പൊന്‍പുലരി-കലാ പത്മരാജ്

ജീവിതത്തില്‍ മുന്നോട്ട് തന്നെ ഓടുമെന്ന ഉറച്ച തീരുമാനം എടുത്തുകഴിഞ്ഞാല്‍ പിന്നെ അവസാന ശ്വാസം വരെ മുന്നോട്ട് മാത്രം ഓടുന്ന ഘടികാരസൂചി പോലെ നിര്‍ത്താതെ, കിതയ്ക്കാതെ, ലക്ഷ്യബോധത്തോടെ മുന്നോട്ട് തന്നെ കുതിക്കുക. ജീവിതയാത്രയില്‍ വേദനാജനകമായ സാഹചര്യങ്ങളില്‍ മാത്രമാണ് ഈ യാത്രയില്‍ ആരൊക്കെയാണ് യഥാര്‍ത്ഥ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ശത്രുക്കള്‍ എന്നൊക്കെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുന്നത്. തള്ളേണ്ടവരെ നിരുപാധികം തള്ളിയും കൊള്ളേണ്ടവരെ ഉള്‍ക്കൊണ്ടും മുന്നോട്ടു തന്നെ കുതിക്കുക, അവസാനശ്വാസം വരെ. ”ശുഭദിനം”
തോന്ന്യാക്ഷരങ്ങളില്‍ ഇന്ന് വസന്തതിലക ചാരുത-ഗിരിജാ വാര്യര്‍

”ശ്രീ വേങ്കടാചലപതേ!തവ സുപ്രഭാതം…” എം.എസ്സ്. സുബ്ബലക്ഷ്മിയുടെ ഈ പ്രാര്‍ത്ഥനാഗീതം കേട്ടുണരാത്തവര്‍ തെക്കേ ഇന്ത്യയില്‍ കുറവായിരിക്കും. എന്തു ഭാവതീവ്രതയുള്ള ചൊല്വടിവാണത്. ഭക്തി ഉദ്ദീപിപ്പിക്കാന്‍ ഇതിലും നല്ലൊരു ഉപായമുണ്ടോ എന്നുപോലും ഒരുവേള നാം ചിന്തിച്ചുപോകും. വസന്തതിലകത്തിന്റെ മാസ്മരികതയാണത്! എന്നാല്‍ ഭക്തിമാത്രമാണോ ഈ വൃത്തത്തില്‍ക്കൂടി പ്രതിഫലിപ്പിക്കാന്‍ കഴിയുന്നത്? ഈ വരികളൊന്നു നോക്കൂ ”പ്രാലേശൈലരുചിയാം നിജ മാളികയ്ക്കു – മേലേറെ മോടി തടവുന്ന വരാന്തയിങ്കല്‍ മാലേന്തി വാടുമുഷ മന്ദിതചേഷ്ടയായി- ട്ടാലേഖ്യരൂപീണികണക്കഥ കാണുമാറായ്!” വള്ളത്തോളിന്റെ ”ബന്ധനസ്ഥനായ അനിരുദ്ധ”നെന്ന ഖണ്ഡകാവ്യത്തില്‍ കുംഭാണ്ഡന്‍ എന്ന മന്ത്രി, ബാണപുത്രിയായ […]
തിരുത്ത്-നൈനാന്‍ വാകത്താനം

ദേവാലയത്തിനുള്ളില്‍നിന്നും ന്യൂ ഇയര്‍ കുര്‍ബ്ബാനയ്ക്കു ശേഷം വിശ്വാസികള്‍ക്കായുള്ള പുരോഹിതന്റെ ന്യൂ ഇയര്‍ സന്ദേശം മൈക്കിലൂടെ മുഴങ്ങുവാന്‍ തുടങ്ങി. ”പ്രിയപ്പെട്ട വിശ്വാസികളെ, നിങ്ങള്‍ പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ സമയത്ത് പോയ വര്‍ഷത്തെ പല പ്രവര്‍ത്തികളിലും തീരുമാനങ്ങളിലും മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്, തീര്‍ച്ചയായും വിശ്വാസികളായ നിങ്ങള്‍ എല്ലാവരും ഈവക കാര്യങ്ങളില്‍ ഉചിതമായ ഒരു തീരുമാനം കൈക്കൊള്ളും എന്നു ഞാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുകയാണ്…” രണ്ടു ദിവസങ്ങള്‍ക്കുശേഷം പുരോഹിതന്‍ ഇടവകക്കാരെ ഓരോരുത്തരെയും ഫോണില്‍ വിളിച്ച് വിശേഷങ്ങള്‍ തിരക്കുവാന്‍ തുടങ്ങിയ കൂട്ടത്തില്‍ ഇടവകക്കാരനായ വര്‍ക്കിയെയും […]
മരണ സ്മരണകള്‍-ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍

ജീവിതത്തില്‍ സുനാമി, മാരകരോഗം, യുദ്ധം തുടങ്ങിയ ദുരന്തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. മനുഷ്യപ്രയത്‌നത്തിന്റെ പരിമിതിയും പ്രപഞ്ചശക്തികളുടെ അപാരതയുമാണ് ഇതു കാണിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയഅത്ഭുതമെന്തെന്ന, മഹാഭാരതത്തിലെ തടാക ദേവതയുടെ ചോദ്യത്തിന് ധര്‍മ്മപുത്രന്‍ നല്‍കുന്ന മറുപടി ഇതായിരുന്നു : ‘മറ്റുള്ളവര്‍ മരിക്കുന്നത് കണ്ടുകൊണ്ടിരുന്നിട്ടും മരണം തന്റെ അടുത്തേക്ക് വരില്ലെന്ന വിചാരത്തില്‍ മനുഷ്യന്‍ വീണ്ടും ദുഷ്‌കൃത്യത്തില്‍ ഏര്‍പ്പെട്ട് തോന്നിയത് പോലെ ജീവിക്കുന്നു’. മരണം മറ്റുള്ളവര്‍ക്കേ വരൂ എന്നത് ഒരു ദുരന്ത ചിന്തയാണെന്ന കാര്യം ആരും ഓര്‍ക്കുന്നില്ല. ലോകത്തില്‍ ശാശ്വതമായി ഒന്നുമില്ലെന്ന് […]
വേര്‍പാടിന്റെ വിരല്‍പ്പാടുകള്‍-മോഹന്‍ദാസ്

2024-ലും 2025-ലും സംഭവിച്ച രണ്ട് വേര്‍പാടുകളുടെ നൊമ്പരത്തോടെയാണ് ഇതെഴുതുന്നത്. വിടപറഞ്ഞ രണ്ടുപേരും രണ്ടാമൂഴത്തിലൂടെ ആത്മബന്ധത്തിന് പുതിയ ഭാഷ്യം രചിച്ചവര്‍. ഒരാള്‍ മലയാളസാഹിത്യത്തിനും മറ്റേയാള്‍ മാഗസിന്‍ ജേര്‍ണ്ണലിസത്തിലും കയ്യൊപ്പു പതിപ്പിച്ചയാള്‍. എംടിക്കു ശേഷം എസ് ജയചന്ദ്രന്‍നായര്‍ സാര്‍ വിട പറയുമ്പോള്‍ ആ വേര്‍പാടുകള്‍ സൃഷ്ടിക്കുന്ന വിടവ് വളരെ വലുതാണ്. എംടിയെ ഏറ്റവും നന്നായി അറിഞ്ഞ പത്രാധിപരായിരുന്നു എസ് ജയചന്ദ്രന്‍നായര്‍ സാര്‍. മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരനും നിരൂപകനും പത്രാധിപരുമായിരുന്ന… സമകാലിക മലയാള പത്രപ്രവര്‍ത്തന രംഗത്തെ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്ന എസ്.ജയചന്ദ്രന്‍ […]
മനോഭാവം-ജോസ് ക്ലെമന്റ്

ഒന്നും സ്വന്തമാക്കാനാശിക്കാത്തവര്‍ക്ക് പ്രതിയോഗികളുണ്ടാകില്ല. എന്നാല്‍,എല്ലാം സ്വന്തമാക്കാനാശിക്കുന്ന വര്‍ക്ക് പ്രതിയോഗികളെ ഉണ്ടാകൂ. വസ്തുക്കളോടും പദവികളോടും ധനത്തോടുമുള്ള മനോഭാവങ്ങള്‍ക്ക് പുരാതന ഭാരതീയര്‍ക്ക് ചതുര്‍മുഖങ്ങളാണുണ്ടായിരുന്നത്. എന്റേത് എന്റേത് നിന്റേത് നിന്റേത് – ഇത് നീതി മനോഭാവമാണ്. എന്റേതും എന്റേത് , നിന്റേതും എന്റേത് – ഇത് ഹീന മനോഭാവമാണ്. എന്റേത് നിന്റേതും നിന്റേതും നിന്റേത് – ഇത് ത്യാഗമനോഭാവമാണ്. എന്റേത് അവന്റേത് , നിന്റേതും അവന്റേത് – ഇത് യോഗി മനോഭാവമാണ്. ഇതില്‍ ഏതാണ് നമ്മുടെ മനോഭാവം? ആത്മാര്‍ഥമായി നമുക്ക് പറയാനാകുമോ […]
എന്റെ ആദ്യത്തെ കല്യാണം-ഉല്ലാസ് ശ്രീധര്‍

എഴുതിയതാണെങ്കിലും മഞ്ഞ് പൊതിഞ്ഞ ജനുവരിയിലെ വെയില്‍ കാണുമ്പോഴൊക്കെ എന്റെ ആദ്യത്തെ കല്യാണം ഓര്‍മ്മ വരും… മാതള പൂ പോലെ സുന്ദരിയായ ഒരു പെണ്‍കുട്ടി എന്റെ ക്ലാസില്‍ ഉണ്ടായിരുന്നു… അവളുടെ ചിരി പ്രസാദമായി കിട്ടാനും അവളെ കല്യാണം കഴിക്കാനും ആണ്‍കുട്ടികള്‍ കൊതിച്ചിരുന്ന കാലം… മഴ തകര്‍ത്താടുന്ന ഒരു ഉച്ച നേരം… കുട്ടികളെല്ലാം വരാന്തയിലാണ്… സൈനിക സ്‌കൂളിന്റെ തെക്ക് വശം കൊടും കാടാണ്… മഴയേയും കാറ്റില്‍ തലതല്ലി കരയുന്ന മരങ്ങളേയും മരത്തില്‍ മഴ നനഞ്ഞിരിക്കുന്ന കിളികളേയും നോക്കി ഒറ്റയ്ക്ക് ഞാന്‍ […]
സമയം അറിയാതെ-(ജഗദീശ് കരിമുളയ്ക്കല്‍)

ഈ സമയവും കടന്നുപോകും..! ആ സമയവും കടന്നുവരും. സമയമറിയാത്ത സമയത്ത് ഇവിടെ സമയമറിയുന്നവര്‍ ജീവിയ്ക്കും. സമയമറിയാത്ത സമയത്തിനായി കാത്തിരിപ്പല്ലോ നാമെല്ലാം. സമയം അളന്നു തീരാത്ത മായാ പ്രഹേളിക..! മരിച്ചവര്‍ സമയം നോക്കാറുണ്ടോ..? സമയത്തിന്‍ വില പോല്‍ പൊന്നിനുണ്ടോ വില..? സമയത്തിന്റെ വില അറിയുന്ന വിദ്വാന് വിത്തമേറെയല്ലോ. സമയമാം രഥത്തിന് ബ്രേക്കില്ല തോഴാ..! സമയം പാഴാക്കി നേരം കളഞ്ഞാല്‍ ഇഹലോക ജീവിതം നിത്യനരകം നിതാന്ത ശൂന്യം.. So, time is so Precious so is mine.
ഇവിടെ കാറ്റിന് സുഗന്ധം, പ്രവാസി സാഹിത്യാരാമത്തില്‍ വസന്തം..!-ജയന്‍ വര്‍ഗീസ് (നിരീക്ഷണം)

മലയാള ഭാഷയും സാഹിത്യവും കേരളത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്ന ഒരു കാലമുണ്ടായിരുന്നു. അതിലുപരി സവര്‍ണ്ണ സദസ്സുകളിലെ പണ്ഡിത സംവാദങ്ങളില്‍ അകത്തമ്മമാരുടെ അടക്കത്തോടെശബ്ദമില്ലാതിരുന്ന ഒരു കാലം. ആഢ്യന്മാരുടെ അരസിക രചനകള്‍ പോലും അത്യുദാത്തമെന്നു വാഴ്ത്തിപ്പാടുവാന്‍ അവരുടെആശ്രിതന്മാരുണ്ടായിരുന്നു. കുമാരനാശാനേയും ചങ്ങമ്പുഴയേയും പോലുള്ള പ്രതിഭാ ശാലികളുടെവരവോടെയാണു് അരമനകളില്‍ അടങ്ങി നിന്ന മലയാള സാഹിത്യം സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായുനുകര്‍ന്നതും, ജന ജീവിതത്തിന്റെ കണ്ണീരും പുഞ്ചിരിയും ഏറ്റു വാങ്ങി മനുഷ്യാവസ്ഥയുടെ മഹത്തായഅടയാളങ്ങളായി അടയാളപ്പെടുത്തപ്പെട്ടതും. മണ്മറഞ്ഞു പോയ സ്വന്തം മാതാ പിതാക്കളുടെ ഓര്‍മ്മച്ചിത്രങ്ങള്‍ നെഞ്ചകത്ത് ചേര്‍ത്തു […]
കാലാന്തരങ്ങള്‍-കാരൂര്‍ സോമന്‍ (നോവല്‍അധ്യായം 13 ദൈവവിളി)

ഗോപാലന്‍ എഴുന്നേറ്റപ്പോള്‍ നേരമേറെ വൈകിയിരുന്നു. വല്ലാത്ത ശരീരവേദന. പേശികളിലാകെ സൂചികുത്തും പോലെ. ഇന്നലെ പിള്ളേര്‍ക്കൊപ്പം മുറ്റത്ത് വെറുതെ ഓടിക്കളിച്ചിരുന്നു. ആനന്ദ് വന്നതിനുശേഷം അയാള്‍ കൊച്ചുകുട്ടികളുടെ പോലെയാണ്. പ്രായമിത്രയുമായതോര്‍ക്കാതെ ഓട്ടവും ചാട്ടവും തന്നെ. ഉണ്ണിക്കുട്ടനും അച്ചാച്ചന്റെ മാറ്റത്തില്‍ സന്തുഷ്ടനാണ്. സ്‌കൂള്‍ അവധി ദിനങ്ങളിലും വൈകുന്നേരങ്ങളിലും അവനും അയാളുടെ പിറകെത്തന്നെയാണ്. അപ്പന്റെ മാറ്റത്തില്‍ സരളയ്ക്കും വളരെ സന്തോഷമുണ്ട്. പറഞ്ഞു കേട്ട സ്വഭാവത്തില്‍നിന്നും വളരെ വ്യത്യസ്തനായിരിക്കുന്നു അപ്പനെന്ന് ബിന്ദുവുമോര്‍ത്തു. എഴുന്നേറ്റു ഉമ്മറത്തെത്തിയപ്പോള്‍ അയാളുടെ മുഖത്തു സൂര്യകിരണങ്ങള്‍ പതിച്ചു. ക്ലോക്കില്‍ ഒന്‍പതുമണി കഴിഞ്ഞിരിക്കുന്നു. […]
THE ARC (Novel) Chapter 2 – Dr. Aniamma Joseph

“Wasn’t it your father who left without any savings?” The words that struck the heart like sharp arrows! It’s true. My Pappa had died without leaving anything! Didn’t he leave anything? Some sweet and good memories—can anyone give the price of such things? A car accident stole both my Pappa and Mummy’s lives the same […]
കാമനും കാലനും ചങ്ങാതികള്‍-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

സ്വാമി വിവേകാനന്ദന്‍ കേരളത്തെ നോക്കി മതഭ്രാന്തന്മാര്‍ എന്ന് വിളിച്ചെങ്കില്‍ ഇന്ന് വിളിക്കേണ്ടത് കാമഭ്രാന്തന്മാരുടെ നാടെന്നാണ്. കുറെ മനുഷ്യരുടെ പഴുത്തു ചീഞ്ഞ മലീമസ മായ ചിന്തകളാണ് നടി ഹണി റോസിന്റെ ലൈംഗിക പരാതിയില്‍ വ്യവസായി ബോബി ചെമ്മ ണ്ണൂര്‍ അറസ്റ്റിലായത്. തലയില്ലാത്ത സോഷ്യല്‍ മീഡിയയടക്കം പശുവിനു് പ്രസവവേദന മറ്റൊരു കൂട്ടര്‍ക്ക് കാളയ്ക്ക് കാമവേദന ഇതാണ് ഈ കൂട്ടരുടെ മനോസംസ്‌കാരം. പത്തനംതിട്ട ജില്ല യില്‍ അറുപതിലേറെ പേര്‍ ചേര്‍ന്ന് ഒരു ദളിത് കായിക താരത്തെ പീഡിപ്പിച്ചതിന് പോലീസ് അറസ്റ്റ് തുടരുന്നു. […]



