മതതീവ്രവാദത്തിന് പ്രോത്സാഹനം മാത്രം: ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിന്റെ മുഖം
സ്ഥാനം ലഭിക്കാതെ മോഹം തീര്‍ന്നു; ബിജെപി വെള്ളാപ്പള്ളിയെയും മകനെയും പൂര്‍ണമായും തഴഞ്ഞു!
അഭയം-പ്രസന്ന നായര്‍

ശത്രുവിന്റെ അരികില്‍ അഭയംതേടു ന്നതു കീഴടങ്ങലാണ്. ദേവികക്കതു നന്നായിട്ടറിയാം.എങ്കിലും അവളുടെ മുന്നില്‍ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. മിഥുന് അതില്‍ ഒരു അസ്വഭാവികതയും തോന്നിയില്ല. കാരണം അവന് ദേവികയോട് വെറുപ്പും, ശത്രുതയും ഇല്ലായിരുന്നു. ‘സമുദ്ര’ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഏഴും, എട്ടും നിലകളില്‍ താമസിക്കുന്നവരാണ് ദേവികയും, മിഥുനും അവരുടെ കുടുംബങ്ങളും. ഓര്‍മ്മവെച്ച നാള്‍ മുതല്‍ രണ്ടു കുടുംബങ്ങളും കൂട്ടു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. ഒന്നിച്ചുള്ള ആഘോഷങ്ങള്‍, യാത്രകള്‍ എല്ലാം പതിവായിരുന്നു കാലം ദേവികയിലും, മിഥുനിലും ശാരീരികവും, മാനസീകവുമായ മോടിപിടിപ്പിക്കല്‍ നടത്തി. […]
സ്ത്രീ മനസ്സിന്റെ കാപട്യം-കവിതാ സംഗീത്

ഇര്‍ഷ്യ, അഥവാ കുശുമ്പ് സമൂഹത്തില്‍ പ്രത്യേകിച്ച് വനിതകളുടെ ഇടയില്‍ നടക്കുന്ന ഒരു വ്യത്യസ്തമായ വികാരം ആണ്. ഈ വിഷം, ഒരു സ്ത്രീയുടെ ജീവിതത്തെ മൂല്യമേറിയ രീതിയില്‍ ബാധിക്കുന്നതാണ്. ഇത് അവരുടെ മാനസികാരോഗ്യത്തെ കൃത്രിമമായി ബാധിച്ച്, അവര്‍ക്കുള്ള സമ്മര്‍ദ്ദവും വിഷാദവും വര്‍ദ്ധിപ്പിക്കുന്നു. വിഷം കലര്‍ന്ന ഇര്‍ഷ്യയുടെ സ്വഭാവം; വളരെ അധികം വിജയികളായ, സഫലമായ, അറ്റു വന്ന സ്ത്രീകളെ നോക്കുമ്പോള്‍, മറ്റ് സ്ത്രീകളുടെ ഇടയില്‍ നിന്നുണ്ടാകുന്ന ഇര്‍ഷ്യക്കറുക്കുകള്‍ ഒരു ദുഷ്പ്രഭാവമാവുന്നു. ഈ ഇര്‍ഷ്യ, അവരെ പ്രതിയോഗികളാക്കുകയും, അതിനാല്‍ അവര്‍ക്ക് ശരിയായ […]
അവഗണന – ജോസ് ക്ലെമന്റ്

നമ്മളൊക്കെ എത്ര ധാര്‍ഷ്ട്യമുള്ളവരാണ്. അതറിയണമെങ്കില്‍ നാം പാടെ അവഗണിച്ചവരെക്കുറിച്ചോര്‍ത്താല്‍ മാത്രം മതി. കരുണയില്ലാത്ത വാക്കും പ്രവൃത്തിയും കൊണ്ട് നമ്മള്‍ ഏല്പിച്ച ക്ഷതങ്ങള്‍ എത്രയോ അധികമാണ്. അപരര്‍ക്കെതിരെ നാം ഉയര്‍ത്തി വീശിയിട്ടുള്ള നമ്മുടെ വാള്‍ത്തലകളില്‍ എത്രയോ പേരുടെ കണ്ണീരും കിനാക്കളുമാണ് കുഴഞ്ഞു പുരണ്ടിട്ടുള്ളത്. ഭൂമിയൊട്ടാകെ മഹാ സമുദ്രമായി മാറിയ ദിനരാത്രങ്ങള്‍ക്കൊടുവില്‍ നോഹ പറത്തി വിട്ട മലങ്കാക്കയെപ്പോലെയല്ലേ നമ്മില്‍ പലരും. ആര്‍ക്കും ഒരു പ്രതീക്ഷയ്ക്കും വക നല്കാതെ, സന്തോഷത്തിന്റെ ഇത്തിരിവെട്ടം പോലും കൊളുത്താതെ എവിടെയൊക്കെയോ അലഞ്ഞ്, ഒടുവില്‍ ചത്തോ ജീവിച്ചോ […]
ഐസ്‌ക്രീം, ഒരു ചെറിയ വലിയ പുസ്തകം-ഡോ. മായാ ഗോപിനാഥ്

ലിമ ഓണ്‍ലൈന്‍ ലൈബ്രറി എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും, മികച്ച സാഹിത്യകാരിയും, പൊതുപ്രവര്‍ത്തകയുമായ ശ്രീമതി മിനി സുരേഷിന്റെ ബാലസാഹിത്യകൃതിയായ ഐസ്‌ക്രീം മധുരം കുഞ്ഞുങ്ങളെ പോലെ വലിയവരും ഇഷ്ടപ്പെട്ടുപോകും. സങ്കീര്‍ണ്ണതകള്‍ ഏതുമില്ലാത്ത ലളിതമായ ഭാഷയിലൂടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും സ്പര്‍ശിക്കാന്‍ കഴിവുള്ള എഴുത്തുകാരിയാണ് ശ്രീതി മിനി സുരേഷ്. സഹാനുഭൂതിയും അനുകമ്പയും നഷ്ടമാവുകയും അക്രമവാസന കൂടുകയും ചെയുന്ന പുതുലോകത്തിന്റെ ഗതിവിഗതികളില്‍ മക്കളെയോര്‍ത്തുള്ള ആശങ്കകളും ആകുലതകളും പേറുന്നവരാണ് ഇന്നത്തെ മാതാപിതാക്കള്‍. എന്നെ ഞാനാക്കുന്ന മസ്തിഷ്‌കത്തില്‍ ഭാഷയുടെ സ്വാധീനം വളരെ വലുതാണ്. ഭാഷയും,ഓര്‍മ്മയുടെ സങ്കേതങ്ങളും, […]
ചിരി മാഞ്ഞവര്‍-ജഗദീശ് കരിമുളയ്ക്കല്‍

ചിരി മാഞ്ഞുപോയി. ചുണ്ടു ചുണ്ടോടൊട്ടിയ പക്ഷി കണക്കേ, ചുണ്ടില്‍ ചിരിയില്ല, പൂപുഞ്ചിരിയില്ല. ചിരി എങ്ങോ മാഞ്ഞുമറഞ്ഞുപോയി. കൂട്ടുകുടുംബംപോയി അണുകുടുംബം വന്നു. പ്രഭാതവും പ്രദോഷവും നിഴലറിയുമ്പോള്‍, മനസ്സിലെ ഘടികാരം മണിനാദം മുഴക്കുന്നു. മുത്തശ്ശിയില്ല മുത്തശ്ശനില്ല. ഒരു കുഞ്ഞിക്കഥ ചൊല്ലാനാളില്ലായിവിടെ.! ഇണയും തുണയും ഒരു ഉണ്ണിയും മാത്രം. മതിലുകള്‍ മറകള്‍ കെട്ടിമറച്ചോരു ജയിലായ ഭവനം നിതാന്ത ശൂന്യം. സുഖഭോഗങ്ങളില്‍ അതിമോഹമേറ്റി പെടാ പാടുപെട്ടും പണമുണ്ടാക്കാനായി നെട്ടോട്ടമോടുന്ന ഗതികെട്ടെ കാലം. സ്വാര്‍ത്ഥമോഹത്തിനാല്‍ ആഡംബരത്തിന്റെ അംബരചുംബിയാം ആരൂഢമെങ്ങും. വെട്ടിപ്പിടിക്കുവാനേറെയാണതിന് മത്സരം വേണം മനശാന്തി […]
പ്രതീക്ഷ-പ്രിന്‍സി

കണ്ണുകളില്‍ ഉരുള്‍ പൊട്ടുന്നു ഹൃദയത്തിലോ പ്രളയം… എല്ലാം നഷ്ടമായവന് ഇന്ന് മനസും നഷ്ടമായിരിക്കുന്നു ഉണങ്ങിയ കണ്ണീര്‍ ചാലുകള്‍ മനസിന്റെ ആഴങ്ങളില്‍ കുത്തി മുറിവേല്‍പിക്കുന്നു. മുറിഞ്ഞ മനസുകളില്‍ തൈലം പുരട്ടാന്‍ വീണുടഞ്ഞ സ്വപ്നങ്ങളെ നെയ്തു കൂട്ടാന്‍ പാളുന്ന മനസിനെ ശാന്തമാക്കാന്‍ കൈപിടിക്കാം കൈകോര്‍ക്കാം കൈതാങ്ങാകാം പരസ്പരം .. ഇനിയും നിലക്കാത്ത മനുഷ്യസ്‌നേഹത്തിന്റെ ഉരുള്‍ പൊട്ടലില്‍ സര്‍വ്വ ദുഖങ്ങളും കുത്തിയൊലിക്കട്ടെ.. ഇരുള്‍ മൂടി മാറി പ്രതീക്ഷയുടെ പ്രകാശം പരക്കട്ടെ…
കറുപ്പിന് ഏഴഴകാണ്-ലീലാമ്മ തോമസ് ബോട്‌സ്വാന

എല്ലാവരും ഇപ്പോള്‍, ‘കറുപ്പിനു ഏഴഴകെന്നു വാഴ്ത്തുന്നു. കള്ള കൂട്ടങ്ങളെ കള്ളം പറയരുത്.. കവിത എഴുതാന്‍ കറുപ്പ് നല്ലത്. മകനൊരു പെണ്ണു വേണമെങ്കില്‍ മാട്രിമോണിയല്‍ കോളം നോക്കിയാല്‍ വെളുത്ത പെണ്ണുവേണം.. എന്റെ കൂട്ടുകാരന്‍ സ്‌നാനപ്പെട്ട കുഞ്ഞുമോന്‍ വെളുത്ത പെണ്ണിനെ നോക്കി നിന്നു വയസ്സ് 38.. ആഭരണമില്ലാത്ത ഭാര്യയ്ക്ക്.. വെളുത്ത നിറമെങ്കിലും വേണമെന്ന് വാശി.. കള്ളക്കൂട്ടങ്ങളെ വെളുത്തശവക്കല്ലറകളെ.. നിങ്ങളാണ് കറുത്തവര്‍. ആഫ്രിക്കയുടെ പൊന്നോമന പുത്രന്‍ ഒബാമ.. ആഫ്രിക്കയിലെ ഒരു ഗ്രൂപ്പിനെ അതിസംബോധന ചെയ്തപ്പോള്‍ പറഞ്ഞവാക്കുകള്‍.. ഞാന്‍ എഴുതാം.. The real […]
നിറം തെറ്റിയ മഴവില്ല്-വൃന്ദ പാലാട്ട്

നിറങ്ങളുടെ പേറ്റുനോവുമായി ഒരു മഴവില്‍ മാനത്തുദിക്കുന്നു, ക്രമം തെറ്റി പിറന്ന നിറങ്ങള്‍ മാനം വാഴുന്നു. പച്ചയും മഞ്ഞയും നീലയും പൂണൂലിട്ടു പിറന്നു. വെളുപ്പ് എല്ലാ നിറങ്ങളിലും അഭിരമിച്ചിരുന്നു. കറുപ്പ് അഴകല്ലാത്തത് കൊണ്ട് ആകാശത്തിന്റെ തിമിരത്തിലൊളിച്ചു. കറുപ്പിനെ അവര്‍ കള്ളന്മാര്‍ക്ക് നല്‍കി, രാത്രീഞ്ചരനാക്കി. പാതിരികള്‍ക്ക് വെളുപ്പിനെ നല്‍കി വെളുക്കെ ചിരിക്കുന്നവരാക്കി. ഞരമ്പുകള്‍ വേരുകളാക്കിയ രക്തമൊഴുക്ക് ചുടു നീരാക്കിയ അടിമയുടെ കറുപ്പ് ദൈവനിയോഗമെന്ന് നക്ഷത്രങ്ങളിലെഴുതി വെച്ചു. വെളുത്തവന്‍ ഉടമയെന്ന് വരമൊഴി എഴുതി വെച്ചു. രാത്രിയുടെയും പകലിന്റെയും നിറത്തില്‍ അധീശത്വം ഒളിഞ്ഞിരിക്കുന്നു, […]
‘നമ്മളായിരുന്ന കാലം’; വായനാനുഭവം-സിസ്റ്റര്‍ ഉഷാ ജോര്‍ജ്

എസ്. നിധീഷിന്റെ ‘നമ്മളായിരിക്കുന്ന കാലം ‘ എന്ന കവിതയുടെ ആസ്വാദന കുറിപ്പ്:- ഒരു കവി തന്റെ കവിത രചിക്കാന്‍ തന്റെ ഭാവനയില്‍, ഓര്‍മ്മയില്‍ എത്തുന്ന ചിന്തകളെ മുത്തുകളായി കവിതയില്‍ കൊണ്ട് വരുമ്പോള്‍! വായനക്കാരന്‍ അതിനെ തന്റെ ജീവിതാ നുഭവുമായിട്ടായിരിക്കും പലപ്പോഴും നോക്കി കാണുന്നത്. എല്ലായിപ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല. ഞാന്‍ എസ്. നിധീഷിന്റെ ‘ നമ്മളായിരിക്കുന്ന കാലം ‘ എന്ന കവിതയിലൂടെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താന്‍ ശ്രെമിച്ചു. ഈ കവിത പലതവണ വായിച്ചിട്ടുണ്ട്. ഇന്ന് ഈ കവിത വായിക്കുമ്പോള്‍ […]
നഷ്ടപ്പെട്ട ഹൃദയം-ലാലി രംഗനാഥ്

എവിടെയാണ് എനിക്ക് എന്റെ ഹൃദയം നഷ്ടമായത്? അയാള്‍ ഓര്‍ത്തു നോക്കി. ‘ മറുവാക്ക് പറയാതെ നടന്നു നീങ്ങിയ കാമുകിയിലോ?.. ഹേയ് അല്ല.. വച്ച് നീട്ടിയിട്ടും അവള്‍ അത് നിരസിച്ചതാണല്ലോ..? പിന്നെ എവിടെയാണ്? ബാല്യത്തിലെ തന്നെ തനിച്ചാക്കി മണ്‍മറഞ്ഞ അച്ഛനമ്മമാരിലോ? അതുമല്ല.. തനിച്ചാക്കി പോയതിന്റെ ദേഷ്യത്തില്‍ ഒരിക്കലും ഞാനവര്‍ക്കത് കൊടുത്തു കാണില്ല. പിന്നെ..??’ ഓര്‍മ്മയില്‍ ഒരു വൃദ്ധസദനം തെളിഞ്ഞു വരുന്നു. പ്രതീക്ഷയുടെ ഒരു തരിവെട്ടം തെളിയാനായി കാത്തിരിക്കുന്ന ഒരുപറ്റം മനുഷ്യ കോലങ്ങളെ കണ്ടിറങ്ങിയപ്പോഴാണ് എനിക്ക് ഹൃദയം നഷ്ടമായത്… അതെ…അവിടെ […]
പൊന്‍പുലരി-കലാ പത്മരാജ്

തുരുമ്പിച്ചവയും ജീര്‍ണിച്ചവയും തൂക്കി വില്‍ക്കുകയോ ഉപേക്ഷിക്കുകയോ വേണം. അതുപോലെ അഴുക്കുപുരണ്ട ശീലങ്ങളോടും അപമാനം ഉണ്ടാക്കുന്ന ചെയ്തികളോടും നാം വിട പറയണം. മാടി വിളിക്കുന്ന എല്ലാ മാളങ്ങള്‍ക്കും രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉണ്ടായെന്നു വരില്ല. കെണിയില്‍ പെടുത്താന്‍ ആള്‍ക്കൂട്ടം തന്നെയുണ്ടാകും… രക്ഷപ്പെടേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ് എന്നറിയുക… പിടിവാശികള്‍ വേണ്ട, അവ ചിലപ്പോള്‍ ജീവിതത്തിനും ജീവനും വില നിശ്ചയിക്കും അഹംഭാവത്തിന്റെ മുഷ്ടി ചുരുട്ടിലിനല്ല, സൗഹൃദത്തിന്റെ തുറന്ന കൈകള്‍ക്കാണ് സ്വീകാര്യത കൂടുതല്‍… നേട്ടങ്ങളെ മാത്രമല്ല, നഷ്ടങ്ങളെയും കണക്കിലെടുത്ത് വേണം ജീവിതം അളക്കാന്‍. […]
സങ്കടക്കടലിലേകയായിയൊരമ്മ-അഡ്വ: അനൂപ് കുറ്റൂര്‍

സൗഭാഗ്യങ്ങളെല്ലാമകന്നാലും സദയമെല്ലാം സഹിച്ചോരമ്മ സുഖങ്ങളെല്ലാമുപേക്ഷിച്ചിതാ സമര്‍ഥരല്ലാമക്കളേ കാക്കുന്നു. സാരമായയസുഖത്തിനടിപ്പെട്ട് സന്താപമറിയാത്തവസ്ഥയില്‍ സമ്പത്തില്ലേലുംചികിത്സിക്കാന്‍ സ്വാശ്രയത്തോടടരാടുന്നോരമ്മ. സുധീരനാം പതിയുണ്ടായിരുന്നു സമീപത്തായവര്‍ക്കാശ്രയമായി സന്തോഷമായിരുന്നന്നെന്നാല്‍ സുകൃതമില്ലാതായിമൃതിയടയവേ. സ്ഫുരണമില്ലാത്തന്ധകാരത്തില്‍ സ്ഥിരതയില്ലാതാലയമൂലയില്‍ സ്പഷ്ടതയില്ലാതെയിരുന്നങ്ങു സങ്കടപ്പെട്ടിട്ടിനിയെന്തു കാര്യം? സഹായിക്കാനാളുണ്ടായിരുന്നാദ്യം സ്വാന്തനത്തോടേവരുമൊപ്പമായി സേവിക്കപ്പെട്ടോര്‍ഭാരമായപ്പോള്‍ സേവകരെല്ലാമുള്‍വലിയുവാന്‍. സഹായമാഴ്ചയിലൊന്നായന്ത്യം സ്വാന്തനം മാത്രം പിന്നെ പിന്നെ സ്വന്തക്കാരൊന്നും മിണ്ടാതായി സഹായമെന്തേലുമിരക്കിടിലോ ? സുന്ദരിയാമവളൂരുതെണ്ടിയായി സൗഖ്യമേകുവാനനേകമാളുകള്‍ സഹായിക്കാനൊരുക്കമെന്നാല്‍ സേവിതശരീരമേകുമോയെന്നായി ? സല്‍ഗുണയായോള്‍ക്കന്ത്യത്തില്‍ സജീവമായൊരു വേല കിട്ടുന്നു സമ്മതിച്ചവളെന്നാലപസ്മാരമുള്ള സ്വന്തം മക്കളെ നോക്കാനാളില്ല. സ്വസ്തതയില്ലവള്‍ക്കൊരിടത്തും സാധുക്കളാം മക്കള്‍ തനിച്ചല്ലേ സ്വകാര്യമായാരേലുമുപദ്രവിച്ചാല്‍ സ്വയം രക്ഷിക്കാനവര്‍ക്കറിവില്ലല്ലോ? സഹായത്തിനില്ല; ദ്രോഹത്തിനാളുണ്ട് […]
കുളിര്‍ കാറ്റ് പോലെ കടന്നുപോയ റമ്ദാന്‍-സേബാ ജോയ് കാനം

ഒമാനിലെ പ്രവാസ ജീവിതം ഇപ്പോള്‍ 38 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. അത്രത്തോളം റമ്ദാന്‍ നോമ്പുകളെ കാണുവാനും, അടുത്തറിയുവാനും കഴിഞ്ഞു. ഏറെ പവിത്രതയോടെ നോമ്പു നോല്‍ക്കുന്ന ഒരുപാടു സുഹൃത്തുക്കളെനിക്കുണ്ട്. നന്മയും, സ്‌നേഹവും കോര്‍ത്തിണക്കിയ ദിവ്യ സൂക്തങ്ങള്‍ സദാ ഉരുവിടുന്ന അവരെല്ലാവരും അടുത്ത വീടുകളിലാണ് താമസിക്കുന്നത്. ഞങ്ങള്‍ താമസിക്കുന്നതിനു അടുത്തായി അതിമനോഹരമായ ഒരു മസ്ജിദുണ്ട്. പരിശുദ്ധമായ ഈ റമ്ദാന്‍ ദിവസങ്ങളില്‍ പുണ്യം പെയ്തിറങ്ങുന്ന വാങ്കു വിളികള്‍ക്കുമുണ്ട് സ്വര മാധുര്യം. ജനല്‍ പ്പാളികള്‍ തുറന്നിട്ടാല്‍ ഈ മസ്ജിദിന്റെ ചുറ്റും ചുവന്ന ലൈറ്റിന്റെ […]



