കല്യാണസീസണ്‍ വന്നെത്തിയാല്‍
ഈ കോളാമ്പികള്‍ക്കു നല്ല ഡിമാന്റായി
കല്യാണത്തിന്റെ തലേന്നു മുതല്‍ക്കേ
ഉച്ചത്തില്‍ പാട്ടുകള്‍ വെച്ചു തുടങ്ങും..
ഒരു കല്യാണവീടിന്റെ ലക്ഷണം തന്നെ
ഉച്ചത്തിലുള്ള കോളാമ്പി പാട്ടാണു..
എ എം രാജയും കമുകറയും എ. പി. കോമള, പി ലീലയും
പാട്ടുകള്‍ പാടിത്തകര്‍ക്കുന്ന കേട്ടു
ആളുകള്‍ രോമാഞ്ച കഞ്ചുക പുളകി
തരാകും..
കാലം പോകെ ഗാന ഗന്ധര്‍വ്വന്‍ യേശുദാസും
ഭാവ ഗായകന്‍ ജയചന്ദ്രനും
ഗാനകോകിലങ്ങള്‍ ജാനകിയമ്മയും
പി. സുശീലയും വാണി ജയറാമും
മധുരമൂറുന്ന ശബ്ദങ്ങളില്‍
പാടി വെച്ചിട്ടുള്ള ഗാനങ്ങളൊക്കെ
ഈ കോളാമ്പിയിലൂടെ പുറത്തു വരുമ്പോള്‍
ഏതോ മായിക ലോകത്തിലെത്തിയ പോലൊരു
അനുഭൂതിയുള്ളില്‍ നിറഞ്ഞു കവിയും..
അമ്പലത്തിലെ ഉത്സവങ്ങള്‍ക്കും പള്ളികളില്‍ പെരുന്നാളിനും
ഗാനമേളയും നാടകങ്ങളും അരങ്ങു തകര്‍ത്തു വാരണമെങ്കില്‍
ഈ കോളാമ്പികളൊക്കെ കൂടിയേ തീരൂ…
മാത്രമോ, രാഷ്ട്രീയക്കാരുടെ സമ്മേളന ങ്ങള്‍ക്കും
അത്യന്താപേക്ഷിതമാണീ കോളാമ്പി കള്‍…
എട്ടുദിക്കും പൊട്ടുമാറുച്ചത്തില്‍ മൈക്കിലൂടെ അലറി വിളിക്കുമ്പോള്‍
അതു ദൂരെ ദിക്കിലേക്കെത്തണ മെങ്കില്‍
ഈ കോളാമ്പികള്‍ കൂടിയേ തീരൂ..
പിന്നെ കാലം മാറി കോലവും മാറി
ഇവയുടെ സ്ഥാനം സ്പീക്കര്‍ ബോക്‌സുകള്‍ കയ്യടക്കി…
അങ്ങനെ കോളാമ്പികള്‍ വിസ്മൃതി യിലുമായി…
എങ്കിലും ഈ ചിത്രമിന്നെന്നെ
പോയ കാലത്തെ കല്യാണവീടിന്റെ
ഉമ്മറപ്പന്തലില്‍ കൊണ്ടു നിര്‍ത്തി…

One thought on “പണ്ടു കാലത്തെ പാട്ടു കോളാമ്പികള്‍-ശ്രീകല മോഹന്‍ദാസ്”
പോയ കാലത്തെ സ്മൃതിപഥത്തിൽ കൊണ്ടുവന്ന കോളാമ്പിയുടെചിത്രണo മനോഹരമായിട്ടുണ്ട് കല.


