LIMA WORLD LIBRARY

സുഖമോദേവി-വൃന്ദ പാലാട്ട്‌

രചന-ഒ.എന്‍.വി കുറുപ്പ് സംഗീതം-രവീന്ദ്രന്‍ ഗായകന്‍ ബ യേശുദാസ് ചിത്ര- സുഖമോദേവി ചില പ്രത്യേകതകള്‍ ഉള്ള ഒരു ഗാനമാണ് ‘ സുഖമോ ദേവീ ‘ – രണ്ട് വാക്കുകള്‍ മാത്രം ആവര്‍ത്തിച്ച് കൊണ്ട് ഒരു പാട്ടിന്റെ പല്ലവി നിര്‍മ്മിക്കുക എന്നത് ലോക സംഗീതത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരിക്കും . ഓ എന്‍ വി – രവീന്ദ്രന്‍ മാഷ് ദ്വയങ്ങള്‍ അത് വളരെ നന്നായി ചെയ്തു . വേറൊന്ന് ഇതൊരു കഥകളിപദത്തില്‍ നിന്ന് പ്രചോദനം കൊണ്ടതാണ് എന്നതാണ് . ‘ […]

‘മ’…..മനസ്സ്-ഷീലാജയന്‍ കടയ്ക്കല്‍

ഒരു വളവൊട്ടിയമര്‍ന്ന് വട്ടംചുറ്റിയണയുന്ന ഒരു തിരമാലയാം മനസ്സല്ലേ…? മനുഷ്യന്റെ മനസിലാര്‍ത്തലച്ച പ്രണയം പോലെ മധുരമാം അനുഭൂതിയല്ലേ..,? മദഭ്രാന്തിന്റെ ഉള്ളറയിലെ അടങ്ങാത്ത ചിന്തയും മനസ്സില്‍ പതിയാത്തവര്‍ക്കൊരു കാമവികാരം മാത്രമല്ലേ…? എങ്കിലും മധുവാഹിനിയല്ലേ. മനസ്സിന്റെ വികാരങ്ങള്‍ തിരിച്ചറിയുന്ന കവിതയാം മനസ്സല്ലേ…? എന്നാല്‍ ഹൃദയവേദനയറിയതെ മായക്കാഴ്ച പോലൊഴുകുന്ന പുഴയാം മനസ്സല്ലേ….? എങ്കിലും മായാജാലമല്ലേ മിഴിനീര്‍വറ്റാതൊഴുകി മറിയുന്നതാം പുഴപോലെയല്ലേ…? മനസ്സിന് വികാരം പാടില്ലെന്നാണോ? കണ്ണീര്‍വറ്റാത്തതാം കളിവഞ്ചിയാണോ…? അറിയാതെയൊഴുകിയ പുഴയെന്നും അറിഞ്ഞെടുത്തുടുത്ത ചേലയെന്നുമര്‍ത്ഥമുണ്ടോ…? മനസ്സിലെ ചിന്തകളെ പൂട്ടിക്കെട്ടിയ കലവറയെന്നും മാറാലമാറാത്ത മറപ്പുരയെന്നും പറയുന്നുണ്ടോ…? മനസ്സേ… […]

(ക)-ജോസുകുട്ടി

ക എന്നാല്‍ ഒരു വരയില്‍ വളഞ്ഞ് പുളഞ്ഞൊഴു കുമൊര നദിയല്ലേ. പല മനുഷ്യരെയും പോലെ? ‘ക എന്നല്‍ കാമനയല്ലേ, കാമത്തിന്റെ അര്‍ദ്ധാന്തരങ്ങള്‍ പ്രണയത്തില്‍ തളയ്ക്കാത്തോര്‍ – ക്കെഴുത്തല്ലേ. ക എന്നാല്‍ കവിതയല്ലേ, കവിതയുടെ ഊടും പാവും തിരിച്ചറിയാത്തൊരു കവിതയല്ലേ. ക എന്നാല്‍ കഥകളല്ലേ. കഥയില്‍ കഥയില്ലാതെ കഥാവശേഷമായ വരുടെ ഓര്‍മ്മ ദിനമല്ലേ ക എന്നാല്‍ കണ്ണുനീരല്ലേ, തുടക്കാന്‍ ആരുമില്ലാതെ, കരള്‍ പിളര്‍ന്നോഴുകുമോ രു പതിതന്റെ കണ്ണുനീര്‍ നദിയല്ലേ, ക എന്നാല്‍ കാമമല്ലേ. പാതി വെന്തോരു ടലുമായി അലയുമൊരു, […]

അടൂര്‍ ഗോപാലകൃഷ്ണന്റെ നാക്കുപിഴവുകള്‍?-ജയരാജ് പുതുമഠം.

സിനിമയുടെ അന്തര്‍ദേശീയ തലങ്ങളില്‍ കൊടിക്കൂറ ചാര്‍ത്തി മലയാളികളുടെ മാനം ഉയര്‍ത്തിയ പ്രഗത്ഭനായ ചലച്ചിത്രകാരനാണ് ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍. തര്‍ക്കമില്ല. പൂന ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിട്യൂട്ടില്‍ ചലച്ചിത്ര ശരീരത്തിന്റെ ഊര്‍ജ്ജതന്ത്രവും, രസതന്ത്രവും, ജീവശാസ്ത്രവും പ്രശംസനീയമായ മട്ടില്‍ അഭ്യസിച്ച ദേഹവുമാണ് മിസ്റ്റര്‍ അടൂര്‍. എനിക്ക് അദ്ദേഹത്തെ ഏറെ സ്‌നേഹവും അതിരറ്റ ബഹുമാനവുമാണ്. ആദ്യ ചിത്രമായ ‘സ്വയംവരം’ മുതല്‍ ചലച്ചിത്രകലയുടെ കണ്ടുമടുത്ത അവതരണശൈലിയില്‍നിന്ന് വ്യത്യസ്തമായി ഫ്രെയ്മുകളില്‍ ഭാവുകത്വങ്ങളുടെ ദീപ്തമായ ശേഖരങ്ങളുമായി പ്രേക്ഷകമനസ്സിനെ തുടിപ്പിച്ച് ആഴമുള്ള അര്‍ത്ഥതലരംഗങ്ങളൊരുക്കിയ സര്‍ഗ്ഗമനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. […]

മുറിവില്‍ മുളകരച്ച് തേച്ച തീവണ്ടി-ഉല്ലാസ് ശ്രീധര്‍

എത്ര വര്‍ഷം കഴിഞ്ഞാലും, എത്ര പ്രാവശ്യം വായിച്ചാലും, ഓരോ സ്വാതന്ത്ര്യ ദിന തലേന്നും ഓര്‍മ്മിക്കേണ്ടതാണ് ഈ തീവണ്ടി… നീണ്ട പോരാട്ടത്തിന് ശേഷം സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങള്‍ അലയടിക്കുമ്പോള്‍ തലയും ഉടലും വെട്ടിമുറിച്ചത് പോലെ ഇന്ത്യയും പാകിസ്ഥാനും കിടന്ന് പിടയുകയായിരുന്നു… നെഹ്‌റുവും ജിന്നയും മൗണ്ട് ബാറ്റനും ചേര്‍ന്നെഴുതിയ വിഭജന പുസ്തകത്തിലെ വരികള്‍ നോക്കി വരയിട്ടതിന്റെ അപ്പുറവും ഇപ്പുറവും കൊലവിളികളും നിലവിളികളും നിലക്കാതെ ഉയര്‍ന്നു കൊണ്ടേയിരുന്നു… ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹം… ലക്ഷക്കണക്കിന് ജനങ്ങള്‍ കിട്ടിയതൊക്കെ എടുത്തു കൊണ്ട് […]

സ്വാതന്ത്ര്യം സത്യമോ..?-പ്രസന്ന നായര്‍

എട്ടു പതിറ്റാണ്ടില്‍ എത്തി നില്‍ക്കുന്നു നമ്മുടെ സ്വാതന്ത്ര്യ ജന്മ വര്‍ഷങ്ങള്‍ സ്വാതന്ത്യമെന്നത് സത്യമോ നമ്മുടെ ഭാരതഭൂവില്‍ ? ബാപ്പുജി, നേതാജി നെഹ്‌റുജിക്കൊപ്പം അറിയപ്പെടാത്ത ആയിരങ്ങള്‍ ഉയിരേകി നേടിയ സ്വാതന്ത്ര്യമെന്ന അമൃതിന്‍ മഹത്വം അറിയാതെ നമ്മള്‍ അസൂയയും, അഹങ്കാരവും മുഖ മുദ്രയാക്കുന്നു നാനാത്വത്തില്‍ ഏകത്വമെന്ന ആപ്തവാക്യം മറന്ന് ജാതി മത വിദ്വേഷങ്ങള്‍ മനസ്സില്‍ പെരുപ്പിച്ച് പരസ്പരം പൊരുതി ജന്മമൊടുക്കുന്നു. ‘ഭാരതീയര്‍ സഹോദരീ സഹോദരങ്ങള്‍’ പ്രതിജ്ഞയില്‍ മാത്രം ഉയരുന്ന വാക്കുകള്‍ ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധിക്ക് ഒരു നാളും കാവലായ് […]

പ്രകൃതി സംരക്ഷണവും പരിസ്ഥിതി ദിനവും-പ്രീതി നായര്‍ മൂവാറ്റുപുഴ

ഛായാ മന്യസ്യ കുര്‍വ്വന്തി തിഷ്ഠന്തി സ്വയമാത പേ ഫലാന്യപി പരാര്‍ത്ഥായ വൃക്ഷ: സത്പുരുഷാ : ഇവ സുഭാഷിതത്തിലെ ഈ വരികളുടെ സാരാംശം ഇപ്രകാരമാണ് ‘ സ്വയം വെയില്‍ കൊണ്ടു കൊണ്ട് മരങ്ങള്‍ മറ്റുള്ളവര്‍ക്കായി തണല്‍ നല്‍കുന്നു. അതിന്റെ ഫലങ്ങളാകട്ടെ മറ്റുള്ളവര്‍ക്കായി നല്‍കുന്നു. അതിനാല്‍ വൃക്ഷങ്ങള്‍ നമ്മുടെ സജ്ജനങ്ങളാകുന്നു. ഭാരതീയ പൈതൃകത്തില്‍ വൃക്ഷലതാദികളുടെ പ്രാധാന്യത്തെപറ്റി നമ്മുടെ പൂര്‍വ്വികര്‍ മനസിലാക്കി തന്നിട്ടുണ്ട്. വൃക്ഷത്തോലുകളിലൂടെയാണ് തലമുറകളുടെ അറിവും സംസ്‌ക്കാരവും പൂര്‍വ്വികര്‍ നമുക്ക് പകര്‍ന്നു തന്നത്. പ്രകൃതിയിലെ ഓരോ അംശത്തിലും ഈശ്വരനെ കണ്ട് […]

സ്വാതന്ത്ര്യം ഒരു ഉത്തരവാദിത്വമാണ്-ജോസ് ക്ലെമന്റ്‌

സ്വാതന്ത്ര്യത്തിന്റെ ഭിന്നമുഖങ്ങളെക്കുറിച്ച് വിലയിരുത്താനുള്ള ദിനമാണിന്ന്. നാം സ്വതന്ത്രരായിട്ട് 78 വര്‍ഷങ്ങളായിട്ടും അതിനായി പ്രയത്‌നിച്ചവര്‍ മുന്നില്‍ കണ്ട രാജ്യമാണോ ഇന്ന് ഭാരതം ! അധിനിവേശ ശക്തികള്‍ ഇപ്പോഴും പല രൂപത്തില്‍ ഇവിടെ സജീവമല്ലേ ? രാഷ്ട്രീയധികാരം കൈമാറിയെങ്കിലും ഗാന്ധിജി വിഭാവനം ചെയ്ത സ്വരാജ് എന്നു പറയുന്ന ആദര്‍ശ രാഷ്ട്രം നമുക്ക് പണിതെടുക്കാന്‍ ഇപ്പോഴും സാധിച്ചിട്ടുണ്ടോ ? ആഗോളീകരണവും പുത്തന്‍ സാമ്പത്തിക നയങ്ങളുമെല്ലാം നമുക്കു മുന്നില്‍ പുതിയ വെല്ലുവിളികളാണ് ഉയര്‍ത്തിയിട്ടുള്ളത്. അതിനാല്‍ ഭൂതകാലവും വര്‍ത്തമാനകാലവും താരതമ്യം ചെയ്ത് ഐശ്വര്യപൂര്‍ണമായ ഒരു […]

ഭാരതമെന്‍ സ്പന്ദനം-പ്രമീളാദേവി

പിറന്ന ഭാരതമക്കള്‍ ഞങ്ങള്‍ ഒരേ സ്വരത്തില്‍ പാടുന്നു, സ്വാതന്ത്ര്യത്തിന്‍ അമൃതാനന്ദം ജീവനരാഗ സ്പന്ദനമേ! മൂവര്‍ണക്കൊടിയലഞൊറിയും സ്വാതന്ത്ര്യത്തിനിളം കാറ്റില്‍ സാഹോദര്യം മഴവില്ലേറ്റിയ അഴകുകള്‍ ഭൂമിയ്ക്കഭിമാനം. വന്ദേ ഭാരതം ..ജയ വന്ദേ മാതരം.. വന്ദേ മാതരം ..ജയ വന്ദേ ഭാരതം.. അഹിംസമാര്‍ഗം മാതൃക കാട്ടി ലോകത്തിന്റെ നെറുകയിലും വിജ്ഞാനത്തിന്‍ ദീപവുമേന്തി ആകാശത്തിന്‍ തുംഗത്തും.. ഭാരതശില്‍പ്പികള്‍ ഭാസുരമാക്കിയ സ്വാതന്ത്ര്യത്തിന്‍ സുഭഗതയും കാലത്തിന്റെ മുതല്‍ക്കൂട്ടാവും ഭാരതഭരണഘടനദളം. വന്ദേ ഭാരതം ..ജയ വന്ദേ മാതരം.. വന്ദേ മാതരം ..ജയ വന്ദേ ഭാരതം.. മതങ്ങളൊന്നായ് മതിഹരമാക്കിയ […]

സ്വാതന്ത്ര്യദിനം-എം. തങ്കച്ചന്‍ ജോസഫ്‌

സ്വാതന്ത്ര്യത്തിന്‍ പുലരിപിറന്നൊരു മൂവര്‍ണ്ണക്കൊടിപാറുന്നേ.. പുലരിത്തുമ്പില്‍ പുതുമഴപോലെ മണ്ണും മനസ്സും കുളിരുന്നേ.. കാലം വെന്നിയ ധീരമനസ്സുകള്‍ നേടി തന്നൊരുമണ്ണല്ലോ പാടിയുണര്‍ത്താന്‍ പറവകള്‍ക്കെന്നും സ്വാതന്ത്ര്യത്തിന്‍ ഗീതങ്ങള്‍. ശാന്തി നിറയ്ക്കും സമരപഥങ്ങള്‍ പാരിടമെല്ലാം പാടുന്നേ ഗാന്ധിയുഴിഞ്ഞൊരു ജീവിതമല്ലോ ഭാരതമണ്ണിന്റെ പുതുജീവന്‍. നാനാവര്‍ണ്ണം ചേരും മണ്ണില്‍ മാനവരെല്ലാമൊന്നല്ലോ നാനാത്വത്തിന്‍ ഏകതയെന്നും ഭാരത മണ്ണില്‍ കാക്കും ഞാന്‍. ഗാന്ധി വിഭാവനം ചെയ്‌തൊരു രാജ്യം പുലരാന്‍ നമ്മള്‍ക്കണി ചേരാം സ്‌നേഹമുണര്‍ത്തും നവഗീതങ്ങള്‍ ഭാരത മണ്ണില്‍ ഉണരട്ടേ…

ഫ്‌ലാഗ് സല്യൂട്-ഗിരിജാവാര്യര്‍

മനമുണര്‍നിന്നു സ്വാതന്ത്ര്യവായുവിന്‍ തഴുകലേറ്റു തുടിച്ചുപൊങ്ങീടവേ കൊടിമരത്തിന്റെ തുഞ്ചത്തു ശോഭയില്‍ തളിരിടാ,നൊന്നു കാറ്റില്‍ പറക്കുവാന്‍! ചരടുകെട്ടിലെ ബന്ധനം വിട്ടു പൂ – മഴയില്‍, നന്മതന്‍ വര്‍ഷം പൊഴിക്കുവാന്‍ ഇടരുകൂടാതെ നാടിന്റെ ഭാസുര- ക്കതിരവപ്രഭ കാത്തു രക്ഷിക്കുവാന്‍! ധ്വജമഹിമകള്‍ വാഴ്ത്തിടും ചുണ്ടിലെ – യജിതമാ,മഭിമാനമായീടുവാന്‍ കതിരിടും നവസ്‌നേഹാംശുധാരയില്‍ മുഴുകി മുങ്ങിടും നാകം പണിഞ്ഞിടാന്‍! പുതുമ തേടിടും പൂക്കളെച്ചേര്‍ത്തണ- ച്ചലരിടും മൃദുസ്‌മേരത്തോടോതുവാന്‍ ”കരുതിനില്‍ക്കണമേവരും വഞ്ചന- യ്ക്കറുതി തീര്‍ത്തിടും മാര്‍ഗ്ഗമാരായുവാന്‍!” നവനവങ്ങളാം ലോകങ്ങള്‍ തീര്‍ക്കുവാന്‍ തുടുതുടെയുള്ള സ്വപ്നം മെനയുവാന്‍ അതിനുവേണ്ടിയീ നീലമാം വാനിതില്‍ […]

A MOTHER FROM THE SKY-Gopan Ambat

Oh! I saw a mother from the sky A cloud, the moon, stars so high Thunder and lightning gifted her eyes Rain and wind, so caring her hands A mom in the sky flies like a dove Vowing her life to the wings of love Angels, true and bosom lessons Stay beside the road to […]

സ്ത്രീപിഡനം-ജോസ്‌കുമാര്‍ ചോലങ്കേരി

മലയാളികളില്‍ വളരെയധികം സ്വാധീനംചെലുത്തിയിട്ടുള്ള കവിയും ഗദ്യകാരനുമായിരിന്ന ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഏതാനു വരികളാണ് ഓര്‍മ്മയില്‍ ഓടിയെത്തുന്നത്. ‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം അഴകുമാരോഗ്യവും സ്വസ്ഥതയും അവിടത്തില്‍ മൊട്ടിട്ടു നിന്നീടുന്നു’ ഇപ്പോള്‍ മിന്നാമിനുങ്ങിനെക്കുറിച്ച് പറയുവാനുള്ളതും അതുതന്നെയാണ്. എവിടെത്തിരഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മിന്നുന്ന മിന്നാമിനുങ്ങുകള്‍ മാത്രം! അഴകുമാരോഗ്യവും സ്വസ്ഥതയും കൈമുതലായുള്ള മിന്നാമിനുങ്ങുകള്‍ ! ശ്രീമതി രാധ രവി എഴുതിയ ഒരു കവിതയുമായാണ് ഇന്നത്തെ മിന്നാമിനുങ്ങ് മുന്നിലെത്തുന്നത്.വായിച്ചുകേട്ടപ്പോള്‍ ഇന്നത്ത കാലഘട്ടത്തിന് തികച്ചും അനുയോജ്യമെന്ന് കണ്ടതുകൊണ്ട് സഹൃദയരുമായി പങ്കുവയ്ക്കാമെന്ന് കരുതി. […]

‘സ്വാതന്ത്ര്യ ദിനം’- മേരി അലക്‌സ് (മണിയ)

സ്വാതന്ത്ര്യ ദിനം നമുക്കിന്നു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു നാമിന്ന് സ്വാതന്ത്ര്യ ദിനം സത്യധര്‍മ്മങ്ങള്‍ മുഖമുദ്രയാക്കി പടവാളേന്താതെ ചോര ചിന്താതെ ബാപ്പുജി നേടിത്തന്ന സ്വാതന്ത്ര്യം ആ മഹാത്മന്‍ വിഭാവനം ചെയ്ത സ്വതന്ത്രമൊ നമ്മുടെ ഇന്ത്യയിന്ന് ചിന്തിക്കേണ്ടതുണ്ട് പലതിലും, മത പരിവര്‍ത്തനമെന്നാരോപണം ചാര്‍ത്തി യാത്ര തടഞ്ഞു വച്ചു കുറ്റാരോപിതരാക്കിയാ കുട്ടികള്‍ കന്യാസ്ത്രീകള്‍ അദ്ധ്യാപികമാര്‍ എത്ര നാള്‍ തുറുങ്കില്‍ നിലത്തു കിടന്നു ! ജാമ്യം കിട്ടാതുഴന്നവര്‍ ആയതിനായ് പാടുപെട്ടവര്‍ വേറെ സ്വമനസ്സാലിറങ്ങീ പെണ്‍കുട്ടികള്‍ ജോലി തേടി അദ്ധ്യാപകരായിടാന്‍ വീട്ടുകാരുടെ സമ്മതപത്രം വാങ്ങി […]

ഓട്ടട-പൂന്തോട്ടത്ത് വിനയകുമാര്‍

ഇളയ മകള്‍ അയാളുടെ അടുത്ത് വന്നിരുന്നു.അകലങ്ങളിലേക്ക് നോക്കിയിരിക്കുന്ന അയാളുടെ മുഖത്തു കുറേ നേരം നോക്കിയിരുന്ന ശേഷം അവള്‍ ചോദിച്ചു. ‘ അപ്പക്ക് , അപ്പയുടെ ഗ്രാന്മയെ ഓര്‍ക്കുന്നുണ്ടോ…?’- ആദ്യം അയാള്‍ അവളുടെ ചോദ്യം കേട്ടില്ല. പിന്നെയും അവള്‍ ആ ചോദ്യം ചോദിച്ചപ്പോള്‍ അയാള്‍ അകലങ്ങളിലേക്ക് പായിച്ചിരുന്ന നോട്ടം പിന്‍വലിച്ചു മകളെ നോക്കി.അവള്‍ അയാളെ സാകൂതം നോക്കിയിരിക്കെയാണ്. രവീന്ദ്രന്‍ മാഷ് തന്റെ കണ്ണട മുഖത്തുനിന്നും ഊരിമാറ്റി പിന്നെയും മുഖത്തുറപ്പിച്ചു മകളെ നോക്കി. അയാള്‍ ആദ്യം ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. […]