടും…. എന്നെ വേണ്ടെന്നയാൾ പറഞ്ഞില്ലേ കുഞ്ഞമ്മിണി ഇന്നലെ രാത്രിയാണ് ഈ പുഴക്കരയിൽ എത്തപ്പെട്ടത്. അതും.. ആഘോഷമായി . പത്തിരുപത്തഞ്ചാണുങ്ങൾ ആറ്റക്കര എന്ന ഗ്രാമത്തിൽ നിന്നാണവളെ കൊണ്ടു വന്നത് നാട്ടുകാർക്കും കൂട്ടുകാർക്കും വീട്ടുകാർക്കും അവളെ വേണ്ടാതായി. കുഞ്ഞമ്മിണി പിഴച്ചു പോയെന്നറിഞ്ഞതിൽ പ്പിന്നെ അവൾക്കാരും ഇല്ലാതെ ആയി. […]

പളുങ്ക് – സന്ധ്യ

  ബാല്യമൊളിപ്പിച്ച ചെപ്പിലെ നീലയും പച്ചയും ചോപ്പും; പലവർണ്ണപ്പളുങ്ക് ഗോലികൾ. കണ്ണാടിക്കവിളുകൾ, കണ്ണെഴുതിയോരൊറ്റ ക്കണ്ണ്, കണ്ട് മോഹിച്ചാ ലൊളിച്ചു കളിക്കും തിളക്കം. ബാല്യമതിലൊരു പളുങ്കു പോൽ കാലമുരുളും ദ്രുത ചലന വേഗത്തിലെങ്ങോ ഒളിച്ചു പോയ്,വാനത്തിലോ നീലവസന്ത വനത്തിലോ. കുന്നിക്കുരുമണിക്കുന്നിലും കുപ്പിവളപ്പൊട്ടിലും പിന്നെ മണിമഞ്ചാടി മരച്ചോട്ടിലും നിന്നെ തിരഞ്ഞു ഞാൻ. എന്നിലെയെന്നിലും, എന്നും ഇന്നലെയെ തേടിയലഞ്ഞു, പിൻതിരിഞ്ഞു കരഞ്ഞു നിൻ പിൻവിളി കാതോർത്തിരുന്നു. ഹാ,കാലമേ നീയേതു നിഗൂഢ ഗുഹയിലൊളിപ്പിച്ചു വെച്ചെൻ്റെ കളഞ്ഞു പോയ പളുങ്കുകൾ !!  

ഒരു ഭ്രാന്തന്റെ മനസ്സിൽ – ശ്രീ മിഥില

  അടുക്കിവെച്ച പുസ്തകത്താളിൽ ഒളിച്ചുവെച്ച മയിൽപ്പീലി പ്രസവിച്ച് ഇരട്ടിച്ചില്ല. കെട്ടുപൊട്ടി, അടുക്കുതെറ്റിയ പുസ്തകക്കെട്ടിൽ പൊടിനിറഞ്ഞു. ചിതലരിച്ചതാളിന്റെ എണ്ണം കുറഞ്ഞു. വറ്റിയ കണ്ണിൽ ഓർമ്മത്തിളക്കം, വരണ്ട ചുണ്ടിൽ ഉണങ്ങിയ പുഞ്ചിരി. പൊടിഞ്ഞ താളിന്നിടയിൽ മയിൽപ്പീലി മാനം കാണാതെ വീർപ്പുമുട്ടുന്നു. കാപ്പി പൂത്ത മണം കാറ്റിൽ പരക്കുമ്പോൾ കാനനച്ചോലയിൽ കാൽനനച്ചുനിന്ന കാർത്തുമ്പിയുടെ കാർകൂന്തലിന്റെ ഗന്ധം. കടിഞ്ഞാൺപൊട്ടിയ മനസ്സിൽ ഇന്നലകളുടെ കുപ്പിവളക്കിലുക്കം മഴത്തുള്ളിയിറ്റുവീഴുന്ന സന്ധ്യയ്ക്കു കൊളുത്തിയ ദീപനാളം കാറ്റിലുലഞ്ഞു ചെളിപുരണ്ട കാൽപ്പാദങ്ങളിൽ ചങ്ങല വലിയുന്നു കാലപ്പഴക്കത്തിൽ കാലിലുറച്ച ചങ്ങല തുരുമ്പിൽപ്പൊതിഞ്ഞു. കടലിന്നഗാധതയിൽ […]

ജലസ്‌മൃതികളിലെ ഈറൻ പ്രസാദം – Dr മായാ ഗോപിനാഥ്

  വ്യഥയും നിരാശയും ഇടകലർന്ന മുഖത്തോടെ, ഒരു ബാഗും മടിയിൽ വച്ച് ബസ്സിൽ തൊട്ടരികെ ഇരുന്ന പ്രായമായ അമ്മയുടെ മുഖത്തേക്ക് പലതവണ തന്റെ നോട്ടം പാറിവീണു. അമ്മിണിയമ്മയുടെ നേര്യതുമുണ്ടിലെ അതേ പിച്ചകപ്പൂ വാസനയാലേ അവർ തന്റെ ഹൃദയത്തിലേക്ക് ക്ഷണനേരം കൊണ്ടാണ് കടന്നിരുന്നത് ജീവിതത്തിന്റെ കയ്പ്പെല്ലാം മൗനത്തിലൊക്കി വച്ചതിന്റെ ബാക്കിപത്രം പോലെ മുഖത്ത് പടർന്ന കരിമംഗല്യം. ചുരുണ്ട മുടിയിൽ മയിലാഞ്ചിച്ചുവപ്പും നരയും ഇടകലർന്നു കിടന്നു. സ്‌മൃതിയുടെ കയങ്ങളിലേക്ക് മുങ്ങി അകലേക്ക്‌ മിഴികൾ പായിച്ചിരുന്നു അവർ. മൊബൈൽ ഫോൺ ബീപ് […]

മനുഷ്യൻ – ഷാഫി മുഹമ്മദ്‌ റാവുത്തർ

■■■■■■■■■■■ ചോരവറ്റാത്ത നേത്രത്തിനക്കരെ പാരമുള്ളോരു ഹൃത്തടം നിശ്ചയം നേരുതോരാതെ പെയ്യുന്ന കാലമേ ചാരെയെത്തിടും വാഴ്‌വിൻ്റെ വഞ്ചികൾ തേരുരുണ്ടു വരുന്നുണ്ടു കേട്ടുവോ കാരിരുമ്പിട്ട ലാടപ്രതിദ്ധ്വനി വീര്യമേറെയാണാരവം നെഞ്ചിലായ് താരമായിരം പൂക്കുന്നൊരംബരം സാരമേയ*ങ്ങൾ വിഭ്രമിച്ചാലുമീ കോരക*ങ്ങൾ വിരിഞ്ഞിടാതൊക്കുമോ തീരമേറിടും തീത്തിരമാലകൾ പോരടിച്ചിടും ചോരാത്തവീറുമായ് കൂരിരുട്ടിൻ പ്രവാചകർ തന്നുടെ വേരറുക്കുവാനായും കഠാരകൾ വാരിയെല്ലിൻ സുരക്ഷയിൽ സ്പന്ദിക്കു- മാരിലും ചിതൽ തിന്നുന്ന ഹൃത്തടം കാര്യമെന്തെടോ ആനനത്തിൽ ചിരി ചാരിയിട്ടൊരു വാതായനങ്ങളിൽ മാരിവിത്തുകളേറ്റം നിറഞ്ഞതാം ഘോരകാനനം പോലെ മനോതലം ദൂരെയാണലിവിട്ടോരു സാന്ത്വനം പാരിടത്തിലും പേയ്ദുര […]

കനകനളിനം – ഡോ: ജയദേവൻ

കവിത – കനകനളിനം ഇമകളിതുവരെയുമൊരുമാത്രചിമ്മാതേറെ ആമോദമോടെന്നുമാഴിവിട്ടെത്തുവോൻ, അമൃതമയകിരണമവനിക്കു നല്കീടുവാൻ തൂമയോടാകാശമദ്ധ്യേയുദിക്കണം.. തളയണിയുമരുണനകതാരിലെ സ്നേഹമോ- ടാളിത്തുടിച്ചഗ്നിശോഭയോടെത്തുവാൻ, കളമൃദുലലയലളിതഗാനങ്ങളാലില- ത്താളത്തിലാലപിച്ചീടുന്നു പക്ഷികൾ.. പലഗ്രഹവുമിരുളിലൊളി തൂകുമെന്നാകിലും ആലംബമാകാനെരിഞ്ഞിടും നിന്നുടെ, വില ചിലരിലറിയുവതിനല്പനേരം മിഴി കാലത്തടച്ചാലൊടുങ്ങും സമസ്തവും.. ഉയരെയൊരു കനകനളിനം പൂത്തപോൽ ശുഭ- സായാഹ്നമോളമാശംസകൾ നേർന്നു നീ, പയണമനുദിനവുമലനെയ്തുകൊണ്ടാകണം ചായങ്ങളെല്ലാം ധരിത്രി പൂശീടുവാൻ.. ചരമഗതി പടികയറിവന്നിടാതൂഴിയെ പാരമ്യദർശനംനല്കി തുണച്ചു നീ, തിരുഗഗനസഭയിലുഡുരാജനായ് വാഴുവാൻ ആരാധ്യനാം നിനക്കായുസ്സേറീടണം… ശുഭദിനം🍃🌺ഡോ: ജയദേവൻ

പച്ച മനുഷ്യൻ – ജോസ് ക്ലെമന്റ്

ജനനത്തിനും മരണത്തിനുമിടയിലുള്ള ഒരേടു മാത്രമാണ് നമ്മുടെ ജീവിതം. ഈ ജീവിതത്തിൽ എല്ലാവരിലും ഒരു പച്ച മനുഷ്യനുണ്ട്. പുരുഷന്റെ പരുക്കൻ ഹൃദയത്തിനുള്ളിലും മൃദുലതയും സന്നിഗ്‌ധതയുമുള്ള പെണ്ണിന്റെ നെഞ്ചകത്തിലും ആരും കാണാത്ത മറ്റൊരാൾ . തെല്ല് സ്വാർഥതകളുള്ള, എരിവും പുളിയുമുള്ള,തന്നിഷ്ടങ്ങളുള്ള ഒരാൾ! അത് ഓരോ കാലത്തിലും പാമ്പായും പ്രളയമായും കാമമായും പുറത്തു വന്നെന്നിരിക്കും. ചിലപ്പോഴത് സ്വയം മുക്കിക്കളയാം. അല്ലെങ്കിൽ അപഹാസ്യരാക്കി തീർത്തെന്നിരിക്കാം. ഒരു പറുദീസാ നഷ്ടത്തിന്റെ ഓർമപ്പെടുത്തൽ ! പച്ച മനുഷ്യൻ ഒന്നോർക്കുക – മരിച്ചാൽ പിന്നെ അവശേഷിക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ […]

യുദ്ധത്തിന്റ ഭീകരതയും, നൈതികതയും – ഡോ.പി.എൻ.ഗംഗാധരൻ നായർ

🌻മൺഡേ സപ്ലിമെന്റ് –139🌻 🌹യുദ്ധത്തിന്റ ഭീകരതയും, നൈതികതയും.🌹 പലപ്പോഴും ഒരു യുദ്ധത്തിന്റെ കാരണങ്ങൾ നിസാരം. പക്ഷേ മാനവരാശിക്ക് സംഭവിക്കുന്ന ദുരന്തം ഭീകരം. പതിനെട്ടാം നൂറ്റാണ്ടിൽ സ്പെയിനിലെ ചില കോളനികളിൽ ബ്രിട്ടീഷ് കപ്പലുകൾ നികുതി കൊടുക്കാതെ വ്യാപാരം ചെയ്യുകപതിവായിരുന്നു.ഇക്കാര്യം സ്പെയിനിലെ രാജാവ് ഫിലിപ്പ് അഞ്ചാമന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, സംശയം തോന്നുന്ന എല്ലാ ബ്രിട്ടീഷ് കപ്പലുകളും പരിശോധിക്കാൻ രാജാവ് കല്പന പുറപ്പെടുവിച്ചു. 1731 ൽ ലണ്ടനിൽ നിന്നും ജമൈങ്കയിലേക്ക് പോവുകയായിരുന്ന റോബർട്ട് ജെങ്കിൽ (Robert jenkin) കപ്പിത്താനായുള്ള ‘റബേക്ക’എന്ന കപ്പലിനെ, […]

പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസിയിലൂടെ – സിസ്റ്റർ ഉഷ ജോർജ്‌

ലേഖനം : സിസ്റ്റർ ഉഷ ജോർജ്‌ പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസിയിലൂടെ ( kp. രാമാനുണ്ണിയുടെ “പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസി ” എന്ന ലേഖനത്തിന്റെ ആസ്വാദനം ) പ്രിയപ്പെട്ട “ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസി ” എന്ന കെ പി രാമനുണ്ണിയുടെ ലേഖന സമാഹാരം വായിച്ചപ്പോൾ അധർമ്മത്തെ മൗനത്തിലൂടെ കുരുതികൊടുത്ത മഹാഭാരതത്തിലെ മഹാപ്രഭാവന്മാരായ രാജാക്കന്മാരുടെ സദസ്സിനെയാണ് ഓർമ്മ വന്നത്. ഈ സദസ്സിൽ വച്ചാണ്, ചൂതുകളിയിൽ വിജയിച്ച ദുര്യോധനൻ പാഞ്ചാലിയെ സഭയിലേയ്ക്ക് വരുത്തി വസ്ത്രാക്ഷേപം […]

ഇന്നലെ വൈകുന്നേരമാണ് മാവേലിയും വാമനനും കണ്ടു മുട്ടിയത്… – ഉല്ലാസ് ശ്രീധർ

ഇന്നലെ വൈകുന്നേരമാണ് മാവേലിയും വാമനനും കണ്ടു മുട്ടിയത്… വയനാട്ടിലെ ചൂരൽമലയിൽ ഉരുൾപൊട്ടി ഉടഞ്ഞുലഞ്ഞിട്ടും ഒറ്റപ്പെട്ട ഒരു നിഴലുപോലെ ഉലയാതെ നിന്ന ആൽമരത്തിന്റെ ചുവട്ടിലാണ് മാവേലിയും വാമനനും വീണ്ടും കണ്ടുമുട്ടിയത്… മുഖത്തോട് മുഖം നോക്കി ഏറെ നേരം മൗനമായി ഇരുന്നു… നീലക്കുന്നുകളും പച്ച വയലുകളും നിറഞ്ഞ ശാന്തവും ശാലീനവുമായ ഗ്രാമങ്ങളിൽ തുമ്പയും തുമ്പിയും കിന്നാരം പറയുന്നത് കണ്ടു കൊണ്ട് അന്തിമന്ദാരത്തിന്റേയും കാട്ടുകൈതയുടേയും സുഗന്ധം മണത്തുകൊണ്ട് കറുകയും കള്ളിപ്പുല്ലും പരവതാനി വിരിച്ച നാട്ടിടവഴികളിലൂടെ നടക്കാമെന്ന് മോഹിച്ചാണ് അവർ വയനാട്ടിൽ വന്നത്… […]

കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 3 – കാരൂര്‍ സോമന്‍

അധ്യായം-3 ബിന്ദു ആനന്ദ് ശാന്തനായുറങ്ങുകയാണ്. വെള്ളിനിലാവു പോലെ തെളിഞ്ഞുനില്‍ക്കുന്ന അവന്‍റെ മുഖത്തുനോക്കിയപ്പോള്‍ ബിന്ദുവിന്‍റ കണ്ണുകള്‍ നനഞ്ഞു. അരികെ കിടന്നിരുന്ന അവള്‍ അവന്‍റെ കുഞ്ഞുവിരലുകളെ ചുംബിച്ചു. ആ വിരലുകളില്‍ കണ്ണുനീര്‍ നനവ് പടര്‍ന്നു. കൊടുംമഴയ്ക്കുമുന്‍പുള്ള ഘനമേഘം പോലെ തന്‍റെ മനസിരുളുന്നുവെന്ന് അവളറിഞ്ഞു. അവള്‍ ആനന്ദിനെ ഇറുകി പുണര്‍ന്നു. അവളുടെ തലയ്ക്കുള്ളില്‍ വല്ലാത്ത മരവിപ്പ് ഉണര്‍ന്നു. വീണ്ടുമൊരു നീറ്റലിലേയ്ക്കു വീഴുകയാണ്. ഒരമ്മയ്ക്കും ഈ ഗതിയുണ്ടാകരുതേ എന്ന പ്രാര്‍ഥന മാത്രമെ മനസില്‍ ബാക്കിയുള്ളു. ഇങ്ങനെ ജീവിതത്തിന്‍റെ വഴിമാറിയുള്ള ഒഴുക്ക് വേണമായിരുന്നോ. എല്ലാമറിഞ്ഞിട്ടും […]

ഗാന്ധി ഭവൻ മരത്തണലിൽ – കാരൂർ സോമൻ, ചാരുംമൂട്

മനുഷ്യർക്ക് തണലായി നിൽക്കുന്ന പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസി ടി.പി.മാധവനെ പരിചയപ്പെടുന്നത് എന്റെ ആത്മകഥ ‘കഥാകാരന്റെ കനൽ വഴികൾ’ പ്രകാശനം ചെയ്യുന്നവേളയിലാണ്. പ്രശസ്ത കവി ഡോ.ചേരാവള്ളി ശശി നടൻ ടി.പി.മാധവന് കൊടുത്തു കൊണ്ടാണ് നിർവ്വഹിച്ചത്. ഉച്ച  ഭക്ഷണം കഴിച്ചതിനു് ശേഷം ഞങ്ങൾ മനസ്സ് തുറന്നു സംസാ രിച്ചു. ടി. പി യുടെ ജീവിതത്തിൽ തൊട്ടാൽ പൊള്ളുന്ന വെറുപ്പും വിരോധവും ഒറ്റപ്പെടലും ധാരാളമായി അനുഭവിച്ചിട്ടുള്ളതായി ഞാൻ മനസ്സിലാക്കി. മനുഷ്യ മനസ്സുകളിൽ കുടിലമലീമ സമായ ധാരാളം മാലിന്യങ്ങൾ അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിലും […]