LIMA WORLD LIBRARY

Electrifying… Exciting – Leelamma Thomas, Botswana

My life is a live-wire sky, sparks leaping from every forgotten wound.. a heartbeat that refuses to sleep, a storm that carries its own rhythm. Every dawn strikes like lightning, splitting the darkness inside me, painting my scars in a glow only I can understand. Exciting.. because nothing in my world stays still. Even silence […]

ഹൃദയം – ജെന്നി പി.ഡി (JENNY P.D)

ആരോടും പറയാതെ ആരാരും കേള്‍ക്കാതെ ഹൃദയത്തില്‍ സൂക്ഷിച്ച മണ്‍ വീണാ ഗാനം ഇനിയും വരാത്തതെന്തെ എന്‍ ഹൃത്തിലെ ഗാനമെനീ മറന്നുവോ ഈ വഴി വീണ്ടും : കണ്‍കളിലെ തിളക്കം കുറഞ്ഞു വന്നു – നിറഞ്ഞ പീലികള്‍ നനഞ്ഞിറങ്ങി ഹൃദയഭാരം കനത്ത പോലെ – കാലുകള്‍ കുഴഞ്ഞു മെല്ലെ വിതുമ്പും ചുണ്ടിണകള്‍ കടിച്ചമര്‍ത്തി സാന്ത്യനം കിട്ടുമോ കുറച്ചെങ്കിലും –  

ഒരു ചെറു പുഞ്ചിരി എം. ടി – അഷ്റഫ് വി. ടി (Ashraf V.T)

ഞാനടക്കം ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ ആഗ്രഹം നമ്മുടെ മരണം ആരെയും ബുദ്ധിമുട്ടിക്കാതെയുള്ള, നമ്മള്‍ സ്വയമേയും കഷ്ടപ്പെടാതെയുള്ള മരണം ആയിരിക്കണം എന്നതാണ്. അങ്ങനെ ഒരു മനുഷ്യന്‍ മരിക്കുന്നത് നേരില്‍ കാണാന്‍ ആഗ്രഹം തോന്നിയിട്ട് ശ്രീ എം. ടി വാസുദേവന്‍ നായര്‍ ഒരുക്കിയ മനോഹര ചിത്രമായിരുന്നു ‘ഒരു ചെറു പുഞ്ചിരി’. ഇങ്ങനെ പറയാന്‍ പാടുണ്ടോന്ന് അറിയില്ല.. ഒരു മനുഷ്യന്‍ അയാളുടെ ജീവന്‍ വെടിഞ്ഞു പോകുന്നത് കണ്ടു കൊതിയോടെ സംതൃപ്തിയോടെ നോക്കി നിന്നിട്ടുണ്ടെങ്കില്‍ അത് ചെറു പുഞ്ചിരിയിലെ കൃഷ്ണകുറുപ്പിന്റെ മരണം […]

യാത്രക്കാരുടെ ശ്രദ്ധക്ക് – പ്രസന്ന നായര്‍ (Prassanna Nair)

  മൊബൈല്‍ ഓണ്‍ ചെയ്ത് രചന സമയം നോക്കി. പത്തര.ഇപ്പോള്‍ വാച്ചിന്റെ സേവനം കൂടി ചെയ്യുന്നത് മൊബൈലാണല്ലോ എത്ര നേരമായി ട്രെയിന്‍ ഈ സ്റ്റേഷ നില്‍ പിടിച്ചിട്ടിട്ട്.  വണ്ടിയേക്കാള്‍ വേഗത്തില്‍ മുന്നോട്ടു പറക്കുന്നു മനസാകുന്ന പക്ഷി. അമ്മ ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. ഇടക്കു വരാറുള്ള ശ്വാസം മുട്ടല്‍ രാത്രിയില്‍ കൂടി. തണുപ്പു കാലം തുട ങ്ങിയാല്‍ അമ്മക്ക് ഇതു പതിവാണ്. അയലത്തെ സുമംഗലി ചേച്ചിയാണമ്മയുടെ കൂട്ടു കിടപ്പു കാരി. എത്ര നിര്‍ബന്ധിച്ചാലും തന്നോടൊപ്പം വന്നു നില്‍ക്കില്ല.ഇത്തവണ കൂട്ടി കൊണ്ടു […]

ശരണ മന്ത്രം – റെജി ഇലഞ്ഞിത്തറ (Reji Elanjithara)

എത്രവട്ടം നിന്‍മുന്നില്‍ തൊഴുതിട്ടും തൊഴുതിട്ടും കൊതിയടങ്ങാതിന്നും എന്റെയുള്ളം. കഠിനമാം കരിമല, നീലിമല കയറുമ്പോള്‍ അടിയന്റെ മനതാരില്‍ ശരണ മന്ത്രം (2) എത്രവട്ടം….. നിന്നിലേയ്‌ക്കെത്തുവാനേറെ നേരം… നീ……യെന്നിലണയുവാന്‍ നിമിഷനേരം നിന്‍ തിരുനടയിലെ ദര്‍ശനത്താലെന്റെ സഭലമായീടുന്ന…. ജന്മപുണ്യം…. (2) എത്രവട്ടം….. വൃശ്ചിക കുളിരല പ്രകൃതിയുണര്‍ത്തുമ്പോള്‍ സ്വാമിസംഗീതം മുഴങ്ങുകയായ്… മനസാകെ അയ്യപ്പന്‍ നിറയുകയായ്… (1) ഭക്തിയാം നറുനെയ്യില്‍ അഭിഷേകമരുളുമ്പോള്‍ അന്നദാനപ്രഭോ ശരണമേകൂ… ആപത്ബാന്ധവാ ശരണമേകൂ… (1) എത്രവട്ടം…..    

കൊച്ചു പിള്ളേര്‍ അങ്ങനെയാണല്ലോ – ശ്രീകല മോഹന്‍ദാസ് (Sreekala Mohandas)

അമ്പമ്പോ കുഞ്ഞു വാവച്ചീടെ നില്‍പ്പും നോട്ടോമൊക്കെ എന്തൊരു സ്‌റ്റൈലാണപ്പോ വീട്ടിലാരോ വിരുന്നു വന്നിട്ടുണ്ടെന്നു തോന്നുന്നു.. അതാണ് വാവ ഈ പോസുകളൊക്കെ കാണിക്കുന്നെ… അല്ലെങ്കിലും പൊതുവെ കൊച്ചു പിള്ളേര്‍ അങ്ങനെയാണല്ലോ.. പുറത്തു നിന്നാരെങ്കിലുമൊക്കെ വന്നു ചേര്‍ന്നാല്‍, അവരുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ തങ്ങളാല്‍ കഴിയും വിധം എന്തെങ്കിലുമൊക്കെ കുസൃതികള്‍ ഒപ്പിച്ചു കൊണ്ടേയിരിക്കും … ഈ സോഫയില്‍ നിന്നു അടുത്തതി ലേക്കും അവിടുന്നിങ്ങോട്ടു മേശമേലേക്കും എടുത്തു ചാടുക, കലപില കൂട്ടുക, മുതിര്‍ന്നവര്‍ സംസാരിക്കേ അതിലു മുച്ചത്തില്‍ ഒച്ചയിടുക.. അങ്ങനെ വികൃതികള്‍ ഒരുപാടു കാട്ടുമവര്‍… […]

മഴക്കവിത – ജോസുകുട്ടി

മഴ കണ്ടിരിക്കാന്‍ എന്ത് രസമാണ്, ഇത്രനാളും ഭൂമിയെ ചുട്ടുപൊള്ളിച്ചതിന് ‘പ്രായച്ഛിത്തം ചെയ്യുകയാണ് മഴ, മഴ വയലും പറമ്പും നിറഞ്ഞൊഴുകുകയാണ്. മഴ മരങ്ങളെ പെയ്യിക്കുകയാണ്. ഒരു മഴക്കവിത എഴുതാനുറച്ച് ‘ പ്രണയത്തിന്റെ തീവ്രത മഴത്തുള്ളി കൊണ്ട് വരച്ചെടുക്കണം. എഴുതാനുറച്ച് അകത്തേയ്ക്ക് നോക്കി വിളിച്ചു… ഡേയ് ഒരു ചായ മൂടിക്കെട്ടിയ മുഖവുമായി അവള്‍ … ഈ നശിച്ച മഴകാരണം, വിറകെല്ലാം നനഞ്ഞു ഊതിയൂതി മടുത്തു…. എനിക്ക് വയ്യ മുടിയാനക്കൊണ്ട് ”…. പ്രാക് അടുത്തടുത്ത് വന്നു പത്ത് രൂപ മുന്നിലേയ്ക്ക് നീട്ടി. […]

പ്രാണനൊഴുകി – ഷീലാജയന്‍ കടയ്ക്കല്‍

പ്രാണനായി നിന്നിലേയ്ക്കാഴ്ന്നിറങ്ങിയിന്നു ഞാനിറ്റിച്ച മിഴിനീര്‍ മുത്തുകള്‍ ആ മാറിലൊരരുവി പോലെ തുള്ളിക്കളിച്ചു മിഴിയിണകള്‍ തമ്മിലലിഞ്ഞതും ചുടുനിശ്വാസമുതിര്‍ന്നതും നീയറിഞ്ഞുവോ…. എന്നിലെവിടെയോ മൊട്ടിട്ടു പൂവായി പുത്തൊരാവിരിമാറില്‍ ഞാനൊരു ശലഭമായി ചുറ്റിപ്പറന്നതും മധു നുകര്‍ന്നതുമെന്‍ പ്രണയമാം പ്രാണനെ നീയറിഞ്ഞുവോ… താനേയെന്റെ മിഴികള്‍ കൂമ്പി പതിയെ നീയെന്നെ വിളിച്ചുണര്‍ത്തുവാന്‍ വെമ്പല്‍ കൊണ്ടതും പൊലിഞ്ഞ ജിവനെ ചേര്‍ത്തണച്ചങ്ങലറി വിളിച്ചതും ഇനി ഞാനില്ലെന്ന സത്യമറിഞ്ഞതും നീയറിഞ്ഞുവോ…. മുളപൊട്ടിയ പ്രണയത്തെ മുല്ലവള്ളിപോലെ ചുറ്റിവരിഞ്ഞതും പരലോകം പുണരാന്‍ മോഹിച്ച പ്രാണനാഥന്‍ കരങ്ങളില്‍ ചൂടു നിശ്വാസം പാടെ നിലച്ചതും പ്രണയിനി […]

വിളിപ്പുറത്തുണ്ടാവും – ഡോ. വേണു തോന്നയ്ക്കല്‍ (Dr. Venu Thonnackal)

ജീവികളെ കുറിച്ച് എഴുതുമ്പോള്‍ പേരുകളുടെ കൂട്ടത്തില്‍ ശാസ്ത്രനാമം കൂടി എഴുതാറുണ്ടല്ലോ. അതെന്തൊരു വട്ടപ്പേരാണ് എന്ന് ചിലര്‍ ചോദിക്കാറുണ്ട്. അത് വട്ടപ്പേരല്ല. ദ്വിനാമ പദ്ധതി (binomial nomenclature) പ്രകാരം ജീവജാലങ്ങള്‍ക്ക് ശാസ്ത്രലോകം നല്‍കുന്ന പേരാണ്. ദ്വിപദ നാമകരണം. കരോളസ് ലിന്നേയസ് (Carolus Linnaeus) എന്ന സ്വീഡിഷ് ശാസ്ത്രജ്ഞനാണ് ഈ പേരിടല്‍ കര്‍മത്തിന്റെ ഉപജ്ഞാതാവ്. കാള്‍ ലിന്നേയസ് എന്നും കാള്‍ വോന്‍ ലിന്നെ എന്നും അദ്ദേഹം അറിയപ്പെട്ടു. കാള്‍ ലിന്നേയസ് (CE.1707-1778) ഒരു ബയോളജിസ്റ്റും (biologist) ഭിഷഗ്വരനും ആയിരുന്നു. ജന്തു […]

അറിയേണ്ടത് – മാലൂര്‍ മുരളി (Maloor Murali)

ഏതു,മൊത്തു വാഴുന്നിഹത്തല്ലയോ പ്രകൃതി സന്തുലന നിയമങ്ങള്‍ പാലിപ്പത് ? മര്‍ത്യന്‍ കരാഗതമാക്കിയെന്നല്ലതു മര്‍ത്യനെ,മര്‍ത്യന്‍വിഴുങ്ങി ജീവിപ്പതും … യാതൊന്നും സര്‍വ്വസമത്വമായ് വാഴുവാന്‍ പ്രകൃതിയാമമ്മകല്പിച്ചതല്ലോയിഹം പാല്‍മുലക്കണ്ണുംകടിച്ചുമുറിച്ചു നീ പീഡനാലമ്മതന്‍ചങ്കുംതകര്‍ക്കയോ ? കയ്യെത്തുംദൂരത്തുകിട്ടിയ തൊക്കവേ – കാശാക്കി സൗധങ്ങളേറെയുണ്ടാക്കിയും! കാടത്വചിന്തയ്ക്കിരുട്ടു കൂട്ടിയതില്‍ കേമരായാടിത്തിമിര്‍ക്കുന്നു സര്‍വ്വഥാ…….! സൂരുനുംചന്ദ്രനും നക്ഷത്രജാലവും തന്നോടടുക്കുകില്‍ വെട്ടിപ്പിടിക്കുവാന്‍ കോപ്പുകൂട്ടീടുംപെരും കഴുകക്കണ്ണന്‍ മര്‍ത്യനല്ലാതെയാരുണ്ടീയുലകത്തില്‍…..! വിദ്യകൊണ്ടുയരങ്ങള്‍താണ്ടി പ്പിടിച്ച നീ വിശ്വത്തിലെങ്ങുംതിളങ്ങിനില്ക്കുന്നവന്‍…..! വിശ്വനാശത്തിനൊരുബോംബിനാല്‍ത്തന്നെ വിശ്വവിളക്കുകെടുത്താനൊരുങ്ങുന്നവന്‍ ! സ്വന്തമിരിപ്പിടം നോക്കാതെ നാശത്തെ സ്വന്തമാക്കീടാന്‍ശ്രമിക്കുന്ന വര്‍ഗ്ഗമേ ….. നിന്റെപേരോ മര്‍ത്യന്‍ ? സ്വയമേ നിനച്ചു – […]

എല്ലാ ചില്ലകളും പൂക്കാറില്ല – ആന്റണി പുത്തന്‍പുരയ്ക്കല്‍ (Antony Puthenpurackal)

എല്ലാ ചില്ലകളും പൂക്കാറില്ല, ചിലത് ജനനത്തിന് മുമ്പേ ഇലകളായി വിരിഞ്ഞ് മേഘങ്ങളേയും ഉഷസിനേയും കാത്തിരിക്കും. എല്ലാ പ്രണയവും കഥയാകാറില്ല, എല്ലാ സ്വപ്നങ്ങളും ജീവിതമാകാറില്ല എല്ലാ മൗനങ്ങളും വാക്കുകളാകാറില്ല, സിരകള്‍ക്കുള്ളില്‍ അവ രക്തമായി ഒഴുകും.  

ഗാന്ധിയെ തകര്‍ക്കാന്‍ വാളെടുക്കുന്നവര്‍ – ജയരാജ് പുതുമഠം (Jayaraj Puthumadom)

നിങ്ങള്‍ക്കാവില്ല ഗാന്ധിജിയെ പരിക്കേല്‍പ്പിക്കുവാന്‍. കാരണം, അദ്ദേഹം പരിക്കുകള്‍ ഏല്‍പ്പിക്കാനാകാത്തവിധം ഉയരങ്ങളില്‍ ധര്‍മ്മരഥത്തിന്റെ തേരാളിയായി വാണുകൊണ്ടിരിക്കുന്ന തേജസ്സാണ് ഇപ്പോഴും. നിങ്ങള്‍ക്കാകില്ല ഗാന്ധിജിയെ തേജോവധം ചെയ്യുവാന്‍. കാരണം, അദ്ദേഹം ഭാരതഹൃദയങ്ങളില്‍, ലോകധാര്‍മികപഥങ്ങളില്‍ പാകിയ സ്‌നേഹപതാക പാറിപ്പറന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. അദ്ദേഹത്തെ പരിഹസിക്കാനും, അപചയപ്പെടുത്താനും വേണ്ടി ചികഞ്ഞുനോക്കിയാല്‍ ചില വാടിയ ഇലകള്‍ അധര്‍മ്മവ്യാപരികള്‍ക്ക് കണ്ടെടുക്കുവാന്‍ കഴിഞ്ഞേക്കുമെങ്കിലും ഗാന്ധിജി എന്നും വാടാത്ത മഹാത്മാവുതന്നെ. പയ്യന്നൂരിലെ രാമന്തളിയില്‍ സംഭവിച്ച ഗാന്ധിസ്തൂപഹിംസ പ്രബുദ്ധരെന്ന് വീമ്പിളക്കുന്ന കേരള ജനതയില്‍നിന്ന് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. *കവിയുടെ കാലാതീത കാഴ്ചകള്‍ ‘വിഗ്രഹ ഭഞ്ചകരേ […]

തപാല്‍ പെട്ടി – ദീപ ബിബീഷ് നായര്‍ – Deepa Bibeesh Nair

അതൊക്കെയൊരു കാലം. ഓര്‍മ്മയുടെ ആഴങ്ങളില്‍ ചികഞ്ഞുനോക്കുമ്പോള്‍ തെളിഞ്ഞു വരാറുള്ള മധുരമാര്‍ന്ന വേറൊരു മങ്ങിയ ചിത്രം. തെരുവോര വീഥികളില്‍ ആരെയും ആകര്‍ഷിക്കുന്ന വിധം ഒരു കോണിലായി ചുവന്ന നിറമുള്ള കുംഭനിറഞ്ഞൊരു തപാല്‍ പെട്ടി.ജീവന്‍ നിറയുന്ന അക്ഷരക്കൂട്ടങ്ങളുമായി അതങ്ങനെ തന്റെ പ്രിയ്യപ്പെട്ടവരുടെ അടുത്തെത്താനായി വെമ്പിയിരുന്നു.   ആ വെമ്പലില്‍ അമ്മ മനസിന്റെ സ്‌നേഹവും കരുണയും,കാമുകിയുടെ പ്രേമവിവശതയുടെ സന്ദേശവും പരിഭവവും , ഭാര്യയുടെ ഒരിക്കലും തീരാത്ത പരാതികളും നാളെയെക്കുറിച്ചുള്ള ചിന്തകളും, മക്കളുടെ കുരുത്തക്കേടിന്റെ കാര്യവും അങ്ങനെ എല്ലാമെല്ലാമുണ്ടായിരുന്നു. മുളയിലേ തളിര്‍ക്കാതെ കരിഞ്ഞു […]

പൊട്ടിത്തെറിക്കും മുന്‍പെ ചിന്തിക്കുക – അഡ്വ. ചാര്‍ളി പോള്‍ (Adv. Charley Paul)

നിസാര കാര്യങ്ങളുടെ പേരില്‍ പോലും പൊട്ടിത്തെറിക്കുകയും ആത്മരോഷത്താല്‍ കയ്യേറ്റത്തിന് മുതിരുകയും ചെയ്യുന്നവരുണ്ട്. 50 പൈസയുടെ പേരില്‍ ,ഒരു വടയുടെ പേരില്‍ തര്‍ക്കമുണ്ടാക്കുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൃഗങ്ങളെ പോലും നിയന്ത്രിക്കുന്ന മനുഷ്യന് സ്വയം നിയന്ത്രിക്കാന്‍ സാധിക്കാതെ പോകുന്നത് വളരെ പരിതാപകരമാണ്. നിയന്ത്രണമില്ലാത്ത പെരുമാറ്റം പലപ്പോഴും അപകടങ്ങളിലേക്കാണ് ഒരുവനെ നയിക്കുക.പ്രതികൂലിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവര്‍ക്ക് മുമ്പില്‍ ആത്മനിയന്ത്രണംനഷ്ടപ്പെടാതെ നില്‍ക്കാന്‍ കഴിയുന്നു എന്നതിലാണ് ഒരാളുടെ സ്വഭാവ വൈശിഷ്ട്യം വെളിവാകുന്നത്.സ്വന്തം വികാരങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കും നാം തന്നെ ഉത്തരവാദിത്വം […]

ശബരിമലയില്‍ കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍ – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) Karoor Soman

മലയാള ഭാഷയുടെ മൂല്യ സമ്പത്തുകളിലൊന്നാണ് കവിതാ രംഗം. ആര്‍ജ്ജവത്തായ അനുഭവ സമ്പ ത്തുകളില്‍ നിന്ന് കണ്ടെത്തിയ എല്ലാം കവിതകളും സൗന്ദര്യാത്മകമാണ്. മലയാളഭാഷയെ അത്ഭുതപ്പെടുത്തി യിട്ടുള്ള പാണ്ഡിത്യവും ഭാവനയുമുള്ള ധാരാളം കവികള്‍ മലയാളത്തിന് ലഭിച്ച സൗഭാഗ്യമാണ്. ഇവരൊക്കെ ഒരു പക്ഷിയെപ്പോലെ പറന്നുയര്‍ന്ന് പുതിയ ഉപമാനങ്ങള്‍ നല്‍കിയ നാട്ടില്‍ ഇപ്പോള്‍ അമര്‍ഷത്തിന്റെ കൂട് തുറന്ന് കാക്കക്കുട്ടങ്ങളായി പാരഡി പാടി ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ കാവ്യലോകം സൃഷ്ടിച്ചിരി ക്കുന്നു.കവിതകള്‍, പാട്ടുകള്‍ എന്തായാലും വ്യക്തിയെയോ പ്രസ്ഥാനങ്ങളെയോ അധിക്ഷേപിക്കാനുള്ള തല്ല. ആവീഷ്‌കാരസ്വാതന്ത്ര്യം വിചിത്രരമണീയമായ നാടന്‍ പാട്ടുകളുടെ […]