LIMA WORLD LIBRARY

ഷണ്മുഖാ നമോസ്തുതേ – ഹരിയേറ്റുമാനൂര്‌

സുന്ദരനായ കുമാരകാ, ഷണ്മുഖാ സന്താപമൊക്കെയും തീര്‍ത്തിടേണം നിന്തിരുമുമ്പില്‍ നമിക്കുന്ന ഞങ്ങളില്‍ കാരുണ്യരശ്മി ചൊരിഞ്ഞിടേണം സന്തതമങ്ങതന്‍ ചിന്തകളാ,ലെന്റെ – യന്തരാത്മാവു നിറഞ്ഞിടേണം ഉത്തരംകിട്ടാത്തൊരെന്നുടെ ജന്മത്തി- നുത്തരംകിട്ടാനലിഞ്ഞിടേണം അജ്ഞാനതാരക നിഗ്രഹം ചെയ്തെന്നില്‍ വിജ്ഞാനസിന്ധു നിറച്ചിടേണം ആദരണീയമാമങ്ങതന്‍ കീര്‍ത്തിക- ളാലപിച്ചീടാന്‍ കഴിഞ്ഞിടേണം ഞാനെന്ന ഭാവമകന്നുമാറാനെന്നും ജ്ഞാനപ്പഴങ്ങള്‍ നീ തന്നിടേണം പൂജനീയങ്ങളാം പാദസരോജങ്ങള്‍ പാവനം കാണുമാറാക്കിടേണം വള്ളീമണാളനെന്നുള്ളില്‍ സമാധാന- മാമയില്‍പ്പീലിയുഴിഞ്ഞിടേണം ഷഷ്ഠിവ്രതങ്ങളനുഷ്ഠിക്കുമെന്നുടെ കഷ്ടങ്ങളൊക്കെയും നീക്കിടേണം അഷ്ടരാഗങ്ങളില്‍നിന്നു വിമോചന- മേകി സന്തുഷ്ടിയും നല്‍കിടേണം സ്‌കന്ദാ, വിശാഖാ, വിപത്തുകളൊക്കെയും വേലായുധം കൊണ്ടകറ്റീടണം (തുടരും)

കുരിശിലെ മൊഴികള്‍-മേരി അലക്‌സ് (മണിയ)

കുരിശിന്റെ വഴികള്‍ പതിനാലെങ്കിലോ കുരിശിലെ മൊഴികളതിന്‍ പാതിയാണ്. ക്രൂരരാം പീഠകര്‍ താഡിച്ചും ഭേദിച്ചും കിരീടം മുള്ളിനാല്‍ മെനഞ്ഞാശിരസ്സിലും കുരിശൊന്നു തോളിലേറ്റിക്കൊടുത്തും കാല്‍വരി മലമേലെത്തിച്ച ക്രിസ്തുവോ കാല്‍ വഴുതി വീണുപോയ് മൂന്നിടത്തായ് കുമ്പിട്ടു മുത്തുന്നാ മൂന്നിടങ്ങളിന്നുമായിരം ഇസ്രായേല്‍ യാത്രയില്‍ വിശ്വാസപൂര്‍വം. തരുവിനാല്‍ തീര്‍ത്തൊരാ ക്രൂശതില്‍ ഇരു കരങ്ങളും വിരിച്ചാ കൈ വെള്ളയില്‍, ഇരുകാല്‍കള്‍ പിണച്ചതിന്‍ മേലും കാരിരുമ്പാണികള്‍ മൂന്നു തറച്ചവര്‍ തരുവതു നാട്ടിയുയര്‍ത്തി ദയാലേശം അര്‍ദ്ധനഗ്‌നനായതില്‍ യേശു പാവം! ക്രൂശില്‍ക്കിടന്നവന്‍ ചൊന്നതാം മൊഴികളോരൊന്നും ഇന്നിതായെന്‍ അറിവിന്നനുസൃതം ഞാന്‍ പങ്കിടുന്നു […]

കുരിശു വരിച്ചവന്‍-ഷീലാജയന്‍ കടയ്ക്കല്‍

പാവങ്ങള്‍ക്കായ് കുരിശുവരിച്ചോനെ പ്രാര്‍ത്ഥന കേള്‍ക്കുന്നോനെ പാരിന്റെ വെളിച്ചമായവനെ നിനക്കെന്നും പാടുന്നു സങ്കീര്‍ത്തനങ്ങള്‍ സ്‌നേഹവും, സഹനവും ഞങ്ങള്‍ക്കായ് ചൊരിഞ്ഞവന്‍ കര്‍ത്താവിന്‍ ഈശോനാഥന്‍… പോറ്റിയോന്‍ നിതന്നെ പൊറുത്തോനും നീ തന്നെ നാഥാ നീ ത്യാഗിയല്ലോ കുരിശിനാല്‍ മുള്‍മുടിതറഞ്ഞപ്പോഴും നിന്റെചങ്കു തകര്‍ന്നതില്ല മര്‍ത്യനു വേണ്ടി നീ വേദന തിന്നവന്‍ കാക്കണെയെന്റെ ഈശോ….. കാല്‍വരിക്കുന്നില്‍ പാപികള്‍ക്കിടയിലായ് കുരിശിനാല്‍ ജീവന്‍ വെടിഞ്ഞു ക്രൂരതകാട്ടിയ കൂട്ടാളികള്‍ക്കായ് നീ കരള്‍ നൊന്തു പ്രാര്‍ത്ഥിച്ചവന്‍ പാരിന്‍വെളിച്ചമായ് തെളിയുന്നനാഥാ പ്രാര്‍ത്ഥനയെന്നുമൊന്നും… മുപ്പതുവെള്ളിക്കാശിനു വേണ്ടി ഒറ്റികൊടുത്തവന്‍ യൂദാസെ! നിന്റെ കുറ്റബോധത്തിലും അവസാനം […]

പൊന്‍പുലരി – കലാ പത്മരാജ്‌

മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ സങ്കല്‍പങ്ങള്‍ക്കും ജീവിതത്തിനും ചിറകുനല്‍കുന്നത് ചിന്തകളാണ്. ഏതു കാര്യങ്ങളെയും ആലോചനയോടെ സമീപിക്കുകയും ചിന്തിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും വേണം. നല്ല സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനും അല്ലാത്തവയോടു മുഖംതിരിക്കാനും കഴിയണം. നല്ല ചിന്തകളിലൂടെയാണ് നല്ല ലോകം പിറവിയെടുക്കുക, വികല ചിന്തകളിലേക്കു പോകാതെ മനസ്സിനെ നല്ല ചിന്തകളിലേക്ക് എത്തിക്കുക. ഒത്തിരി ഇഷ്ടത്തോടെ… നല്ലൊരു ശുഭദിനം ആശംസിച്ചുകൊണ്ട്… കലാ പത്മരാജ്‌

രാസലീല-സന്ധ്യ (സ്വതന്ത്ര വിവര്‍ത്തനം)

മയൂഖജ്വാലയാളും പീലിയെഴും മായീകമാം മയൂരനര്‍ത്തനം. മനോജ്ഞമാ ദിവ്യദര്‍ശനം രാധാമാധവം,രാസലീലാദൃശ്യം, അര്‍ദ്ധനാരീശ്വരയുഗ്മസദൃശം. വിണ്ണിന്നിരുള്‍ പിളര്‍ന്നിതാ മുന്നിലിരു മിന്നല്‍പിണരുക ളിണപിണയുന്ന കണക്കിരു പ്രണയത്തീജ്ജ്വാലകളോ, പുണരുന്നതു പോലുടലുയി രൊന്നായിതാ നടനമാടുന്നു. കണ്ണിന്നു സായൂജ്യമായ് കണ്ണന്റെ മായാവിലാസം. അഭൗമമാമൊരനുഭൂതിയില്‍ ശലഭമായ് പറന്നുയര്‍ന്നേന്‍ സ്ഫടിക സൂനങ്ങളിലിന്ദ്ര ധനുസ്സിന്‍ വര്‍ണ്ണരാജികള്‍ വിടരുമേതോ പ്രമദവനിയില്‍ മധു മുകര്‍ന്നുല്ലസിച്ചു ഞാന്‍. ആനന്ദപ്രമത്ത നൃത്തമാടിയാടി ആ നന്ദബാലകനും രാധികയും ഗോലോക വൃന്ദാവനം പൂകി ആ ലോകത്തിലടിയന്നഭയം. ആലംബ ഹീനര്‍ക്കാശ്രയം. ഹേമ സിംഹാസന സ്ഥിതം. നാമരൂപാതീതം സമ്പൂര്‍ണ്ണം ശ്യാമവര്‍ണ്ണം ഗോപീരമണം. ധര്‍മ്മ […]

ആണികള്‍ തിരുശേഷിപ്പാകുമ്പോള്‍-ജോസ് ക്ലെമന്റ്

ദു:ഖവെള്ളിയുടെ ഈ രാവില്‍ നിലാവിന്റെ നീല വെളിച്ചത്തില്‍ മകനെ കുറിച്ച് അമ്മ ധ്യാനിച്ചത് ആണികള്‍ നല്കുന്ന ക്രിസ്തു സാന്നിധ്യത്തെക്കുറിച്ചായിരുന്നു. അതുകൊണ്ടു തന്നെ അമ്മ മകന്റെ കല്ലറയ്ക്കരികിലേക്കു പോയില്ല. ഹൃദയത്തെ കുത്തി പിളര്‍ത്തിയ വാളായി മാറിയ ക്രൂശിതന്റെ 3ആണികള്‍ അമ്മയ്ക്ക് മകന്റെ സാന്നിധ്യം നല്കുന്ന തിരുശേഷിപ്പായി മാറി. നമ്മുടെ ഹൃദയത്തെ മുറിപ്പെടുത്തുന്ന ആണികള്‍ തറയ്ക്കപ്പെടുമ്പോള്‍ പിന്നീടത് തിരുശേഷിപ്പായി മാറുമെന്ന് മറക്കാതിരിക്കുക. ആണികള്‍ നമുക്ക് ആശ്വാസകരമാകണം. ഈ വലിയ വെള്ളി നമ്മോട് സംവദിക്കുന്ന ആണി സന്ദേശമിതാണ്. നിശ്ശബ്ദമായ ഈ രാവിലെ […]

PIERCED – Gopan Ambat

Nails pierce his hands, feet bound Blood flows from deep wounds Goodness, kindness, compassion Bleeding, fading, lost in pain The weight of our sins, he bears alone Tears fall, darkness surrounds Love meets cruelty, mercy meets scorn Innocence suffers, justice fails His eyes, once bright with hope Now dim with mortal redness The cross, a […]

Tail – Waggers-Karoor Soman, Charummood

On that delicate silent night, Joseph was suddenly startled awake by a scream which entered his house through the window by his room. It took him a second, but it suddenly came to him that it was coming from his neighbour- Chandran’s house. Without wasting a second, he threw away his sleep schedule and rushed […]

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ജന്മദിനം ആഘോഷിച്ചു

കൊച്ചി: സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ എണ്‍പതാം ജന്മദിനം ആഘോഷിച്ചു. പാലാരിവട്ടം പി.ഒ.സിയില്‍ വച്ച് സീറോ മലബാര്‍ സഭയുടെ മുന്‍ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ നടന്നത്. ടോണി ചിറ്റിലപ്പിള്ളി സദസ്സിന് സ്വാഗതം ആശംസിച്ചു. പ്രൊലൈഫ് ഗ്ലോബല്‍ ഫെല്ലോഷിപ് ചെയര്‍മാന്‍ സാബു ജോസ് മുഖ്യ സന്ദേശം നല്‍കി.കത്തോലിക്ക സഭയില്‍ കര്‍ദിനാളും മേജര്‍ആര്‍ച്ചുബിഷപ്പുമായി മഹനീയമായി പ്രവര്‍ത്തിക്കുമ്പോള്‍ വിവിധ സഭകളെയും മതങ്ങളെയും ആദരിക്കുവാനും, സാമൂഹ്യപ്രതിബദ്ധതയോടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുവാനും മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് […]

അരങ്ങില്‍ ചോദ്യവുമായി അനിതയുടെ ഹിഡുംബി

പത്തനംതിട്ട: ഹിഡുംബിയുടെ വിലാപം സമൂഹത്തിന് നേരെയുള്ള ചോദ്യങ്ങളായി. വ്യവസ്ഥിതിയോടുള്ള വിമര്‍ശനങ്ങളായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചരല്‍ക്കുന്നില്‍ നടന്ന ക്യാമ്പില്‍ കവിയും അദ്ധ്യാപികയുമായ അനിതാ ദിവോദയമാണ് ഹിഡുംബിയായി മാറിയത്. തന്റെ ‘ മമ ഹിഡുംബി ‘ എന്ന കവിതയ്ക്കാണ് അനിത ദൃശ്യാവിഷ്‌കാരം നല്‍കിയത്. കുരുക്ഷേത്ര യുദ്ധത്തില്‍ അച്ഛനായ ഭീമനെ സഹായിക്കാനായി അയച്ച മകന്‍ ഘടോല്‍കചന്‍ കൊല്ലപ്പെട്ടതറിഞ്ഞുള്ള ഹിഡുംബിയുടെ വിലാപമായിരുന്നു പ്രമേയം. ഹീന ജാതിക്കാരിയും കറുത്തവളും ആയതുകൊണ്ട് അന്തപ്പുരത്തില്‍ നിന്ന് തന്നെ ആട്ടിപ്പായിച്ച സവര്‍ണ്ണാധിപത്യത്തിന് നേരെ […]

Dr. Jitheshji Honored with ‘The History Man of India’ title

Renowned for his exceptional memory and historical knowledge, Dr. Jitheshji has been conferred with the prestigious ‘History Man of India’ title by the American Merit Council. This esteemed recognition acknowledges his ability to recall historical events, significance, and relevance of over 300 years and 366 days with remarkable precision. Dr. Jitheshji has been making waves […]

പെസഹായും ഇണ്ട്രിയപ്പവും (Passover & INRI Bread)-സൂസന്‍ പാലാത്ര

പെസഹാബുധനാഴ്ച വൈകുന്നേരം മിക്ക ക്രിസ്തീയഭവനങ്ങളിലും ഇണ്ട്രിയപ്പം (INRI Bread) ഉണ്ടാക്കും, പുളിപ്പില്ലാത്ത അപ്പം. വ്യാഴാഴ്ചരാവിലെ വീട്ടിലെ തലമൂത്തകാരണവര്‍ അപ്പം മുറിക്കും. അപ്പത്തിനു കൂട്ടാന്‍ തേങ്ങാപ്പാലും ശര്‍ക്കരപ്പാനിയും ചുക്കും ജീരകവും ഏലക്കായും ചേര്‍ത്ത് കാച്ചിക്കുറുക്കിയെടുക്കും. പാലുകുറുക്കു് എന്ന് ഇതിനെ വിളിക്കും. പാലുകുറുക്ക് ചേര്‍ത്താണ് അപ്പം കഴിക്കുന്നത്. ഈ അപ്പം പാലുകുറുക്ക് കൂട്ടാതെ കഴിച്ചാല്‍ രുചിയൊന്നുമില്ല. പുട്ടിനു പറ്റിയ അരിപ്പൊടിയില്‍ അല്പം ഉഴുന്നരച്ചുചേര്‍ത്ത് അതില്‍ ചുവന്നുള്ളി, വെളുത്തുള്ളി, ജീരകം ഏറെ തേങ്ങാപ്പീര, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് സമചതുരത്തില്‍ ഇലകീറി […]

കോലധാരിയുടെ അഗ്‌നികുണ്ഡങ്ങള്‍-മോഹന്‍ദാസ് മുട്ടമ്പലം

ഒരു നോവലില്‍ സുപ്രധാനമാണ് അന്തരീക്ഷ സൃഷ്ടി. നോവലിന്റെ മൂഡ് അഥവാ ഭാവം മാറിക്കൊണ്ടിരിക്കും. എന്നാല്‍ കഥാന്തരീക്ഷം ആദ്യം മുതല്‍ അന്ത്യംവരെ പിരിമുറുക്കമുള്ളതും ദൃഢവുമാക്കി നിലനിര്‍ത്താന്‍ ഒരു നല്ല നോവലിസ്റ്റിനു മാത്രം കഴിയുന്ന പ്രാഗത്ഭ്യമാണ്. കോലധാരിയില്‍ സുധ അജിത്തിന് അതു സാധിച്ചിട്ടുണ്ട്. പിരിമുറുക്കമുള്ളതും നിഗൂഢവും ദുരൂഹവും ഭൂതാവിഷ്ട സ്വഭാവത്തോടു കൂടിയതും സംഗീതാത്മകവുമായ അന്തരീക്ഷ സൃഷ്ടി കോലധാരിയുടെ സവിശേഷതയാണ്. ജുവൈനല്‍ ഹോമില്‍ നിന്നും ശിക്ഷാ കാലാവധി കഴിഞ്ഞിറങ്ങി വരുന്ന നകുലനിലാണ് കഥ തുടങ്ങുന്നത്. സഹോദരനെ കൊലപ്പെടുത്തിയതായിരുന്നു കുറ്റം. തെയ്യം കലാകാരനായി […]

പുനര്‍ജ്ജനിക്കാം -ഗിരിജാവാര്യര്‍

മണ്ണിലെച്ചെറുമിന്നാമിന്നിയെക്കാമിച്ചല്ലോ വിണ്ണിലെ ജ്വലിക്കുന്ന താരകത്തെളിവെട്ടം രണ്ടു പാതയിലുള്ളോര്‍, രണ്ടു വേദിയിലുള്ളോര്‍ രണ്ടിനുമൊന്നായീടാന്‍ വിധിയില്ലറിഞ്ഞിട്ടും ആരോരുമറിയാതെയാരെയും കാണിക്കാതെ ആത്മാവിലൊളിപ്പിച്ചൊരാര്‍ദ്രമാം തിരിവെട്ടം കാഴ്ചയായ് നൈവേദ്യമായ് ദേവന്റെ പദംതന്നില്‍- ച്ചാര്‍ത്തുവാന്‍ മോഹിച്ചതുമെത്രയും പരിഹാസ്യം! വിണ്ടലമേലാപ്പിന്റെ സ്വര്‍ണ്ണജാലകത്തട്ടില്‍ ചിന്തിച്ചു മുഖംചേര്‍ത്തു നിസ്സഹായനായ് താരം ”എന്തു ചൊല്ലീടേണ്ടൂ, നിന്നോടുവിശേഷങ്ങളി- ന്ദുഗോപമേ! നിന്നെ ചാരത്തു വരുത്തുവാന്‍?” അന്ധകാരത്തെപ്പുല്‍കും സന്ധ്യതന്‍ മുഖാംബുജം ബന്ധുരമായിത്തീര്‍ന്നു,താരകശോകാഗ്‌നിയില്‍ കാട്ടിലെപ്പുല്‍ത്തലപ്പിന്‍ശയ്യയിലിരുന്നവള്‍ മേട്ടിലെ നക്ഷത്രത്തോടോതിയാ വിസ്മയങ്ങള്‍! പൂനിലാമഴച്ചാര്‍ത്തില്‍ മുങ്ങുന്ന പുഴയോരം പാലൊളി പ്രഭതൂകിയുണരും പുലരികള്‍ ചന്ദനമണം ചൂടിയെത്തീടുമിന്ദീവര- ച്ചന്തത്തില്‍ വിടരുന്ന കാട്ടുപൊയ്കതന്‍ നാണം തെളിനീരതില്‍പൂക്കും […]

കുറിയേടത്ത് താത്രി-ജയന്‍ വര്‍ഗീസ്‌

(ഒരു നൂറ്റാണ്ടിനു മുന്‍പ് ഉത്തര കേരളത്തില്‍ ജീവിച്ചിരുന്ന സാവിത്രി (താത്രി) എന്ന നമ്പൂതിരി യുവതിആചാരങ്ങളുടെ ബലിയാടായി സ്മാര്‍ത്ത വിചാരം എന്ന സാമുദായിക വിചാരണയ്ക്ക് വിധേയയായിപുറത്താക്കപ്പെട്ട (ഭ്രഷ്ട്ട്) ചരിത്ര സംഭവം ഇന്നത്തെ കേരളത്തിലെ മാധ്യമ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ലഭ്യമായിടത്തോളം വിവരങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് അവരെപ്പറ്റി ഞാനെഴുതിയകവിത ഇത്തരുണത്തില്‍ പ്രസക്തമാവും എന്ന പ്രതീക്ഷയോടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു) (നഷ്ട സ്വപ്നങ്ങളില്‍ നവ വസന്തം) ചാലക്കുടിപ്പുഴ യോരത്തുയര്‍ത്തിയോ – രോലക്കുടിലില്‍ വെറും നിലത്ത് ചാണകം തേച്ചിട്ടുണങ്ങാതെ മണ്‍ തറ ചാരു മുഖിയാള്‍ […]