LIMA WORLD LIBRARY

ചോര്‍-ഗിന്നസ് സത്താര്‍ ആദൂര്‍

നാല് ദിവസം നടന്നിട്ടാണ് രണ്ട് ഹിന്ദിക്കാരെ വീരാവുണ്ണിക്കാക്ക് കിട്ടിയത്. മുറ്റത്തുനിന്ന് ഇത്തിരി കല്ലും മണ്ണും പറമ്പിലേക്ക് കൊണ്ടുപോകണം, അത്രയേ ഉള്ളൂ പണി. ഒരാള്‍ക്കുള്ള പണിയെ ഉള്ളൂ. എന്നാലോ വന്നത് വന്നത് രണ്ടാള്. എന്തെങ്കിലുമാകട്ടെ എന്നു കരുതി അറിയാവുന്ന ക്യാ, നഹി, ജെല്‍ദി, അച്ഛാ, കൈസാഹെ, കോന്‍ഹെ, തു, തും, തുടങ്ങിയ അല്ലറ ചില്ലറ ഹിന്ദി വാക്കുകളും പിന്നെ ആംഗ്യവുമൊക്കെയായി മൂപ്പര് കൂടെ നിന്നു… ഉച്ചയായപ്പോള്‍ കെട്ടിയോള് വിളിച്ചുപറഞ്ഞു. ‘ അവറ്റക്ക് ചോറായിട്ട്ണ്ട്. ഒരു എല മുറിച്ച് വരാന്‍ […]

രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാടിയ HQS വെല്ലിങ്ടന്‍-ഗിരിജ വാര്യര്‍

ലണ്ടനിലെ തെംസ് നദിയിലൂടെയുള്ള യാത്രക്കിടയില്‍ ഇതുപോലൊരു കപ്പല്‍ കണ്ടു. ലാലി സൂചിപ്പിച്ച ക്വീന്‍ എലിസബത് പോലെ നിറുത്തിയിട്ട, ഫ്‌ളോറ്റിംഗ് ലിവറി ഹാള്‍ ആക്കി മാറ്റിയ HQS വെല്ലിങ്ടന്‍ എന്ന കപ്പലിനെ. ഈ കപ്പല്‍ ഇപ്പോള്‍ തെംസ് നദിയിലെ ടെമ്പിള്‍ പിയറില്‍, വിക്ടോറിയ എംബാങ്ക്‌മെന്റിന്റെ അരികില്‍ നിറുത്തിയിട്ടിരിക്കുകയാണ്. 1934-ല്‍ ഡെവോണ്‍പോര്‍ട്ടില്‍ നിര്‍മ്മിച്ച കപ്പല്‍ റോയല്‍ നേവിയുടേതാണ്. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് ന്യൂസിലാന്‍ഡിലെയും ചൈനയിലെയും സ്റ്റേഷനുകളില്‍, പ്രധാനമായും പസഫിക്കില്‍ സേവനമനുഷ്ഠിച്ചു. അക്കാലത്ത് കപ്പലിന്റെ പേര് HMS വെല്ലിങ്ടണ്‍ എന്നായിരുന്നു. രണ്ടാം […]

Unbroken Flame – Anu Aby Susan

They tried to break me, year by year, With empty promises, doubt, and fear. I bent, I bowed, I played their game, Yet still, they whispered, “Not enough. The same.” I sharpened my craft, I honed my art, Poured my soul, gave all my heart. But kindness, they saw as a flaw, a weight, And […]

എന്റെ ഭ്രാന്തനിഷ്ടങ്ങള്‍-ലാലി രംഗനാഥ്‌

എന്റെ ഭ്രാന്തനിഷ്ടങ്ങളെ, ചോര പൊടിയാതെ കണ്ണീരില്‍ നനയ്ക്കാതെ തൊണ്ടയിലിടറാതെ എത്ര ഋതുക്കളില്‍ എത്ര കടല്‍ മഴകളില്‍ എത്ര പ്രണയ കവിതകളില്‍ കൈക്കുമ്പിളിലെടുത്ത് ഞാനോമനിക്കണം? കാറ്റിലും കോളിലുമുലയാതെ, കടല്‍ച്ചുഴിയിലകപ്പെടാതെ ഇരുട്ടിലുഴറാതെ അഗ്‌നിയിലെരിയാതെ വേവുന്ന ഗ്രീഷ്മത്തിലുരുകാതെ എങ്ങനെ ഞാനത് തീരത്തണക്കണം.? നിങ്ങളുടെ ഭ്രാന്തന്‍ ഇഷ്ടങ്ങളെ നോക്കി നിങ്ങള്‍ കരയാറുണ്ടോ…?? ഈയാംപാറ്റകളെ പോലെ മരിച്ചുവീഴുന്ന ഇഷ്ടങ്ങളെ നോക്കി ആരുമാരും കാണാതെ നിങ്ങള്‍ വിങ്ങാറുണ്ടോ…? ഇല്ലെങ്കില്‍ ഞാനീ വിജനവീഥിയില്‍ തനിയെ നടക്കുന്നവള്‍….

സിനിമയും സീരിയലും സെന്‍സര്‍ഷിപ്പും-സാബു ശങ്കര്‍

സംസ്‌കാരത്തിനും ജനതയ്ക്കും മദ്ധ്യേ ഒരു അദൃശ്യ മതില്‍ ഉയരുന്നുവോ ? … തിയേറ്ററിലെ ടിക്കറ്റ് കൗണ്ടറിലെ കളക്ഷന്‍ മുഖ്യ ലക്ഷ്യമാക്കിയുള്ള ചലച്ചിത്ര നിര്‍മ്മാണത്തെ നാം വാണിജ്യ സിനിമ എന്ന് വിളിക്കുന്നു. പ്രബുദ്ധിയുടെ കാര്യത്തില്‍ പിന്നാക്കം നില്‍ക്കുന്ന ബൃഹത് വിഭാഗം ജനങ്ങളെ കാണികളാക്കി വാണിജ്യ റേറ്റിംഗ് കൂട്ടുന്ന ടെലിവിഷന്‍ സീരിയലുകളും ചില പ്രോഗ്രാമുകളും ഹ്രസ്വ ചിത്രങ്ങളും ഏറെയും സാംസ്‌കാരിക വിരുദ്ധ നിര്‍മ്മിതികളാണ്. ഇപ്പോള്‍ മലയാളത്തില്‍ സ്വകാര്യ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകള്‍ കേരളീയ സംസ്‌കാരത്തിന്റേതല്ല. വൈജ്ഞാനികമായി പിന്നാക്കം […]

സ്ത്രീ സൗഹൃദത്തിന്റെ ചാരുത-പ്രൊഫ. കവിതാ സംഗീത്

ഈ പ്രപഞ്ചത്തില്‍ മനുഷ്യന് ലഭിച്ച ഏറ്റവും വലിയ മനോഹരമായ സമ്മാനമാണ് സൗഹൃദം. എന്റെ ജീവിതത്തിലെ എല്ലാ അനുഭവങ്ങളുടെയും ഭാഗമായിരുന്നു എന്റെ സുഹൃത്തുക്കള്‍…അവര്‍ എന്റെ നല്ലതും ചീത്തയും സങ്കടങ്ങളും ഉയര്‍ച്ചകളും താഴ്ചകളും എല്ലാത്തിലും എന്റെ ഒപ്പം ഉണ്ടായവരാണ് . എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഈ സുഹൃത്ത് വലയങ്ങള്‍ വിലമതിക്കാനാവാത്ത ഒരു കാര്യമാണ്. സ്ത്രീകള്‍ തമ്മിലുള്ള യഥാര്‍ത്ഥ സൗഹൃദം കണക്കാക്കേണ്ട ഒരു ശക്തിയാണ്. ഇത് സാധാരണയെ മറികടക്കുന്ന ഒരു ബന്ധമാണ്, പങ്കിട്ട അനുഭവങ്ങള്‍, പരസ്പര ധാരണ, പിന്തുണയുടെ അചഞ്ചലമായ ബോധം. […]

വന്യം-സുകൃത

കാട്ടിനു നടുവിലൂടെ യുള്ള ഒറ്റപ്രയാണത്തില്‍, നിശ്ശബ്ദത,സുന്ദരവും ഭ്രാന്തവുമാവും കെട്ടു പിണഞ്ഞ കാട്, ഉന്മാദം നിറച്ച മൗനം വിരിഞ്ഞ് പിരിഞ്ഞു പാഞ്ഞകലുന്ന വഴികള്‍ എന്നേക്കുമായിവ എന്നെ വിഴുങ്ങിയെങ്കിലെന്ന് കൊതി പിടിപ്പിക്കുന്ന കുളിര്‍ന്ന വനാന്തരം കുറവന്‍ മലയുടെ ചുന്നരികുറത്തിയുടെ നനഞ്ഞു നേര്‍ത്ത വെണ്‍ ചേല കണക്കെ, മഞ്ഞ് വീണു മായാന്‍ കിടക്കുന്ന നനുത്ത കാട്ടാറ്.. വന്നൊന്നു നനഞ്ഞിട്ട് പോകു , എന്ന് വശ്യമായി ചിരിച്ചു കിടക്കുന്ന പെണ്ണിനെ പോലെ വിരലുകള്‍ വിടര്‍ത്തി യിളക്കി വിളിച്ച്, അവള്‍.,… ജീവിതത്തിന്റെ തീപ്പന്തങ്ങള്‍ ക്കിടയിലേബ […]

ചുവന്ന ഹൃദയമുള്ള റോസാപ്പൂവുമായി-വൃന്ദ പാലാട്ട്

എവിടയോ മറഞ്ഞു കളഞ്ഞ കാമുകനെ ഓര്‍ത്ത് ഏകാന്ത രാവുകളില്‍ പാടുന്ന ഭാര്‍ഗ്ഗവിക്കുട്ടിയുടെ രാഗാര്‍ദ്ര സ്വപ്നങ്ങള്‍ ഇന്നും ആകാശ താരത്തിന്‍ നീല വെളിച്ചത്തില്‍ തങ്ങി നില്ക്കൂന്നു. പി .ഭാസ്‌ക്കരന്‍ മാഷിന്റെ രചനകള്‍ നോക്കിയാല്‍ കവിളത്തെ കണ്ണുനീര്‍ കണ്ട് മണിമുത്താണെന്ന് കരുതിയ വഴിയാത്രക്കാരുണ്ട്, കടവത്ത് തോണി അടുക്കുമ്പോള്‍ കവിളത്ത് മഴവില്ല് വിരിഞ്ഞ കാമിനിമാരുണ്ട്, സംഗീതത്തിനായ് സര്‍വ്വവും തുജിച്ച ഗായകരുണ്ട്. ഗര്‍ജ്ജിക്കുന്ന വയലാറും ഒറ്റക്കമ്പിയുള്ള തംബുരുവുമുണ്ട്. എങ്കിലും ഭാസ്‌ക്കരന്‍ മാസ്റ്ററുടെ ‘കാച്ചിക്കുറുക്കിയ മോഹത്തിന്‍ പാലി’ നേക്കാളും എന്നും ഇഷ്ടപ്പെട്ടത് സ്വന്തമെന്ന് കരുതപ്പെടുന്ന […]

നിദ്രയെ പുല്‍കാതെ-ഷീലജയന്‍ കടയ്ക്കല്‍

ചന്ദ്രക്കലാധരാ ചന്ദ്രചൂഢാ പാര്‍വ്വതിവല്ലഭാ പാരിന്റെ രക്ഷകാ! നിന്‍മന്ത്രമുരുവിട്ടു നിന്നിലണയുമ്പോള്‍ പാപികള്‍ക്കാശ്വാസം നല്‍കും പരമേശ്വരാ പാരിനെകാക്കുന്ന കരുണാകരാ…. ഗംഗാധരശങ്കരാ ത്രിശൂലനായകാ നിന്നിലെ ശ്വാസനാളത്തിലമരുന്ന കാളകൂടം ഭുജിക്കാതെ കാത്തൊരു പാര്‍വ്വതിദേവിയും നിന്‍ തിരുമുന്നിലായ് പൂജചെയ്തു നിന്നിലണഞ്ഞതും നിദ്രയെപുല്‍കാതെ ഞാന്‍ നിന്‍നാമമുരുവിട്ടതും നീയിന്നറിയേണം ഭൂതനായകാ…. മോക്ഷമേകേണം ശിവശങ്കരാ തിരുജടയില്‍ ഗംഗയെകാത്തവനാം പരമേശ്വര നിനക്ക് കൂവളത്തിലയാലെ മാലയുംചാര്‍ത്തി കര്‍ണ്ണാമൃതമായ് തിരുനാമവും പാടി ത്രിലോകവും ശിവനാമമുരുവിട്ട് നിന്‍ കാലടി പുല്‍കി കണ്ണീരുമായിതാ മനമുരുകിയ വേദന കാണാതെപോകല്ലെ നൃത്യനടേശാ… ത്രിശൂലം കരഭൂഷണമാക്കിയും താളമുതിര്‍ത്ത നിന്‍ താണ്ഡവവും […]

അക്ഷരത്തെറ്റുകള്‍-പ്രമീളാദേവി

അടുത്തു വന്നൊരു മലയാളത്തിന്‍ പത്രത്താളുകളില്‍ അടിച്ചു വന്ന വാര്‍ത്തയിലക്ഷര- ത്തെറ്റുകളുണ്ടായി. വഴിക്കു വച്ച് ഞാനതുകണ്ട് കരച്ചില്‍വന്നപ്പോള്‍, അടുത്ത വീട്ടിലെ ചേട്ടന്‍ കണ്ട് ചിരിച്ചു ജോറായി മറന്നു നമ്മുടെ മലയാളത്തിന്‍ ശൈലികളോരൊന്നും വിടര്‍ന്ന പൂമണമുള്ളവയെല്ലാം കരിഞ്ഞുപോകുന്നോ? പുണര്‍ന്നിടാം മമ മലയാണ്മകളെ ആദരവോടെന്നും, നുകര്‍ന്നുകൊണ്ടിനി മലയാളത്തെ സ്‌നേഹിച്ചീടേണ്ടേ? അടുത്ത വീട്ടില്‍ മലയാളത്തെ പടിയടച്ചല്ലോ, വരുന്ന ഊഴം നമ്മുടെതാണെ – ന്നോര്‍ത്തിരിക്കേണം ‘ശരിക്കു നമ്മുടെ പടിക്കലാരോ ചടഞ്ഞിരിപ്പുണ്ടേ! ചിരിച്ചു വന്നവരടുത്ത വീടും കവര്‍ന്നെടുത്തോളും.’

സൂനം-ഡോ: ജയദേവന്‍

സാഗരം വെടിഞ്ഞെത്തും സൂര്യനന്തിയോളവും സാരസം വിടര്‍ന്നപോല്‍ ശോഭയോടെരിയുമ്പോള്‍, സാദ്ധ്വിയാം ധരിത്രിയില്‍ പൊന്നൊളി പരക്കുന്നു സാതമോടുണര്‍ന്നെല്ലാം ജീവിതം നയിക്കുവാന്‍.. സാമഗാനമോതി നീ പ്രാണനെ പോറ്റാനെന്നും സാമ്യമില്ലാതെയൂര്‍ജ്ജം തന്നനുഗ്രഹിക്കാനായ്, സാദരം വണങ്ങിടാം പൊന്നണിഞ്ഞുദിക്കുവാന്‍ സാദമില്ലാതെ വിണ്ണില്‍ തേരിലാഗമിക്കണം.. സിദ്ധനര്‍ക്കനന്യര്‍ക്കായ് സ്വയമഗ്‌നിയും ചൂടി സിന്ധുവിന്നാഴംതേടി പോകുവോളവും നിന്റെ, സുഗന്ധം നിറഞ്ഞേറും കാരുണ്യാമൃതം തൂകി സുഖമോടെന്നും ഭൂമി വാഴുവാന്‍ തുണയ്ക്കണം.. സുപ്തിയില്ലാതെ താനേ വിളക്കായെരിഞ്ഞോരോ സുദിനം നല്കാനായി തുടുത്താകാശംതന്നില്‍, സുചിരം വേണം നിന്നെ കണ്ടുകണ്ടാനാരതം സുസ്മിതം പൊഴിച്ചൂഴി സാമോദം വലംവെക്കാന്‍.. സുരസിന്ധുവില്‍ നീന്തും […]

കൊറ്റച്ചി: അധികാരത്തിന്റെ പ്രതീകം-ശ്രീ മിഥില

ഹഫ്‌സത്ത് അരക്കിണര്‍ എന്ന എഴുത്തുകാരിയുടെ വ്യത്യസ്തമായ ‘കൊറ്റച്ചി എന്ന കഥയിലെ ‘കൊറ്റച്ചി എന്ന കഥാപാത്രം എന്റെ വായനയിലെ മറക്കാനാവാത്ത കഥാപാത്രമാണ്. ‘കൊറ്റച്ചി എന്ന ശീര്‍ഷകത്തിന്റെ പുതുമയാണ് കഥയിലേക്കു നയിച്ചത്. പെണ്‍വളര്‍ച്ചയുടെ ഇടുങ്ങിയ വഴികളില്‍ പ്രതിബന്ധം തീര്‍ക്കുന്ന സ്വവര്‍ഗ്ഗത്തിന്റെ ഭീകരമുഖമാണവള്‍. അരക്ഷിതമായ പെണ്‍വളര്‍ച്ചയുടെ ഒരു ഇരുണ്ട കാലഘട്ടം എഴുത്താളിനാല്‍എഴുതിച്ചേര്‍ക്കപ്പെടുന്നുണ്ട്. ക്രമാനുഗതമായ വളര്‍ച്ചയ്ക്ക് കാത്തിരിക്കാന്‍ പോലുംതയ്യാറാവാത്ത പുരുഷമേധാവിത്വത്തിന്റെ കാമാസക്തികള്‍ക്ക് അടിമപ്പെട്ടു പോകുന്ന ഒരു ബാല്യത്തെ വളരെ ഭംഗിയായി അല്ലെങ്കില്‍ അത്രമേല്‍ ഭീകരതയോടെ ഈ കഥയില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ഇവിടെ അധികാരത്തിന്റെ […]

ജാതകഫലം-Late.N.P സരസ്വതി അമ്മ (സമ്പാദക: മിനി സുരേഷ്)

‘ബാലനും, ഭാര്യയും വരുന്നുണ്ട്. ‘പാറുവമ്മ ഒരു വിജിഗീഷുവിന്റെ ഭാവത്തില്‍ വിളിച്ചു പറഞ്ഞു.ആറ്റുനോറ്റിരുന്ന ആ വരവ് ആദ്യമായി കണ്ടു പിടിച്ചത് പാറുവമ്മയാണ്.ശാരദയും ,സുഭദ്രയും അവരുടെ അമ്മ ലക്ഷ്മിയമ്മയും ധൃതിയില്‍ വേലിക്കരികിലേക്ക് ചെന്നു.ബാലനും ,ഭാര്യയും ,ബാലന്റെ അമ്മയും മറ്റു ചില ബന്ധുക്കളും അങ്ങനെ ഒരു ഘോഷയാത്ര മുന്നോട്ട് നീങ്ങുന്നുണ്ട്.പാറുവമ്മ വേലിപ്പത്തലില്‍ പിടിമുറുക്കിക്കൊണ്ട് ചാഞ്ഞു നോക്കി. ശാരദ സുഭദ്രയുടെയും അമ്മയുടെയും മറവില്‍ നിന്നു കൊണ്ട് ആ ദൃശ്യം വീക്ഷിച്ചു.എല്ലാവരുടെയും ദൃഷ്ടി ആ പുതുമണവാട്ടിയില്‍ തറഞ്ഞിരിക്കുകയാണ്. ഒന്നും വ്യക്തമല്ല.സൗന്ദര്യത്തിന്റെ ഒരു ഓളം വെട്ടല്‍ […]

പത്തിയമര്‍ത്തുന്ന തിരകള്‍-ജയരാജ് പുതുമഠം

പാരിന്റെ കന്മഷമൂറ്റാന്‍ ജ്വലിച്ച മേഘഗര്‍ജ്ജനങ്ങളില്‍ നുരയുന്നതൊക്കെയും അനീതിയുടെ പാഴ്‌ച്ചെടികള്‍ മാത്രം വിഹായസ്സിന്‍ നവജ്വാലയില്‍ ചിദാനന്ദനാളം കൊളുത്താന്‍ ഒരുങ്ങിയുണരുന്ന തിരമാലകള്‍ ഭയപ്പാടിന്റെ മാളങ്ങളില്‍ ചുരുണ്ട് പത്തിയമര്‍ത്തി മുരളുന്നു കൊഴിഞ്ഞിറങ്ങി തളര്‍ന്ന തൂവലുകള്‍ പെറുക്കി തലോടാന്‍ കിളിമാനസരില്ലിവിടെയെന്നാലും അറിവിന്നപ്പുറത്തുണ്ടനവധി അഖിലാണ്ഡ സ്‌നേഹതീര്‍ത്ഥങ്ങള്‍ കുളിരായ് എന്നറിയുക അഴുകുന്ന പുല്‍മേടുകളില്‍ കാലികമായി മുളയ്ക്കുന്ന പ്രതീക്ഷാനാമ്പുകളില്‍ മൗനമായ് നിഴലുകള്‍ നിറച്ച് പ്രകൃതിമീട്ടുന്ന സ്വരസുധാമഴയില്‍ മധുകണം നുകര്‍ന്ന് മുന്നിലെ മായാപൊയ്കയില്‍ സായൂജ്യമുണ്ണാന്‍ കൊതിക്കുന്ന വേഴാമ്പല്‍ കൂട്ടങ്ങളാണിപ്പോഴും നാം