ജ്യോല്‍സ്യനെ തോല്‍പ്പിച്ച ആണ്‍കുഞ്ഞ്-ശ്രീകല ദേവയാനം

കവടികൊണ്ട് വല നെയ്ത് കാത്തിരിക്കുന്ന ജ്യോല്‍സ്യന്‍. മുന്നിലേക്ക് കൈകള്‍ കൂപ്പി, ഈശ്വരനെ കണ്ടെത്തി എന്നമട്ടില്‍ രണ്ടാള്‍. വാതിലിനരുകില്‍ വായ തുറന്ന് നില്‍ക്കുന്ന കോണ്‍ക്രീറ്റ് പുലിയുടെ പല്ലെണ്ണുന്ന ആണ്‍കുഞ്ഞ്. പരിഹാരം വേണമെന്ന കൈക്രിയയില്‍ നിലത്തെ തടുക്കിലേക്ക് കൈകുത്തിയിരുന്ന്, ദക്ഷിണ ആരാഞ്ഞ് ചമ്രം പണഞ്ഞിരുന്നൊരുത്തി. ഏതെടുത്താലും അഞ്ഞൂറ് എന്ന മട്ടില്‍ സംഖ്യ പറഞ്ഞയാള്‍, നില്‍ക്കുന്നവനെ നോക്കി. മുന്‍പ് വന്നിട്ടുണ്ട്, സ്വത്ത് കിട്ടാന്‍, വീട് വെയ്ക്കാന്‍, കല്യാണം നടക്കാന്‍, പിന്നെ കൊച്ചുണ്ടാകാനും. ഇതിനെല്ലാം കാരണം അങ്ങാണന്നയാള്‍ തോളുതാഴ്ത്തി വിധേയപ്പെട്ടു പറഞ്ഞു. ജ്യോല്‍സ്യന്‍ […]
കൊപ്പാറ എസ് നാരായണന്‍ നായര്‍ സ്മാരക പുരസ്‌കാരം പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ളക്ക് സമ്മാനിച്ചു

മാവേലിക്കര/ചാരുംമൂട്: താമരക്കുളം ചത്തിയാറ വിഎച്ഛ്എസ്എസ് സ്ഥാപക മാനേജരും, താമരക്കുളം ഗ്രാമപഞ്ചായത്തു പ്രസിഡന്റ്, സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ നായകനുമായിരുന്ന കൊപ്പാറ എസ് നാരായണന്‍ നായരുടെ ഓര്‍മ്മക്കായി സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം പടയണി കലാകാരന്‍ പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ളക്ക് സ്‌കൂള്‍ മാനേജര്‍ കെ.എന്‍ ഗോപാലകൃഷ്ണന്‍ (25,001 രൂപയും ഫലകവും) സമ്മാനിച്ചു. അനുസ്മരണ സമ്മേളനം ചലച്ചിത്ര ഗാനചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘടനം ചെയ്തു. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ പിടിഎ പ്രസിഡന്റ് ബി.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ […]
കിഴക്കമ്പലം മോഡല്‍ കേരളം മുഴുവന്‍ നടപ്പിലാക്കും: സാബു എം. ജേക്കബ്

കൊച്ചി: കിഴക്കമ്പലം പഞ്ചായത്തില്‍ നടപ്പിലാക്കിയ വികസന മാതൃക കേരളം മുഴുവന്‍ നടപ്പിലാക്കുമെന്ന് ട്വന്റി 20 പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം ജേക്കബ് പറഞ്ഞു. കിഴക്കമ്പലത്ത് ചേര്‍ന്ന ട്വന്റി20 പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡന്റുമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യസാധ്യമായ എല്ലാ വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കിയ ശേഷം കിഴക്കമ്പലത്ത് 27കോടിയും ഐക്കരനാട് പഞ്ചായത്തില്‍ 12 കോടിയും മിച്ചം വയ്ക്കാന്‍ സാധിച്ചു. അഴിമതി രഹിതമായ പ്രവര്‍ത്തനം വഴിയാണ് ഇത്രയും തുക മിച്ചം വയ്ക്കാന്‍ സാധി ച്ചത്. […]
കേശവന്‍ നായരും പിന്നെ റോസമ്മയും-ജോസുകുട്ടി

കേശവന്‍ നായര്‍, മുറ്റത്തെ മാങ്കോസ്റ്റിന്‍ മരത്തിന്റെ ചുവട്ടില്‍ ചാരുകസേരയില്‍ അമര്‍ന്നിരുന്നു. ബഷീറിയന്‍ സ്റ്റെലില്‍ ഒരു തെറുപ്പ് ബിഡി ചുണ്ടില്‍ തിരുകി. ഒരു സുലൈമാനി കൊതിച്ച കേശവന്‍ നായര്‍ നീട്ടി വിളിച്ചു റോസമ്മോ.. – എന്തോ. ഒരു സുലൈമാനി . ഓ റോസമ്മ അടുക്കളയിലേയ്ക്ക് പോയി സുലൈമാനിയുമായി തിരികെ വന്നു, ടോ എന്തോ. നമ്മുടെ പ്രണയസുരഭിലജീവിതത്തിന്റെ പത്താം വാര്‍ഷിക നാളായ ഇന്നേക്ക് നിനക്ക് എന്താണ് നല്‌കേണ്ടത്. കേശവന്‍ നായരുടെ ഡയലോഗില്‍ റോസമ്മ മുഖം കറുപ്പിച്ചു. നിങ്ങള് എന്ത് ഭാവിച്ചാ […]
ദുഖവെള്ളി-ജോസ് ക്ലെമന്റ്

ഇന്ന് മറ്റൊരു ദു:ഖവെള്ളി ! ഈ പുലരിയില്‍ ഒളിവിതറുന്ന ചിന്തകള്‍ മനസ്സില്‍ തെളിയുന്നില്ല.കാരണംഇരട്ട ദുരന്തത്തിന്റെ കറുത്തപുലരിയിലേക്കാണ് കണ്‍തുറന്നിരിക്കുന്നത്. ഒരാകാശദുരന്തത്തിലും അതിന്റെ ബാക്കിപത്രമായി സംഭവിച്ച ഭൂമിയിലെ ദുരന്തത്തിലുമായി ഇപ്പോഴും എണ്ണിത്തിട്ടപ്പെടുത്താനാവാതെ 246 മനുഷ്യ ജീവനുകള്‍ വെന്തുരുകിയമര്‍ന്നിരിക്കയാണ്.സേഫ്റ്റിയും സെക്യൂരിറ്റിയും ആംഗലേയത്തില്‍ ഒന്നു തന്നെയെന്നു കരുതാമെങ്കിലും സെക്യൂരിറ്റി ഓഫീസര്‍ ക്കും സേഫ്റ്റി ഓഫീസര്‍ക്കും ഇത് രണ്ടാണര്‍ഥം. പരുക്കേല്പിക്കാന്‍ , അപകടപ്പെടുത്താന്‍ ആര്‍ക്കും ഉദ്ദേശ്യമില്ലാതിരിക്കേ സംഭവിക്കുന്ന വീഴ്ചയും അപകടവും ഒരു സേഫ്റ്റിവീഴ്ചയാണ്. മന:പൂര്‍വം വീഴിക്കാനും അപകടപ്പെടുത്താനും മറ്റാരെങ്കിലും ശ്രമിക്കുമ്പോള്‍ അതൊരു സെക്യൂരിറ്റി വീഴ്ചയാണ്.എന്നാല്‍ […]
വെല്ലുവിളികളെ നേരിടാന്‍-ഡോ. പി.എന്‍ ഗംഗാധരന്‍ നായര്‍

മറ്റുള്ളവര്‍ എന്തു പറയും അഥവാ എന്തു വിചാരിക്കും എന്ന ചിന്താഗതിയല്ല നമ്മെ നയിക്കേണ്ടത്.നമുക്ക് നമ്മെപ്പറ്റി ആത്മവിശ്വാസവും മനക്കരുത്തും ഉണ്ടാകണം. ആത്മവിശ്വാസം ആരും സംഭാവനയായി തരുന്നതല്ല.നമ്മള്‍ ആര്‍ജ്ജിക്കുന്നതാണ്. മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങള്‍ നമ്മുടെ ഉത്തമ ബോധ്യങ്ങളെ ബലഹീനപ്പെടുത്തുവാന്‍ അനുവദിച്ചുകൂടാ. എല്ലാവെല്ലുവിളികളെയും സധൈര്യം നേരിടുമ്പോള്‍ മാത്രമാണ് ജീവിതയാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാന്‍ കഴിയുന്നത്. ജീവിതത്തില്‍ പലതും അസാധ്യമാകുന്നത് നമ്മുടെ ആത്മവിശ്വാസക്കുറവുകൊണ്ടാണ്. അതിനാല്‍ നല്ല കാര്യങ്ങള്‍ സഫലമാക്കുന്നതിന് നമ്മുടെ ആത്മവിശ്വാസം നിരന്തരം വര്‍ധിക്കണം. വീരപുരി എന്ന നാട്ടുരാജ്യത്തിലെ രാജാവായിരുന്നു ഗുരുജിത്ത്.അയല്‍ രാജ്യത്തെ സൈന്യം വീരപുരിയെ ആക്രമിക്കാന്‍ […]
മണവാട്ടി-ജോണ്‍സണ്‍ ഇരിങ്ങോള്‍

ഈ പൂങ്കാവനത്തിലെ മണവാട്ടിയായി കാറ്റായി, കടലായി, കുളിരായി – ജലമായി പൂവും കായുമായ് – അന്നമായ് പരിമളതെന്നലായ് പോറ്റി പുലര്‍ത്തി. അപ്പോഴും നീയെന്നെ വേദനിപ്പിച്ചും കിളച്ചു മറിച്ചും എന്റെ ഊറ്റിപ്പുലര്‍ത്തിയ മാറ് പിളര്‍ന്ന് നീ. ഇനിയുമെന്‍ മക്കളെപ്പോറ്റി വളര്‍ത്തുവാന്‍ എന്റെ മാറിനായ് കെഞ്ചി ഞാന്‍ സഹികെട്ട് പലനാള്‍ പിണങ്ങി കോപിച്ച് ഇളകി ചുടലനൃത്തങ്ങളാടി ഗൗനിച്ചില്ലെന്നെ നീയൊരിക്കലും. ഓര്‍ക്കുക മനുജ നീ എന്നിലൊരംശമെന്ന് മുറിവേറ്റ ഞാന്‍ പുതുമക്കടെ മണവാട്ടിയായ് പിന്നെയും. അറിയില്ല എന്‍ നാളെയെ അറിയില്ല എന്‍ നാളെയെ.
ഹാംലറ്റ് സംവിധായകന്‍ ഗ്രിഗറി കൊസിന്റ്‌സേവ്-പി.എസ്.ജ്യോതിഷ് കുമാര്‍ (ഫില്‍ക്ക)

”ഷേക്‌സ്പിയര്‍, അദ്ദേഹം ഒരു കാലത്തിന്റെ കവിയല്ല. മുഴുവന്‍ കാലത്തേക്കുമുള്ള കവിയാണ്” – ബെന്‍ ജോണ്‍സണ്‍. ”മനുഷ്യജീവിതത്തെ അതിന്റെ അഗാധതയില്‍ അനുഭവിക്കാന്‍ ആഗ്രഹമുള്ള ആരും ഷേക്‌സ്പിയറെ വീണ്ടും വീണ്ടും വീണ്ടും വായിക്കണം”. കോളറിഡ്ജ്. നിരൂപകന്മാരെയും വായനക്കാരെയും നടന്മാരെയും സംവിധായകരെയും അധ്യാപകരെയും ഏറ്റവും അധികം ആകര്‍ഷിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്തിട്ടുള്ള ഷേക്‌സ്പിയര്‍ നാടകമാണ് ഹാംലറ്റ്. കാവ്യ നാടകം എന്ന നിലയിലും മനശാസ്ത്ര പഠനം എന്ന നിലയിലും തത്വജ്ഞാന ആവിഷ്‌കാരം എന്ന നിലയിലും നാടക വിമര്‍ശനം എന്ന നിലയിലും ഏറ്റവും അധികം ജനശ്രദ്ധ […]
പാലപ്പൂ മണം ഒഴുകി വന്ന രാത്രി-നൈന മണ്ണഞ്ചേരി

കാറ്റിന്റെ നനുത്ത അലകളില്‍ ഇലകളുടെ മര്‍മ്മരം .പഴകിയ സിമന്റ് ബെഞ്ചില്‍ ഇരിക്കുമ്പോള്‍ തണുപ്പ് തുളച്ചു കയറുന്നുണ്ട്, അതൊന്നും ഇപ്പോള്‍ വിഷയമാകേണ്ട കാര്യമില്ല.എങ്കിലും കാത്തിരിപ്പ് വല്ലാത്ത അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.. ഇനിയും കണ്ടില്ലല്ലോ? അക്ഷമയോടെ ഞാന്‍ പാദപതനത്തിന് കാതോര്‍ത്തു.രാത്രിയുടെ നിശബ്ദത ഭേദിച്ചുയരുന്ന കുറുക്കന്റെ ഓരിയിടലും മൂങ്ങയുടെ മുരളലുമൊക്കെ മുന്‍പായിരുന്നെങ്കില്‍ എന്നെ ഭയപ്പെടുത്തേണ്ടതാണ്. വിജനമായ ആ ഭൂമിയില്‍ കണ്ണുകള്‍ പതിയെ അലയുന്നതിനിടയിലാണ് കല്ലില്‍ എഴുതി വെച്ചിരിക്കുന്ന പേര് കണ്ടത്. ”മേരി തോമസ് ധ22പ” മലയാളത്തിലും ഇംഗ്‌ളീഷിലും എഴുതപ്പെട്ട ആ പേര് ഒരു […]
മടക്ക യാത്രകള്‍-ജയന്‍ വര്‍ഗീസ്

കാലിടറാത്ത കുട്ടിയെപ്പോലെ കാലം നടന്നു പോകുമ്പോള്‍ . ഞൊണ്ടിക്കാലുകളില്‍ ഞൊണ്ടിപ്പിടഞ്ഞ് കൂടെയെത്താന്‍ പാട് പെട്ട് നമ്മള്‍ ! കുതിപ്പിന്റെ സ്വപ്നങ്ങള്‍ കുതിരകളായി കൂടെ വന്നപ്പോള്‍ നീതി ശാസ്ത്രങ്ങളുടെ ചാട്ടവാറുകളില്‍ നിന്റെ ചര്‍മ്മം നിലവിളിച്ചിരുന്നു. വഴിയോരങ്ങള്‍ വീണ്ടെടുത്ത വിയര്‍പ്പു മണികള്‍ ഉപേക്ഷിച്ച് വീഴ്ചയുടെ വിഹ്വലതകളില്‍ വികലാംഗരായി വിലാപ യാത്ര ! ഇന്നലെകളെ ചവിട്ടി മെതിച്ച ഇന്നിന്റെ വിരിമാരിലൂടെ ഇല്ലാത്ത നാളെയിലേക്കുള്ള ഈ യാത്രയില്‍ പല്ല് കൊഴിഞ്ഞ സിംഹങ്ങളെപ്പോലെ പട്ടിണിക്കോലങ്ങള്‍ വീണു പോകുന്നു ! എത്തിച്ചേരാന്‍ എളുപ്പമല്ലാത്ത ചക്രവാളങ്ങള്‍ ദൂരെ […]
Passport of Journeys-Leelamma Thomas, Botswana

Stamped with stories, worn with grace, A traveler’s soul in every place. Pages whisper of distant skies, Of silent prayers and soft goodbyes. A passport holds a secret might— A key that turns the world to light. From border gates to ocean’s roam, It draws a map that feels like home. Each mark, a moment—bold […]
മൈക്കല്‍ ജാക്‌സനെ എന്തുകൊണ്ട് അനുരാജ് എതിര്‍ക്കുന്നില്ല? സതീഷ് കളത്തില്‍

കാലിക്കറ്റ് സര്‍വകലാശാല റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയമാക്കിയതു പിന്‍വലിക്കാന്‍ പരാതി നല്കിയ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എ. കെ. അനുരാജ് എന്തുകൊണ്ടാണ് മൈക്കല്‍ ജാക്‌സന്റെ പാട്ട് ഉള്‍പ്പെടുത്തിയതിനെ എതിര്‍ക്കാതിരിക്കുന്നതെന്നു വ്യക്തമാക്കണമെന്ന്, കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തില്‍ ആവശ്യപ്പെട്ടു. മൈക്കല്‍ ജാക്‌സന്‍ നേരിട്ട അതേ ആരോപണങ്ങളാണ് ഇന്നു വേടനും നേരിടുന്നത്. ലോകത്തൊരിടത്തും അക്കാരണങ്ങള്‍കൊണ്ട് മൈക്കല്‍ ജാക്‌സനെയോ അദ്ദേഹത്തിന്റെ കലയെയോ ആരും തീണ്ടാപ്പാടകലെ നിര്‍ത്തിയിട്ടില്ല. ‘കല വേറെ, കലാകാരന്‍ വേറെ’ എന്ന ഒരു സാമാന്യ ബോധംപോലും ഇല്ലാതെ, ഗവേഷണം […]
Symphonies over hills and dales – Dr. Aniamma Joseph (memories-2)

Puthenangady: Exodus from Veloor the Flood Plain- to the Safety of the Dry Land Puthenangady, meaning ‘New Market’ in the olden days, is a small residential area in Kottayam—just one and a half kilometres away from the main town. A small place and a very quiet and safe place. No threat of floods. Thiruvathukkal is […]
സാഗര സംഗമം-സുധ അജിത്ത് (നോവല്‍: പാര്‍ട്ട്-8)

‘ഇപ്പോള്‍ മനസ്സിലായില്ലെ?…. ഗോതമ്പു പാടങ്ങള്‍ നിറഞ്ഞ നിങ്ങളുടെ നാടിനെക്കാള്‍ എത്ര മനോഹരമാണ് ഞങ്ങളുടെ നാടെന്ന്…’ ഹിന്ദിയില്‍ അവള്‍ പറഞ്ഞതു കേട്ട് ദേവാനന്ദ് തല കുലുക്കി. എന്നിട്ടയാള്‍ ഹിന്ദിയില്‍ തന്നെ ഉത്തരവും നല്‍കി. ”അതെ, ഞാന്‍ നിന്റെ മുമ്പില്‍ തോറ്റു തന്നിരിക്കുന്നു. ഇവിടം ഇത്രയേറെ ഭംഗിയേറിയതാണെന്ന് ഞാന്‍ വിചാരിച്ചില്ല. പക്ഷേ ഞങ്ങളുടെ നാടിനും അതിന്റേതായ ഭംഗിയുണ്ട് കേട്ടോ…’ ദേവാനന്ദ് സ്വന്തം നാടിനെക്കുറിച്ചുള്ള അഭിമാനബോധത്തോടെ പറഞ്ഞു, അതുകേട്ട് കൃഷ്ണ മുഖം വീര്‍പ്പിച്ചു. ”എന്ത് പറഞ്ഞാലും ദേവേട്ടന് സ്വന്തം നാട്. സ്വന്തം […]
കാലത്തിന്റെ എഴുത്തകങ്ങള്‍-ഡോ. മുഞ്ഞിനാട് പത്മകുമാര്‍-9

അനുഭവക്കനലുകളുടെ ആഴങ്ങള്‍ ‘നല്ല പുസ്തകങ്ങള്‍ വായിച്ചു അറിവ് നേടണം. അറിവില്ലെങ്കില്‍ ആത്മാവില്ലാത്ത ശരീരമായി ഈ മണ്ണില്‍ പുഴുക്കളെപ്പോലെ വലിഞ്ഞു വലിഞ്ഞു മരണത്തിലെത്താം’ ഈ വാക്കുകള്‍ കാരൂര്‍ സോമന്റെ ആത്മകഥയായ ‘കഥാകാരന്റെ കനല്‍ വഴികളി’ലുള്ളതാണ്. ഈ വാക്കുകള്‍ക്ക് കാലഗന്ധിയായ അനുഭവസാക്ഷ്യങ്ങളുടെ ചൂടും ചൂരുമുണ്ട്. ഇത് ഒഴുകുവാനാകാതെ തളം കെട്ടിക്കിടക്കുന്ന പുതിയ കാലത്ത് ഉണര്‍വ്വിന്റെ വായ്ത്താരി മുഴക്കുന്ന അനുഭവപ്പൊരുളാണ്. ഇങ്ങനെ സമഗ്രസമ്പന്നമായ അനുഭവപരമ്പരകള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത ആത്മകഥയാണിത്. ഞാനതിന്റെ അകവിതാനങ്ങളിലേക്ക് കടക്കുന്നില്ല. അതിലെ നേരിന്റെ ചൂട് വായിച്ചു തന്നെ അനുഭവിക്കേണ്ടതാണ്. […]



