LIMA WORLD LIBRARY

ഡോ. സിന്ധു ഹരികുമാറിന്റെ പുസ്തക പ്രകാശനം

കെ.പി. ആമസോണ്‍ ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച ഡോ. സിന്ധു ഹരികുമാറിന്റെ കവിതാ സമാഹാരമായ ‘സ്പര്‍ശം’ വിഖ്യാത ചലച്ചിത്രകാരന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്യുന്നു. പ്രമുഖ സാഹിത്യകരന്‍ ശ്രീ. കാരൂര്‍ സോമനാണ് അവതാരിക എഴുതിയിരിക്കുന്നത്. ഈ കവിതാ സമാഹാരം ആമസോണ്‍ നോഷന്‍പ്രസ്സില്‍ ലഭ്യമാണ്.

ഇരുചക്ര വണ്ടി-പൂന്തോട്ടത്ത് വിനയകുമാര്‍

കുളിര്‍മയുള്ള പ്രാഭാതത്തില്‍ മോഹനേട്ടന്റെ ചായക്കടയുടെ മുന്പിലിട്ടിരിക്കുന്ന കസേരയിലിരുന്ന് ആവി പൊങ്ങുന്ന ചൂട് ചായ ആസ്വദിച്ച് മൊത്തികുടിച്ചിരിക്കുമ്പോഴാണ് ആ വാര്‍ത്തയുമായി വേലുആശാന്‍ അവിടേക്ക് എത്തിയത്. ‘ അപ്പോള്‍ നിങ്ങള്‍ കാര്യങ്ങള്‍ ഒന്നും അറിഞ്ഞില്ലേ …’?? ‘ഇല്ല ‘- മോഹനേട്ടനും ശശാങ്കനും ഒരേ പോലെ പറഞ്ഞു. ‘അപ്പോള്‍ ഇനി നിങ്ങള്‍ മാത്രമേ അറിയാനുള്ളൂ…’- ‘ ഇങ്ങള് കാര്യം പറയ് ..’- മനുഷ്യനെ ബേജാറാക്കാതെ …’? ‘നമ്മുടെ റഹിം ഹാജിയില്ലെ …’.?? ”ഓ …അദ്ദേഹത്തിന് എന്ത് പറ്റി …’? ഇനി വല്ല […]

അഗ്‌നി-ശ്രീ മിഥില

വാതില്‍ പഴുതില്‍ മറഞ്ഞു നീയെന്റെ സ്വപ്നങ്ങളോമനിക്കേ ചിറകടിച്ചെത്തുന്നു മോഹങ്ങള്‍ കണ്‍ തടത്തില്‍ നീര്‍ പൊടിയുന്നു കരിമിഴിക്കു ചുറ്റും പറന്നു പൂമ്പാറ്റ ചെവിയില്‍ മന്ത്രിക്കുന്നു പടി കടന്ന കദനങ്ങളെ വീണ്ടുമീ ചേലത്തുമ്പിലേക്കെത്തിക്കല്ലേ അതു കേള്‍ക്കെ തുമ്പികള്‍ കൂട്ടമായെത്തുന്നു ഉമ്മകള്‍ കൊണ്ടവര്‍ വസന്തം തീര്‍ക്കുന്നു…

പുസ്തക പ്രകാശനം

പെണ്ണെഴുത്ത് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആര്‍. ദേവി ടീച്ചര്‍ രചിച്ച അമൃതംഗമയ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം പ്രശസ്ത കവിയും നിരൂപകനുമായ ഡോ. മൂഞ്ഞിനാട് പത്മകുമാര്‍ കൊല്ലം മര്‍മ്മാശ്രമം ഡയറക്ടര്‍ ഡോ. എ.കെ. പ്രകാശന്‍ ഗുരുക്കള്‍ക്ക് പുസ്തകം നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

അമ്മ-ബാബു താമരക്കുളം

ദുരിത തീയില്‍ ആണ്ടെന്നാലും വെന്തുമരിച്ചില്ലമ്മ…. കദനക്കായലില്‍ വീണെന്നാലും മുങ്ങിമരിച്ചില്ലമ്മ… കടലിന്‍ തിര പോല്‍ തല്ലും ജീവിത കടലാഴങ്ങള്‍ താണ്ടി… പ്രതികൂലത്തിന്‍ മല മേല്‍ക്കയറി വെല്ലുവിളിക്കുന്നമ്മ…. അതിവേഗത്തില്‍ പാഞ്ഞരിവാളാല്‍ പുല്ലുകള്‍ ചെത്തി കൂട്ടി… ശരവേഗത്തില്‍ പാഞ്ഞതു വിറ്റിട്ടരി മേടിച്ചന്റെമ്മ… മുള്ളുകള്‍ മൂടിയ കൈതക്കാടുകള്‍ വെട്ടിമറിയ്ക്കുന്നമ്മ മുള്ളുകള്‍ചീന്തി യുണക്കിയടുക്കി പായുകള്‍ നെയ്യുന്നമ്മ…. കാടുകള്‍ തോറും കേറിയിറങ്ങി വള്ളിപറിക്കുന്നമ്മ…. വള്ളി പിളര്‍ന്നത് ചന്തം ചാര്‍ത്തി കുട്ടകള്‍ നെയ്യുന്നമ്മ…. വക്കുപൊളിഞ്ഞൊരുവട്ടി കറക്കി വിത്തുവിതയ്ക്കുന്നമ്മ… വട്ടി നിറഞ്ഞൊരു വയറുകള്‍ ഞങ്ങളെ സ്വപ്നം കാണുന്നമ്മ…. ഞാറ്റടിയേറ്റ് […]

ഒലിച്ച് പോകുന്ന ഓര്‍മ്മകള്‍-ഉല്ലാസ് ശ്രീധര്‍

വെട്ടുറോഡ് റയില്‍വേ മേല്‍പ്പാലത്തിന്റെ ഗസറ്റ് വിജ്ഞാപനം വായിച്ചപ്പോള്‍ നെഞ്ച് ഒന്ന് പൊള്ളി… ജനിച്ച നാള്‍ മുതല്‍ ഇതുവരെയുള്ള എന്റെ ഓര്‍മ്മകളുടെ മുകളിലാണ് മേല്‍പ്പാലം ഉയരുന്നത്… വീട്,അങ്ങാടിക്കട, വായനശാല,ക്ലബ്, ചന്ത,അങ്ങനെയങ്ങനെ എല്ലാ ഓര്‍മ്മകളേയും മേല്‍പ്പാലം ഇടിച്ചു നിരത്തുകയാണ്…. കുട്ടിക്കാലത്ത് ബാലസാഹിത്യം മുതല്‍ വായന ഭ്രാന്തായി മാറിയ കൗമാരത്തില്‍ ലോക സാഹിത്യം വരെ എനിക്ക് സമ്മാനിച്ച ഞങ്ങളുടെ വായനശാല… ചന്ത യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ സാംസ്‌കാരിക ഭൂമികയായിരുന്നു… ഓണം ആഘോഷിച്ചത്, ചെറുതും വലുതുമായ രാഷ്ട്രീയ സമ്മേളനങ്ങള്‍ നടന്നത്, സൈക്കിള്‍ യജ്ഞം നടന്നത്, […]

പേ പിടിച്ചുള്ള ദാരുണ മരണത്തിലേക്ക് ജനങ്ങളെ തള്ളി വിടരുത്-അഡ്വ. ചാര്‍ളി പോള്‍

പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികളും ജനങ്ങളെ തെരുവുനായ്ക്കളുടെ (പേപ്പട്ടികളുടെ) മുന്നിലേക്ക് വലിച്ചെറിയുന്ന കാഴ്ചയാണ് അനുദിനം നമ്മള്‍ കാണുന്നത്.തെരുവുനായ്ക്കളുടെ സൈ്വര്യവിഹാരം നമ്മുടെ നാടിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് നാളേ റെയായി. തെരുവ് നായ്ക്കളുടെ ആക്രമണവും പേവിഷബാധ കാരണമുള്ള മരണങ്ങളും സംസ്ഥാനത്ത് അനുദിനം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 3, 16, 793 പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. 2019 ലെ ലൈവ് സ്റ്റോക്ക് സെന്‍സസ് പ്രകാരം 2,89 ,986 തെരുവ് […]

അധികാരം-ജോസ് ക്ലെമന്റ്‌

സ്ഥാനമാനങ്ങളും അധികാര കസേരകളും വിട്ടൊഴിയാന്‍ നമുക്കെന്നും ബുദ്ധിമുട്ടാണ്. പലരേയും ജീവിത കാലത്ത് സ്വസ്ഥരാക്കുന്നത് അധികാര കസേരകളാണ്.അത് രാഷ്ട്രീയത്തില്‍ മാത്രമല്ല,സാമൂഹിക, സാംസ്‌കാരിക, ആധ്യാത്മികമേഖലകളിലുംകാണാം. തങ്ങളുടെ അധികാര കസേരകളില്‍ നിഴല്‍ വിരിക്കുന്ന എന്തിനേയും ഇക്കൂട്ടര്‍ അസ്വസ്ഥതയോടെ വീക്ഷിക്കൂ.സ്വന്തം ആധിപത്യം ഉറപ്പിക്കാന്‍ ഇവര്‍ എന്തു ചെയ്യാനും മടിക്കില്ല.ജീവിതം മുഴുവന്‍ സംശയരോഗിയായിരുന്ന ഒരധികാരിയെ നമുക്ക് ചരിത്രത്തില്‍ കാണാനാകും. തന്റെ അധികാരത്തെ മറികടക്കുമെന്ന സംശയത്തില്‍ മൂന്ന് മക്കളെയും ഭാര്യമാരെയും ഭാര്യാമാതാവിനെയും അസംഖ്യംശത്രുക്കളെയും കൊന്നൊടുക്കിയ അസ്വസ്ഥതയുടെ ആള്‍രൂപം – ഹേറോദോസ്! ഗശിഴ ീള ഗശിഴ ല്‍ […]

വേനല്‍ കുളിര് എന്ന അവധിക്കാല ഏകദിന ക്യാംപില്‍-ബിനു മാവേലിക്കര

മാവേലിക്കര എ.ആര്‍.രാജരാജ വര്‍മ സ്മാരക ഗവ.ഗേള്‍സ് എച്ച്എസ്എസില്‍ വേനല്‍ കുളിര് എന്ന അവധിക്കാല ഏകദിന ക്യാംപില്‍ നേര്‍വഴി എന്ന പേരിലുള്ള ക്ലാസ് എടുക്കാനാണെത്തിയത്. ക്ലാസ്സ് ആരംഭിക്കുന്നതിനു മുന്‍പ് ഒരു കൊച്ചു മിടുക്കി ഓടിയടുത്തെത്തി. സാറിന് എന്നെ അറിയാമോ ? എന്റെ അമ്മയെ സാര്‍ പഠിപ്പിച്ചിട്ടുണ്ട്. ആശ്ചര്യത്തോടെ, എന്താ അമ്മയുടെ പേര് എന്ന് ഞാന്‍ ചോദിച്ചു. അപര്‍ണ എന്ന് മറുപടി. ഒത്തിരി അപര്‍ണമാരുടെ മുഖം മനസ്സിലേക്ക് ഓടിയെത്തി ഏത് അപര്‍ണ എന്ന് ഉറപ്പിക്കാന്‍ കണ്ടിയൂരില്‍ ഉള്ളതാണോ എന്ന് ചോദിച്ചു. […]

സിന്ദൂര്‍ സിന്ധൂര സന്ധ്യയില്‍ തുര്‍ക്കിയേട്ടന്‍-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ഇന്ത്യയുടെ ഹൃദയത്തില്‍ ശോകാഗ്നി പടര്‍ത്തിയ നാളുകളായിരിന്നു (2025 ഏപ്രില്‍ 22) കാശ്മീര്‍ പഹല്‍ഗാം 26 വിനോദ സഞ്ചാരികളുടെ കൂട്ടകൊലപാതകം. ഓട്ടോമന്‍ തുര്‍ക്കികളെ പോലെ ഇന്നും മനുഷ്യരുടെ തലച്ചോറുകളെ പിളര്‍ത്തി മരണത്തിലും ചിരിക്കുന്ന മതഭ്രാന്ത ന്മാരുടെ ലോകം. ശാന്തിയും സമാധാനവും കളിയാടിനിന്ന കാശ്മീരില്‍ ഇന്ത്യന്‍ വനിതകളുടെ സിന്ധൂരം തുടച്ചുമാറ്റി അവരെ കണ്ണീരിലെത്തിച്ച കാലന്മാര്‍ക്ക് കാലനൂമുണ്ടാകും കാലക്കേട് എന്നതിന്റെ തെളിവാണ് അവരുടെ മസ്തകം പിളര്‍ന്ന ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന വജ്രായുധം. ഇന്ത്യന്‍ ഭരണകൂടവും സൈന്യവും അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. […]

ചന്ദ്രദൂത്-ഗിരിജ വാര്യര്‍

രാവിന്റെ രണ്ടാം യാമത്തില്‍ ഇലഞ്ഞിപ്പൂവിന്റെ ഗന്ധം പടര്‍ന്നാല്‍ ഗന്ധര്‍വ്വസാന്നിദ്ധ്യം ഉണ്ടാവുമത്രേ! അവര്‍ ഭൂമികന്യകമാരെ വശീകരിക്കാന്‍ മണ്ണിലിറങ്ങുംപോലും! സങ്കല്പകഥകള്‍ ആണെങ്കിലും അവയ്ക്കുമുണ്ടൊരു പ്രണയഗന്ധം! അത് യക്ഷിപ്പാലയുടെയോ, കദംബത്തിന്റെയോ, ഗോരോചനം കലക്കിയ ചന്ദനത്തിന്റെയോ?? ഒരുപക്ഷേ, ഗന്ധര്‍വ്വനഗരങ്ങള്‍ അലങ്കരിക്കാന്‍ പോകുന്ന ഇന്ദുകലയ്ക്ക് അതറിയുമായിരിക്കും! ”നഖങ്ങള്‍” എന്ന ചിത്രത്തില്‍, വയലാര്‍ – ദേവരാജന്‍ ടീമിന്റെ ഭാവനയില്‍ രൂപമെടുത്ത ഈ ഗാനം മാധുരിയുടെ സുവര്‍ണ്ണശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ നമ്മളും ആ ഗന്ധര്‍വ്വനഗരത്തിലെത്തും. വിരഹിയായ യക്ഷന്റെ സന്തപ്തമായ ഹൃദയത്തില്‍നിന്ന് നീരാവിയായി പൊങ്ങിയ പ്രണയചിന്തകള്‍ രാമഗിരിക്കുന്നുകള്‍ക്ക് മേലേ ഘനീഭവിച്ചുനില്ക്കും! […]

സാഗര സംഗമം-സുധ അജിത്ത് (നോവല്‍: പാര്‍ട്ട്-4)

ഫഹദ് സാര്‍… ജീവിത വൃക്ഷത്തിന്റെ ശാഖയില്‍ ഞാന്‍ നിങ്ങളെ കാത്തിരിക്കുന്നു. എന്നെങ്കിലുമൊരിയ്ക്കല്‍ അങ്ങ് എന്നെത്തേടി വരുമെന്ന പ്രതീക്ഷയോടെ… മനസ്സ് അറിയാതെ ഉരുവിട്ടു കൊണ്ടിരുന്നു. മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ദിനരാത്രങ്ങളില്‍ ഞാന്‍ നരേട്ടനുമായി ആവശ്യത്തിനും, അനാവശ്യത്തിനും കലഹിച്ചു. ഒരു പക്ഷേ ക്ഷമയുടെ നെല്ലിപ്പലകയിലെത്തിയ നരേട്ടന്റെ പ്രതികരണം ചിലപ്പോഴെല്ലാം മോശമായിക്കൊണ്ടിരുന്നു. സ്വയം നിയന്ത്രിച്ചു നിര്‍ത്തിയ ആത്മനിയന്ത്രണം കൈവിട്ടകന്നതായിരിക്കാം അതിന് കാരണം. അപ്പോഴെല്ലാം നാലു കുഞ്ഞിക്കണ്ണുകള്‍ ഞങ്ങളെ അമ്പരന്ന് നോക്കി നിന്നു. തങ്ങളുടെ ജനനശേഷം ആദ്യമായിക്കാണുന്ന മാതാപിതാക്കളുടെ കലഹം അവരെ ഒട്ടൊന്നുമല്ല […]

കാലത്തിന്റെ എഴുത്തകങ്ങള്‍-ഡോ. മുഞ്ഞിനാട് പത്മകുമാര്‍-6

കവിതയുടെ അകംപൊരുള്‍ പ്രപഞ്ചത്തിലെ അതലസ്പര്‍ശിയായ താളബോധം നവരൂപം കൈക്കൊള്ളുന്ന കാഴ്ച കവിതയില്‍ മാത്രമാണ് ദര്‍ശനീയമായിട്ടുള്ളത്. കവിത ഒഴികെയുള്ള മറ്റു സാഹിത്യരൂപങ്ങളില്‍ ഈ താളബോധം അഥവാ താള സംസ്‌കാരം ഭിന്ന സാംസ്‌കാരികധാരകളുമായി ഇഴുകി ച്ചേര്‍ന്നു കിടക്കുന്നു. എന്നാല്‍ കവിതയില്‍ സംഭവിക്കുന്ന അനാദിയായ കാലബോധം ഐക്യഭാസുരമായി തന്നെ നടനം ചെയ്യുന്നതുകാണാം. ഇങ്ങനെ ജിവിതത്തിന്റെ സമസ്ത തൃഷ്ണാവേഗങ്ങളിലും ദുരിത ദുഃഖ വിതാനങ്ങളിലും കടുത്ത ഏകാന്തത വമിപ്പിക്കുന്ന ഒറ്റപ്പെടലുകളിലും കവിത ഒരു മൃതസഞ്ജീവിനിയായിത്തീരുന്നു. ഇതിനര്‍ത്ഥം ഒന്നേയുള്ളൂ, അത് പ്രകൃത്യോപാസനയില്‍ അഭിരമിച്ച, അല്ലെങ്കില്‍ അഭിരമിക്കുന്ന […]

കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം-7)

കണ്ണുകള്‍ക്ക് ചലനമില്ല, നാവനങ്ങുന്നില്ല. കണ്‍പോളകള്‍ പത്രത്തിലേക്ക് തുറന്നിരുന്നു. മുഖത്തിന്റെ ചലനശേഷി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. നിര്‍മാതാവും നടിയും ഒരുമിച്ച് ഹോട്ടല്‍ മുറിയില്‍. തമ്പി തന്റെ കൈയില്‍ പിടിച്ചിരിക്കുന്ന പടവും കൂടെയുണ്ട്. വെറുപ്പും പുച്ഛവുമാണ് തോന്നിയത്. വായനക്കാര്‍ക്കായി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍, ഉള്ളില്‍ വല്ലാത്തൊരു പൊട്ടിത്തെറിതന്നെയുണ്ടായി. എന്നെപ്പറ്റി ഇങ്ങനെയൊരു വാര്‍ത്ത പരത്തിയ പത്രത്തെ കോടതിയില്‍ കയറ്റി ഞാന്‍ സമാധാനം പറയിപ്പിക്കും. മാനഹാനിക്കാണ് ക്ഷതമേറ്റിരിക്കുന്നത്. മുഖമാകെ വിളറി വെളുത്തു. എന്റെ ജീവിതത്തിലേക്ക് നുഴഞ്ഞു കയറി എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരാണ്? ഉള്ളില്‍ ഉത്കണ്ഠകള്‍ […]

THE ARC (Novel) Chapter 20 – Dr. Aniamma Joseph

While I was fastening my seat belt in the aircraft, I reflected. My return journey was starting.  I got into this Airport with a heavy heart four years back.  Today during my return journey also, I feel heavy-hearted. Vinod has changed a lot. He was highly excited and enthusiastic during the flight years back. Now […]