LIMA WORLD LIBRARY

തിരുത്ത്-നൈനാന്‍ വാകത്താനം

ദേവാലയത്തിനുള്ളില്‍നിന്നും ന്യൂ ഇയര്‍ കുര്‍ബ്ബാനയ്ക്കു ശേഷം വിശ്വാസികള്‍ക്കായുള്ള പുരോഹിതന്റെ ന്യൂ ഇയര്‍ സന്ദേശം മൈക്കിലൂടെ മുഴങ്ങുവാന്‍ തുടങ്ങി.

”പ്രിയപ്പെട്ട വിശ്വാസികളെ, നിങ്ങള്‍ പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ സമയത്ത് പോയ വര്‍ഷത്തെ പല പ്രവര്‍ത്തികളിലും തീരുമാനങ്ങളിലും മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്, തീര്‍ച്ചയായും വിശ്വാസികളായ നിങ്ങള്‍ എല്ലാവരും ഈവക കാര്യങ്ങളില്‍ ഉചിതമായ ഒരു തീരുമാനം കൈക്കൊള്ളും എന്നു ഞാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുകയാണ്…”

രണ്ടു ദിവസങ്ങള്‍ക്കുശേഷം പുരോഹിതന്‍ ഇടവകക്കാരെ ഓരോരുത്തരെയും ഫോണില്‍ വിളിച്ച് വിശേഷങ്ങള്‍ തിരക്കുവാന്‍ തുടങ്ങിയ കൂട്ടത്തില്‍ ഇടവകക്കാരനായ വര്‍ക്കിയെയും വിളിച്ചു.

”വര്‍ക്കീ, നീ കഴിഞ്ഞവര്‍ഷത്തെ ന്യൂ ഇയറിന് നിന്റെ കള്ളുകുടി നിര്‍ത്താന്‍ തീരുമാനിച്ചതുപോലെ ഈ വര്‍ഷത്തെ ന്യൂ ഇയറിന് നീ എടുത്ത നല്ല തീരുമാനം എന്താണ്…”

”പോയ വര്‍ഷത്തെ പല തീരുമാനങ്ങളും പ്രവര്‍ത്തികളും മാറ്റണം എന്നാണല്ലോ അച്ഛന്‍ പ്രസംഗിച്ചത്. ഇടയന്റെ വാക്കുകള്‍ കുഞ്ഞാടുകള്‍ പാലിക്കണം എന്നാണല്ലോ അച്ഛന്‍ കൂടെ കൂടെ പ്രസംഗിക്കുമ്പോള്‍ പറയാറുള്ളതും. അതുകൊണ്ട് ഇത്തവണ അച്ഛന്റെ വാക്കുകള്‍ കൃത്യമായി പാലിക്കുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു്…”

”ഓക്കേ വര്‍ക്കി കുഞ്ഞാടേ, എന്താണ് നീ പാലിച്ച ആ തീരുമാനം…”

”പോയ വര്‍ഷത്തെ ന്യൂ ഇയറിന് ഞാന്‍ കള്ളുകുടി നിര്‍ത്താന്‍ തീരുമാനിച്ചു. ഈ വര്‍ഷത്തെ ന്യൂ ഇയറിന് ഞാന്‍ ആ തീരുമാനം തിരുത്താന്‍ തീരുമാനിച്ചു അച്ചോ…”

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px