LIMA WORLD LIBRARY

ബിനു മനോഹറിന്റെ ശിശിരഗിരിയുടെ മധുമൊഴികള്‍-വായനാനുഭവം: ലാലി രംഗനാഥ്‌

പ്രിയമുള്ളവരെ, ഇന്ന് ഞാന്‍ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത് എന്റെ ഒരു വായനാനുഭവമാണ്. പ്രിയസുഹൃത്ത് ശ്രീ.ബിനു മനോഹറിന്റെ ‘ശിശിരഗിരിയുടെ മധുമൊഴികള്‍’…. എന്ന കവിതാ സമാഹാരത്തിന്റെ ആമുഖത്തില്‍ ബിനു പറയുന്നതുപോലെ, ‘എന്റെ സ്‌നേഹിക്കലുകളാണീ അക്ഷരങ്ങള്‍…’ എന്ന വാചകം ഉള്‍ക്കൊണ്ട് തന്നെ ഈ പുസ്തകം കയ്യിലെടുക്കണം. എന്നാലേ അതിന്റെ അര്‍ത്ഥ വ്യാപ്തിയിലേക്ക് ഊളിയിട്ടിറങ്ങാന്‍ വായനക്കാരന് കഴിയുകയുള്ളു. അചഞ്ചലമായ പ്രകൃതി സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ, നിസ്വാര്‍ത്ഥ പ്രേമത്തിന്റെ..വറ്റാത്ത ഉറവകളായി പരിണമിക്കുന്ന ഒരു പ്രതിഭാസമായി മാറുന്നു ഓരോ കവിതാവായനയും. മഴത്തുള്ളിയുടെ കിലുക്കത്തിലും, പ്രകൃതിയുടെ മധുമൊഴിയുടെ […]

Our trip to Prayagraj & the shahi dip at Kumbh-Sreekumar Menon

Kumbh is held when Jupiter enters Aquarius and the Sun enters Aries. This planetary alignment occurs once in every 12 years and is deeply rooted to Hindu mythology. Maha Kumbh is celebrated once in 144 years and demonstrates part of its rich heritage, fostering a sense of community and devotion. The idea to visit this […]

ഭ്രാന്തിയുടെ ഭ്രൂണം-അഡ്വ: അനൂപ് കുറ്റൂര്‍

ഭ്രമമാര്‍ന്നൊരുയിരവിലായിട്ടല്ലോ ഭാര്യഭര്‍ത്താക്കന്മാരൊന്നിച്ചപ്പോള്‍ ഭ്രൂണത്തിലിറ്റിയവശിഷ്ടമായിയവര്‍ ഭ്രാന്തുള്ളോരായീയൂഴിയില്‍പ്പിറന്നു. ഭേദമുണ്ടവര്‍ക്കെങ്കിലുമൊന്നായി ഭ്രമമെന്നതുയുള്ളിലുറഞ്ഞപ്പോള്‍ ഭൂജാതനായൊരുനിമിഷത്തിലായി ഭ്രാന്തോടെയവര്‍അലറിക്കരയുന്നു. ഭയമായതെന്നുമുള്ളില്‍നിറഞ്ഞു ഭൂഗോളമാകെയഴലായിപ്പടര്‍ന്നു ഭാഷണത്തിലുമതുപ്രതിധ്വനിച്ചു ഭീതിമാറാത്തമര്‍ത്യന്മാരായവര്‍. ഭയമാര്‍ന്നൊരുള്ളത്തിലായിതാ ഭേദ്യമേകാനുള്ളപ്രകൃതിയുമായി ഭാവത്തിലൊന്നല്ലെതിരായെന്നും ഭംഗംവരുത്തേണമെന്നചിന്തകള്‍. ഭാഗ്യമോടെപ്പിറന്നോരുരാശികള്‍ ഭംഗംവരുത്തിയൊരാ ചെയ് വിന ഭാവിയിലെല്ലാമാവര്‍ത്തനങ്ങളായി ഭൂതിയൊഴിഞ്ഞിന്നസ്ഥിരമാകുന്നു. ഭംഗിയായിയാദിയിലുണ്ടായുലകം ഭംഗിയില്ലാതാക്കിയപ്പോരായ്മകള്‍ ഭാഗ്യദേവതക്കതിനുള്ളില്‍പ്പകയേറി ഭസ്മമാക്കാനൊരുമ്പെടും ധ്വനികളും. ഭൂവിതില്‍വാണയധികാരനൃപരെല്ലാം ഭാവുകത്തിനായിയടരാടിയൊടുങ്ങി ഭാവിയിലൊരാണ്‍തുണയില്ലാതായി ഭ്രദമാക്കിയതൊക്കവേ വ്യര്‍ഥമായി. ഭവത്തിലെല്ലാം ഭ്രാന്തി തന്‍ ഭ്രൂണങ്ങള്‍ ഭൂതലത്തിലുതിര്‍ന്നതിന്‍ പ്പിറപ്പുകള്‍ ഭ്രാന്താല്‍പരസ്പരംവെറുത്തസോദരര്‍ ഭീരുക്കളായുധത്താലടരാടിത്തുലഞ്ഞു. ഭാഗ്യദോഷം വരുന്നൊരാ വഴിയെല്ലാം ഭീതി മാറ്റാനായി ഓടിയ ലോകമേ ഭീമനേപ്പോലായിടാന്‍ കൊതിച്ചവര്‍ ഭീകരരായിയാധിപത്യത്തിനായെന്നും. ഭ്രാന്തുള്ളവരെല്ലാമലഞ്ഞൂഴിയില്‍ ഭ്രമമോടെന്നുമൊരുപ്പിടിയുമില്ലാതെ ഭാഗ്യദോഷത്താലുള്ളയനര്‍ഥങ്ങള്‍ ഭൂതഭാവിയില്‍വിനാശംവിതയ്ക്കുന്നു. ഭരതചരിത്രത്തിന്‍ഭാരതകാണ്ഡങ്ങളില്‍ […]

രണ്ടാമൂഴം-സാക്കി നിലമ്പൂര്‍

സുഖവാസകേന്ദ്രത്തിനായി നമുക്ക് ആദ്യമൊരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം.! ശരി സര്‍, പക്ഷേ, അതിനായി നമുക്കാ ഭൂമിയൊന്ന് കാണണം. ഇതാണ് ഭൂമി ..! ഇതോ..? ഇത് ഭൂമിയാണോ സര്‍? ഇത് ചിന്നിച്ചിതറിയ മഹാപര്‍വ്വതമല്ലേ. ? ഇതിലെങ്ങനെയൊരു സുഖവാസകേന്ദ്രം..? എന്നാല്‍ നമുക്കിവിടെ വലിയൊരു ഷോപ്പിംഗ് മാള്‍ പണിതാലോ..? ഈ മിസൈല്‍പാടം നികത്തണമെങ്കില്‍ തന്നെ കുറെയധികം പണച്ചിലവുണ്ട് സര്‍, ഇവിടെയെങ്ങനെ ഷോപ്പിംഗ് മാള്‍ ..? എന്നാലൊരു വലിയ ഫുട്‌ബോള്‍ ഗ്രൗണ്ടാവാം. ഷെല്ലുകളുടെ ചീളുകള്‍ ഒഴിവാക്കി നമുക്കത് സാധ്യമല്ല സര്‍. എന്നാലിവിടെ ചെറിയൊരു നീന്തല്‍ക്കുളമെങ്കിലും..? […]

”കൃഷ്ണാ നിന്നെ ഞാന്‍ സ്‌നേഹിച്ചോട്ടെ…” -സിസ്റ്റര്‍ ഉഷാ ജോര്‍ജ്‌

സ്‌നേഹിക്കുകയായിരുന്നു കണ്ണാ ഞാന്‍ നിന്നെയേറെ മനുഷ്യര്‍സൃഷ്ടിച്ചതാം മതങ്ങളില്‍ ദൈവങ്ങള്‍ അനേകമുണ്ടെങ്കിലും എന്‍ മാനസം കവര്‍ന്നൊരു ദൈവദൂതന്‍ നീയല്ലയോ കണ്ണാ! നിന്‍ മധുരമൊഴിയാല്‍ എന്‍ ഹൃദയകവാടം തുറന്നു നിന്‍ പുഞ്ചിരിയുടെ പ്രഭയാല്‍ എന്‍ മനം വെണ്‍മ്മയാര്‍ന്നതായി വിശ്വായിക ദര്‍ശനമാം ഭഗവത്ഗീതയില്‍ ഞാനൊരു പ്രേമ ഹര്‍ഷമായി വിരിഞ്ഞു നിന്‍ വചസ്സുകളെന്നെ കോരിത്തരിപ്പിച്ചു നിന്‍ ആരാധികയായി മാറി ഞാന്‍! കൗരവസഭയിലെ ദൂതനായെത്തി സ്വയം വെളിപ്പെടുത്തിയ മാത്രയില്‍ അറിയാതെ കണ്ണാ ഭഗവാനേ ഞാനും നിന്നില്‍ അഭയം തേടുന്നു കൃഷ്ണ നിന്‍ സുന്ദരവദനം ഭക്തിസാന്ദ്രമാം […]

മൗര്‍വ്വി-ജോസുകുട്ടി

ഞാന്‍ മൗര്‍വ്വി, രാമന് സീത പോലെ കൃഷ്ണന് രാധ പോലെ ശിവന് ശക്തി പോലെ പതിക്ക്, ജീവന്‍ പാതി പകുത്ത് നല്കിയോള്‍, ഞാന്‍ മൗര്‍വ്വി, കറുത്തവള്‍ രാക്ഷസി, പേരോരുവരയിലും, വരിയിലും, ഇടം കാണാത്തോള്‍, വെളുത്ത ചരിത്രങ്ങള്‍ക്കന്യയായവള്‍ കറുത്തവള്‍. ഞാന്‍ മൗര്‍വ്വി, ഘടോല്‍ ഘചന്റെ പത്‌നി. ഭീമ പിതാവിന്റെ കരുത്തും, വെണ്ണ തോല്‍ക്കും മനസും അലിവിന്‍ തേന്‍ മധുരാവും, പതിക്ക് ശക്തിയായൊരു തീയായരുന്നവള്‍, ഞാന്‍ മൗര്‍വ്വി, രാക്ഷസി, വെളുത്തൊരെഴുത്തില്‍ കറുപ്പ് കളങ്കമാകയാല്‍ എഴുതാന്‍ വിട്ടുപോയവള്‍.

പണ്ടു കാലത്തെ പാട്ടു കോളാമ്പികള്‍-ശ്രീകല മോഹന്‍ദാസ്‌

കല്യാണസീസണ്‍ വന്നെത്തിയാല്‍ ഈ കോളാമ്പികള്‍ക്കു നല്ല ഡിമാന്റായി കല്യാണത്തിന്റെ തലേന്നു മുതല്‍ക്കേ ഉച്ചത്തില്‍ പാട്ടുകള്‍ വെച്ചു തുടങ്ങും.. ഒരു കല്യാണവീടിന്റെ ലക്ഷണം തന്നെ ഉച്ചത്തിലുള്ള കോളാമ്പി പാട്ടാണു.. എ എം രാജയും കമുകറയും എ. പി. കോമള, പി ലീലയും പാട്ടുകള്‍ പാടിത്തകര്‍ക്കുന്ന കേട്ടു ആളുകള്‍ രോമാഞ്ച കഞ്ചുക പുളകി തരാകും.. കാലം പോകെ ഗാന ഗന്ധര്‍വ്വന്‍ യേശുദാസും ഭാവ ഗായകന്‍ ജയചന്ദ്രനും ഗാനകോകിലങ്ങള്‍ ജാനകിയമ്മയും പി. സുശീലയും വാണി ജയറാമും മധുരമൂറുന്ന ശബ്ദങ്ങളില്‍ പാടി വെച്ചിട്ടുള്ള […]

പ്രണയ മയില്‍പ്പീലി-പ്രമീളാ ദേവി

ഉറവകള്‍ വറ്റിയെന്‍ പ്രണയവഴികള്‍ക്ക് ചന്ദനച്ചാറിന്റെ നേര്‍ത്ത ഗന്ധം ആരുമറിയാതെ ഹൃദയത്തില്‍ സൂക്ഷിച്ച ചെമ്പനീര്‍പ്പൂവിന്റെ ദലമര്‍മരം. പ്രണയമധുരിമയാവോളം നുകര്‍ന്നയാ മധുരസ്മരണകള്‍- ക്കെന്തു കാന്തി! കളകളമൊഴുകിയ അരുവിയോ ഗതി മാറി ഒരുദിനം രണ്ടായ് പിരിഞ്ഞകന്നു. ഹൃദയമുറിവുകള്‍ സ്വപ്നങ്ങളായ് വന്നു എന്നെന്നും താലോലിച്ചു- ണര്‍ത്തിടുമ്പോള്‍ അടഞ്ഞയധ്യായങ്ങള്‍ തുറന്നു ഞാനതിലൊരു പ്രണയ മയില്‍പ്പീലി കരുതിവച്ചു.

പി.എന്‍ സരസ്വതി അമ്മ: ഉണങ്ങാത്ത മുറിവ്-സമ്പാദക: മിനി സുരേഷ് (മകള്‍)

(1958 മെയ്18 ന് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച കഥ) അവള്‍ ഒരു കിനാവു പോലെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.യാതൊരാര്‍ഭാടവുമില്ലാതെ പൂനിലാവിന്റെ വെണ്‍മയോടെ.താമരയിതളിന്റെ പരിശുദ്ധിയോടെ.ഒരു കൊച്ചരുവിയുടെ ഗാനമായിരുന്നവള്‍.കിനാക്കള്‍ പൊതിഞ്ഞൊരു കവിത. ആ കാലത്തെപ്പറ്റി ഓര്‍ക്കുക. അതെനിക്കൊരാനന്ദമാണ്.എന്റെ ജീവിതത്തിന്റെ വസന്തകാലമായിരുന്നു അത്. അന്ന് എന്റെ ഹൃദയവാടി നിറയെ പൂത്തു പൂമണം പാറി. മധുരക്കിനാക്കള്‍ കരിവണ്ടുകളെപ്പോലെ അതില്‍ സ്വച്ഛന്ദം പാടി നടന്ന് മധു നുകര്‍ന്നു. ഇന്ദിരയുടെ ഹൃദയശുദ്ധി .അതെവിടെ കാണാന്‍ കഴിയും. ആ നാദശ്രവണത്തില്‍ എന്റെ ഹൃദയത്തില്‍ വേലിയേറ്റമുണ്ടാകും.ഞങ്ങള്‍ എങ്ങനെ […]

ബോധശലഭങ്ങളുടെ നിഗൂഢസ്മിതങ്ങള്‍-ഗിരിജാ വാര്യര്‍

‘നീയറിയാതെ നിന്‍ ചുണ്ടില്‍ നിഗൂഢസ്മിതങ്ങള്‍ വിടര്‍ത്തുന്ന സ്വപ്നങ്ങളെന്റേതുമല്ലയോ”ഓ. എന്‍. വി. യുടെ ‘ശാര്‍ങ്ഗപ്പക്ഷിക’ളിലെ വരികളാണിവ.ഉൃ. മായാ ഗോപിനാഥിന്റെ ബോധശലഭങ്ങള്‍ വായിച്ചപ്പോള്‍ എനിക്ക് ഓ. എന്‍. വി യുടെ ഈ വരികള്‍ക്ക് ഒരു ഇതരഭാഷ്യം ചമയ്ക്കാന്‍ തോന്നി. ”നീയറിയാതെ നിന്‍ സ്വപ്നം വിടര്‍ത്തുന്ന കഥകളെന്റേതുമല്ലയോ? ‘ സത്യമാണ് പറഞ്ഞത്..വായനക്കാരന്‍ /വായനക്കാരി,മായ പണിയുന്ന സ്വപ്നക്കൂട്ടിലെ അക്ഷരങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോകും. പകുത്താലും പകുത്താലും തീരാത്തത്ര പ്രണയം ആ കഥാപാത്രങ്ങളോട് നമുക്ക് തോന്നും. ഒരു തിരിയില്‍നിന്നും കൂടുതല്‍ തെളിച്ചമുള്ള ഒട്ടേറെ തിരികളിലേക്ക്.. നൂറായി പങ്കുവെച്ചാല്‍ […]

പാട്ടും പറച്ചിലും-ഹരിയേറ്റുമാനൂര്‍

കാത്തുരക്ഷിക്കണേ മുത്തപ്പാ.. ഇതിന്റെ ഈണം കേട്ടപ്പോള്‍ ദേവരാജന്റെ ‘തപസ്വിനീ’ എന്ന പാട്ടിന്റെ ഈണം പോലെ തോന്നി..എന്നാല്‍ ട്രാക്ക് എടുത്തു കഴിഞ്ഞപ്പോള്‍ ആകെ മാറി! അതൊക്കെ മോഹന്‍ദാസിന്റെ വിരുതെന്നേ പറഞ്ഞുകൂടൂ..ഈ പാട്ടുകള്‍ എം ജി പാടിയത് തിരുവനന്തപുരത്ത്.. ദുര്‍ഗ്ഗ എറണാകുളത്ത്. സുരേഷ് ഗോപി എവിടെയെന്നറിയില്ല! കോറസ്സ് & തബല കോഴിക്കോട്ട്..വയലിനും നാദസ്വരവും എറണാകുളത്ത്.. ഈണമിട്ടത് കോഴിക്കോട്ടും കണ്ണൂരും വച്ച്,, എഴുതിയത് കണ്ണൂരും കോട്ടയം- ഏറ്റുമാനൂര്‍ തീവണ്ടി യാത്രയിലും ഒരു പാട്ട് സെക്കണ്ടരാബാദിലും വച്ച്…! പറശ്ശിനി – ഇതു പറശ്ശിനി […]

നീലിമ-ലാലി രംഗനാഥ്: ഭാഗം മൂന്ന്‌

മുറിയില്‍ തളംകെട്ടി നിന്ന മൂകതയിലേക്ക് നീലുവിന്റെ മനസ്സില്‍നിന്നും ഓര്‍മ്മകളുടെ സുഗന്ധം പരന്നൊഴുകാന്‍ തുടങ്ങി. ‘ ഞാനൊന്ന് ഫ്രഷാവട്ടെ നീലു ‘ , എന്ന് പറഞ്ഞു ശാരിയും ബാത്‌റൂമിലേക്ക് പോയി. നെഞ്ചോട് ചേര്‍ത്തുവച്ച ചിലതെല്ലാം നീലുവിന്റെ സ്മൃതിലൂടെ യാത്ര ചെയ്യാനാരംഭിച്ചു. കൂടെ കൂട്ടരുതെന്ന് എത്ര തന്നെ ശ്രമിച്ചാലും പറിച്ചുമാറ്റാനാവാത്ത വിധം പറ്റിച്ചേര്‍ന്ന ചില ഓര്‍മ്മച്ചിത്രങ്ങള്‍. നിറമുള്ളവയും നിറംകെട്ടവയും… വേനലിലൊഴികെ എല്ലാ മാസങ്ങളിലും പച്ച പുതച്ചുനില്‍ക്കുന്ന സുന്ദരമായ ഒരു ഗ്രാമം. വയലേലകളും, കാവും, കുളങ്ങളും, ടാറിടാത്ത മണ്‍പാതകളുമുള്ള ഒരുള്‍പ്രദേശം. നിഷ്‌കളങ്കത […]

THE ARC (Novel) Chapter 6 – Dr. Aniamma Joseph

The next day when I came back from college, Santha told me that Mon had a fever. Quickly I went and checked him. His forehead and body were burning hot. The temperature had shot up to 103 degrees! Immediately, a water-soaked cloth was put on his forehead and body. Roy was out of the station. […]

കാലാന്തരങ്ങള്‍-കരൂര്‍ സോമന്‍ (നോവല്‍-അധ്യായം-16)

രതി ഗോപാലന്റെ മരണത്തോടെ ആ വീടിന്റെ അനക്കങ്ങള്‍ക്ക് അറുതി വന്നതു പോലെ സരളയ്ക്കു തോന്നി. അപ്രധാനമെന്നു കരുതുന്നതുപോലും ഇല്ലാതെയാകുമ്പോള്‍ വലിയ ശൂന്യതയായിരിക്കും ഉണ്ടാവുക. ലോകത്തിന്റെ സമസന്തുലനം തെറ്റാന്‍ വന്‍ മരങ്ങള്‍ വീഴണമെന്നില്ല. ഒരു ചെറിയ പുല്‍നാമ്പ് പിഴുതെറിയപ്പെട്ടാലും മതിയാകും. സരളയുടെ ജീവിതത്തില്‍ ഗോപാലനു എന്തു സ്ഥാനമാണുണ്ടായത്. ഒന്നുമില്ല, ഭര്‍ത്താവിന്റെ അപ്പന്‍ എന്നതില്‍ കവിഞ്ഞ് ആത്മബന്ധത്തിന്റെ ഒരു കണികയും അയാളില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. രാജന്‍ മരിച്ച ശേഷം തന്നെ ഇവിടെ കൊണ്ടുവന്നത് സ്‌നേഹസമ്പന്നത കൊണ്ടെല്ലെന്നു അവള്‍ക്കു നന്നായറിയാം. വീട്ടില്‍ […]